2026 സെപ്റ്റംബർ 3
ക്രിസ്തുവിന്റെ വരവും, പോക്കും, ഇപ്പോഴും ശുശ്രൂഷിക്കുന്നതും (1)
ബൈബിൾ വാക്യങ്ങൾ
പ്രവൃ 1:1 തെയോഫിലൊസേ, യേശു ചെയ്യുവാനും ഉപദേശിക്കുവാനും തുടങ്ങി,
വാ. 2 താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് അവൻ പരിശുദ്ധാത്മാവിലൂടെ കൽപന നൽകിയ ശേഷം, മുകളിലേക്ക് എടുക്കപ്പെട്ട നാൾവരെയുള്ള സകല കാര്യങ്ങളെയും സംബന്ധിച്ച് ഞാൻ മുമ്പേ നടത്തിയ വിവരണം;
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] നാം പ്രവൃത്തികളുടെ പുസ്തകത്തിലേക്ക് വരുമ്പോൾ, ഈ പുസ്തകവും ലൂക്കൊസിന്റെ സുവിശേഷവും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണെന്ന് നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രവൃത്തികളുടെ ആദ്യത്തെ രണ്ട് വാക്യങ്ങൾ ഈ പുസ്തകം ലൂക്കൊസിന്റെ സുവിശേഷത്തിന്റെ തുടർച്ചയാണെന്ന് സൂചിപ്പിക്കുന്നു. ഈ സുവിശേഷത്തിൽ നമുക്ക് മനുഷ്യ-രക്ഷകനുണ്ട്, കൂടാതെ നമ്മുടെ വീണ്ടെടുപ്പുകാരനായ രക്ഷകൻ ദൈവ-മനുഷ്യനാണെന്ന് നാം കാണുന്നു. ലൂക്കൊസ് മനുഷ്യ-രക്ഷകന്റെ ജനനത്തെക്കുറിച്ച് മാത്രമല്ല, അവന്റെ ഗർഭധാരണത്തെക്കുറിച്ചുമുള്ള ഒരു വ്യക്തമായ രേഖ നമുക്ക് നൽകുന്നു. കർത്താവിന്റെ ഗർഭധാരണം, ജനനം, ബാല്യം, ജീവിതം, ശുശ്രൂഷ, മരണം, പുനരുത്ഥാനം, ആരോഹണം എന്നിവയെക്കുറിച്ച് ലൂക്കൊസ് വിവരിക്കുന്നു. മനുഷ്യ-രക്ഷകന്റെ ഗർഭധാരണം സ്വർഗ്ഗങ്ങളിൽ നിന്ന് മാത്രമല്ല, പിതാവായ ദൈവത്തിൽ നിന്നുമുള്ള അവന്റെ ഇറങ്ങിവരവായിരുന്നു എന്ന് നമുക്ക് പറയുവാൻ കഴിയും. അതുപോലെ, അവന്റെ ആരോഹണം സ്വർഗത്തിലേക്ക് മാത്രമല്ല, പിതാവിങ്കലേക്കുമുള്ള അവന്റെ മടങ്ങിപ്പോക്കായിരുന്നു. ഈ വരവിലൂടെയും പോക്കിലൂടെയും കർത്താവായ യേശു ഒരു അത്ഭുതകരമായ ആളത്തമായിത്തീർന്നു. അവന്റെ ഗർഭധാരണത്തിലൂടെയും ജനനത്തിലൂടെയും അവൻ ദിവ്യത്വവും മനുഷ്യത്വവുമുള്ള, സൃഷ്ടാവായ ദൈവവും ഒരു സൃഷ്ടിയായ മനുഷ്യനുമായ ഒരു വ്യക്തിയായിത്തീർന്നു. അങ്ങനെയുള്ള ഒരു അത്ഭുതവാനായ വ്യക്തിയെന്ന നിലയിൽ, കർത്താവായ യേശു ദിവ്യ സദ്ഗുണങ്ങളെ ആവിഷ്കരിക്കുന്ന എല്ലാ മാനുഷിക നന്മകളോടുംകൂടിയ ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ചു. ഇതാണ് അവൻ ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വഴി. മനുഷ്യ-രക്ഷകൻ മരണത്തിലേക്ക് നടക്കുകയും, മരണത്തിലൂടെ കടന്നുപോകുകയും, മരണത്തിൽ നിന്ന് പുറത്തുവരികയും ചെയ്തുകൊണ്ട് മരണം അനുഭവമാക്കി. മരണത്തിലും പാതാളത്തിലും ഒരു സന്ദർശനം നടത്തിയ ശേഷം, അവൻ പുനരുത്ഥാനത്തിൽ പുറത്തുവന്നു. ആകയാൽ, അവൻ പുനരുത്ഥാനത്തിലേക്ക് പ്രവേശിച്ചു, പുനരുത്ഥാനത്തിൽ അവൻ സ്വർഗത്തിലേക്ക് കയറിപ്പോയി. ഇപ്പോൾ ഈ വ്യക്തി, തേജസ്സ്‌ക്കരിക്കപ്പെട്ട മനുഷ്യ-രക്ഷകൻ, സ്വർഗത്തിലാണ്. ലൂക്കൊസിന്റെ സുവിശേഷത്തിലെ നിർണായക ഉള്ളടക്കങ്ങളുടെ ഒരു ലഘു സംഗ്രഹമാണിത്. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ's Coming, Going, and Still Ministering (1)
Bible Verses
Acts 1:1 The former account I have made, O Theophilus, concerning all the things that Jesus began both to do and to teach,
v. 2 Until the day on which He was taken up, after He had given commandment through the Holy Spirit to the apostles whom He chose.
Words of Ministry
[Part 1 of 2] As we come to the book of Acts, we need to realize that both this book and the Gospel of Luke were written by the same person. The first two verses of Acts indicate that this book is the continuation of Luke's Gospel. In this Gospel we have the Man-Savior, and we see that our Redeemer, the Savior, is the God-man. Luke gives us a clear record not only of the Man- Savior's birth but also of His conception. Luke describes the Lord's conception, birth, youth, life, ministry, death, resurrection, and ascension. We may say that the Man-Savior's conception was His coming down not only from the heavens but also from God the Father. Likewise, His ascension was His going back not only to the heavens but also to the Father. By this coming and going the Lord Jesus became a wonderful Being. Through His conception and birth He became a Person who is both divine and human, both God the Creator and man, a creature. As such a wonderful Person, the Lord Jesus lived on earth as a man with all the human virtues expressing the divine attributes. This was the way He lived and ministered. The Man- Savior suffered death, walking into, through, and out of death. After making a tour of death and Hades, He came forth in resurrection. Therefore, He entered into resurrection, and in resurrection He ascended to the heavens. Now this One, the glorified Man-Savior, is in the heavens. This is a brief extract of the crucial contents of the Gospel of Luke. [continued tomorrow]
