2026 നവംബർ 15
ആത്മാവ് ഉല്ലസിക്കുകയും ദേഹി മഹിമപ്പെടുത്തുകയും ചെയ്യുന്നത് (2)
ബൈബിൾ വാക്യങ്ങൾ
ലൂക്കൊ 1:46 മറിയ പറഞ്ഞു, എന്റെ ദേഹി കർത്താവിനെ മഹിമപ്പെടുത്തുന്നു,
വാ. 47 എന്റെ ആത്മാവ് എന്റെ രക്ഷകനായ ദൈവത്തിൽ ഉല്ലസിച്ചിരിക്കുന്നു;
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] ആദ്യം മറിയയുടെ ആത്മാവ് തന്റെ രക്ഷകനായ ദൈവത്തിൽ ഉല്ലസിച്ചു. തുടർന്ന് അവളുടെ ദേഹി കർത്താവിനെ മഹിമപ്പെടുത്തി. മറിയ ദൈവത്തെ തന്റെ രക്ഷകനും കർത്താവുമായി കണക്കാക്കി എന്ന് ഈ വാക്യങ്ങളിൽ നാം കാണുന്നു. ദൈവത്തെ നമ്മുടെ രക്ഷകനും കർത്താവുമായി അറിയുന്നതിൽ മറിയ അനുഭവിച്ചത് നാമെല്ലാവരും അനുഭവിക്കേണ്ടതുണ്ട്. നാം ദൈവത്തെ നമ്മുടെ രക്ഷകനായി ആസ്വദിക്കുകയും, അവനിൽ ഉല്ലസിക്കുകയും ചെയ്യുമ്പോൾ, നാം അവനെ നമ്മുടെ കർത്താവായി മഹിമപ്പെടുത്തും. നാം ദൈവത്തെ നമ്മുടെ കർത്താവായി മഹിമപ്പെടുത്തുമ്പോൾ, നാം അവനെ സേവിക്കുന്നു. യഥാർത്ഥത്തിൽ, കർത്താവിനെ മഹിമപ്പെടുത്തുക എന്നത് അവനെ കർത്താവായി സേവിക്കുക എന്നതാകുന്നു. കർത്താവിനെ സേവിക്കുക എന്നത് പ്രധാനമായും അവനുവേണ്ടി കാര്യങ്ങൾ ചെയ്യുകയല്ല എന്ന വസ്തുത നമ്മിൽ ആഴത്തിൽ പതിയേണ്ടതുണ്ട്. നേരെമറിച്ച്, കർത്താവിനെ സേവിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം അവനെ മഹിമപ്പെടുത്തുക എന്നതാണ്. കേവലം ദൈവത്തിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നവരായിട്ടല്ല, മറിച്ച് അവനെ മഹിമപ്പെടുത്തുന്നവരായി ജീവിതം നയിക്കുന്നവരായി നാം ആയിരിക്കേണ്ടതുണ്ട്. കർത്താവിനെ മഹിമപ്പെടുത്തുക എന്നത് നമ്മുടെ ആത്മാവിന്റെയല്ല, നമ്മുടെ ദേഹിയുടെ കാര്യമാകുന്നു. കർത്താവിനെ മഹിമപ്പെടുത്തുന്നതിൽ നമ്മുടെ മനസ്സും, വികാരവും, ഇച്ഛയും ഉൾപ്പെടുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്. അതിൽ നമ്മുടെ ചിന്തകളും, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും, നമ്മുടെ തീരുമാനങ്ങളും ഉൾപ്പെടുന്നു. ഈ സകല കാര്യങ്ങളിലും കർത്താവ് മഹിമപ്പെടുത്തപ്പെടണം. നമ്മുടെ ചിന്തകളിലും, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളിലും, നമ്മുടെ ദിശയെ സംബന്ധിച്ച തീരുമാനങ്ങളിലും അവൻ മഹിമപ്പെടുത്തപ്പെടണം. മറിയ ആത്മാവിൽ ദൈവത്തെ തന്റെ രക്ഷിക്കുന്നവനായി ആസ്വദിച്ചു. തുടർന്ന് അവളുടെ ദേഹി, അവളുടെ ആളത്തം, അവളുടെ മനസ്സോടും, വികാരത്തോടും, ഇച്ഛയോടും കൂടെ കർത്താവിനെ മഹിമപ്പെടുത്തി. നമ്മുടെ ആത്മാവിനാൽ കർത്താവിൽ ഉല്ലസിക്കുവാനും നമ്മുടെ ദേഹിയാൽ അവനെ മഹിമപ്പെടുത്തുവാനും നാം തീർച്ചയായും അവളിൽ നിന്ന് പഠിക്കേണ്ടതുണ്ട്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Spirit Exulting and Soul Magnifying (2)
Bible Verses
Luke 1:46 And Mary said, My soul magnifies the Lord,
v. 47 And my spirit has exulted in God my Savior.
Words of Ministry
[Part 2 of 2] First Mary's spirit exulted in God her Savior. Then her soul magnified the Lord. In these verses we see that Mary regarded God as both her Savior and Lord. We all need to experience what Mary experienced in knowing God as our Savior and Lord. When we enjoy God as our Savior, exulting in Him, then we shall magnify Him as our Lord. When we magnify God as our Lord, we serve Him. Actually, to magnify the Lord is to serve Him as Lord. We need to be impressed with the fact that to serve the Lord is not mainly to do things for Him. On the contrary, the most important aspect of serving the Lord is to magnify Him. We need to be those who live a life not merely of doing things for God but of magnifying Him. Magnifying the Lord is a matter of our soul, not of our spirit. This means that magnifying the Lord involves our mind, emotion, and will. It involves our thoughts, our likes and dislikes, and our decisions. In all these things the Lord should be magnified. He should be magnified in our thoughts, in our likes and dislikes, and in our decisions concerning our direction. Mary enjoyed God in the spirit as her saving One. Then her soul, her being, with her mind, emotion, and will, magnified the Lord. We certainly need to learn of her to exult in the Lord with our spirit and magnify Him with our soul. (c) 2007 Living Stream Ministry.
