top of page

2026 ഒക്‌ടോബർ 17

യേശുക്രിസ്തു ഇപ്പോഴും ഒരു മനുഷ്യനാകുന്നു

ബൈബിൾ വാക്യങ്ങൾ

പ്രവൃ 7:56 ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു എന്ന് പറഞ്ഞു.

ശുശ്രൂഷയിലെ വചനങ്ങൾ

ഇന്നത്തെ ചില ക്രിസ്ത്യാനികൾ ഒരുപക്ഷേ കർത്താവായ യേശുവിന്റെ മനുഷ്യത്വത്തിൽ ശരിയായ രീതിയിൽ വിശ്വസിക്കുന്നുണ്ടാവില്ല. അനേകം വർഷങ്ങൾക്ക് മുൻപ്, സ്വർഗ്ഗത്തിലുള്ളവനായ കർത്താവായ യേശുവിന് ഇപ്പോഴും മനുഷ്യ സ്വഭാവമുണ്ട് എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ഒരു വ്യക്തി എന്നോട് പറഞ്ഞു. തന്റെ പുനരുത്ഥാനത്തിനുശേഷം കർത്താവ് തന്റെ മനുഷ്യത്വത്തെ ഉരിഞ്ഞുകളഞ്ഞു എന്നാണ് ഈ വ്യക്തി ചിന്തിച്ചത്. അങ്ങനെയുള്ള ഒരു വ്യക്തിയോട് നാം യേശുവിന്റെ മനുഷ്യത്വത്തെ പ്രസംഗിക്കേണ്ടതുണ്ട്. പ്രവൃത്തികൾ 7:56-ലെ സ്തെഫാനൊസിന്റെ അനുഭവം, കർത്താവായ യേശു തന്റെ ആരോഹണത്തിൽ പോലും ഇപ്പോഴും ഒരു മനുഷ്യനാണ് എന്ന് തെളിയിക്കുന്നു. സ്തെഫാനൊസ് ആരോഹണം ചെയ്ത കർത്താവിനെ കണ്ടപ്പോൾ, അവൻ അവനെ ഒരു മനുഷ്യനായിട്ടാണ് കണ്ടത്. മത്തായി 26-ൽ മഹാപുരോഹിതനോടുള്ള കർത്താവിന്റെ വാക്ക് അവന് ഇപ്പോഴും മനുഷ്യത്വമുണ്ട് എന്നതിനുള്ള കൂടുതൽ തെളിവാകുന്നു: " ഇനി മുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലതുഭാഗത്തു ഇരിക്കുന്നതും ആകാശത്തിലെ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും," (മത്താ 26:64). കർത്താവായ യേശു ദൈവപുത്രനാണോ എന്ന് മഹാപുരോഹിതൻ അന്വേഷിക്കുകയായിരുന്നു (വാ. 63). തന്റെ ഉത്തരത്തിൽ താൻ ദൈവപുത്രനാണെന്ന് കർത്താവ് സമ്മതിച്ചു, എന്നാൽ തന്റെ ആരോഹണത്തിലും മേഘങ്ങളിന്മേലുള്ള തന്റെ തിരിച്ചുവരവിലും താൻ മനുഷ്യപുത്രനായിരിക്കും എന്ന് അവൻ തുടർന്നു പറഞ്ഞു. അതുകൊണ്ട്, കർത്താവ് തന്റെ ക്രൂശുമരണത്തിന് മുൻപ് ഭൂമിയിൽ മാത്രമല്ല, തന്റെ പുനരുത്ഥാനത്തിനും ആരോഹണത്തിനും ശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് സ്വർഗ്ഗത്തിലും ഒരു മനുഷ്യനായിരുന്നു. അപ്പൊസ്തലനായ യോഹന്നാന്റെ കാലത്ത്, യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് ചിലർ നിഷേധിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് യോഹന്നാൻ ഇപ്രകാരം പറഞ്ഞു: " യേശു ക്രിസ്തു ജഡത്തിൽ വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തിൽ നിന്നുള്ളതാകുന്നു, യേശുവിനെ ഏറ്റുപറയാത്ത ഏത് ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല; ഇത് എതിർക്രിസ്തുവിന്റെ ആത്മാവാകുന്നു" (1 യോഹ 4:2-3).

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Jesus Christ Is Still a Man

Bible Verses

Acts 7:56 And he said, Behold, I see the heavens opened up and the Son of Man standing at the right hand of God.

Words of Ministry

Some Christians today may not believe properly in the humanity of the Lord Jesus. Many years ago, a certain person told me that he did not believe that the Lord Jesus, as the One in the heavens, still possesses the human nature. This person thought that after His resurrection the Lord put off His humanity. To such a person we need to preach the humanity of Jesus. Stephen's experience in Acts 7:56 proves that even in His ascension the Lord Jesus is still a man. When Stephen saw the ascended Lord, he saw Him as a man. The Lord's word to the high priest in Matthew 26 is further proof that He still has His humanity: "Henceforth you shall see the Son of Man sitting at the right hand of power and coming on the clouds of heaven" (Matt. 26:64). The high priest was inquiring if the Lord Jesus was the Son of God (v. 63). In His answer the Lord acknowledged that He is the Son of God, but He went on to say that in His ascension and at His coming back on the clouds He will be the Son of Man. Therefore, the Lord was a man not only on earth before His crucifixion, but also in the heavens at the right hand of God after His resurrection and ascension. At the time of the Apostle John, some denied that Jesus Christ came in the flesh. Concerning this, John said, "Every spirit which confesses Jesus Christ having come in the flesh is out of God, and every spirit which does not confess Jesus, is not out of God; and this is the spirit of the antichrist" (1 John 4:2-3).

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page