Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 52Page 11
Gems#
412
Contrasts between Hebrews 1 and 2 (3)
In chapter 1 Christ is the One whom the angels of God worship, but in chapter 2 He is the One who praises God (1:6; 2:12). Finally, in chapter 1 Christ is the One in whom people trust, but in chapter 2 He is the One who is trusting (1:10-12; 2:13).
2025, ഒക്‌ടോബർ 27
എബ്രായ ർ 1 ഉം 2 ഉം അധ്യായങ്ങളിലെ വൈപരീത്യങ്ങൾ (3)
1-ാം അധ്യായത്തിൽ ക്രിസ്തു ദൈവത്തിന്റെ ദൂതന്മാരാൽ ആരാധിക്കപ്പെടുന്നവനാണ്, എന്നാൽ 2-ാം അധ്യായത്തിൽ അവനാണ് ദൈവത്തെ സ്തുതിക്കുന്നവൻ (1:6; 2:12). അവസാനമായി, 1-ാം അധ്യായത്തിൽ ക്രിസ്തു ജനങ്ങൾ ആശ്രയിക്കുന്നവനാണ്, എന്നാൽ 2-ാം അധ്യായത്തിൽ അവനാണ് ആശ്രയിക്കുന്നവൻ (1:10-12; 2:13).
Gems#
411
Contrasts between Hebrews 1 and 2 (2)
In chapter 1 Christ is on the throne, but in chapter 2 He is in the church (1:3; 2:12). Chapter 1 says that Christ is at the right hand of God, but chapter 2 says that Christ is with the children whom God has given to Him (1:3; 2:13).
2025, ഒക്‌ടോബർ 26
എബ്രായർ 1 ഉം 2 ഉം അധ്യായങ്ങളിലെ വൈപരീത്യങ്ങൾ (2)
1-ാം അധ്യായത്തിൽ ക്രിസ്തു സിംഹാസനത്തിലാണ്, എന്നാൽ 2-ാം അധ്യായത്തിൽ അവൻ സഭയിലാണ് (1:3; 2:12). 1-ാം അധ്യായം പറയുന്നത് ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്താണെന്നാണ്, എന്നാൽ 2-ാം അധ്യായം പറയുന്നത് ക്രിസ്തു ദൈവം അവന് നൽകിയ മക്കളോടൊപ്പമാണെന്നാണ് (1:3; 2:13).
Gems#
410
Contrasts between Hebrews 1 and 2 (1)
It would be helpful to consider certain contrasts between Hebrews 1 and 2 in the way they reveal Christ for our experience and enjoyment. In chapter 1 Christ is the Son of God, but in chapter 2 He is the Son of Man (1:2, 5; 2:6). Chapter 1 also tells us that Christ is in the heavens, but chapter 2 says that He is on the earth (1:3, 13; 2:9, 14).
2025, ഒക്‌ടോബർ 25
എബ്രായർ 1 ഉം 2 ഉം അധ്യായങ്ങളിലെ വൈപരീത്യങ ്ങൾ (1)
നമ്മുടെ അനുഭവത്തിനും ആസ്വാദനത്തിനുമായി ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന രീതിയിൽ എബ്രായർ 1-ഉം 2-ഉം തമ്മിലുള്ള ചില വൈപരീത്യങ്ങൾ പരിഗണിക്കുന്നത് സഹായകമാകും. 1-ാം അധ്യായത്തിൽ ക്രിസ്തു ദൈവപുത്രനാണ്, എന്നാൽ 2-ാം അധ്യായത്തിൽ അവൻ മനുഷ്യപുത്രനാണ് (1:2, 5; 2:6). 1-ാം അധ്യായം ക്രിസ്തു സ്വർഗത്തിലാണെന്നു പറയുന്നു, എന്നാൽ 2-ാം അധ്യായം അവൻ ഭൂമിയിലാണെന്നു പറയുന്നു (1:3, 13; 2:9, 14).
Gems#
409
Word of His power
After creating all things, the Son became the Upholder (Heb. 1:3). The earth is suspended in the air. There are no columns supporting it. After Christ created the earth, He began to uphold it. He upholds it by the word of His power. Christ the Son upholds the universe very easily. He does not do anything—He just speaks. He upholds all things by the word of His power.
2025, ഒക്‌ടോബർ 24
അവന്റെ ശക്തിയുടെ വചനം
സകലത്തെയും സൃഷ്ടിച്ചതിനു ശേഷം, പുത്രൻ താങ്ങിനിർത്തുന്നവനായിത്തീർന്നു (എബ്രാ. 1:3). ഭൂമി വായുവിൽ തൂങ്ങിക്കിടക്കുന്നു. അതിനെ താങ്ങിനിർത്തുന്ന തൂണുകളൊന്നുമില്ല. ക്രിസ്തു ഭൂമിയെ സൃഷ്ടിച്ചതിനു ശേഷം, അവൻ അതിനെ താങ്ങിനിർത്തുവാൻ തുടങ്ങി. അവൻ തന്റെ ശക്തിയുടെ വചനത്താൽ അതിനെ താങ്ങിനിർത്തുന്നു. പുത്രനായ ക്രിസ്തു പ്രപഞ്ചത്തെ അനായാസം താങ്ങിനിർത്തുന്നു. അവൻ ഒന്നും ചെയ്യുന്നില്ല - അവൻ കേവലം സംസാരിക്കുന്നു. അവൻ തന്റെ ശക്തിയുടെ വചനത്താൽ സകലത്തെയും താങ്ങിനിർത്തുന്നു.
