Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 75Page 2
Gems#
738
Seeing our self (2)
The Holy Spirit will show that we are not only full of sin but also full of the self and the old creation. Then the Holy Spirit will lead us to the death of the cross. When the Spirit points out our sins, we receive the cleansing of the blood. In the same principle, when the Spirit exposes the self, we have no choice but to accept the death of the cross. We will condemn ourselves, abhor ourselves, reject ourselves, deny ourselves, and apply the death of the cross through the Spirit who abides in us. We will enjoy the death of the cross. Then the crucifixion of the old creation will no longer be doctrine to us; it will be our practical experience.
2026 സെപ്റ്റംബർ 18
നമ്മുടെ സ്വയത്തെ കാണുന്നത് (2)
നാം പാപം നിറഞ്ഞവർ മാത്രമല്ല, സ്വയവും പഴയ സൃഷ്ടിയും നിറഞ്ഞവരുമാണെന്ന് പരിശുദ്ധാത്മാവ് കാണിച്ചുതരും. തുടർന്ന് പരിശുദ്ധാത്മാവ് നമ്മെ ക്രൂശിലെ മരണത്തിലേക്ക് നയിക്കും. ആത്മാവ് നമ്മുടെ പാപങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ, നാം രക്തത്തിന്റെ വെടിപ്പാക്കൽ കൈക്കൊള്ളുന്നു. അതേ തത്ത്വത്തിൽ, ആത്മാവ് സ്വയത്തെ തുറന്നുകാട്ടുമ്പോൾ, ക്രൂശിലെ മരണത്തെ സ്വീകരിക്കുകയല്ലാതെ നമുക്ക് മറ്റ് മാർഗമില്ല. നാം നമ്മെത്തന്നെ കുറ്റംവിധിക്കും, നമ്മെത്തന്നെ വെറുക്കും, നമ്മെത്തന്നെ നിരസിക്കും, നമ്മെത്തന്നെ നിഷേധിക്കും, നമ്മിൽ വസിക്കുന്ന ആത്മാവിലൂടെ ക്രൂശിലെ മരണത്തെ പ്രയോഗിക്കുകയും ചെയ്യും. നാം ക്രൂശിലെ മരണത്തെ ആസ്വദിക്കും. അപ്പോൾ പഴയ സൃഷ്ടിയുടെ ക്രൂശുമരണം ഇനിമേൽ നമുക്ക് ഉപദേശമായിരിക്കുകയില്ല; അത് നമ്മുടെ പ്രായോഗിക അനുഭവമായിരിക്കും.
Gems#
737
Seeing our self (1)
When we touch God, we will see not only the outward sins but also the inward self. We will see that our entire being is full of the self. The self is even the center of all our relationships. It is the center of our relationship with our husband, our wife, our children, our parents, and the church. Consequently, God cannot mingle Himself deeply with us because we are full of the hidden self. In everything our consideration is the self. We are number one. We are number two. We are number three. We are number four. We are the first, we are the last, and we are everything in between.
2026 സെപ്റ്റംബർ 17
നമ്മുടെ സ്വയത്തെ കാണുന്നത് (1)
നാം ദൈവത്തെ തൊടുമ്പോൾ, ബാഹ്യമായ പാപങ്ങളെ മാത്രമല്ല, ആന്തരികമായ സ്വയത്തെയും നാം കാണും. നമ്മുടെ മുഴുവൻ ആളത്തവും സ്വയത്താൽ നിറഞ്ഞതാണെന്ന് നാം കാണും. നമ്മുടെ എല്ലാ ബന്ധങ്ങളുടെയും കേന്ദ്രം പോലും സ്വയമാകുന്നു. നമ്മുടെ ഭർത്താവിനോടും, നമ്മുടെ ഭാര്യയോടും, നമ്മുടെ മക്കളോടും, നമ്മുടെ മാതാപിതാക്കളോടും, സഭയോടുമുള്ള നമ്മുടെ ബന്ധത്തിന്റെ കേന്ദ്രം അത് തന്നെയാണ്. തൽഫലമായി, നാം മറഞ്ഞിരിക്കുന്ന സ്വയത്താൽ നിറഞ്ഞവരായതിനാൽ ദൈവത്തിന് നമ്മോട് ആഴമായി ഇഴുകിച്ചേരുവാൻ കഴിയില്ല. എല്ലാ കാര്യങ്ങളിലും നമ്മുടെ പരിഗണന സ്വയമാണ്. നാം ഒന്നാമതാണ്. നാം രണ്ടാമതാണ്. നാം മൂന്നാമതാണ്. നാം നാലാമതാണ്. നാം ആദ്യത്തേതാണ്, നാം അവസാനത്തേതാണ്, അവയ്ക്കിടയിലുള്ള സകലതും നാം തന്നെയാണ്.
Gems#
736
Seeing our defilement (2)
How unclean are our inward parts! Our motives and thoughts are impure, and they are mixed with acts of the self and of self-interest. Our thoughts, views, words, and attitudes cannot withstand God’s searching under His light. Even if we proclaim to be the cleanest of believers, we will find that we are in fact the most defiled once God shines on our inward and outward conditions. It is under this light that we find the cleansing of the blood most necessary.
