top of page

2026 ഒക്‌ടോബർ 4

യേശു ക്രിസ്തു, നായകനും രക്ഷകനും (1)

ബൈബിൾ വാക്യങ്ങൾ

പ്രവൃ 5:30 നിങ്ങൾ മരത്തിന്മേൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചിരിക്കുന്നു.
വാ. 31 ഇവനെ ദൈവം, യിസ്രായേലിന് മാനസാന്തരവും പാപങ്ങളുടെ ക്ഷമയും നൽകുവാൻ, നായകനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] യേശുവിന്റെ ജഡാവതാരം, അവനെ ഒരു മനുഷ്യനാക്കിത്തീർത്തു, ഭൂമിയിലെ അവന്റെ മനുഷ്യജീവിതം, മനുഷ്യന്റെ രക്ഷകനാകുവാൻ അവനെ യോഗ്യനാക്കി, അവന്റെ ക്രൂശുമരണം, മനുഷ്യനുവേണ്ടി പൂർണ വീണ്ടെടുപ്പ് നിവർത്തിച്ചു, അവന്റെ പുനരുത്ഥാനം, അവന്റെ വീണ്ടെടുപ്പിൻ വേലയെ സമർഥിച്ചു, അവന്റെ മഹത്വീകരണം, അവൻ രക്ഷകനായിരിക്കേണ്ടതിന്, ഭരിക്കുന്ന നായകനായി അവനെ സ്ഥാനാരോഹിതനാക്കി. "നായകൻ" എന്ന് വിവർത്തനം ചെയ്തിരിക്കുന്ന യവന വാക്ക് 'ആർക്കെഗോസ്' (archegos) എന്നാണ്; അതിന്റെ അർത്ഥം കാരണഭൂതൻ, ഉത്ഭവം, ഉത്ഭവിപ്പിക്കുന്നവൻ, മുഖ്യനായകൻ, സേനാപതി എന്നാണ്. യെഹൂദ നേതാക്കന്മാർ തിരസ്കരിക്കുകയും കൊല്ലുകയും ചെയ്ത യേശു എന്ന മനുഷ്യനെ, ലോകത്തിന്മേൽ ഭരിക്കുവാനായി പരമോന്നത നായകനായും പ്രഭുവായും രാജാക്കന്മാരുടെ അധിപതിയായും, തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തെ രക്ഷിക്കുവാനായി രക്ഷകനായും ദൈവം ഉയർത്തി. നായകൻ എന്നത് അവന്റെ അധികാരത്തോടും, രക്ഷകൻ എന്നത് അവന്റെ രക്ഷയോടും ബന്ധപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിന് അവന്റെ രക്ഷ ലഭിക്കുവാൻ തക്കവണ്ണം പരിതഃസ്ഥിതി അനുയോജ്യമായിരിക്കേണ്ടതിന്, അവൻ തന്റെ അധികാരത്താൽ ഭൂമിയുടെമേൽ സർവാധികാരത്തോടെ ഭരണം നടത്തുന്നു (പ്രവൃ. 17:26-27; യോഹ. 17:2). വെളിപ്പാട് 1:5 അനുസരിച്ച്, അവൻ ഭൂമിയിലെ രാജാക്കന്മാരുടെ ഭരണാധികാരിയാകുന്നു. വളരെ യഥാർത്ഥമായ അർത്ഥത്തിൽ, രാജാക്കന്മാരുടെ ഭരണാധികാരിയായ ക്രിസ്തു എല്ലാ രാജാക്കന്മാരെയും സ്ഥാനഭ്രഷ്ടരാക്കുന്നു. അവൻ മാത്രമാണ് ഭരണാധികാരി. കൂടാതെ, വെളി 19:16 അനുസരിച്ച്, അവൻ രാജാധിരാജാവും കർത്താധികർത്താവുമാകുന്നു. ഭരണാധികാരി എന്ന നിലയിൽ, അവൻ ഭൂമിയെ മുഴുവൻ ഭരിക്കുന്നു. രാജാക്കന്മാരും പ്രസിഡന്റുമാരും ഭൂമിയെ ഭരിക്കുന്നുവെന്നും കർത്താവായ യേശു സിംഹാസനത്തിലല്ലെന്നും തോന്നിയേക്കാം. എന്നിരുന്നാലും, സിംഹാസനത്തിലല്ല എന്ന് തോന്നുന്ന ഈ വ്യക്തി സിംഹാസനസ്ഥരായ എല്ലാവരുടെയും ഭരണാധികാരിയാകുന്നു. ഇന്ന് ലോകം മുഴുവൻ കർത്താവിന്റെ ഭരണത്തിൻ കീഴിലാണ്. അവൻ യഥാർത്ഥത്തിൽ നായകനും, മുഖ്യ ഭരണാധികാരിയുമാകുന്നു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Jesus Christ, the Leader and the Savior (1)

Bible Verses

Acts 5:30 The God of our fathers has raised Jesus, whom you slew by hanging Him on a tree.
v. 31 This One God has exalted to His right hand as Leader and Savior, to give repentance to Israel and forgiveness of sins.

Words of Ministry

[Part 1 of 2] Jesus' incarnation made Him a man, His human living on earth qualified Him to be man's Savior, His crucifixion accomplished full redemption for man, His resurrection vindicated His redemptive work, and His exaltation inaugurated Him to be the ruling Leader that He might be the Savior. The Greek word rendered "Leader" is archegos, meaning author, origin, originator, chief leader, captain. God exalted the Man Jesus, rejected and killed by the Jewish leaders, as the highest Leader, the Prince, the Ruler of the kings to rule over the world, and the Savior to save God's chosen people. "Leader" is related to His authority, and "Savior" to His salvation. He rules sovereignly over the earth with His authority so that the environment may be fit for God's chosen people to receive His salvation (Acts 17:26-27). According to Revelation 1:5, He is the Ruler of the kings of the earth. In a very real sense, Christ as the Ruler of the kings dethrones all the kings. Only He is the Ruler. Furthermore, according to Revelation 19:16, He is the King of kings and the Lord of lords. As the Ruler, He rules the entire earth. It may seem that kings and presidents rule the earth and that the Lord Jesus is not on the throne. Nevertheless, this One who seems not to be on the throne is the Ruler of all the enthroned ones. Today the entire world is under the Lord's ruling. He is truly the Leader, the chief Ruler. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page