2026 സെപ്റ്റംബർ 19
ക്രിസ്തുവിന്റെ ആരോഹണം (2)
ബൈബിൾ വാക്യങ്ങൾ
പ്രവൃ 1:10 അവൻ സ്വർഗത്തിലേക്കു പോകുന്നത് അവർ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഇതാ വെള്ളവസ്ത്രം ധരിച്ച രണ്ട് മനുഷ്യർ അവരുടെ അടുക്കൽ നിന്ന്,
വാ. 11 ഗലീലാപുരുഷന്മാരേ, നിങ്ങൾ സ്വർഗത്തിലേക്ക് നോക്കിനിൽക്കുന്നത് എന്ത്? നിങ്ങളിൽനിന്ന് സ്വർഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ, കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും എന്ന് പറഞ്ഞു.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] സ്വർഗ്ഗത്തിലേക്കുള്ള ക്രിസ്തുവിന്റെ ആരോഹണത്തിന്റെ ദർശനം അവനിലും, അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ അവർക്കായി ചെയ്തതിലുമുള്ള ശിഷ്യന്മാരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി. അത് ദൈവത്തിന്റെ സ്വർഗ്ഗീയ വ്യവസ്ഥയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെ വിശാലമാക്കി, അത് ഭൂമിയിൽ ദൈവത്തിന്റെ പുതിയ നിയമ വ്യവസ്ഥ നടപ്പിലാക്കുന്നതിനായി സ്വർഗത്തിലെ ക്രിസ്തുവിന്റെ ശുശ്രൂഷയോടുള്ള സഹകരണത്തിലേക്ക് അവരെ കൊണ്ടുവന്നിരുന്നു. ക്രിസ്തുവിന്റെ ആരോഹണത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ശിഷ്യന്മാർ അത്യധികം സ്വാധീനിക്കപ്പെടുകയും വളരെ ആവേശഭരിതരാകുകയും ചെയ്തിരിക്കണം. അവൻ ആരോഹണം ചെയ്യുന്നത് നോക്കിക്കൊണ്ടിരുന്നപ്പോൾ, അവർ തീർച്ചയായും കരയുകയായിരുന്നില്ല. മറിച്ച്, ആശ്ചര്യകരമായ എന്തോ ഒന്ന് തങ്ങൾ കാണുന്നു എന്ന് തിരിച്ചറിഞ്ഞ് അവർ സന്തുഷ്ടരായിരുന്നിരിക്കണം. ശിഷ്യന്മാർ സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോൾ, വെള്ളവസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ അവരുടെ അരികിൽ നിന്നു. യഥാർത്ഥത്തിൽ ദൂതന്മാരായിരുന്ന ഈ രണ്ട് പുരുഷന്മാർ, സ്വർഗ്ഗത്തിലേക്ക് നോക്കി നിൽക്കുന്നത് എന്തുകൊണ്ട് എന്ന് ശിഷ്യന്മാരോട് ചോദിച്ചു. തുടർന്ന്, തങ്ങളുടെ അടുക്കൽ നിന്ന് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട സാക്ഷാൽ യേശു, അവൻ സ്വർഗ്ഗത്തിലേക്ക് പോകുന്നത് അവർ കണ്ടതുപോലെതന്നെ മടങ്ങിവരും എന്ന് അവർ തുടർന്നു പറഞ്ഞു. കർത്താവായ യേശു ദേഹരൂപമായി ആരോഹണം ചെയ്തതുപോലെതന്നെ, അവൻ ദേഹരൂപമായി മടങ്ങിവരികയും ചെയ്യും എന്ന് ഇത് സൂചിപ്പിക്കുന്നു. മനുഷ്യന്റെ കാഴ്ചയ്ക്ക് ദൃശ്യമായി, ഒരു മേഘത്തിന്റെ മാർഗ്ഗത്തിൽ ക്രിസ്തു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു, അവൻ മേഘത്തിന്മേൽ മടങ്ങിവരും (മത്താ 24:30). അതിലുപരിയായി, ഒലിവ് മലയുടെ മുകളിൽ നിന്നാണ് അവൻ ആരോഹണം ചെയ്തത്, അവൻ അതേ മലയിലേക്ക് തന്നെ മടങ്ങിവരികയും ചെയ്യും.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ's Ascension (2)
Bible Verses
Acts 1:10 And while they were looking intently into heaven as He went, behold, two men in white clothing stood beside them,
v. 11 Who also said, Men of Galilee, why do you stand looking into heaven? This Jesus, who has been taken up from you into heaven, will come in the same way as you beheld Him going into heaven.
Words of Ministry
[Part 2 of 2] The vision of Christ's ascension into heaven strengthened the disciples' faith in Him and in what He had done for them through His death and resurrection. It broadened their view of God's heavenly economy, which had brought them into cooperation with Christ's ministry in the heavens for the carrying out of God's New Testament economy on the earth. The disciples must have been deeply impressed and very excited when they witnessed Christ's ascension. As they were watching Him ascend, they certainly were not weeping. On the contrary, they must have been happy, realizing that they were seeing something marvelous. As the disciples were looking intently into heaven, two men in white clothing stood beside them. These two men, who were actually angels, asked the disciples why they were standing looking into heaven. Then they went on to say that the very Jesus who was taken up from them into heaven would come in the same way as they had seen Him going into heaven. This indicates that just as the Lord Jesus ascended physically, He will also come back physically. Christ ascended into heaven by way of a cloud, visible to human sight, and He will come back on a cloud (Matt. 24:30). Furthermore, He ascended from the top of Mount Olivet, and He will come back to the same mount.
