2026 ഓഗസ്റ്റ് 18
സൂക്ഷിക്കപ്പെടുന്നത്
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 5:23 അനന്തരം സമാധാനത്തിന്റെ ദൈവം താൻതന്നെ നിങ്ങളെ മുഴുവനും വിശുദ്ധീകരിക്കുമാറാകട്ടെ, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും സമ്പൂർണമായി, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ, വരവിൽ, കുറ്റമില്ലാതെ സൂക്ഷിക്കപ്പെടുമാറാകട്ടെ.
ശുശ്രൂഷയിലെ വചനങ്ങൾ
[1 തെസ്സലൊനീക്യർ 5] വാക്യം 23-ൽ, സമാധാനത്തിന്റെ ദൈവം നമ്മെ മുഴുവനും വിശുദ്ധീകരിക്കണം എന്ന തന്റെ ആഗ്രഹത്തെ, അഭിലാഷത്തെ പൗലൊസ് പ്രകടിപ്പിക്കുന്നു. വാക്യത്തിന്റെ ആദ്യഭാഗത്ത്, ദൈവം നമ്മെ വിശുദ്ധീകരിക്കുന്നതിനെ സംബന്ധിച്ച്, ദൈവമാണ് പ്രാരംഭം കുറിക്കുന്നത്. എന്നാൽ വാക്യത്തിന്റെ രണ്ടാം ഭാഗത്ത്, നമ്മുടെ ആത്മാവും ദേഹിയും ശരീരവും സൂക്ഷിക്കപ്പെടുന്നതിനെ സംബന്ധിച്ച്, ഏതെങ്കിലും വിധത്തിൽ പ്രാരംഭം കുറിക്കേണ്ടവർ നാമാണ്. "സൂക്ഷിക്കപ്പെടുമാറാകട്ടെ" എന്ന ആജ്ഞയെ ഒരു കർത്തരി-കർമ്മണി ക്രിയയായി (active-passive verb) കണക്കാക്കാം. ഇതിനർത്ഥം സൂക്ഷിക്കപ്പെടുവാൻ നാം പ്രാരംഭം കുറിക്കുന്നു എന്നാണ്. എന്നിരുന്നാലും, നമ്മുടെ ആത്മാവിനെയും ദേഹിയെയും ശരീരത്തെയും സൂക്ഷിക്കുന്നവൻ ദൈവം ആകുന്നു. ആകയാൽ, "കർത്താവേ, എന്റെ ആത്മാവും ദേഹിയും ശരീരവും സൂക്ഷിക്കപ്പെടുവാൻ ഞാൻ വാഞ്ഛിക്കുന്നു. എങ്കിലും, എനിക്ക് ഈ വേല ചെയ്യുവാൻ കഴിയില്ല. കർത്താവേ, ഇത് ചെയ്യുവാൻ നിന്നോട് അപേക്ഷിക്കുവാൻ ഞാൻ പ്രാരംഭം കുറിക്കുന്നു" എന്ന് നാം പ്രാർത്ഥിക്കണം. നിങ്ങളുടെ മുഴുവൻ ആളത്തവും പൂർണ്ണമായി സൂക്ഷിക്കപ്പെടണം എന്ന ആഗ്രഹമോ, അഭിലാഷമോ നിങ്ങൾക്കുണ്ടോ? നമുക്ക് ഈ ആഗ്രഹമില്ലെങ്കിൽ, കർത്താവ് നമ്മോട് കരുണ കാണിക്കുവാനും അത്തരമൊരു അഭിലാഷം നമുക്ക് നൽകുവാനും നാം അവനോട് അപേക്ഷിക്കണം. എന്നാൽ നമുക്ക് ഇതിനകം തന്നെ ഈ വാഞ്ഛയുണ്ടെങ്കിൽ, കർത്താവ് നമ്മെ സൂക്ഷിക്കേണ്ടതിന് പ്രാർത്ഥിക്കുവാൻ നാം പ്രാരംഭം കുറിക്കേണ്ടതുണ്ട്. വിശുദ്ധീകരിക്കുന്ന വേല ദൈവത്തിന്റെ വ്യാപാരമാണ്, എന്നാൽ സൂക്ഷിക്കപ്പെടുവാനുള്ള അഭിലാഷം നമ്മുടെ സഹകരണമാണ്. ദൈവത്തിന്റെ ആഗ്രഹവും നമ്മുടെ അഭിലാഷവും രണ്ടും നമുക്കുണ്ടാകുമ്പോൾ, നമ്മെ തികച്ചും വിശുദ്ധീകരിക്കുവാനും നമ്മുടെ മുഴുവൻ ആളത്തത്തെയും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ വ്യാപാരത്തോടുള്ള നമ്മുടെ സഹകരണം നമുക്കുണ്ടാകുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Being Preserved
Bible Verses
1 Thes 5:23 And the God of peace Himself sanctify you wholly, and may your spirit and soul and body be preserved complete, without blame, at the coming of our Lord Jesus Christ.
Words of Ministry
In [1 Thessalonians 5] verse 23 Paul expresses his wish, his desire, that the God of peace would sanctify us wholly. In the first part of the verse, concerning God's sanctifying us, it is God who takes the initiative. But in the second part of the verse, concerning our spirit, soul, and body being preserved, we are the ones who should somehow take the initiative. The command "be preserved" may be regarded as an active- passive verb. This means that we take the initiative to be preserved. However, God is the One who preserves our spirit, soul, and body. Therefore, we should pray, "Lord, I long to have my spirit, soul, and body preserved. However, I cannot do this work. I take the initiative, Lord, to ask You to do this." Do you have the desire, the aspiration, that your entire being would be preserved complete? If we do not have this desire, we should ask the Lord to have mercy on us and grant us such an aspiration. But if we already have this longing, we then need to take the initiative to pray that the Lord would preserve us. The sanctifying work is God's operation, but the aspiration to be preserved is our cooperation. When we have both God's desire and our aspiration, we then have our cooperation with God's operation to sanctify us wholly and to preserve our entire being.
