top of page

2026 നവംബർ 2

സഭയുടെ അമൂല്യത

ബൈബിൾ വാക്യങ്ങൾ

പ്രവൃ 20:28 നിങ്ങളെത്തന്നെയും, ദൈവം തന്റെ സ്വന്തരക്തം മുഖാന്തരം നേടിയ തന്റെ സഭയെ മേയ്ക്കുവാൻ അവരുടെ ഇടയിൽ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകരാക്കി വച്ച സകല ആട്ടിൻകൂട്ടത്തെയും സൂക്ഷിച്ചുകൊള്ളുവിൻ.

ശുശ്രൂഷയിലെ വചനങ്ങൾ

നമുക്ക് പ്രവൃത്തികൾ 20:28 വീണ്ടും വായിക്കാം. ഇവിടെ, എഫെസോസിലെ സഭയിലെ മൂപ്പന്മാർക്കുള്ള തന്റെ നിർദ്ദേശത്തിൽ, സഭയുടെ അമൂല്യതയെക്കുറിച്ചുള്ള തന്റെ അനുഭൂതി വ്യക്തമാക്കുന്നതിനായി പൗലോസ് പരിശുദ്ധാത്മാവിനെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം രക്തത്തെക്കുറിച്ചും സംസാരിക്കുന്നു. പൗലോസിന്റെ ഗ്രാഹ്യമനുസരിച്ച്, സഭ തികച്ചും വിലയേറിയതാണ്. സഭ പരിശുദ്ധാത്മാവിന്റെ കരുതലിൻ കീഴിലാണ്, കൂടാതെ സഭ ദൈവത്താൽ അവന്റെ സ്വന്തം രക്തത്താൽ വാങ്ങപ്പെട്ടതാണ്. അതിനാൽ, സഭ ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു നിധിയാണ്. ദൈവം സഭയെ വിലമതിക്കുന്നതുപോലെ തന്നെ പൗലോസും അതിനെ വിലമതിച്ചു. 20:28-ൽ ദൈവം സഭയെ വിലമതിക്കുന്നതു പോലെയും താൻ വിലമതിച്ചതുപോലയും സഭയെ വിലമതിക്കുവാൻ പൗലൊസ് മൂപ്പന്മാരോട് ആജ്ഞാപിച്ചു. ദൈവം സഭയെ തന്റെ സ്വന്തം രക്തത്താൽ വാങ്ങി എന്ന വസ്തുത, അവന്റെ ദൃഷ്ടിയിൽ സഭ എത്രമാത്രം അമൂല്യമാണെന്ന് സൂചിപ്പിക്കുന്നു. സഭയ്ക്കുവേണ്ടി അങ്ങനെയൊരു വില നൽകിയതുകൊണ്ട്, സഭ തീർച്ചയായും അവന് പ്രിയപ്പെട്ടതാണ്. അതിലുപരിയായി, സഭ പരിശുദ്ധാത്മാവിന്റെ കരുതലിൻ കീഴിലാണ്. 28-ാം വാക്യത്തിലെ പൗലോസിന്റെ വാക്കുകൾ പ്രകാരം, മൂപ്പന്മാർ സഭയെ, ദൈവത്തിന്റെ ദൃഷ്ടിയിൽ അത് ഒരു നിധിയാണെന്ന് പരിഗണിച്ചു കൊണ്ട്, അത്യന്തം അമൂല്യമായി കാണുകയും വേണം. സഭയെ മേയിക്കുന്നതിൽ, സഭയെക്കുറിച്ച് ദൈവത്തിനുള്ള അതേ അനുഭൂതി തന്നെ മൂപ്പന്മാർക്കും ഉണ്ടായിരിക്കണം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

The Preciousness of the Church

Bible Verses

Acts 20:28 Take heed to yourselves and to all the flock, among whom the Holy Spirit has placed you as overseers to shepherd the church of God, which He obtained through His own blood.

Words of Ministry

Let us read Acts 20:28 again. Here, in His charge to the elders of the church in Ephesus, Paul speaks both of the Holy Spirit and of God's own blood in order to indicate his feeling concerning the preciousness of the church. According to Paul's understanding, the church is altogether precious. The church is under the care of the Holy Spirit, and the church has been bought by God with His own blood. Hence, the church is a treasure in the sight of God. Paul treasured the church even as God does. In 20:28 Paul charged the elders to treasure the church as God does and he did. The fact that God purchased the church with His own blood indicates the preciousness of the church in His sight. Having paid such a price for the church, the church surely is dear to Him. Moreover, the church is under the care of the Holy Spirit. According to Paul's word in verse 28, the elders should consider the church very precious, regarding it as a treasure in the sight of God. The elders, in shepherding the church, should have the same feeling about the church that God has. (c) 2007 Living Stream Ministry.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page