2026 സെപ്റ്റംബർ 13
അവന്റെ അദൃശ്യ സാന്നിധ്യം ആസ്വദിക്കുന്നത് (2)
ബൈബിൾ വാക്യങ്ങൾ
യോഹ 20:22 ഇതു പറഞ്ഞശേഷം അവൻ അവരിലേക്ക് ഊതി, അവരോട്, പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ.
പ്രവൃ 1:3 താൻ കഷ്ടം അനുഭവിച്ചതിനുശേഷം, നാൽപതു നാളോളം അവർക്ക് പ്രത്യക്ഷപ്പെട്ടും ദൈവരാജ്യത്തെ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചും കൊണ്ട്, നിരവധി അനിഷേധ്യ തെളിവുകളാൽ അവനെത്തന്നെ ജീവനോടെ അവർക്ക് പ്രദർശിപ്പിച്ചു.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] തന്റെ പുനരുത്ഥാന നാളിൽ ആത്മാവെന്ന നിലയിൽ തന്നെത്തന്നെ ശിഷ്യന്മാരിലേക്ക് ഊതിയ സമയം മുതൽ, പുനരുത്ഥാനം ചെയ്ത ക്രിസ്തു അവരിൽ ഉൾവസിച്ചു. പ്രവൃ 1:3-ൽ പറയുന്ന അവന്റെ പ്രത്യക്ഷപ്പെടൽ അവൻ എപ്പോഴെങ്കിലും ശിഷ്യന്മാരെ വിട്ടുപോയി എന്ന് അർത്ഥമാക്കുന്നില്ല. അത് കേവലം തന്റെ സാന്നിധ്യം അവർക്ക് ദൃശ്യമാക്കുക മാത്രമായിരുന്നു, അങ്ങനെ അവന്റെ അദൃശ്യ സാന്നിധ്യം തുടർച്ചയായി ഗ്രഹിക്കുവാനും ആസ്വദിക്കുവാനും അവരെ പരിശീലിപ്പിച്ചു. ശിഷ്യന്മാർ ക്രിസ്തുവിന്റെ ദൃശ്യ സാന്നിധ്യവുമായി പരിചയിച്ചിരുന്നു. മൂന്നര വർഷക്കാലം അവൻ ജഡത്തിൽ ദൃശ്യമായി അവരോടൊപ്പം ഉണ്ടായിരുന്നു. അവർ അവനെ കണ്ടു, അവനെ തൊട്ടു, അവനോടൊപ്പം ഭക്ഷിച്ചു. അവരിൽ ഒരുവൻ അവന്റെ മാറിൽ ചാരിക്കിടക്കുകപോലും ചെയ്തു (യോഹ 13:23). പെട്ടെന്ന് അവന്റെ ദൃശ്യ സാന്നിധ്യം എടുത്തുമാറ്റപ്പെട്ടു. തുടർന്ന് കർത്താവ് തന്നെത്തന്നെ അവരിലേക്ക് ഊതുവാൻ ശിഷ്യന്മാരുടെ അടുക്കലേക്ക് മടങ്ങിവന്നു. ആ സമയം മുതൽ ശിഷ്യന്മാരോടൊപ്പമുള്ള കർത്താവിന്റെ സാന്നിധ്യം അദൃശ്യമായിത്തീർന്നു. അത് ഇനിമേൽ ഒരു ഭൗതിക സാന്നിധ്യമല്ലായിരുന്നു, മറിച്ച് ഒരു ആത്മിക സാന്നിധ്യമായിരുന്നു. കർത്താവിന്റെ ആത്മിക സാന്നിധ്യം അദൃശ്യമാണെങ്കിലും, അത് അവന്റെ ദൃശ്യ സാന്നിധ്യത്തേക്കാൾ കൂടുതൽ യഥാർത്ഥവും നിർണായകവുമാകുന്നു. കർത്താവിന്റെ ദൃശ്യ സാന്നിധ്യത്തിൽ സ്ഥലത്തിന്റെയും സമയത്തിന്റെയും ഘടകങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ അവന്റെ അദൃശ്യ സാന്നിധ്യത്തിൽ സ്ഥലത്തിന്റെ ഘടകവുമില്ല, സമയത്തിന്റെ ഘടകവുമില്ല. അവന്റെ അദൃശ്യ സാന്നിധ്യം എല്ലായിടത്തുമുണ്ട്. നാം എവിടെയായിരുന്നാലും, കർത്താവിന്റെ അദൃശ്യ സാന്നിധ്യം നമ്മോടുകൂടെയുണ്ട്. വാസ്തവത്തിൽ, അവന്റെ അദൃശ്യ സാന്നിധ്യം നമ്മോടുകൂടെ മാത്രമായിരിക്കുന്നില്ല—അത് നമ്മുടെ ഉള്ളിലുമുണ്ട്. കർത്താവ് ജഡത്തിൽ ശിഷ്യന്മാരോടൊപ്പം ഉണ്ടായിരുന്നപ്പോൾ, അവരോടൊപ്പമുള്ള അവന്റെ സാന്നിധ്യം ബാഹ്യവും ദൃശ്യവുമായിരുന്നു. എന്നാൽ അവൻ ജീവൻ-നൽകുന്ന ആത്മാവായി തന്നെത്തന്നെ അവരിലേക്ക് ഊതിയതിനുശേഷം, അവന്റെ സാന്നിധ്യം ആന്തരികവും അദൃശ്യവുമായിത്തീർന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Enjoying His Invisible Presence (2)
Bible Verses
John 20:22 And when He had said this, He breathed into them and said to them, Receive the Holy Spirit.
Acts 1:3 To whom also He presented Himself alive after His suffering by many irrefutable proofs, appearing to them through a period of forty days and speaking the things concerning the kingdom of God.
Words of Ministry
[Part 2 of 2] From the time He breathed Himself as the Spirit into the disciples on the day of His resurrection, the resurrected Christ dwelt in them. His appearing spoken of in Acts 1:3 does not mean that He ever left the disciples. It simply means that He made His presence visible to them, training them to realize and enjoy continually His invisible presence. The disciples had become accustomed to the visible presence of Christ. For three and a half years He had been with them visibly in the flesh. They saw Him, touched Him, and ate with Him. One of them even reclined on His bosom (John 13:23). Suddenly His visible presence was taken away. Then the Lord came back to the disciples to breathe Himself into them. From that time onward the Lord's presence with the disciples became invisible. It was no longer a physical presence but a spiritual presence. Although the Lord's spiritual presence is invisible, it is more real and vital than His visible presence. The Lord's visible presence involved the elements of space and time. But with His invisible presence there is neither the element of space nor the element of time. His invisible presence is everywhere. Wherever we are, the Lord's invisible presence is with us. Actually, His invisible presence is not merely with us--it is within us. When the Lord was with the disciples in the flesh, His presence with them was outward and visible. But after He breathed Himself into them as the life-giving Spirit, His presence became inward and invisible.
