2026 സെപ്റ്റംബർ 1
നമ്മുടെ മാനസിക ഹൃദയത്തിലെ തടസ്സങ്ങൾ മാറ്റുന്നത് (1)
ബൈബിൾ വാക്യങ്ങൾ
1 യോഹ 1:7 എന്നാൽ അവൻ വെളിച്ചത്തിൽ ആയിരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ, നമുക്ക് അന്യോന്യം കൂട്ടായ്മയുണ്ട്, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
വാ. 9 നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ, നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, സകല അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കുവാൻ അവൻ വിശ്വസ്തനും നീതിമാനും ആകുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] നമ്മുടെ മാനസിക ഹൃദയത്തിന് മൂന്ന് പ്രധാന ധമനികളുണ്ട്. ദേഹിയുടെ മൂന്ന് ഭാഗങ്ങൾ കൂടിയായ ഈ ധമനികൾ മനസ്സ്, ഇച്ഛ, വികാരം എന്നിവയാണ്. പ്രായോഗികമായ രീതിയിൽ ഈ ധമനികളിലെ തടസ്സങ്ങൾ എങ്ങനെ മാറ്റണമെന്ന് അറിയുന്നത് പ്രധാനമാണ്. നമ്മുടെ ഭൗതിക ഹൃദയത്തിന്റെ ധമനികളിലെ തടസ്സങ്ങൾ മാറ്റുന്നതിന്, ഡോക്ടർമാർ മരുന്ന് നിർദ്ദേശിച്ചേക്കാം. നമ്മുടെ മാനസിക ഹൃദയത്തിന്റെ മൂന്ന് പ്രധാന ധമനികളിലെ തടസ്സങ്ങൾ മാറ്റുവാനുള്ള വഴി കർത്താവിനോട് സമഗ്രമായ ഒരു ഏറ്റുപറച്ചിൽ നടത്തുക എന്നതാണ്. നമ്മുടെ കുറവുകൾ, പരാജയങ്ങൾ, തോൽവികൾ, തെറ്റുകൾ, ദുഷ്പ്രവൃത്തികൾ, പാപങ്ങൾ എന്നിവ ഏറ്റുപറയുവാൻ നാം ഒരു നിശ്ചിത സമയം കർത്താവിനോടൊപ്പം ചെലവഴിക്കേണ്ടതുണ്ട് എന്ന് അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്. നമ്മുടെ മനസ്സിലും ചിന്തയിലുമുള്ള എല്ലാ പാപകരമായ അവസ്ഥകളും അശുദ്ധികളും ഏറ്റുപറഞ്ഞുകൊണ്ട് നമുക്ക് ആരംഭിക്കാം. നമ്മുടെ മനസ്സിന്റെ ധമനിയെ അഴുക്കുകൊണ്ട് അടഞ്ഞുപോയ ഒരു ചാലിനോട് ഉപമിക്കാം, അതിലൂടെ വെള്ളം ഒഴുകിപ്പോകേണ്ടതിന് അത് കുഴിച്ചെടുക്കേണ്ടതുണ്ട്. നമ്മുടെ മനസ്സ് അഴുക്കു നിറഞ്ഞതാണ്. തൽഫലമായി, ഈ ധമനി അടഞ്ഞിരിക്കുന്നു. നമ്മുടെ മനസ്സിന്റെ ധമനിയിലെ തടസ്സം മാറ്റുന്നതിന്, നമ്മുടെ ചിന്തകളിലും ചിന്താരീതിയിലുമുള്ള പാപകരമായ എല്ലാ കാര്യങ്ങളും നാം ഏറ്റുപറയേണ്ടതുണ്ട്. നമ്മുടെ ചിന്തകൾ ഓരോന്നായി ഏറ്റുപറയുന്നതിലൂടെ, നാം ഈ ധമനിയിലെ തടസ്സം നീക്കം ചെയ്യും. ഇക്കാരണത്താലാണ് നിങ്ങൾ കർത്താവിങ്കലേക്ക് ചെന്ന് അവനോട് ഇപ്രകാരം പറയേണ്ടത്: "കർത്താവേ, എന്നെ പ്രകാശിപ്പിക്കുകയും എന്റെ മനസ്സിനെ തുറന്നുകാട്ടുകയും ചെയ്യണമേ. എന്റെ എല്ലാ ചിന്തകളെയും തുറന്നുകാട്ടണമേ. കർത്താവേ, എന്റെ മനസ്സിനെ പൂർണ്ണമായി നിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരണമേ." തുടർന്ന് നിങ്ങളുടെ ചിന്തയിലെ പ്രശ്നങ്ങൾ ഓരോന്നായി ഏറ്റുപറയുവാൻ പ്രകാശനത്തെയും തുറന്നുകാട്ടലിനെയും നിങ്ങൾ അനുഗമിക്കണം. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Unclogging Our Psychological Heart (1)
Bible Verses
1 John 1:7 But if we walk in the light as He is in the light, we have fellowship with one another, and the blood of Jesus His Son cleanses us from every sin.
v. 9 If we confess our sins, He is faithful and righteous to forgive us our sins and cleanse us from all unrighteousness.
Words of Ministry
[Part 1 of 2] Our psychological heart has three main arteries. These arteries, which are also the three parts of the soul, are the mind, the will, and the emotion. It is important to know how in a practical way to have these arteries unclogged. For the unclogging of the arteries of our physical heart, doctors may prescribe medication. The way to unclog the three main arteries of our psychological heart is to make a thorough confession to the Lord. From experience I have learned that we need to stay with the Lord for a period of time to confess our defects, failures, defeats, mistakes, wrongdoings, and sins. We may begin by confessing all the sinfulness and uncleanness that is in our mind, in our thinking. The artery of our mind can be compared to a ditch that is clogged with dirt and needs to be dug out so that water can flow through it. Our mind is filled with dirt. As a result, this artery is clogged. In order to unclog the artery of our mind, we need to confess everything that is sinful in our thoughts and in our way of thinking. By confessing our thoughts one by one, we shall remove the blockage from this artery. This is the reason you need to go to the Lord and say to Him, "Lord, enlighten me and expose my mind. Expose all my thoughts. Lord, bring my mind fully into Your light." Then you should follow the enlightenment and exposure to confess the problems in your thinking one by one. [continued tomorrow]
