top of page

2026 ഓഗസ്റ്റ് 25

മാനസിക ഹൃദയം (1)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 5:23 അനന്തരം സമാധാനത്തിന്റെ ദൈവം താൻതന്നെ നിങ്ങളെ മുഴുവനും വിശുദ്ധീകരിക്കുമാറാകട്ടെ, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും സമ്പൂർണമായി,... സൂക്ഷിക്കപ്പെടുമാറാകട്ടെ.
എബ്രാ 4:12 എന്തെന്നാൽ ദൈവവചനം ജീവനുള്ളതും, വ്യാപരിക്കുന്നതും,... ഹൃദയത്തിന്റെ ചിന്തകളും ഉദ്ദേശ്യങ്ങളും വിവേചിക്കുവാൻ കഴിയുന്നതും ആകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] മനുഷ്യരെന്ന നിലയിൽ, നമ്മുടെ ഭൗതിക ശരീരത്തിന്റെ ബാഹ്യ അവയവങ്ങൾക്ക് പുറമേ നമുക്ക് അന്തർഭാഗങ്ങൾ ഉണ്ടെന്ന് ബൈബിൾ നമ്മോട് പറയുന്നു. അന്തർഭാഗങ്ങൾ നമ്മുടെ അകത്തെ ആളത്തത്തിന്റെ ഭാഗങ്ങളാണ്. ബൈബിൾ പ്രകാരം, മനുഷ്യൻ ആത്മാവ്, ദേഹി, ദേഹം എന്നിവയാൽ സംരചിക്കപ്പെട്ടിരിക്കുന്നു. ദേഹം, നമ്മുടെ ഭൗതിക ആളത്തമാണ്, അത് ദൃശ്യമാണ്. ഇത് നമ്മുടെ പുറമെയുള്ള ആളത്തമാണ്. എന്നാൽ ആത്മാവും ദേഹിയും, നമ്മുടെ അകത്തെ ആളത്തമാണ്, അവ അദൃശ്യമാണ്. ദേഹിയിൽ മനസ്സ്, വികാരം, ഇച്ഛ എന്നിവ ഉൾപ്പെടുന്നു. നമ്മുടെ ആളത്തത്തിന്റെ ഈ എല്ലാ അന്തർഭാഗങ്ങളോടുമൊപ്പം, ബൈബിൾ ഹൃദയത്തെക്കുറിച്ചും മനസ്സാക്ഷിയെക്കുറിച്ചും സംസാരിക്കുന്നു. ബൈബിൾ യഥാർത്ഥ മനഃശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന ഒരു പുസ്തകമാണെന്ന് നമുക്ക് പറയുവാൻ കഴിയും, കാരണം അത് മനുഷ്യന്റെ ഏഴ് അന്തർഭാഗങ്ങളെ പൂർണ്ണമായ രീതിയിൽ പ്രതിപാദിക്കുന്നു: ആത്മാവ്, ദേഹി, ഹൃദയം, മനസ്സ്, ഇച്ഛ, വികാരം, മനസ്സാക്ഷി. ഈ അന്തർഭാഗങ്ങൾ നമ്മുടെ ആന്തരിക ആളത്തത്തിന്റെ ഘടകാംശങ്ങളാണ്. നമ്മുടെ ഹൃദയം എന്നത് നമ്മുടെ ദേഹിയുടെ എല്ലാ ഭാഗങ്ങളുടെയും—മനസ്സ്, വികാരം, ഇച്ഛ—കൂടാതെ നമ്മുടെ ആത്മാവിന്റെ ഒരു ഭാഗമായ മനസ്സാക്ഷിയുടെയും ഒരു സംയോജനമാണെന്ന് നാം മുൻപ് പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നമ്മുടെ ദേഹി നമ്മുടെ വ്യക്തിത്വമാണ്, നമ്മുടെ വ്യക്തിയാണ്, നമ്മുടെ സ്വയമാണ്. സൈക്കോളജി (psychology) എന്ന ഇംഗ്ലീഷ് പദം ദേഹി എന്ന അർത്ഥം വരുന്ന സൂക്കി (psuche) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. എല്ലാ മനഃശാസ്ത്രപരമായ കാര്യങ്ങളുടെയും അടിസ്ഥാനം ദേഹിയാണ്. സൂക്കി (psuche), ദേഹി, എന്നത് "ഞാൻ" ആകുന്നു; അത് മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ആളത്തത്തെ, അതായത് നമ്മുടെ വ്യക്തിത്വത്തെ കുറിക്കുന്നു. മനുഷ്യരെന്ന നിലയിൽ, ഭൗതികവും ദൃശ്യവുമായ ലോകവുമായി ബന്ധപ്പെടുവാൻ നമുക്ക് ഒരു ബാഹ്യ അവയവമായ ശരീരമുണ്ട്. ദൈവവുമായും ആത്മിക മണ്ഡലവുമായും ബന്ധപ്പെടുവാൻ നമുക്ക് ഒരു ആന്തരിക അവയവമായ ആത്മാവുമുണ്ട്. ഈ രണ്ട് അവയവങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദേഹി നമ്മുടെ വ്യക്തിയാണ്, നമ്മുടെ സ്വയമാണ്. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Psychological Heart (1)

Bible Verses

1 Thes 5:23 And the God of peace Himself sanctify you wholly, and may your spirit and soul and body be preserved complete...
Heb 4:12 For the word of God is living and operative...and able to discern the thoughts and intentions of the heart.

Words of Ministry

[Part 1 of 2] The Bible tells us that, as human beings, we have inward parts in addition to the outward members of our physical body. The inward parts are the parts of our inner being. According to the Bible, man is composed of spirit, soul, and body. The body, our physical being, is visible. This is our outer being. But the spirit and the soul, our inner being, are invisible. The soul includes the mind, the emotion, and the will. Along with all these inward parts of our being, the Bible also speaks of the heart and the conscience. We may say that the Bible is a book that deals with the genuine psychology, for it treats in a full way man's seven inward parts: the spirit, the soul, the heart, the mind, the will, the emotion, and the conscience. These inward parts are the components of our inward being. We have pointed out a number of times in the past that our heart is a composition of all the parts of our soul--the mind, the emotion, and the will--plus one part of our spirit, the conscience. Our soul is our personality, our person, our self. The English word psychology is derived from psuche, the Greek word for soul. The soul is the base of all psychological matters. The psuche, the soul, is the "I"; it denotes our being as humans, that is, our personality. As human beings, we have an outward organ, the body, to contact the physical, visible world. We also have an inward organ, the spirit, to contact God and the spiritual realm. The soul, located between these two organs, is our person, our self. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page