2026 ഒക്‌ടോബർ 2
കല്ല്-രക്ഷൻ
ബൈബിൾ വാക്യങ്ങൾ
പ്രവൃ 4:10 നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവനുമായ, നസറായനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ, ഈ നാമത്തിൽത്തന്നെ ഈ മനുഷ്യൻ നിങ്ങളുടെ മുമ്പാകെ നല്ല ആരോഗ്യത്തോടെ നിൽക്കുന്നു എന്ന് നിങ്ങൾ എല്ലാവരും, യിസ്രായേലിലെ എല്ലാ ജനവും അറിഞ്ഞുകൊള്ളട്ടെ.
വാ. 11 പണിക്കാരായ നിങ്ങൾ, ഒന്നുമല്ലാത്തതായി കണക്കാക്കിയ കല്ല് ഇതാകുന്നു, അത് മൂലയുടെ തല ആയിത്തീർന്നിരിക്കുന്നു.
വാ. 12 മറ്റാരിലും രക്ഷയില്ല, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നാം രക്ഷിക്കപ്പെടുവാൻ വേറൊരു നാമവും നൽകപ്പെട്ടിട്ടില്ല.
ശുശ്രൂഷയിലെ വചനങ്ങൾ
ഏതു ശക്തിയാൽ അല്ലങ്കിൽ ഏതു നാമത്തിൽ ആണ് ആ മുടന്തനായ മനുഷ്യനെ സൗഖ്യമാക്കിയത് എന്ന് പത്രൊസിനോടും യോഹന്നാനോടും ചോദിച്ചപ്പോൾ, സൗഖ്യദായകനായ ക്രിസ്തുവിനെ സംബന്ധിച്ച് കൂടുതൽ പറയുവാൻ പത്രൊസ് ആ അവസരം ഉപയോഗിച്ചു. മൂന്നാം അധ്യായത്തിൽ അവൻ ഈ സൗഖ്യദായകനെ ആറ് വശങ്ങളിൽ അവതരിപ്പിച്ചു: ദൈവത്തിന്റെ ദാസൻ, വിശുദ്ധൻ, നീതിമാൻ, ജീവന്റെ കാരണഭൂതൻ, പ്രവാചകൻ, ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടുവാനുള്ള സന്തതി. സൗഖ്യദായകന്റെ ഈ എല്ലാ വശങ്ങളും നമ്മുടെ പ്രയോജനത്തിനായുള്ളതാകുന്നു. എന്നാൽ നാലാം അധ്യായത്തിൽ പത്രൊസ് സൗഖ്യദായകന്റെ ഒരു വശത്തെ അവതരിപ്പിക്കുന്നു, അത് വിശേഷാൽ ദൈവത്തിനുള്ളതാകുന്നു; അവൻ ക്രിസ്തുവിനെ ദൈവത്തിന്റെ കെട്ടുപണിക്കായുള്ള കല്ലായി അവതരിപ്പിക്കുന്നു. പ്രവർത്തികൾ 4:12 പലപ്പോഴും സുവിശേഷ പ്രസംഗത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ 11-ാം വാക്യത്തോട് ബന്ധപ്പെടുത്തി അത് ഉപയോഗിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 11-ാം വാക്യത്തിലെ കല്ല് രക്ഷകനാകുന്നു എന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു, മറ്റൊരു നാമത്തിലും രക്ഷയില്ല. യേശുവിന്റെ നാമത്തിൽ മാത്രമേ നമുക്ക് രക്ഷിക്കപ്പെടുവാൻ കഴിയൂ, യേശു കല്ലാകുന്നു. ഇതർത്ഥമാക്കുന്നത് നമുക്കൊരു കല്ല്-രക്ഷൻ ഉണ്ട് എന്നാണ്. നാല് സുവിശേഷങ്ങളിൽ മത്തായിയിൽ രാജ-രക്ഷകനും, മർക്കൊസിൽ അടിമ-രക്ഷകനും, ലൂക്കൊസിൽ മനുഷ്യ-രക്ഷകനും, യോഹന്നാനിൽ ദൈവ-രക്ഷകനും നമുക്കുണ്ട്. ഇപ്പോൾ പ്രവൃത്തികളുടെ പുസ്തകത്തിൽ നമുക്ക് കല്ല്-രക്ഷൻ ഉണ്ട്. നമ്മുടെ രക്ഷകൻ രാജാവും, അടിമയും, മനുഷ്യനും, ദൈവവും മാത്രമല്ല—അവൻ ദൈവത്തിന്റെ കെട്ടുപണിക്കായുള്ള ഒരു കല്ലുകൂടിയാകുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Stone-Savior
Bible Verses
Acts 4:10 Let it be known to you all and to all the people of Israel that in the name of Jesus Christ the Nazarene, whom you crucified and whom God has raised from the dead, in this name this man stands before you in good health.
v. 11 This is the stone which was considered as nothing by you, the builders, which has become the head of the corner.
v. 12 And there is salvation in no other, for neither is there another name under heaven given among men in which we must be saved.
Words of Ministry
When Peter and John were asked by what power or in what name they healed the lame man, Peter took the opportunity to say more concerning Christ as the Healer. In chapter three he presented this Healer in six aspects: God's Servant, the Holy One, the Righteous One, the Author of life, the Prophet, and the seed in whom all the families of the earth will be blessed. All these aspects of the Healer are for our benefit. But in chapter four Peter presents an aspect of the Healer that is especially for God; he presents Christ as the stone for God's building. Acts 4:12 is often used in the preaching of the gospel. But have you ever heard it used in relation to verse 11? These verses indicate that the stone in verse 11 is the Savior. The stone despised by the builders has become the cornerstone, and there is no salvation in any other name. We can be saved only in the name of Jesus, and Jesus is the stone. This means that we have a Stone-Savior. In the four gospels we have the King- Savior in Matthew, the Slave-Savior in Mark, the Man-Savior in Luke, and the God-Savior in John. Now in the book of Acts we have the Stone-Savior. Our Savior is not only the King, a Slave, a Man, and God-He is also a stone for God's building.
