2026 ഒക്‌ടോബർ 1
ഉന്മേഷം ആസ്വദിക്കുവാൻ മാനസാന്തരപ്പെടുക
ബൈബിൾ വാക്യങ്ങൾ
പ്രവൃ 3:19 അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ തുടച്ചുകളയേണ്ടതിന്, മാനസാന്തരപ്പെട്ട് തിരിയുവിൻ,
വാ. 20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽ നിന്ന് ഉന്മേഷകാലങ്ങൾ വരേണ്ടതിനും, നിങ്ങൾക്കുവേണ്ടി മുമ്പേ നിയമിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവായ യേശുവിനെ അവൻ അയയ്ക്കേണ്ടതിനും തന്നെ,
ശുശ്രൂഷയിലെ വചന ങ്ങൾ
3:19-26-ൽ പത്രൊസ് ആരോഹണം ചെയ്തവനും വരുന്നവനുമായ ക്രിസ്തുവിൽ പങ്കുകൊള്ളുവാനും അവനെ ആസ്വദിക്കുവാനും കഴിയേണ്ടതിന് മാനസാന്തരപ്പെടുവാനും തിരിയുവാനും യഹൂദന്മാരെ പ്രബോധിപ്പിക്കുന്നു. ഇവിടെ പത്രൊസ് ഇപ്രകാരം പറയുന്നതായി തോന്നുന്നു, "നിങ്ങൾ വളരെ ഭോഷ്കായ ഒരു കാര്യം ചെയ്തു, എന്നാൽ ആരോഹണം ചെയ്തവനും വരുന്നവനുമായ ക്രിസ്തുവിൽ പങ്കുകൊള്ളുവാനും അവനെ ആസ്വദിക്കുവാനും കഴിയേണ്ടതിന് ഇപ്പോൾ നിങ്ങൾ മാനസാന്തരപ്പെടുകയും തിരിയുകയും ചെയ്യേണ്ടതുണ്ട്. ക്രിസ്തു ദൈവത്തിന്റെ ദാസനും, വിശുദ്ധനും, നീതിമാനും, ജീവന്റെ കാരണഭൂതനുമാകുന്നു. അവൻ സകലവും നിവർത്തിച്ചു, കൂടാതെ അവൻ സകലതും പ്രാപിക്കുകയും നേടുകയും ചെയ്തിരിക്കുന്നു. അവൻ ഇപ്പോൾ സ്വർഗത്തിലാണ്, എന്നാൽ അവൻ മടങ്ങിവരും. ഈ ക്രിസ്തു നിങ്ങളുടെ പങ്കാകുന്നു. അവനിൽ പങ്കാളിയാകുവാനും അവനെ ആസ്വദിക്കുവാനും മാനസാന്തരപ്പെടുക, തിരിയുക, വരിക. നിങ്ങൾ അവന്റെയടുക്കൽ വരികയാണെങ്കിൽ നിങ്ങൾ അവനെ ആസ്വദിക്കും." 3:20-ൽ, "ഉന്മേഷം" എന്നതിനുള്ള യവന വാക്കിന്റെ അക്ഷരാർത്ഥം തണുപ്പിക്കൽ, ചൈതന്യവൽക്കരിക്കൽ എന്നാണ്; അതിനാൽ, ആശ്വാസം നൽകുന്നത്, ഉന്മേഷമുള്ളതാക്കുന്നത്. ഉന്മേഷകാലങ്ങൾ എന്നത് സന്തോഷത്തോടും വിശ്രമത്തോടും കൂടെ സകല കാര്യങ്ങളുടെയും പുനരുജ്ജീവനത്തിന്റെ ഒരു കാലത്തെ കുറിക്കുന്നു. വാസ്തവത്തിൽ, ശരിയായ ഓരോ പരിവർത്തനവും ഒരു ഉന്മേഷകാലമാണ്. യഥാർത്ഥമായ ഓരോ വീണ്ടുംജനനവും ആസ്വാദനത്തിന്റെ ഒരു സമയമാണ്. നാം രക്ഷിക്കപ്പെട്ടപ്പോൾ, നമുക്ക് ആസ്വാദനത്തിന്റെ ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്ത് നമുക്ക് സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. നമ്മുടെ സന്തോഷവും സമാധാനവുമായി നാം ക്രിസ്തുവിനെത്തന്നെ ആസ്വദിച്ചു. ഒരു പരിധിവരെ, നാമെല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഉന്മേഷകാലം എന്നത് ക്രിസ്തു തന്നെയാണ്. നാം അവനെ പ്രാപിക്കുമ്പോൾ, നമ്മുടെ ഉന്മേഷമായി നാം അവനെ പ്രാപിക്കുന്നു. അവൻ നമ്മുടെ ആസ്വാദനവും സമാധാനവുമാകുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Repent to Enjoy the Refreshing
Bible Verses
Acts 3:19 Repent therefore and turn, that your sins may be wiped away,
v. 20 So that seasons of refreshing may come from the presence of the Lord and that He may send the Christ, who has been previously appointed for you, Jesus,
Words of Ministry
In 3:19-26 Peter exhorts the Jews to repent and turn so that they may partake of and enjoy the ascended and coming Christ. Here Peter seems to be saying, "You did something very foolish, but now you need to repent and turn so that you may partake of the ascended and coming Christ and enjoy Him. Christ is the Servant of God, the Holy One, the Righteous One, and the Author of life. He has accomplished everything, and He has attained and obtained all things. He is now in the heavens, but He will come back. This Christ is your portion. Repent, turn, and come to participate in Him and enjoy Him. If you come to Him you will enjoy Him." In 3:20, the Greek word for "refreshing" literally means cooling, reviving; hence, relieving, refreshing. The seasons of refreshing denote a time of revival of all things with joy and rest. Actually, every proper conversion is a season of refreshing. Every genuine regeneration is a time of enjoyment. When we were saved, we had a time of enjoyment. During that time we had joy and peace. We enjoyed Christ Himself as our joy and peace. To some extent, we all have experienced this. Actually, the season of refreshing is Christ Himself. When we have Him, we have Him as our refreshing. He is our enjoyment and peace.
