top of page

2026 ഒക്‌ടോബർ 3

ഈ ജീവന്റെ വചനങ്ങൾ

ബൈബിൾ വാക്യങ്ങൾ

പ്രവൃ 5:19 എന്നാൽ രാത്രിയിൽ കർത്താവിന്റെ ഒരു ദൂതൻ കാരാഗൃഹ വാതിലുകൾ തുറന്ന്, അവരെ പുറത്തേക്ക് നയിച്ചുകൊണ്ട്,
വാ. 20 പോയി ദൈവാലയത്തിൽ നിന്ന് ഈ ജീവന്റെ വചനങ്ങളെല്ലാം ജനത്തോട് സംസാരിക്കുവിൻ എന്നു പറഞ്ഞു.

ശുശ്രൂഷയിലെ വചനങ്ങൾ

കർത്താവിന്റെ ദൂതൻ തടവറയിൽ നിന്ന് അപ്പൊസ്തലന്മാരെ രക്ഷിച്ചപ്പോൾ, അവൻ അവരോട്, "പോയി ദൈവാലയത്തിൽ നിന്ന് ഈ ജീവന്റെ വചനങ്ങളെല്ലാം ജനത്തോട് സംസാരിക്കുവിൻ" എന്ന് പറഞ്ഞു. നാം "ഈ" എന്ന വാക്കിന് ശ്രദ്ധ നൽകേണ്ടതുണ്ട്, കാരണം അത് ഒരു പ്രത്യേക ജീവനെ സൂചിപ്പിക്കുന്നു. ഇവിടെ "വചനങ്ങൾ" എന്ന് വിവർത്തനം ചെയ്തിരിക്കുന്ന യവന വാക്ക് 'റീമ' (rhema) എന്നതാണ്; അത് സ്ഥായിയായ എഴുതപ്പെട്ട വചനത്തെയല്ല, മറിച്ച് ഇപ്പോൾ സംസാരിക്കപ്പെടുന്ന വചനത്തെ കുറിക്കുന്നു. അതിനാൽ, ദൂതൻ അപ്പൊസ്തലന്മാരോട്, "നിങ്ങൾ ചെന്ന് ഈ ജീവന്റെ ഇപ്പോഴത്തെ വചനങ്ങൾ സംസാരിക്കുവിൻ" എന്ന് പറയുകയായിരുന്നു. "ഈ ജീവൻ" എന്നതുകൊണ്ട് ഏത് ജീവനെയാണ് സൂചിപ്പിക്കുന്നത്? യഹൂദ നേതാക്കന്മാരുടെ പീഡനത്തെയും ഭീഷണിയെയും തടവിലാക്കലിനെയും ജയിച്ചതായ, പത്രൊസ് പ്രസംഗിക്കുകയും ശുശ്രൂഷിക്കുകയും ജീവിക്കുകയും ചെയ്തതായ ദിവ്യ ജീവനാകുന്നു അത്. പത്രൊസിന്റെ ജീവിതവും വേലയും അവന്റെ സാഹചര്യത്തിൽ ദിവ്യ ജീവനെ എത്രയോ യാഥാർത്ഥ്യവും സാന്നിധ്യവുമുള്ളതാക്കിത്തീർത്തു എന്ന് ഈ വാക്ക് സൂചിപ്പിക്കുന്നു; ദൂതൻ പോലും അത് കാണുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഒരു ഉപദേശപരമായ രീതിയിൽ ദിവ്യ ജീവനെക്കുറിച്ച് സംസാരിക്കുവാനല്ല അപ്പൊസ്തലന്മാരോട് പറഞ്ഞത്. ഇന്ന് ചില ക്രിസ്ത്യാനികൾ ജീവനെക്കുറിച്ച് സംസാരിച്ചേക്കാം, എന്നാൽ അവരുടെ സംസാരം തികച്ചും ഉപദേശപരമാണ്. നാം ദിവ്യ ജീവനെ സംബന്ധിച്ച് സംസാരിക്കുമ്പോഴെല്ലാം, നാം ജീവിക്കുന്ന ആ ജീവന്റെ വചനങ്ങൾ തന്നെ സംസാരിക്കേണ്ടതിന് നാം കർത്താവിങ്കൽ നിന്ന് കരുണയും കൃപയും തേടേണ്ടതുണ്ട്. ഇതിനർത്ഥം ദിവ്യ ജീവൻ നമ്മുടെ ദൈനംദിന ജീവിതമായി മാറുന്നു എന്നാണ്. നാം മറ്റുള്ളവർക്ക് ശുശ്രൂഷിക്കേണ്ടത് ഈ ജീവനെയാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

The Words of this Life

Bible Verses

Acts 5:19 But during the night an angel of the Lord opened the doors of the prison, and leading them out, said,
v. 20 Go and stand in the temple and speak to the people all the words of this life.

Words of Ministry

When the angel of the Lord rescued the apostles from prison, he said to them, "Go and stand in the temple and speak to the people all the words of this life." We need to pay attention to the word "this," for it indicates a particular life. The Greek word rendered "words" here is rhema, denoting the present spoken word, not the constant written word. Therefore, the angel was saying to the apostles, "Go and speak the present words of this life." What life is indicated by "this life"? It is the divine life preached, ministered, and lived by Peter that overcame the Jewish leaders' persecution, threatening, and imprisonment. This word indicates that Peter's life and work made the divine life so real and present in his situation that even the angel saw it and pointed it out. The apostles were not told to speak of the divine life in a doctrinal way. Today certain Christians may talk about life, but their talk is altogether doctrinal. We need to seek mercy and grace from the Lord so that whenever we speak concerning the divine life, we speak the words of the very life we live. This means that the divine life becomes our daily life. It is this life that we should minister to others.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page