top of page

2026 സെപ്റ്റംബർ 24

യേശു സകല മനുഷ്യവർഗ്ഗത്താലും ക്രൂശിക്കപ്പെട്ടു

ബൈബിൾ വാക്യങ്ങൾ

പ്രവൃ 2:22 യിസ്രായേൽ പുരുഷന്മാരേ, ഈ വാക്കുകൾ കേൾക്കുവിൻ:... നസറായനായ യേശുവിനെ,
വാ. 23 ദൈവത്തിന്റെ നിശ്ചയിക്കപ്പെട്ട ആലോചനയാലും മുന്നറിവിനാലും ഏൽപ്പിച്ച ശേഷം, നിങ്ങൾ അധർമികളുടെ കയ്യാൽ, ക്രൂശിൽ തറച്ചു കൊന്നു;
ലൂക്കൊ 24:20 എപ്രകാരം മുഖ്യപുരോഹിതന്മാരും നമ്മുടെ പ്രമാണിമാരും അവനെ മരണ ശിക്ഷയ്ക്ക് ഏൽപ്പിക്കുകയും അവനെ ക്രൂശിക്കുകയും ചെയ്തു.

ശുശ്രൂഷയിലെ വചനങ്ങൾ

അധർമികളുടെ കയ്യാൽ കർത്താവായ യേശു ക്രൂശിൽ തറയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു എന്ന് പ്രവൃത്തികൾ 2:23 പറയുന്നു. യൂദാ ഈസ്കര്യോത്താവ്, മുഖ്യപുരോഹിതന്മാർ, ദൈവാലയത്തിലെ ഉദ്യോഗസ്ഥന്മാർ, മൂപ്പന്മാർ, മഹാപുരോഹിതനും യഹൂദന്മാരുടെ ന്യായാധിപസംഘവും, പീലാത്തൊസ്, ഹെരോദാവ്, റോമൻ പടയാളികൾ എന്നിവർ ഈ അധർമികളായ മനുഷ്യരിൽ ഉൾപ്പെട്ടിരുന്നു—പ്രധാനമായും യഹൂദ മതഭക്തരും അവരുടെ നിയുക്തരും, ജാതീയ രാഷ്ട്രീയക്കാരും അവരുടെ കീഴുദ്യോഗസ്ഥന്മാരും ആയവർ. യേശു സകല മനുഷ്യവർഗ്ഗത്താലും കൊല്ലപ്പെട്ടു എന്ന് ഇത് സൂചിപ്പിക്കുന്നു. കർത്താവായ യേശു ക്രൂശിൽ തറയ്ക്കപ്പെട്ടു എന്ന് പ്രവൃത്തികൾ 2:23 പറയുന്നു. യഹൂദന്മാരുടെ മരണശിക്ഷ കല്ലെറിഞ്ഞുകൊണ്ടായിരുന്നു. ക്രൂശുമരണം എന്നത് അടിമകളെയും ഘോര കുറ്റവാളികളെയും മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കുവാൻ റോമാക്കാർ സ്വീകരിച്ച ഒരു ജാതീയ ആചാരമായിരുന്നു. കർത്താവായ യേശുവിന്റെ ക്രൂശുമരണം പഴയ നിയമത്തിന്റെ നിവൃത്തി മാത്രമല്ലായിരുന്നു (ആവ 21:23), മറിച്ച് തന്റെ മരണത്തിന്റെ രീതിയെ സംബന്ധിച്ച കർത്താവിന്റെ സ്വന്തം വചനത്തിന്റെ നിവൃത്തിയും കൂടിയായിരുന്നു (യോഹ 12:32), അത് കല്ലെറിയുന്നതിലൂടെ നിവർത്തിക്കപ്പെടുവാൻ കഴിയുമായിരുന്നില്ല. കർത്താവായ യേശു കൊല്ലപ്പെടുന്നതിന് വളരെ കുറച്ചു കാലങ്ങൾക്ക് മുമ്പ്, മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ ക്രൂശിക്കണം എന്ന് റോമാ സാമ്രാജ്യം നിയമമുണ്ടാക്കിയത് ദൈവത്തിന്റെ സർവാധികാരത്താലായിരുന്നു. ഇത്തരത്തിലുള്ള മരണത്താലാണ് കർത്താവ് കൊല്ലപ്പെട്ടത്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Jesus Was Crucified by All Mankind

Bible Verses

Acts 2:22 Men of Israel, hear these words: Jesus the Nazarene...
v. 23 This man, delivered up by the determined counsel and foreknowledge of God, you, through the hand of lawless men, nailed to a cross and killed;
Luke 24:20 And how the chief priests and our rulers delivered Him up to the sentence of death and crucified Him.

Words of Ministry

Acts 2:23 says that through the hand of lawless men the Lord Jesus was nailed to the cross and killed. These lawless men included Judas Iscariot, chief priests, officers of the temple, elders, the high priest and the Jewish Sanhedrin, Pilate, Herod, and the Roman soldiers -mainly the Jewish religionists with their deputies and the Gentile politicians with their subordinates. This indicates that Jesus was killed by all mankind. Acts 2:23 says that the Lord Jesus was nailed to the cross. The Jewish death penalty was by stoning. Crucifixion was a heathen practice, adopted by the Romans for the execution of slaves and heinous criminals only. The crucifixion of the Lord Jesus was not only a fulfillment of the Old Testament (Deut. 21:23), but also of the Lord's own word concerning the mode of His death (John 12:32), which could not have been fulfilled by stoning. It was of God's sovereignty that not long before the Lord Jesus was put to death the Roman Empire made the law that criminals sentenced to death were to be crucified. It was by this kind of death that the Lord was executed.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page