2026 സെപ്റ്റംബർ 2
നമ്മുടെ മാനസിക ഹൃദയത്തിലെ തടസ്സങ്ങൾ മാറ്റുന്നത് (2)
ബൈബിൾ വാക്യങ്ങൾ
1 യോഹ 1:7 എന്നാൽ അവൻ വെളിച്ചത്തിൽ ആയിരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ, നമുക്ക് അന്യോന്യം കൂട്ടായ്മയുണ്ട്, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
വാ. 9 നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ, നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, സകല അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കുവാൻ അവൻ വിശ്വസ്തനും നീതിമാനും ആകുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] അങ്ങനെയെങ്കിൽ, നമ്മുടെ ഇച്ഛയെക്കുറിച്ച് എന്ത് പറയുന്നു? നാം നമ്മുടെ ഇച്ഛയെ സംബന്ധിച്ച് കർത്താവിന്റെ അടുക്കൽ ചെല്ലുകയാണെങ്കിൽ, അവൻ അതിനെ സമഗ്രവും വിശദവുമായ രീതിയിൽ തുറന്നുകാട്ടും. വിശേഷാൽ, നാം വളരെ മത്സരമുള്ളവരാണെന്നും, കർത്താവിന് കീഴ്‌പ്പെട്ടിരിക്കുക എന്നാൽ എന്താണെന്ന് നമുക്കറിയില്ലെന്നും നാം തിരിച്ചറിയും. ഒരു പ്രത്യേക കാര്യത്തിൽ നിങ്ങൾ തെറ്റുകാരനായിരുന്നു എന്ന് കർത്താവ് നിങ്ങളെ കാണിച്ചുതന്നേക്കാം. തുടർന്ന് ഒരു പ്രത്യേക സഹോദരനോടോ ഒരു പ്രത്യേക സഹോദരിയോടോ നിങ്ങൾ എങ്ങനെയാണ് തെറ്റുകാരനായിരുന്നത് എന്ന് അവൻ നിങ്ങളെ കാണിക്കുവാൻ പിന്നെയും മുന്നോട്ട് പോയേക്കാം. ഓരോ തവണയും നിങ്ങൾ ഏറ്റുപറയേണ്ടതുണ്ട്. നിങ്ങൾ അവന്റെ വെളിച്ചത്തിൻ കീഴിൽ, അവന്റെ തുറന്നുകാട്ടലിൻ കീഴിൽ ആയിരിക്കുന്നതിനാൽ നിങ്ങൾ കർത്താവിന് സ്തോത്രം ചെയ്യണം. നമ്മുടെ ഇച്ഛയിൽ കർത്താവ് തുറന്നുകാട്ടുന്ന സകലത്തെയും ഏറ്റുപറയുന്നതിലൂടെ, നാം നമ്മുടെ ഇച്ഛയുടെ ധമനിയിലെ തടസ്സം നീക്കുന്നു. വികാരത്തിന്റെ ധമനിയിലെ തടസ്സവും നീക്കപ്പെടേണ്ടതുണ്ട്. നമ്മുടെ വികാരവുമായി നമുക്കുള്ള പ്രശ്നം എത്രമാത്രം ഗുരുതരമാണെന്ന് നാം തിരിച്ചറിയുമ്പോൾ, നാം അത്യന്തം ദുഃഖിതരായേക്കാം. പല സാഹചര്യങ്ങളിലും നാം സ്നേഹിക്കേണ്ടതിനെ വെറുക്കുകയും, വെറുക്കേണ്ടതിനെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് നാം തിരിച്ചറിയും. നമ്മുടെ മാനസിക ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിക്കാത്തതിൽ ഒട്ടും അതിശയമില്ല. നമ്മുടെ മാനസിക ഹൃദയത്തിന്റെ മൂന്ന് പ്രധാന ധമനികളിലെ തടസ്സങ്ങൾ നീക്കുവാൻ ആവശ്യമായ സമയം നാം എടുക്കുകയാണെങ്കിൽ, നമ്മുടെ മുഴുവൻ ആളത്തവും ജീവസ്സുള്ളതായിത്തീർന്നു എന്ന ബോധ്യം നമുക്കുണ്ടാകും. നമ്മുടെ മനസ്സും ഇച്ഛയും വികാരവും എല്ലാം വളരെ ആരോഗ്യകരമായ അവസ്ഥയിലായിരിക്കും. ഈ "ചാലുകളിലെ" സകല "അഴുക്കുകളും" അപ്പോൾ കുഴിച്ചുമാറ്റപ്പെടും. ആർക്കും നിങ്ങൾക്കുവേണ്ടി ഈ തടസ്സം നീക്കം ചെയ്യുവാൻ കഴിയില്ല. അതിനാൽ, നിങ്ങൾ ദിനംപ്രതി കർത്താവിന്റെ അടുക്കൽ ചെല്ലുകയും നിങ്ങളുടെ മനസ്സിലും ഇച്ഛയിലും വികാരത്തിലുമുള്ള തെറ്റായ സകലത്തെയും തുറന്നുകാട്ടുവാൻ അവനോട് അപേക്ഷിക്കുകയും വേണം. തുടർന്ന് അവൻ തുറന്നുകാട്ടുന്നതിന്റെ വെളിച്ചത്തിൽ, നിങ്ങൾ ഏറ്റുപറയേണ്ടതുണ്ട്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Unclogging Our Psychological Heart (2)
Bible Verses
1 John 1:7 But if we walk in the light as He is in the light, we have fellowship with one another, and the blood of Jesus His Son cleanses us from every sin.
v. 9 If we confess our sins, He is faithful and righteous to forgive us our sins and cleanse us from all unrighteousness.
Words of Ministry
[Part 2 of 2] What, then, about our will? If we go to the Lord concerning our will, He will expose it in a thorough and detailed way. In particular, we shall realize that we are very rebellious, that we do not know what it means to be submissive to the Lord. The Lord may show you that you were wrong in a particular matter. Then He may go on to show you how you were wrong with a certain brother or a certain sister. Each time you will need to confess. You should thank the Lord that you are under His light, under His exposure. By confessing all that the Lord exposes in our will, we unclog the artery of our will. The artery of the emotion also needs to be unclogged. When we realize how serious is the problem we have with our emotion, we may be deeply sorrowful. We shall realize that in many cases we hate what we should love, and love what we should hate. No wonder our psychological heart does not function normally. If we take the time necessary to unclog the three main arteries of our psychological heart, we shall have the sense that our entire being has become living. Our mind, will, and emotion will all be in a very healthy condition. All the "dirt" in these "ditches" will then be dug away. No one can do this unclogging for you. Thus, you need to go to the Lord day by day and ask Him to expose everything wrong in your mind, will, and emotion. Then in the light of what He exposes, you need to confess.
