top of page

2026 ഓഗസ്റ്റ് 30

ദൈവവുമായി ബന്ധപ്പെടുവാൻ നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുന്നത്

ബൈബിൾ വാക്യങ്ങൾ

യോഹ 4:24 ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യസന്ധതയിലും ആരാധിക്കണം.
റോമ 2:15 അവരുടെ മനസ്സാക്ഷി അതിനോടുകൂടെ സാക്ഷ്യം വഹിച്ചുകൊണ്ടും, അവരുടെ വാദങ്ങൾ അന്യോന്യം അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോപോലും ചെയ്തുകൊണ്ടും, അവർ തങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിന്റെ പ്രവൃത്തിയെ കാണിക്കുന്നു.)

ശുശ്രൂഷയിലെ വചനങ്ങൾ

നമ്മുടെ ആത്മാവ് മൂന്ന് ഭാഗങ്ങളാൽ സംരചിക്കപ്പെട്ടിരിക്കുന്നു: മനസ്സാക്ഷി, കൂട്ടായ്മ, അന്തർജ്ഞാനം. നമ്മുടെ ആത്മാവ് പ്രധാനമായും ദൈവവുമായി കൂട്ടായ്മ ആചരിക്കുവാനാണ്. നാം ദൈവവുമായി കൂട്ടായ്മ ആചരിക്കുമ്പോൾ, നാം അവനുമായി ബന്ധപ്പെടുന്നു. ദൈവവുമായുള്ള ഈ ബന്ധപ്പെടൽ സ്വയമേവ നമുക്ക് ദൈവത്തെക്കുറിച്ചുള്ള ഒരു ബോധം, ഒരു ദൈവ-ബോധം നൽകുന്നു. അന്തർജ്ഞാനം ദൈവത്തിൽ നിന്ന് വരുന്ന നേരിട്ടുള്ള ബോധത്തെയും ഉൾബോധത്തെയും സൂചിപ്പിക്കുന്നു. ഈ അന്തർജ്ഞാനത്തിലൂടെ നാം ശരിയാണോ തെറ്റാണോ എന്ന് നമുക്ക് അറിയുവാൻ കഴിയും. നാം തെറ്റാണെങ്കിൽ, നമ്മുടെ മനസ്സാക്ഷിയാൽ നാം വിധിക്കപ്പെടും. എന്നാൽ നാം ശരിയാണെങ്കിൽ, നമ്മുടെ മനസ്സാക്ഷിയാൽ നാം നീതീകരിക്കപ്പെടും. ആകയാൽ, നമ്മുടെ മനസ്സാക്ഷി കുറ്റം ചുമത്തുകയും വിധിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ ഒഴികഴിവു പറയുകയും നീതീകരിക്കുകയും ചെയ്യുന്നു. നമ്മുടെ ആത്മാവിനെ സൂക്ഷിക്കുവാനുള്ള വഴി ആദ്യം ദൈവവുമായി കൂട്ടായ്മ ആചരിക്കുവാൻ അതിനെ വ്യായാമം ചെയ്യുക എന്നതാണ്. ഈ വിധത്തിൽ നാം നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യാൻ പരാജയപ്പെട്ടാൽ, നാം അതിനെ ഒരു മൃതാവസ്ഥയിൽ ഉപേക്ഷിക്കും. ക്രിസ്ത്യാനികളായ നാം ഒരു സഭായോഗത്തിൽ ഒരുമിച്ച് കൂടുമ്പോഴെല്ലാം, നാം പ്രവർത്തിക്കേണ്ടതുണ്ട്. നാം പ്രാർത്ഥിക്കുകയോ, സ്തുതിക്കുകയോ, സാക്ഷ്യത്തിന്റെ ഒരു വാക്ക് പറയുകയോ വേണം. ഇത് നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുവാനും, അത് നിഷ്ക്രിയമായിരിക്കുവാനോ മൃതാവസ്ഥയിലായിരിക്കുവാനോ അനുവദിക്കാതിരിക്കുവാനുമാണ്. എന്നാൽ വിഷമത്തോടെ പറയട്ടെ, അനേകം വിശുദ്ധന്മാർ ഈ വിധത്തിൽ വ്യായാമം ചെയ്തുകൊണ്ട് തങ്ങളുടെ ആത്മാവിനെ സൂക്ഷിക്കുന്നില്ല. പകരം, അവർ തങ്ങളുടെ ആത്മാവിനെ നിഷ്ക്രിയമായിരിക്കുവാൻ അനുവദിക്കുന്നു. അവർ തങ്ങളുടെ ആത്മാവിനെ ഒരു കല്ലറയിൽ ഉപേക്ഷിക്കുന്നതുപോലെ തോന്നുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Exercising Our Spirit to Contact God

Bible Verses

John 4:24 God is Spirit, and those who worship Him must worship in spirit and truthfulness.
Rom 2:15 Who show the work of the law written in their hearts, their conscience bearing witness with it and their reasonings, one with the other, accusing or even excusing them.

Words of Ministry

Our spirit is composed of three parts: the conscience, the fellowship, and the intuition. Our spirit is mainly for us to have fellowship with God. When we have fellowship with God, we contact Him. This contact with God spontaneously gives us a sense of God, a consciousness of God. Intuition denotes the direct sense and consciousness that come from God. Through this intuition we can know whether we are right or wrong. If we are wrong, we shall be condemned by our conscience. But if we are right, we shall be justified by our conscience. Our conscience, therefore, either accuses and condemns or excuses and justifies. The way to preserve our spirit is first to exercise it to have fellowship with God. If we fail to exercise our spirit in this way, we shall leave it in a deadened situation. Whenever we Christians come together in a church meeting, we need to function. We need to pray, praise, or give a word of testimony. This is to exercise our spirit and not allow it to remain dormant or in a deadened condition. But sorry to say, many saints do not preserve their spirit by exercising it in this way. Instead, they allow their spirit to remain dormant. It seems that they leave their spirit in a tomb.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page