Gems#
408
Key of God's manifestation in the flesh
The mystery of godliness is God manifested in the flesh (3:15-16). Today we are the flesh in which God can be manifested. God is manifested in the flesh, but you have to realize that God can never be manifested by the flesh. The flesh is just the earthen vessel. It is not the key to carry out God’s manifestation. The key of God’s manifestation in us is our spirit.
2025, ഒക്‌ടോബർ 23
ദൈവം ജഡത്തിൽ വെളിപ്പെടുവാനുള്ള താക്കോൽ
ദൈവികതയുടെ മർമം ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് (1 തിമൊ 3:15-16). ഇന്ന്, ദൈവത്തിന് വെളിപ്പെടുവാൻ കഴിയുന്ന ജഡം നാം ആണ്. ദൈവം ജഡത്തിൽ വെളിപ്പെടുന്നു, എന്നാൽ ദൈവത്തിന് ജഡത്താൽ ഒരിക്കലും വെളിപ്പെടുവാൻ കഴിയുകയില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ജഡം വെറും ഒരു മൺപാത്രം മാത്രമാണ്. ദൈവത്തിന്റെ പ്രത്യക്ഷതയെ നിവർത്തിക്കുവാനുള്ള താക്കോൽ അതല്ല. നമ്മിലുള്ള ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കുള്ള താക്കോൽ നമ്മുടെ ആത്മാവ് ആണ്.
Gems#
407
Strong exercise of our spirit for godliness
Godliness is the issue of the divine dispensing. Such a godly life issuing from God’s dispensing depends upon the exercise of our spirit. God is not dispensing Himself into lifeless vessels. God, is dispensing Himself into us, the living vessels, who already have our own taste, choice, preference, feeling, thinking, mentality, will, etc. If we do not exercise our spirit strongly to cooperate with the Lord, God cannot dispense Himself into us.
2025, ഒക്‌ടോബർ 22
ദൈവികതയ്ക്കു വേണ്ടതായ നമ്മുടെ ആത്മാവിന്റെ ശക്തമായ വ്യായാമം
ദൈവികത എന്നത് ദിവ്യ പകർച്ചയുടെ ഫലമായി ഉളവാകുന്ന ഒന്നാണ്. ദൈവത്തിന്റെ പകർച്ചയിൽ നിന്ന് ഉളവാകുന്ന അത്തരം ദൈവികമായ ഒരു ജീവിതം നമ്മുടെ ആത്മാവിന്റെ വ്യായാമത്തെ ആശ്രയിച്ചിരിക്കുന്നു. ദൈവം ജീവനില്ലാത്ത പാത്രങ്ങളിലേക്കല്ല തന്നെത്തന്നെ പകരുന്നത്. തങ്ങളുടേതായ രുചിയും, തിരഞ്ഞെടുപ്പും, മുൻഗണനയും, അനുഭൂതിയും, ചിന്തയും, മാനസികാവസ്ഥയും, ഇച്ഛയും, തുടങ്ങിയവ ഇതിനകംതന്നെ ഉള്ളവരായ, ജീവനുള്ള പാത്രങ്ങളായ നമ്മിലേക്കാണ് ദൈവം തന്നെത്തന്നെ പകരുന്നത്. കർത്താവിനോട് സഹകരിക്കുവാൻ നാം നമ്മുടെ ആത്മാവിനെ ശക്തമായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ, ദൈവത്തിന് തന്നെത്തന്നെ നമ്മിലേക്ക് പകരുവാൻ കഴിയില്ല.
Gems#
406
Our only need is to be exposed
Because we are God's children possessing His life and nature, there is no need for us to imitate Him or copy Him. As long as we grow in His life, we shall be the same as He is. Our only need is to be exposed so that we may give up all hope in ourselves. When we are exposed, we shall realize that our natural life is hopeless. Then we shall renounce our natural life, turn to the life of our Father, and stay with the divine nature.
2025, ഒക്‌ടോബർ 21
നമ്മുടെ ഒരേയൊരു ആവശ്യം നാം തുറന്നുകാട് ടപ്പെടുക എന്നതാണ്
നാം ദൈവത്തിന്റെ ജീവനും സ്വഭാവവും ഉള്ള അവന്റെ മക്കളായതിനാൽ, നമുക്ക് അവനെ അനുകരിക്കുകയോ പകർത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. അവന്റെ ജീവനിൽ വളരുന്നിടത്തോളം, നാം അവനെപ്പോലെ തന്നെയായിരിക്കും. നമ്മുടെ ഒരേയൊരു ആവശ്യമെന്നത്, നാം നമ്മളിലുള്ള സകല പ്രത്യാശയും ഉപേക്ഷിക്കേണ്ടതിനായി നാം തുറന്നുകാട്ടപ്പെടുക എന്നതാണ്. തുറന്നുകാട്ടപ്പെടുമ്പോൾ, നമ്മുടെ സ്വാഭാവിക ജീവൻ പ്രത്യാശയില്ലാത്തതാണെന്ന് നാം തിരിച്ചറിയും. അപ്പോൾ നാം നമ്മുടെ സ്വാഭാവിക ജീവനെ ത്യജിക്കുകയും, നമ്മുടെ പിതാവിന്റെ ജീവനിലേക്ക് തിരിയുകയും, ദിവ്യ സ്വഭാവത്തോടുകൂടി നിലകൊള്ളുകയും ചെയ്യും.
