top of page

2026 സെപ്റ്റംബർ 25

മാനസാന്തരം ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കുവാൻ തക്കവണ്ണം ദൈവത്തിങ്കലേക്കുള്ള ഒരു തിരിവിനെ സൂചിപ്പിക്കുന്നു

ബൈബിൾ വാക്യങ്ങൾ

പ്രവൃ 2:37 അവർ ഇതു കേട്ടപ്പോൾ, അവർ തങ്ങളുടെ ഹൃദയത്തിൽ കുത്തുകൊണ്ട്, പത്രൊസിനോടും ബാക്കിയുള്ള അപ്പൊസ്തലന്മാരോടും, സഹോദരന്മാരേ, ഞങ്ങൾ എന്തു ചെയ്യേണം? എന്നു ചോദിച്ചു.
വാ. 38 പത്രൊസ് അവരോടു പറഞ്ഞു, മാനസാന്തരപ്പെടുകയും നിങ്ങളുടെ പാപങ്ങളുടെ ക്ഷമയ്ക്കായി ഓരോരുത്തനും യേശു ക്രിസ്തുവിന്റെ, നാമത്തിന്മേൽ സ്നാനപ്പെടുകയും ചെയ്യുവിൻ, നിങ്ങൾക്ക് പരിശുദ്ധാത്മാവ് എന്ന ഉപഹാരം ലഭിക്കും.
വാ. 40 പിന്നെ മറ്റനേകം വാക്കുകളാൽ, ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞുകൊണ്ട് അവൻ അവരോട് ഗൗരവത്തോടെ സാക്ഷ്യപ്പെടുത്തുകയും പ്രബോധിപ്പിക്കുകയും ചെയ്തു.

ശുശ്രൂഷയിലെ വചനങ്ങൾ

തന്റെ വേലയിലും, മരണത്തിലും, പുനരുത്ഥാനത്തിലും, ആരോഹണത്തിലുമുള്ള കർത്താവായ യേശുവിനെ സംബന്ധിച്ച് പൗലോസ് സംസാരിച്ചതിനു ശേഷം, മാനസാന്തരപ്പെടുവാനും, സ്നാനം ഏൽക്കുവാനും, രക്ഷിക്കപ്പെടുവാനും അവൻ ആത്മാവിനാൽ-ചലിപ്പിക്കപ്പെട്ടവരോട് ഉപദേശിക്കുകയും അപേക്ഷിക്കുകയും ചെയ്തു. ഇവിടെ പത്രൊസ് ആദ്യം ജനത്തോട് മാനസാന്തരപ്പെടുവാൻ പറഞ്ഞു. മാനസാന്തരപ്പെടുക എന്നത് പശ്ചാത്താപത്തിൽ പരിണമിക്കുന്ന ഒരു മനംമാറ്റം ഉണ്ടാകുക എന്നാണ്. അക്ഷരാർത്ഥത്തിൽ, മാനസാന്തരപ്പെടുക എന്ന യവന പദത്തിന്റെ അർത്ഥം പിന്നീട് വ്യത്യസ്തമായി ചിന്തിക്കുക, അതായത് ഒരു മനംമാറ്റം ഉണ്ടാകുക എന്നാണ്. മാനസാന്തരപ്പെടുക എന്നത് ഭൂതകാലത്തെക്കുറിച്ചുള്ള ഖേദത്തോടും ഭാവിക്കായുള്ള ഒരു തിരിവോടും കൂടെ മനംമാറ്റം ഉണ്ടാകുക എന്നതാണ്. പ്രതിലോമ വശത്ത്, ദൈവമുമ്പാകെ മാനസാന്തരപ്പെടുക എന്നത് പാപങ്ങളെക്കുറിച്ചും തെറ്റായ പ്രവൃത്തികളെയും കുറിച്ച് മാത്രം മാനസാന്തരപ്പെടുന്നതല്ല, പിന്നെയോ ദൈവം തനിക്കായി ഉണ്ടാക്കിയ മനുഷ്യരെ അപഹരിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്ന ലോകത്തെക്കുറിച്ചും അതിന്റെ ദൂഷ്യത്തെക്കുറിച്ചും മാനസാന്തരപ്പെടുകയും, ഭൂതകാലത്തിൽ ദൈവത്തെ ഉപേക്ഷിച്ചു കളഞ്ഞതായ ജീവിതത്തെക്കുറിച്ച് മാനസാന്തരപ്പെടുക എന്നതുകൂടിയാണ്. അനുലോമ വശത്ത്, മാനസാന്തരപ്പെടുക എന്നത് മനുഷ്യനെ ഉണ്ടാക്കിയതിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനു വേണ്ടി, സകല വിധത്തിലും സകലത്തിലും അവനിലേക്ക് തിരിയുക എന്നതാണ്. അതിനാൽ, അത് ദൈവത്തിങ്കലേക്കുള്ള ഒരു മാനസാന്തരമാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Repentance Signifying a Turn to God to Fulfill His Purpose

Bible Verses

Acts 2:37 And when they heard this, they were pricked in their heart, and they said to Peter and the rest of the apostles, What should we do, brothers?
v. 38 And Peter said to them, Repent and each one of you be baptized upon the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
v. 40 And with many other words he solemnly testified and exhorted them, saying, Be saved from this crooked generation.

Words of Ministry

After Peter spoke concerning the Lord Jesus in His work, death, resurrection, and ascension, he instructed and entreated the Spirit-moved ones to repent, to be baptized, and to be saved. Here Peter first told the people to repent. To repent is to have a change of mind issuing in regret, to have a turn in purpose. Literally, the Greek word for repent means to think differently afterward, that is, to have a change of mind. To repent is to have a change of mind with regret for the past and a turn for the future. On the negative side, to repent before God is to repent not only of sins and wrongdoings, but also to repent of the world and its corruption that usurp and corrupt people whom God made for Himself, and to repent of our God-forsaking life in the past. On the positive side, to repent is to turn to God in every way and in every thing for the fulfilling of His purpose in making men. Therefore, it is a repentance unto God.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page