2026 സെപ്റ്റംബർ 20
പ്രാർത്ഥനയിൽ ഉറ്റിരിക്കുക
ബൈബിൾ വാക്യങ്ങൾ
പ്രവൃ 1:12 അപ്പോൾ അവർ... ഒലിവ് എന്നു വിളിക്കപ്പെടുന്ന മലയിൽനിന്ന്, യെരൂശലേമിലേക്കു മടങ്ങിവന്നു.
വാ. 13 അവർ പ്രവേശിച്ചപ്പോൾ,... അവർ താമസിക്കുന്ന മാളികമുറിയിലേക്ക് കയറിപ്പോയി.
വാ. 14 ഇവർ എല്ലാവരും, സ്ത്രീകളോടും യേശുവിന്റെ അമ്മ മറിയയോടും, അവന്റെ സഹോദരന്മാരോടും കൂടെ, ഒരുമനസ്സോടെ ദൃഢചിത്തരായി പ്രാർഥനയിൽ തുടർന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
കർത്താവിന്റെ മരണത്തിന് മുൻപ്, ആത്മിക കാര്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ശിഷ്യന്മാർക്ക് യാതൊരു താല്പര്യവുമില്ലായിരുന്നു (ലൂക്കൊ 22:40, 45-46). മറിച്ച്, തങ്ങളിൽ ആരെയാണ് വലിയവനായി കണക്കാക്കേണ്ടത് എന്നതിനെച്ചൊല്ലി അവർ തമ്മിൽ തർക്കിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ, കർത്താവിന്റെ പുനരുത്ഥാനത്തിനും ആരോഹണത്തിനും ശേഷം, അവരുടെ ആത്മിക അവസ്ഥ സമൂലമായി മാറി. അവർ തമ്മിൽ തർക്കിച്ചില്ല, മറിച്ച് ശക്തിയുടെ പുറമേ ഒഴിക്കപ്പെട്ട ആത്മാവിനെ വ്യവസ്ഥാപരമായി കൈക്കൊള്ളുവാനിരുന്ന പെന്തെക്കൊസ്തു നാളിന് മുൻപുപോലും, ഒരു മനസ്സോടെ പ്രാർത്ഥനയിൽ ഉറ്റിരിക്കുവാൻ അവർ ഭാരമുള്ളവരായിത്തീർന്നു. കർത്താവിന്റെ പുനരുത്ഥാന നാളിൽത്തന്നെ അവർ ജീവന്റെ ഉൾവസിക്കുന്ന ആത്മാവിനെ സാരാംശപരമായി കൈക്കൊണ്ടിരുന്നു എന്നതിന്റെ ശക്തമായ അടയാളവും തെളിവുമാണിത് (യോഹ 20:22). ആ നൂറ്റിരുപതുപേർ പത്ത് ദിവസം ഒരു മനസ്സോടെ പ്രാർത്ഥിക്കുക എന്നത് വലിയൊരു കാര്യമായിരുന്നു. തങ്ങളുടെ ഉള്ളിൽ ജീവനായും വ്യക്തിയായും ക്രിസ്തു ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും ദീർഘനേരം ഒരു മനസ്സോടെ പ്രാർത്ഥിക്കുവാൻ അവർക്ക് കഴിഞ്ഞത്. അതിലുപരിയായി, അവർ യെരൂശലേമിൽ താമസിക്കുന്ന ഗലീലക്കാരായിരുന്നു, അവർ യേശുവിന്റെ അനുയായികളെ ഉപദ്രവിച്ചുകൊണ്ടിരുന്ന യഹൂദന്മാരുടെ ഭീഷണിയുടെ കീഴിലായിരുന്നു. എന്നിരുന്നാലും, അവർ യഹൂദന്മാരുടെ ഭീഷണിയെ ഭയപ്പെടാതെ, യെരൂശലേമിൽ താമസിക്കുകയും ഒരു മനസ്സോടെ പ്രാർത്ഥിക്കുകയും ചെയ്തു. തീർച്ചയായും ഇത് മാനുഷിക പ്രയത്നത്താൽ ചെയ്യുവാൻ കഴിയുമായിരുന്നില്ല. അവർ പഴയ ആളത്തത്തിൽ നിന്ന് പുതിയ ആളത്തത്തിലേക്ക് സാരാംശപരമായി സ്ഥാനമാറ്റം ചെയ്യപ്പെട്ടിരുന്നു. ഈ സ്ഥാനമാറ്റത്തിന്റെ ഫലമായി, അവർക്ക് തങ്ങളുടെ ജീവനായും വ്യക്തിയായും ക്രിസ്തു ഉണ്ടായിരുന്നു, ഉപദ്രവത്തെ ഭയപ്പെടാതെ ഒരു മനസ്സോടെ പ്രാർത്ഥിക്കുവാനും അവർക്ക് സാധിച്ചു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Persevering in Prayer
Bible Verses
Acts 1:12 Then they returned to Jerusalem from the mount called Olivet...
v. 13 And when they entered, they went up to the upper room where they were residing...
v. 14 These all continued steadfastly with one accord in prayer, together with the women and Mary the mother of Jesus, and with His brothers.
Words of Ministry
Before the Lord's death, the disciples had no interest in prayer for spiritual things (Luke 22:40, 45-46). Rather, they contended among themselves as to which was considered to be greater. But now, after the Lord's resurrection and ascension, their spiritual condition radically changed. They did not contend among themselves, but were burdened to pray perseveringly with one accord, even before the day of Pentecost, when they would receive the outpoured Spirit of power economically. This is a strong sign and proof that they had received the indwelling Spirit of life essentially on the day of the Lord's resurrection (John 20:22). It was a great matter for the one hundred and twenty to pray in one accord for ten days. They were able to pray in one accord for such a long time because they had Christ within them as their life and person. Furthermore, they were Galileans staying in Jerusalem, and they were under the threatening of the Jews, who were persecuting the followers of Jesus. Nevertheless, they were not afraid of the Jews' threatening, but stayed in Jerusalem and prayed in one accord. This certainly could not have been done by human effort. They had been transferred essentially from the old being into the new being. As a result of this transfer, they had Christ as their life and person and could pray in one accord and not be afraid of persecution.
