2026 ഓഗസ്റ്റ് 23
വിശുദ്ധിയും വിശുദ്ധീകരണവും (2)
ബൈബിൾ വാക്യങ്ങൾ
1 കൊരി 6:17 എന്നാൽ കർത്താവിനോടു പറ്റിച്ചേരുന്നവൻ അവനുമായി ഏകാത്മാവ് ആകുന്നു.
യോഹ 14:20 ആ നാളിൽ, ഞാൻ എന്റെ പിതാവിലും, നിങ്ങൾ എന്നിലും, ഞാൻ നിങ്ങളിലും, എന്ന് നിങ്ങൾ അറിയും.
15:4 എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിൽ വസിക്കും...
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] ഒരിക്കൽക്കൂടി ചായ ഉണ്ടാക്കുന്ന ലളിതമായ കാര്യത്തെ ഒരു ദൃഷ്ടാന്തമായി എടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. തേയില ഒരു മൂലകമാണ്, കൂടാതെ "ചായവൽക്കരണം" എന്നത് ചായ ഉണ്ടാക്കുന്ന പ്രക്രിയയാണ്. നിങ്ങൾക്ക് ഒരു കപ്പ് വെള്ളം ഉണ്ടെന്ന് കരുതുക. വെള്ളത്തെ ചായവൽക്കരിക്കുവാൻ, നിങ്ങൾ അതിലേക്ക് ഒരു തേയിലബാഗ് ഇടേണ്ടതുണ്ട്. ഒരു തേയിലബാഗ് ആദ്യം വെള്ളത്തിൽ ഇടുമ്പോൾ, വെള്ളം അതേപടി നിലനിൽക്കുന്നതായി തോന്നാം. അത് വെള്ളം പോലെ തന്നെയാണ് എന്ന് തോന്നാം. എന്നാൽ ഒരു സമയത്തിനുശേഷവും ഇളക്കുന്ന ചില പ്രവർത്തനങ്ങൾക്കുശേഷവും, വെള്ളം ചായവൽക്കരിക്കപ്പെട്ടതായിത്തീരും; അതായത്, തേയില വെള്ളത്തിലേക്ക് ചേർക്കപ്പെടുകയും അതിനോട് ഇഴുകിച്ചേരുകയും ചെയ്യുന്നു. അതിനാൽ, വെള്ളം ചായവൽക്കരണ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് നമുക്ക് പറയാം. ഒടുവിൽ, തേയില വെള്ളത്തിലുണ്ട്, വെള്ളം തേയിലയിലുമുണ്ട്. ഇതിനർത്ഥം തേയിലയുടെ മൂലകം വെള്ളത്തോട് ഇഴുകിച്ചേർന്നിരിക്കുന്നു എന്നാണ്. ഈ ചായവൽക്കരണത്തിന്റെ ഫലമായി, തേയിലയും വെള്ളവും ഒരു പാനീയമായി കൂടിച്ചേർക്കപ്പെടുന്നു. യഥാർത്ഥത്തിൽ, ഇത്തരത്തിലുള്ള പാനീയം തേയില-വെള്ളമാണ്. തേയില വെള്ളത്തിൽ ആയിരിക്കുക എന്നത് ഒരു കാര്യമാണ്, എന്നാൽ വെള്ളം ചായവൽക്കരണ പ്രക്രിയയിലൂടെ കടന്നുപോകുക എന്നത് മറ്റൊരു കാര്യമാണ്. അതുപോലെതന്നെ, നാം വിശുദ്ധിയുടെ മൂലകത്തിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതുണ്ട്, കൂടാതെ ദൈവത്തിന്റെ രക്ഷ ദിനപ്രതിയും മണിക്കൂർതോറും ആസ്വദിക്കേണ്ടതിന് നാം വിശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയരാകുകയും വേണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Holiness and Sanctification (2)
Bible Verses
1 Cor 6:17 But he who is joined to the Lord is one spirit.
John 14:20 In that day you will know that I am in My Father, and you in Me, and I in you.
15:4 Abide in Me and I in you.
Words of Ministry
[Part 2 of 2] Once again I would like to take as an illustration the simple matter of making tea. Tea is an element, and "teaification" is the process of making tea. Suppose you have a cup of plain water. In order to tea-ify the water, you need to place a tea bag into it. When a tea bag is first put into water, the water may seem to remain the same. It seems to be little more than plain water. But after a period of time and some action of stirring, the water will become tea-ified; that is, tea is added to the water and mingled with it. Hence, we may say that the water is under the process of tea-ification. Eventually, the tea is in the water, and the water is in the tea. This means that the element of tea is mingled with the water. As a result of this tea-ification, the tea and water are blended together to make one beverage. Actually, this kind of drink is tea- water. For the tea to be in the water is one thing, but for the water to pass through the process of tea-ification is another. In like manner, we need to be blameless in the element of holiness, and we also need to undergo the process of sanctification so that we may enjoy God's salvation daily and even hourly.
