2026 ഒക്ടോബർ 24
പരിശുദ്ധാത്മാവും യേശുവിന്റെ ആത്മാവും (1)
ബൈബിൾ വാക്യങ്ങൾ
പ്രവൃ 16:6 പിന്നെ ആസ്യയിൽ വചനം സംസാരിക്കുവാൻ പരിശുദ്ധാത്മാവിനാൽ വിലക്കപ്പെട്ടിട്ട്, അവർ ഫ്രുഗ്യയുടെയും ഗലാത്യയുടെയും പ്രദേശത്തിലൂടെ കടന്നുപോയി.
വാ. 7 അവർ മുസ്യയിൽ വന്നപ്പോൾ, ബിഥുന്യക്കു പോകുവാൻ ശ്രമിച്ചു, എങ്കിലും യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] 6, 7 വാക്യങ്ങളിലെ രണ്ട് ദിവ്യ അഭിധാനങ്ങൾക്ക് നാം സൂക്ഷ്മമായ ശ്രദ്ധ നൽകേണ്ടതുണ്ട്: പരിശുദ്ധാത്മാവും യേശുവിന്റെ ആത്മാവും. മുൻപിലത്തെ വാക്യത്തിൽ പരിശുദ്ധാത്മാവിനോടൊപ്പം യേശുവിന്റെ ആത്മാവ് എന്ന് മാറിമാറി ഉപയോഗിച്ചിരിക്കുന്നത്, യേശുവിന്റെ ആത്മാവ് പരിശുദ്ധാത്മാവാകുന്നു എന്ന് വെളിപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് എന്നത് പുതിയ നിയമത്തിലെ ദൈവത്തിന്റെ ആത്മാവിന്റെ ഒരു പൊതുവായ അഭിധാനമാകുന്നു. യേശുവിന്റെ ആത്മാവ് എന്നത് ദൈവത്തിന്റെ ആത്മാവിനെ സംബന്ധിച്ച സവിശേഷമായ ഒരു പ്രയോഗമാകുന്നു, കൂടാതെ തന്റെ മനുഷ്യത്വത്തിൽ യേശുവായി മനുഷ്യ ജീവിതത്തിലൂടെയും ക്രൂശുമരണത്തിലൂടെയും കടന്നുപോയ ജഡാവതാരം ചെയ്ത രക്ഷകന്റെ ആത്മാവിനെ പരാമർശിക്കുകയും ചെയ്യുന്നു. യേശുവിന്റെ ആത്മാവിൽ ദൈവത്തിന്റെ ദിവ്യ മൂലകം മാത്രമല്ല, യേശുവിന്റെ മനുഷ്യമൂലകവും അവന്റെ മനുഷ്യ ജീവിതത്തിന്റെയും അവന്റെ മരണ കഷ്ടാനുഭവത്തിന്റെയും മൂലകങ്ങളും കൂടെയുണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. കർത്താവായ യേശുവിന്റെ ഗർഭധാരണ സമയത്താണ് "പരിശുദ്ധാത്മാവ്" എന്ന അഭിധാനം ആദ്യമായി ഉപയോഗിച്ചത്. ക്രിസ്തുവിന്റെ വരവിനായി വഴിയൊരുക്കുവാനും പുതിയ നിയമ യുഗത്തിന് പ്രാരംഭം കുറിക്കുവാൻ അവനായി ഒരു മനുഷ്യ ശരീരത്തെ ഒരുക്കുവാനുമുള്ള സമയം വന്നപ്പോഴാണ് പരിശുദ്ധാത്മാവ് എന്ന പദം ഉപയോഗത്തിൽ വന്നത് (ലൂക്കൊ 1:15, 35; മത്താ 1:18, 20)... ഈ അഭിധാനം കർത്താവിന്റെ ജഡാവതാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവൃത്തികൾ 16:7-ൽ, ലൂക്കൊസ് പരിശുദ്ധാത്മാവിൽ നിന്ന് യേശുവിന്റെ ആത്മാവിലേക്ക് തിരിയുന്നു. ഒരു മനുഷ്യനായി, യേശു ആദ്യം ഒരു മനുഷ്യ ജീവിതം ജീവിക്കുകയും പിന്നീട് ക്രൂശിക്കപ്പെടുകയും പുനരുത്ഥാനം ചെയ്യപ്പെടുകയും ചെയ്തു, അവൻ സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുകയും കർത്താവും ക്രിസ്തുവുമായി നിയുക്തനാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പരിശുദ്ധാത്മാവ് കർത്താവായ യേശുവിന്റെ ജഡാവതാരത്തെയും ജനനത്തെയും മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ, എന്നാൽ യേശുവിന്റെ ആത്മാവ് അവന്റെ മനുഷ്യത്വം, മനുഷ്യ ജീവിതം, മരണം, പുനരുത്ഥാനം, ആരോഹണം എന്നിവയെ ഉൾക്കൊള്ളുന്നു. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Holy Spirit and the Spirit of Jesus (1)
Bible Verses
Acts 16:6 And they passed through the region of Phrygia and Galatia, having been forbidden by the Holy Spirit to speak the word in Asia.
v. 7 And when they had come to Mysia, they tried to go into Bithynia, yet the Spirit of Jesus did not allow them.
Words of Ministry
[Part 1 of 2] We need to pay careful attention to two divine titles in verses 6 and 7: the Holy Spirit and the Spirit of Jesus. The interchangeable use of the Spirit of Jesus with the Holy Spirit in the preceding verse reveals that the Spirit of Jesus is the Holy Spirit. The Holy Spirit is a general title of the Spirit of God in the New Testament. The Spirit of Jesus is a particular expression concerning the Spirit of God, and refers to the Spirit of the incarnated Savior who, as Jesus in His humanity, passed through human living and death on the cross. This indicates that in the Spirit of Jesus there is not only the divine element of God, but also the human element of Jesus and the elements of His human living and His suffering of death as well. The title "the Holy Spirit" was used for the first time at the time of the conception of the Lord Jesus. It was when the time came to prepare the way for Christ's coming and to prepare a human body for Him to initiate the New Testament dispensation that the term the Holy Spirit came into use (Luke 1:15, 35; Matt. 1:18, 20)...this title is involved with the Lord's incarnation. In Acts 16:7, Luke turns from the Holy Spirit to the Spirit of Jesus. As a man, Jesus was first living a human life and then was crucified and resurrected, and He ascended to the heavens and has been made Lord and Christ. The Holy Spirit involves only the incarnation and birth of the Lord Jesus, but the Spirit of Jesus involves His humanity, human living, death, resurrection, and ascension. [Continued tomorrow]
