top of page

2026 സെപ്റ്റംബർ 9

ആരോഹണം ചെയ്ത ക്രിസ്തു തന്നെത്തന്നെ പ്രചരിപ്പിക്കുന്നു (1)

ബൈബിൾ വാക്യങ്ങൾ

പ്രവൃ 1:8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിക്കും, നിങ്ങൾ യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അങ്ങേയറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്ന് പറഞ്ഞു.
വാ. 9 അവൻ ഈ കാര്യങ്ങൾ പറഞ്ഞശേഷം, അവർ നോക്കിക്കൊണ്ടിരിക്കേ, അവൻ മേലോട്ട് ഉയർത്തപ്പെടുകയും, ഒരു മേഘം അവനെ അവരുടെ കാഴ്ച്ചയിൽനിന്ന് എടുത്തുകൊണ്ട് പോകുകയും ചെയ്തു.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] പ്രവൃത്തികൾ പുനരുത്ഥാനം ചെയ്ത ക്രിസ്തുവിന്റെ പ്രചരണത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്റെ ആരോഹണത്തിൽ, ആത്മാവിനാൽ, ശിഷ്യന്മാരിലൂടെ ഈ പ്രചരണം നടത്തുകയാണ്. ക്രിസ്തുവിന്റെ പ്രചരണത്തിന്റെ ഉദ്ദേശ്യം —ദൈവരാജ്യമായി— സഭകളെ ഉളവാക്കുക എന്നതാണ്. കർത്താവായ യേശു മുപ്പത്തിമൂന്നര വർഷക്കാലം ഭൂമിയിൽ ജീവിച്ചു, എന്നാൽ ഇപ്പോൾ അവൻ ആരോഹണത്തിലാണ്. തന്റെ ആരോഹണത്തിൽ കർത്താവ് വളരെ സജീവമാണ്. ആരോഹണം ചെയ്ത ക്രിസ്തു ഭൂമിയിലെ ദയനീയമായ സാഹചര്യം വീക്ഷിച്ചുകൊണ്ട്, അതിനെക്കുറിച്ച് നിരാശ തോന്നി സിംഹാസനത്തിൽ നിഷ്ക്രിയനായി ഇരിക്കുകയാണെന്ന് നാം ഒരിക്കലും ചിന്തിക്കരുത്. അല്ല, തന്റെ ആരോഹണത്തിൽ ക്രിസ്തു വളരെ അനുലോമമായ ഒരു രീതിയിൽ സജീവമാണ്. സ്തെഫാനൊസിനെ കല്ലെറിയുന്ന സംഭവം തന്റെ ആരോഹണത്തിലുള്ള ക്രിസ്തുവിന്റെ പ്രവർത്തനത്തിന്റെ ഒരു ചിത്രമാണ്. സ്തെഫാനൊസിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, പ്രവൃത്തികൾ 7:55-ഉം 56-ഉം പറയുന്നു, "എന്നാൽ അവൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി, സ്വർഗത്തിലേക്ക് സൂക്ഷിച്ചു നോക്കി, ദൈവത്തിന്റെ തേജസ്സും യേശു ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കുന്നതും കണ്ടു; ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു എന്ന് പറഞ്ഞു." കർത്താവ് തന്റെ ആരോഹണത്തിൽ ഭൂമിയിലെ സാഹചര്യത്തെ നോക്കിക്കൊണ്ടിരുന്നപ്പോൾ, അവൻ എഴുന്നേറ്റുനിന്നു. ഒരുപക്ഷേ അവൻ പറയുന്നുണ്ടാകാം, "പീഡിപ്പിക്കുന്നവരായ നിങ്ങൾ സ്തെഫാനൊസിനെ കല്ലെറിയുകയും അവനെ മരണത്തിന് ഏൽപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ഞാൻ നിങ്ങളിൽ ഒരുവനായ—തർസൊസിലെ ശൗലിനെ—നേടുകയും അവനെ സ്തെഫാനൊസിനേക്കാൾ വളരെ ശക്തനാക്കിത്തീർക്കുകയും ചെയ്യും..." പുനരുത്ഥാനം ചെയ്ത ക്രിസ്തു തന്റെ ആരോഹണത്തിൽ വളരെ സജീവമാകുന്നു എന്ന് സ്തെഫാനൊസിന്റെ സംഭവം ദൃഷ്ടാന്തീകരിക്കുന്നു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Ascended Christ is Propagating Himself (1)

Bible Verses

Acts 1:8 But you shall receive power when the Holy Spirit comes upon you, and you shall be My witnesses both in Jerusalem and in all Judea and Samaria and unto the uttermost part of the earth.
v. 9 And when He had said these things, while they were looking on, He was lifted up, and a cloud took Him away from their sight.

Words of Ministry

[Part 1 of 3] Acts is concerned with the propagation of the resurrected Christ. Christ is carrying out this propagation in His ascension, by the Spirit, and through the disciples. The purpose of Christ's propagation is the producing of the churches--the kingdom of God. The Lord Jesus lived on earth for thirty-three and a half years, but now He is in ascension. In His ascension the Lord is very active. We should never think that the ascended Christ is sitting passively on the throne, observing the pitiful situation on earth and feeling disappointed about it. No, in His ascension Christ is active in a very positive way. The case of the stoning of Stephen is an illustration of Christ's activity in His ascension. Speaking of Stephen, Acts 7:55 and 56 say, "Being full of the Holy Spirit, looking intently into heaven, he saw the glory of God and Jesus standing at the right hand of God; and he said, Behold, I see the heavens opened up and the Son of Man standing at the right hand of God." As the Lord was looking at the situation on earth in His ascension, He stood up. Perhaps He was saying, "You persecutors may stone Stephen and put him to death. But I will gain one of you--Saul of Tarsus--and make him much stronger than Stephen...." Stephen's case illustrates that the resurrected Christ is very active in His ascension. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page