2026 ഓഗസ്റ്റ് 16
പ്രബോധിപ്പിക്കുന്നത്, പ്രോത്സാഹിപ്പിക്കുന്നത്, താങ്ങുന്നത്, ദീർഘക്ഷമയുണ്ടായിരിക്കുന്നത് (2)
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 5:11 അതുകൊണ്ട് നിങ്ങൾ ചെയ്യുന്നതുപോലെ, അന്യോന്യം ആശ്വസിപ്പിക്കുകയും, ഒരുവൻ മറ്റൊരുവനെ കെട്ടുപണിയുകയും ചെയ്യുവിൻ.
വാ. 14 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്, ക്രമം കെട്ടവരെ അനുശാസിക്കുവിൻ, മനോബലമില്ലാത്തവരെ സാന്ത്വനിപ്പിക്കുവിൻ, ബലഹീനരെ താങ്ങുവിൻ, എല്ലാവരോടും ദീർഘക്ഷമയുള്ളവരാകുവിൻ.
എഫെ 4:2 സകല താഴ്മയോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ, അന്യോന്യം സ്നേഹത്തിൽ വഹിച്ചുകൊണ്ട്,
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] ഇന്ന് നാം ഇപ്പോഴും പഴയ സൃഷ്ടിയിലാണ്, പുതിയ യെരൂശലേമിൽ അല്ല. ഇതുകൊണ്ടാണ് വിശുദ്ധന്മാരുടെ ഇടയിൽ അനേകം പ്രശ്നങ്ങൾ ഉള്ളത്. എന്റെ അനുഭവപ്രകാരം, നമ്മിൽ ഓരോരുത്തരും മറ്റുള്ളവർക്ക് ഒരു പ്രശ്നമായിരിക്കാം. ഞാൻ നിങ്ങൾക്ക് ഒരു പ്രശ്നമായിരിക്കാം, നിങ്ങൾ എനിക്ക് ഒരു പ്രശ്നമായിരിക്കാം. ഒരുവശത്ത്, നാം സകല വിശുദ്ധന്മാരെയും സ്നേഹിച്ചേക്കാം; മറുവശത്ത്, അവർ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ആകയാൽ, നാം എല്ലാവരോടും ദീർഘക്ഷമയുള്ളവരായിരിക്കണം. സഭ ഒരു സാങ്കല്പിക സ്വർഗ്ഗമായിരിക്കുമെന്ന് നാം സ്വപ്നം കാണരുത്. നേരെമറിച്ച്, സഭാ ജീവിതം പ്രശ്നങ്ങൾകൊണ്ട് നിറഞ്ഞതാണ്. ഒരർത്ഥത്തിൽ, സഭ എന്നത് രോഗികളാൽ നിറഞ്ഞ ഒരു ആശുപത്രിയാണ്. ഈ കാരണത്താൽ, നാം സകല വിശുദ്ധന്മാരോടും ദീർഘക്ഷമയുള്ളവരായിരിക്കണം. മറ്റുള്ളവർ പ്രശ്‌നങ്ങളുമായി, ചെറുതും നിസ്സാരവുമെന്ന് തോന്നുന്ന പ്രശ്നങ്ങളുമായിപ്പോലും നിങ്ങളുടെ അടുക്കൽ വരുമ്പോൾ അസ്വസ്ഥരാകരുത്. പ്രത്യേകമായി, ചെറു-ദേഹിയുള്ളവർ ചെറിയ പ്രശ്നങ്ങളുമായി നിങ്ങളുടെ അടുക്കൽ വന്നേക്കാം. അത്ര ചെറിയ കാര്യം നിങ്ങളുടെ അടുക്കൽ കൊണ്ടുവന്നതിന് അവരോട് കോപിക്കുന്നതിന് പകരം, അവരുടെ പ്രശ്നങ്ങളോട് ഇടപെടുവാൻ അവരെ സഹായിക്കുക. മൂപ്പന്മാർ, പ്രത്യേകിച്ചും ബലഹീനരോടും ചെറു ദേഹിയുള്ളവരോടും ദീർഘക്ഷമയുള്ളവരായിരിക്കുവാൻ പഠിക്കുക. എന്നിരുന്നാലും, വാക്യം 14-ലെ പൗലൊസിന്റെ വചനം മൂപ്പന്മാരിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല; അത് സകല വിശുദ്ധന്മാർക്കുമുള്ള ഒരു വചനമാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Admonishing, Encouraging, Upholding, and Longsuffering (2)
Bible Verses
1 Thes 5:11 Therefore comfort one another, and build up each one the other, even as you also do.
v. 14 And we exhort you, brothers, Admonish the disorderly, console the fainthearted, sustain the weak, be long-suffering toward all.
Eph 4:2 With all lowliness and meekness, with long- suffering, bearing one another in love.
Words of Ministry
[Part 2 of 2] Today we are still in the old creation, not in the New Jerusalem. This is the reason there are many problems among the saints. According to my experience, every one of us can be a problem to others. I may be a problem to you, and you may be a problem to me. On the one hand, we may love all the saints; on the other hand, they may cause us problems. Therefore, we need to be longsuffering toward all. We should not dream that the church will be a utopia. On the contrary, the church life is full of problems. In a sense, the church is a hospital filled with those who are sick. For this reason, we need to be longsuffering toward all the saints. Do not be bothered when others come to you with problems, even with problems that seem to be small and insignificant. In particular, those who are little-souled may come to you with minor problems. Instead of being angry at them for bringing such a small thing to you, help them to deal with their problems. Elders, learn to be longsuffering, especially toward the weak and those with a little soul. Paul's word in verse 14, however, is not limited to elders; it is a word for all the saints.
