2026 സെപ്റ്റംബർ 18
ക്രിസ്തുവിന്റെ ആരോഹണം (1)
ബൈബിൾ വാക്യങ്ങൾ
പ്രവൃ 1:9 അവൻ ഈ കാര്യങ്ങൾ പറഞ്ഞശേഷം, അവർ നോക്കിക്കൊണ്ടിരിക്കേ, അവൻ മേലോട്ട് ഉയർത്തപ്പെടുകയും, ഒരു മേഘം അവനെ അവരുടെ കാഴ്ച്ചയിൽനിന്ന് എടുത്തുകൊണ്ട് പോകുകയും ചെയ്തു.
എഫെ 4:11 അവൻതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരും ഉപദേഷ്ടാക്കന്മാരായും നൽകി,
വാ. 13 ക്രിസ്തുവിന്റെ ശരീരത്തിന്റെ, കെട്ടുപണിക്കായി, ശുശ്രൂഷയുടെ വേലയ്ക്കായി, വിശുദ്ധന്മാരുടെ തികവിനു വേണ്ടി ആകുന്നു,
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] ലൂക്കൊസിന്റെ സുവിശേഷം സ്വർഗ്ഗത്തിലേക്കുള്ള കർത്താവിന്റെ ആരോഹണത്തോടെ അവസാനിക്കുകയും, തുടർന്ന് അവന്റെ പ്രവൃത്തികൾ അതോടുകൂടെ ആരംഭിക്കുകയും ചെയ്യുന്നു. അവന്റെ സുവിശേഷം ഭൂമിയിൽ ജഡാവതാരം ചെയ്ത യേശുവിന്റെ ശുശ്രൂഷയുടെ ഒരു വിവരണമാണ്. അവന്റെ പ്രവൃത്തികൾ ഭൂമിയിലുള്ള അവന്റെ വിശ്വാസികളിലൂടെ നിർവഹിക്കപ്പെടുന്ന പുനരുത്ഥാനം ചെയ്തവനും ആരോഹണം ചെയ്തവനുമായ സ്വർഗ്ഗത്തിലുള്ള ക്രിസ്തുവിന്റെ തുടർ ശുശ്രൂഷയുടെ ഒരു രേഖയാകുന്നു. സുവിശേഷങ്ങളിൽ, തന്നാൽത്തന്നെ നിർവഹിക്കപ്പെട്ട ഭൂമിയിലെ കർത്താവിന്റെ ശുശ്രൂഷ, തന്നെത്തന്നെ ദൈവരാജ്യത്തിന്റെ വിത്തെന്ന നിലയിൽ തന്റെ വിശ്വാസികളിലേക്ക് വിതയ്ക്കുക മാത്രമേ ചെയ്തുള്ളൂ, എന്നാൽ സഭ അപ്പോഴും പണിയപ്പെട്ടിട്ടില്ല. പ്രവൃത്തികളിൽ, അവന്റെ പുനരുത്ഥാനത്തിലും ആരോഹണത്തിലും അവന്റെ വിശ്വാസികളിലൂടെ നിർവഹിക്കപ്പെടുന്ന സ്വർഗ്ഗത്തിലെ കർത്താവിന്റെ ശുശ്രൂഷ, ദൈവത്തിന്റെ ആവിഷ്കാരത്തിനായി, ദൈവത്തിന്റെ നിറവായിപ്പോലും (എഫെ 3:19), അവനെ ആവിഷ്കരിക്കേണ്ടതിന്, അവന്റെ നിറവായ അവന്റെ ശരീരത്തെ (എഫെ 1:23) സംരചിക്കുവാൻ ലോകമെമ്പാടും സഭയുടെ കെട്ടുപണിക്കായി (മത്താ 16:18) ദൈവരാജ്യത്തിന്റെ വികാസമെന്ന നിലയിൽ അവനെ പ്രചരിപ്പിക്കുന്നു. കർത്താവിന്റെ ആരോഹണം അവന്റെ മടങ്ങിവരവിലേക്ക് വിരൽചൂണ്ടുന്നു. അവന്റെ ആരോഹണത്തിനും അവന്റെ മടങ്ങിവരവിനും ഇടയിൽ കൃപയുടെ യുഗമുണ്ട്, അതിനാൽ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്നതിനായി, തന്റെ ശരീരമെന്ന നിലയിൽ സഭയെ ഉൽപാദിപ്പിക്കുവാനും കെട്ടുപണി ചെയ്യുവാനും അവന് കഴിയേണ്ടതിന്, ജീവൻ-നൽകുന്ന ആത്മാവായ (1 കൊരി 15:45) ശ്വാസമായ ക്രിസ്തുവെന്ന നിലയിൽ അവന് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിലേക്ക് അവരുടെ പൂർണ്ണ രക്ഷയ്ക്കായി തന്റെ സർവവും-ഉൾക്കൊള്ളുന്ന വീണ്ടെടുപ്പിനെ പ്രയോഗിക്കുവാൻ കഴിയും. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ's Ascension (1)
Bible Verses
Acts 1:9 And when He had said these things, while they were looking on, He was lifted up, and a cloud took Him away from their sight.
Eph 4:11 And He Himself gave some as apostles and some as prophets and some as evangelists and some as shepherds and teachers,
v. 12 For the perfecting of the saints unto the work of the ministry, unto the building up of the Body of Christ.
Words of Ministry
[Part 1 of 2] Luke's Gospel ends with the Lord's ascension into heaven, and his Acts begins with it. His Gospel is a narrative of the ministry of the incarnated Jesus on earth. His Acts is a record of the succeeding ministry of the resurrected and ascended Christ in heaven carried out through His believers on earth. In the Gospels, the Lord's ministry on earth, carried out by Himself, only sowed Himself as the seed of the kingdom of God into His believers, with no church built up yet. In Acts, the Lord's ministry in heaven, carried out through His believers in His resurrection and ascension, spreads Him as the development of the kingdom of God for the building up of the church (Matt. 16:18) throughout the entire world to constitute His Body, His fullness (Eph. 1:23), to express Him, even the fullness of God (Eph. 3:19) for God's expression. The Lord's ascension points to His coming back. Between His ascension and His coming back there is the dispensation of grace so that He as the pneumatic Christ, the life-giving Spirit (1 Cor. 15:45), may apply His all-inclusive redemption to God's chosen people for their full salvation, that He may produce and build up the church, as His Body, for the establishment of the kingdom of God on earth. [continued tomorrow]
