top of page

2026 ഓഗസ്റ്റ് 19

നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും വിശുദ്ധീകരിക്കുന്നത് (1)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 5:23 അനന്തരം സമാധാനത്തിന്റെ ദൈവം താൻതന്നെ നിങ്ങളെ മുഴുവനും വിശുദ്ധീകരിക്കുമാറാകട്ടെ, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും സമ്പൂർണമായി, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ, വരവിൽ, കുറ്റമില്ലാതെ സൂക്ഷിക്കപ്പെടുമാറാകട്ടെ.
യോഹ 4:24 ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യസന്ധതയിലും ആരാധിക്കണം.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] [1 തെസ്സ 5] 23-ാം വാക്യമനുസരിച്ച്, വിശുദ്ധീകരിക്കുന്നവൻ സമാധാനത്തിന്റെ ദൈവമാണ്. അവന്റെ വിശുദ്ധീകരണം സമാധാനത്തെ കൊണ്ടുവരുന്നു. നാം ഉള്ളിൽ നിന്ന് പൂർണ്ണമായി അവനാൽ വിശുദ്ധീകരിക്കപ്പെടുമ്പോൾ, നമുക്ക് എല്ലാ വിധത്തിലും അവനുമായി സമാധാനമുണ്ട്. ഇവിടെ "വിശുദ്ധീകരിക്കുക" എന്ന വാക്കിന്റെ അർത്ഥം വേർതിരിക്കപ്പെടുക എന്നാണ്; അതായത് പൊതുവായതോ അശുദ്ധമായതോ ആയ കാര്യങ്ങളിൽ നിന്ന് ദൈവത്തിങ്കലേക്ക് വേർതിരിക്കപ്പെടുക എന്നതാണ്. "സമ്പൂർണ്ണമായി" എന്ന വാക്കിന്റെ അർത്ഥം പൂർണ്ണമായും, സമഗ്രമായി, പരിണതിയോളം എന്നാണ്. നമ്മുടെ ആളത്തത്തിന്റെ ഏതൊരു ഭാഗവും, അതായത് നമ്മുടെ ആത്മാവോ ദേഹിയോ ദേഹമോ, പൊതുവായതോ അശുദ്ധമായതോ ആയി അവശേഷിക്കാതിരിക്കുവാൻ ദൈവം നമ്മെ സമ്പൂർണ്ണമായി വിശുദ്ധീകരിക്കുന്നു. നമ്മുടെ ആത്മാവിനെയും ദേഹിയെയും ദേഹത്തേയും കുറിച്ചുള്ള പൗലോസിന്റെ വചനം മനുഷ്യൻ മൂന്ന് ഭാഗങ്ങൾ ഉള്ളവനാണ് എന്ന് ശക്തമായി സൂചിപ്പിക്കുന്നു: ആത്മാവ്, ദേഹി, ദേഹം. ആത്മാവ് നമ്മുടെ ഏറ്റവും അകത്തെ ഭാഗമാണ്, നമുക്ക് ദൈവവുമായി ബന്ധപ്പെടെണ്ടതിന്നു ദൈവബോധമുള്ള ആന്തരീക അവയവമാണ് (യോഹ. 4:24; റോമ. 1:9). ദേഹി നമ്മുടെ സ്വന്തം സ്വയമാണ് (മത്താ. 16:25; ലൂക്കൊ. 9:25), നമ്മുടെ ആത്മാവിനും ശരീരത്തിനും ഇടയിലുള്ള ഒരു മാധ്യമമാണ്, നമുക്ക് നമ്മുടെ വ്യക്തിത്വമുണ്ടാകേണ്ടതിനു അത് സ്വയബോധമുള്ളതാണ്. ദേഹം നമ്മുടെ ബാഹ്യഭാഗമാണ്, പുറത്തെ അവയവമാണ്, നമുക്ക് ഭൗതിക ലോകവുമായി ബന്ധപ്പെടാൻ കഴിയേണ്ടതിന്നു അത് ലോകബോധമുള്ളതാണ്. ദേഹം ദേഹിയെ ഉൾക്കൊള്ളുന്നു, ദേഹി ആത്മാവിന്റെ പാത്രവുമാണ്. വീണ്ടുംജനിപ്പിക്കപ്പെട്ടവരുടെ ആത്മാവിൽ, ആത്മാവായ ദൈവം വസിക്കുന്നു; ദേഹിയിൽ, നമ്മുടെ സ്വയവും; ദേഹത്തിൽ, ശാരീരിക ഇന്ദ്രിയങ്ങളും വസിക്കുന്നു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Sanctifying Your Spirit and Soul and Body (1)

Bible Verses

1 Thes 5:23 And the God of peace Himself sanctify you wholly, and may your spirit and soul and body be preserved complete, without blame, at the coming of our Lord Jesus Christ.
John 4:24 God is Spirit, and those who worship Him must worship in spirit and truthfulness.

Words of Ministry

[Part 1 of 2] According to [1 Thessalonians 5] verse 23, the Sanctifier is the God of peace. His sanctification brings in peace. When we are wholly sanctified by Him from within, we have peace with Him in every way. The word "sanctified" here means to be set apart; it is to be separated unto God from things common or profane. The word "wholly" means entirely, thoroughly, to the consummation. God sanctifies us wholly, so that no part of our being, either of our spirit or soul or body, will be left common or profane. Paul's word concerning our spirit and soul and body strongly indicates that man is of three parts: spirit, soul, and body. The spirit is our inmost part, the inner organ, possessing God-consciousness, that we may contact God (John 4:24; Rom. 1:9). The soul is our very self (Matt. 16:25; Luke 9:25), a medium between our spirit and our body, possessing self- consciousness, that we may have our personality. The body is our external part, the outer organ, possessing world- consciousness, that we may contact the material world. The body contains the soul, and the soul is the vessel of the spirit. In the spirit of the regenerated ones, God as the Spirit dwells; in the soul, our self; and in the body, the physical senses. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page