2026 ഒക്ടോബർ 6
ഒരു സ്ഥലം സഭയുടെ സർവാത്മകത
ബൈബിൾ വാക്യങ്ങൾ
പ്രവൃ 13:1 അന്ത്യൊക്യയിലെ സ്ഥലം സഭയിൽ, ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമ്യോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവിന്റെ വളർത്തു സഹോദരനായ മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
യെരൂശലേമിൽ നൂറ്റിരുപതുപേരോടുകൂടെ ഈ ഒഴുക്ക് ആരംഭിച്ചപ്പോൾ, സാധാരണക്കാരായ യഹൂദന്മാർ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ. എന്നാൽ 13:1-ലെ രേഖ അനുസരിച്ച്, അന്ത്യൊക്യയിലുള്ള സഭയിലെ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും വ്യത്യസ്തമായ അനേകം ഉറവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ബർന്നബാസ് ഒരു ലേവ്യനും, ജനനത്താൽ ഒരു കുപ്രൊസുകാരനുമായിരുന്നു (4:36). കറുപ്പ് എന്ന് പേരിനർത്ഥമുള്ളതും ഒരു നീഗ്രോയെ കുറിക്കുന്നതുമായ നീഗർ, ഒരുപക്ഷേ ആഫ്രിക്കൻ വംശോദ്ഭവനായിരിക്കാം. കുറേനക്കാരനായ ലൂക്യൊസ് വടക്കേ ആഫ്രിക്കയിലെ കുറേനയിൽ നിന്നുള്ളവനായിരുന്നു. മനായേൻ ഹെരോദാവിന്റെ വളർത്തുസഹോദരനും ഭരണപരമായി റോമാക്കാരുമായി ബന്ധപ്പെട്ടവനുമായിരുന്നു. അതിനാൽ, മനായേൻ യൂറോപ്യൻവൽക്കരിക്കപ്പെട്ടവനായിരിക്കണം. 13:1-ലെ ഹെരോദാവ് യോഹന്നാൻ സ്നാപകനെ കൊന്നവനായിരുന്നു. യോഹന്നാൻ സ്നാപകന്റെ കൊലയാളിയുടെ വളർത്തുസഹോദരൻ സഭയിലെ മുൻനിരയിൽ പ്രവർത്തിക്കുന്ന അവയവങ്ങളിൽ ഒരാളായിത്തീർന്നത് കർത്താവിന്റെ സർവാധികാരത്താലുള്ള പ്രവൃത്തിയായിരുന്നു. ഒടുവിൽ, 13:1-ൽ താർസൊസിൽ ജനിച്ച് മോശെയുടെ ന്യായപ്രമാണപ്രകാരം ഗമാലീയേലിനാൽ പഠിപ്പിക്കപ്പെട്ട ഒരു യഹൂദനായ ശൗലിനെക്കുറിച്ച് പരാമർശിക്കുന്നു (22:3). ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന അഞ്ച് പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും വ്യത്യസ്ത പശ്ചാത്തലവും വിദ്യാഭ്യാസവും പദവിയുമുള്ള യഹൂദന്മാരും ജാതീയരുമായ ജനങ്ങളാൽ സംരചിക്കപ്പെട്ടവരായിരുന്നു. ആളുകളുടെ പശ്ചാത്തലം പരിഗണിക്കാതെ സകല വംശങ്ങളിലും വർഗങ്ങളിലുംപെട്ട ജനങ്ങളാലാണ് സഭ സംരചിക്കപ്പെട്ടിരിക്കുന്നത് എന്നും, ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന ആത്മിക വരങ്ങളും പ്രവർത്തനങ്ങളും അവരുടെ സ്വാഭാവിക പദവിയെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും ഇത് സൂചിപ്പിക്കുന്നു. ഇവിടെ 13:1-ൽ കർത്താവ് ഒരു മാതൃക സ്ഥാപിച്ചു. അന്ത്യൊക്യയിൽ നിന്ന് കർത്താവിന്റെ നീക്കം ജാതീയ ലോകത്തിലേക്ക് എത്തുവാൻ തിരിഞ്ഞു, കൂടാതെ ജാതീയ ലോകത്തിൽ വ്യത്യസ്ത സംസ്കാരങ്ങളിലും വംശങ്ങളിലും പദവികളിലുമുള്ള ആളുകളായ പല തരത്തിലുള്ള അനേകം ആളുകളുണ്ട്. അതുകൊണ്ട്, സഭകൾ എല്ലാ വംശങ്ങളിലും വർഗങ്ങളിലുമുള്ള ആളുകളാലാണ് സംരചിക്കപ്പെട്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കുവാൻ ഈ വഴിത്തിരിവിന്റെ പ്രാരംഭത്തിൽത്തന്നെ മാതൃക സ്ഥാപിക്കപ്പെട്ടു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Inclusiveness of a Local Church
Bible Verses
Acts 13:1 Now there were in Antioch, in the local church, prophets and teachers: Barnabas and Simeon, who was called Niger, and Lucius the Cyrenian, and Manaen, the foster brother of Herod the tetrarch, and Saul.
Words of Ministry
When the flow started with the one hundred twenty in Jerusalem, only typical Jews were involved. But according to the record in 13:1, the prophets and teachers in the church in Antioch were from a number of different sources. Barnabas was a Levite, a Cyprian by birth (4:36). Niger, whose name means black and should denote a Negro, was probably of African origin. Lucius the Cyrenian was from Cyrene in North Africa. Manaen was the foster brother of Herod and was governmentally related to the Romans. Hence, Manaen must have been Europeanized. The Herod in 13:1 was the one who killed John the Baptist. It was the Lord's sovereign doing that the foster brother of John the Baptist's murderer became one of the leading functioning members in the church. Finally, 13:1 mentions Saul, a Jew born in Tarsus and taught by Gamaliel according to the law of Moses (22:3). The five prophets and teachers recorded here were composed of Jewish and Gentile peoples with different background, education, and status. This indicates that the church is composed of all races and classes of people regardless of their background, and that the spiritual gifts and functions given to the members of the Body of Christ are not based upon their natural status. Here in 13:1 the Lord set up a pattern. From Antioch the Lord's move turned to reach the Gentile world, and in the Gentile world there are many different kinds of people, people of different cultures, races, and status. Therefore, at the very beginning of this turn the pattern was established to indicate that the churches are composed of all races and classes of people.