Gems#
405
Purposing in our spirit
[Acts 19:21a says, "Paul purposed in his spirit"]. We may think that to purpose or make a decision is always by using our will. But we must purpose and make decisions in our spirit. Then we are spiritual men.
2025, ഒക്‌ടോബർ 20
നമ്മുടെ ആത്മാവിൽ നിശ്ചയിക്കുന്നത്
[പ്രവൃ. 19:21b പറയുന്നു "പൗലൊസ്... തന്റെ ആത്മാവിൽ നിശ്ചയിച്ചു"]. നിശ്ചയിക്കുന്നത് അല്ലെങ്കിൽ ഒരു തീരുമാനം എടുക്കുന്നത് എപ്പോഴും നമ്മുടെ ഇച്ഛ ഉപയോഗിച്ചുകൊണ്ടാണെന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ നാം നമ്മുടെ ആത്മാവിൽ നിശ്ചയിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യണം. അപ്പോൾ നാം ആത്മിക മനുഷ്യർ ആയിരിക്കും.
Gems#
404
Perceiving things in our spirit
We also need to perceive things in our spirit. [Mark 2:8a says "And immediately Jesus, knowing fully in His spirit that they were reasoning this way within themselves."] To observe things according to our sight and understanding is not the real perceiving. The proper perceiving is to see through things and to know things thoroughly by exercising our spirit.
2025, ഒക്‌ടോബർ 19
നമ്മുടെ ആത്മാവിൽ കാര്യങ്ങൾ ഗ്രഹിക്കുന്നത്
നാം നമ്മുടെ ആത്മാവിൽ കാര്യങ്ങൾ ഗ്രഹിക്കേണ്ടതുമുണ്ട്. [മർക്കൊ 2:8a പറയുന്നു "ഉടനെ യേശു തന്റെ ആത്മാവിൽ, അവർ തങ്ങളിൽത്തന്നെ ഇപ്രകാരം വാദിക്കുന്നു എന്ന് പൂർണമായി അറിഞ്ഞുകൊണ്ട്"]. നമ്മുടെ കാഴ്ചയ്ക്കും ഗ്രാഹ്യത്തിനും അനുസരിച്ച് കാര്യങ്ങൾ നിരീക്ഷിക്കുന്നത് യഥാർത്ഥ ഗ്രഹിക്കലല്ല. ശരിയായ ഗ്രഹിക്കൽ എന്നത് നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്തുകൊണ്ട് കാര്യങ്ങളിലൂടെ കാണുവാനും കാര്യങ്ങളെ സമഗ്രമായി അറിയുവാനും കഴിയുന്നതാണ്.
Gems#
403
Real worship (3)
Our meetings need to be full of the exercise of the spirit. When we come together to meet, before singing, before praying, before reading, before doing anything, all of us should exercise our spirit. There should be such a worshipping spirit in all our meetings. All the saints must rise up to exercise their spirit. Our spirit needs to worship God directly apart from merely depending upon singing, reading, or praying in a formal way.
2025, ഒക്‌ടോബർ 18
യഥാർഥ ആരാധന (3)
നമ്മുടെ യോഗങ്ങൾ ആത്മാവിന്റെ വ്യായാമത്താൽ നിറഞ്ഞതായിരിക്കണം. നാം ഒന്നിച്ചു കൂടിവരുമ്പോൾ, പാടുന്നതിന് മുമ്പ്, പ്രാർത്ഥിക്കുന്നതിന് മുമ്പ്, വായിക്കുന്നതിന് മുമ്പ്, എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ്, നാമെല്ലാവരും നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യണം. നമ്മുടെ എല്ലാ യോഗങ്ങളിലും ഇങ്ങനെയുള്ള ഒരു ആരാധിക്കുന്ന ആത്മാവ് ഉണ്ടായിരിക്കണം. എല്ലാ വിശുദ്ധന്മാരും തങ്ങളുടെ ആത്മാവിനെ വ്യായാമം ചെയ്യുവാൻ ഉണരണം. കേവലം ഔപചാരികമായ രീതിയിൽ പാടുന്നതിനെയും, വായിക്കുന്നതിനെയും, അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിനെയും ആശ്രയിക്കാതെ, നമ്മുടെ ആത്മാവ് ദൈവത്തെ നേരിട്ട് ആരാധിക്കേണ്ടതുണ്ട്.
- 52Page 11
