top of page

2026 സെപ്റ്റംബർ 29

അത്ഭുതങ്ങളിൽ നിന്ന് കർത്താവായ യേശു എന്ന വ്യക്തിയിലേക്ക്

ബൈബിൾ വാക്യങ്ങൾ

പ്രവൃ 3:6 എന്നാൽ പത്രൊസ്, വെള്ളിയും പൊന്നും എന്റെ കൈവശം ഇല്ല, എന്നാൽ എനിക്കുള്ളത്, ഞാൻ നിനക്കു തരുന്നു: നസറായനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റ് നടക്കുക എന്നു പറഞ്ഞു.
വാ. 8 പെട്ടെന്ന് കുതിച്ചുചാടിക്കൊണ്ട്, അവൻ എഴുന്നേറ്റ് നടക്കുവാൻ തുടങ്ങി, നടന്നും കുതിച്ചും ദൈവത്തെ സ്തുതിച്ചുംകൊണ്ട്, അവൻ അവരോടുകൂടെ ദൈവാലയത്തിലേക്കു പ്രവേശിച്ചു.
വാ. 12 പത്രൊസ് ഇതു കണ്ടപ്പോൾ, ജനത്തോട് മറുപടി പറഞ്ഞു, യിസ്രായേൽ പുരുഷന്മാരേ, നിങ്ങൾ ഇതിൽ എന്തിന് ആശ്ചര്യപ്പെടുന്നു?...
വാ. 13 നിങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും, അവനെ വിട്ടയയ്ക്കുവാൻ തീരുമാനിച്ചപ്പോൾ, പീലാത്തൊസിന്റെ സന്നിധിയിൽ നിങ്ങൾ നിഷേധിക്കുകയും ചെയ്ത, തന്റെ ദാസനായ യേശുവിനെ, നമ്മുടെ പിതാക്കന്മാരുടെ ദൈവമായ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, മഹത്വപ്പെടുത്തിയിരിക്കുന്നു.
വാ. 16 അവന്റെ നാമത്തിലുള്ള വിശ്വാസത്തിന്മേൽ, അവന്റെ നാമംതന്നെ,... ഇവനെ ബലമുള്ളവനാക്കിയിരിക്കുന്നു;

ശുശ്രൂഷയിലെ വചനങ്ങൾ

പത്രൊസും യോഹന്നാനും ഒരു അത്ഭുതം ചെയ്തു, ജനം തങ്ങളുടെ ശ്രദ്ധ അതിലേക്ക് പതിപ്പിച്ചു. എന്നാൽ തന്റെ സംസാരത്തിൽ പത്രൊസ് ജനങ്ങളുടെ ശ്രദ്ധയെ അത്ഭുതത്തിൽ നിന്ന് ഒരു വ്യക്തിയിലേക്ക്, കർത്താവായ യേശുവിലേക്ക് തിരിച്ചു. പത്രൊസും യോഹന്നാനും ഒരു അത്ഭുതം പ്രവർത്തിച്ചിരുന്നു എങ്കിലും, പത്രൊസ് അത്ഭുതത്തെക്കുറിച്ച് സംസാരിച്ചില്ല. പകരം, തന്റെ ശ്രോതാക്കളെ ക്രിസ്തുവിലേക്ക് തിരിക്കുവാൻ അവൻ ആ അത്ഭുതത്തെ ഒരു അടിസ്ഥാനമായി ഉപയോഗിച്ചു. അവൻ ജനങ്ങളുടെ ശ്രദ്ധയെ സൗഖ്യത്തിൽ നിന്ന് സൗഖ്യദായകനിലേക്ക് തിരിച്ചു. മുടന്തനായ മനുഷ്യന്റെ സൗഖ്യമാക്കലിന്റെ അത്ഭുതത്തിന്മേലാണ് പത്രൊസിന്റെ ദൂത് അടിസ്ഥാനപ്പെട്ടിരുന്നത്. എന്നിരുന്നാലും, ദിവ്യ സൗഖ്യത്തെക്കുറിച്ച് സംസാരിക്കുക എന്നത് പത്രൊസിന്റെ ഭാരമായിരുന്നില്ല. മറിച്ച്, അവന്റെ ഭാരം ക്രിസ്തുവിനെ പ്രചരിപ്പിക്കുക എന്നതായിരുന്നു. ക്രിസ്തുവിനെ വെളിവാക്കിക്കൊണ്ട് സംസാരിക്കുവാനും, ക്രിസ്തുവിനെ പ്രസ്താവിക്കുവാനുമായിരുന്നു അവന് ഭാരമുണ്ടായിരുന്നത്. ഭൂമിയിൽ ക്രിസ്തുവിന് ഒരു ശരീരം ഉണ്ടാകേണ്ടതിന്, മറ്റുള്ളവർ ക്രിസ്തുവിന്റെ പ്രചരണമായി അവന്റെ ജീവനുള്ള അവയവങ്ങളായിത്തീരുവാൻ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് നേരിട്ട് സംസാരിക്കുക എന്നതായിരുന്നു പത്രൊസിന്റെ ഭാരം. ആദ്യം, പത്രൊസ് ആ മുടന്തനായ മനുഷ്യനോട് പറഞ്ഞു, "നസറായനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റ് നടക്കുക!" തുടർന്ന് തന്റെ ദൂതിൽ അവൻ ഇപ്രകാരം തുടർന്നുപറഞ്ഞു, " അവന്റെ നാമത്തിലുള്ള വിശ്വാസത്തിന്മേൽ, അവന്റെ നാമംതന്നെ, നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഇവനെ ബലമുള്ളവനാക്കിയിരിക്കുന്നു" (വാ. 16). അതുകൊണ്ട്, പത്രൊസ് ദിവ്യ സൗഖ്യത്തെയോ അത്ഭുതങ്ങളെയോ പ്രസംഗിച്ചില്ല; അവൻ കർത്താവായ യേശുക്രിസ്തു എന്ന വ്യക്തിയെ പ്രസംഗിച്ചു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

From Miracles to the Person of the Lord Jesus

Bible Verses

Acts 3:6 But Peter said, Silver and gold I do not possess, but what I have, this I give to you: In the name of Jesus Christ the Nazarene rise up and walk.
v. 8 And leaping up and about, he stood and began to walk, and he entered with them into the temple, walking and leaping and praising God.
v. 12 And when Peter saw this, he replied to the people, Men of Israel, why are you marveling at this?...
v. 13 The God of Abraham and Isaac and Jacob, the God of our fathers, has glorified His Servant Jesus, whom you delivered up and denied in the presence of Pilate, when he had decided to release Him.
v. 16 And upon faith in His name, His name has made this man strong....

Words of Ministry

Peter and John did a miracle, and the people paid their attention to it. But in his speaking Peter turned the attention of the people from the miracle to a Person, to the Lord Jesus. Although Peter and John had performed a miracle, Peter did not talk about the miracle. Instead, he used the miracle as a basis to turn his audience to Christ. He turned the people's attention from the healing to the Healer. Peter's message was based on the miracle of the healing of the lame man. However, it was not Peter's burden to talk about divine healing. Rather, his burden was to propagate Christ. He was burdened to speak forth Christ, to speak out Christ. Peter's burden was to speak Christ directly into others so they may become Christ's propagation to be His living members in order that Christ may have a Body on earth. First, Peter said to the lame man, "In the name of Jesus Christ the Nazarene--walk!" Then in his message he went on to say, "By faith in His name, His name has made this man strong, whom you behold and know" (v. 16). Therefore, Peter did not preach divine healing or miracles; he preached the Person of the Lord Jesus Christ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page