2026 സെപ്റ്റംബർ 16
നമ്മുടെ അശുദ്ധിയെ കാണുന്നത് (2)
നമ്മുടെ അന്തർഭാഗങ്ങൾ എത്ര അശുദ്ധമാണ്! നമ്മുടെ ഉദ്ദേശ്യങ്ങളും ചിന്തകളും അശുദ്ധമാണ്, അവ സ്വയത്തിന്റെ പ്രവൃത്തികളോടും സ്വാർത്ഥ താൽപ്പര്യങ്ങളോടും കലർന്നിരിക്കുന്നു. നമ്മുടെ ചിന്തകൾക്കും, കാഴ്ചപ്പാടുകൾക്കും, വാക്കുകൾക്കും, മനോഭാവങ്ങൾക്കും അവന്റെ വെളിച്ചത്തിൻ കീഴിലുള്ള ദൈവത്തിന്റെ പരിശോധനയെ എതിർത്തുനിൽക്കുവാൻ കഴിയില്ല. വിശ്വാസികളിൽ ഏറ്റവും ശുദ്ധിയുള്ളവരാണ് നമ്മൾ എന്ന് നാം പ്രഖ്യാപിച്ചാൽപ്പോലും, ഒരിക്കൽ ദൈവം നമ്മുടെ ആന്തരികവും ബാഹ്യവുമായ അവസ്ഥകളിലേക്ക് പ്രകാശിക്കുമ്പോൾ നാം വാസ്തവത്തിൽ ഏറ്റവും അശുദ്ധരാണെന്ന് നാം കണ്ടെത്തും. ഈ വെളിച്ചത്തിൻ കീഴിലാണ് രക്തത്തിന്റെ വെടിപ്പാക്കൽ ഏറ്റവും അത്യാവശ്യമാണെന്ന് നാം കണ്ടെത്തുന്നത്.
Gems#
735
Seeing our defilement (1)
Every part of our being, from the circumference to the center, is full of defilement. The lack of the sense that we are defiled and filthy proves that we are not living in God’s countenance. If we are living in His countenance, we cannot utter one word of prayer without pleading for His blood. Before the prophet Isaiah touched God’s countenance, he could boast in himself. But as soon as he saw God’s glory and came before His face, he cried, “Woe is me, for I am finished! / For I am a man of unclean lips, / And in the midst of a people of unclean lips I dwell” (Isa. 6:5). Only when we touch God can we discover, realize, and see our filthiness. A believer once said, “Even my tears of repentance require the cleansing of the blood.”
2026 സെപ്റ്റംബർ 15
നമ്മുടെ അശുദ്ധിയെ കാണുന്നത് (1)
നമ്മുടെ ആളത്തത്തിന്റെ ചുറ്റളവിൽ നിന്നും കേന്ദ്രം വരെയും, ഓരോ ഭാഗവും അശുദ്ധിയാൽ നിറഞ്ഞതാണ്. നാം അശുദ്ധരും അഴുക്കുള്ളവരുമാണ് എന്ന ബോധത്തിന്റെ കുറവ് നാം ദൈവത്തിന്റെ മുഖപ്രസാദത്തിൽ ജീവിക്കുന്നില്ല എന്ന് തെളിയിക്കുന്നു. നാം അവന്റെ മുഖപ്രസാദത്തിലാണ് ജീവിക്കുന്നതെങ്കിൽ, അവന്റെ രക്തത്തിനായി യാചിക്കാതെ പ്രാർത്ഥനയുടെ ഒരു വാക്കുപോലും ഉരിയാടുവാൻ നമുക്ക് കഴിയില്ല. യെശയ്യാ പ്രവാചകൻ ദൈവത്തിന്റെ മുഖപ്രസാദം തൊടുന്നതിന് മുൻപ്, അവന് തന്നിൽത്തന്നെ പ്രശംസിക്കാമായിരുന്നു. എന്നാൽ അവൻ ദൈവത്തിന്റെ തേജസ്സ് കാണുകയും അവന്റെ മുഖത്തിന് മുൻപിൽ വരികയും ചെയ്തയുടനെ, അവൻ ഉറക്കെ വിളിച്ചുപറഞ്ഞു: "എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു" (യെശ 6:5). നാം ദൈവത്തെ തൊടുമ്പോൾ മാത്രമേ നമ്മുടെ മലിനതയെ കണ്ടെത്തുവാൻ, ബോധ്യപ്പെടുവാൻ, കാണുവാൻ നമുക്ക് കഴിയൂ. ഒരു വിശ്വാസി ഒരിക്കൽ പറഞ്ഞു, "എന്റെ മാനസാന്തരത്തിന്റെ കണ്ണീരിന് പോലും രക്തത്തിന്റെ വെടിപ്പാക്കൽ ആവശ്യമാണ്."
Gems#
734
Outward transgression and inward self (2)
Our lack of feeling that we are sinful and lack of realization that we are a problem are strong proofs that we have not touched God sufficiently; we are not living according to His countenance. Whenever [403] we touch God and live in His countenance, we will see that we are dirty and full of sins. We will also realize that our person, which is of the old creation, is a big frustration to God.
2026 സെപ്റ്റംബർ 14
ബാഹ്യമായ ലംഘനവും ആന്തരികമായ സ്വയവും (2)
നാം പാപികളാണെന്ന അനുഭൂതിയുടെ കുറവും, നാംതന്നെ ഒരു പ്രശ്നമാണ് എന്ന ബോധ്യത്തിന്റെ കുറവും നാം ദൈവത്തെ വേണ്ടത്ര തൊട്ടിട്ടില്ല എന്നതിന്റെ ശക്തമായ തെളിവുകളാണ്; നാം അവന്റെ മുഖപ്രസാദത്തിന് അനുസൃതമായി ജീവിക്കുന്നില്ല. നാം ദൈവത്തെ തൊടുകയും അവന്റെ മുഖപ്രസാദത്തിൽ ജീവിക്കുകയും ചെയ്യുമ്പോഴെല്ലാം, നാം അഴുക്കുള്ളവരും പാപങ്ങൾകൊണ്ട് നിറഞ്ഞവരുമാണെന്ന് നാം കാണും. പഴയ സൃഷ്ടിയുടേതായ നമ്മുടെ വ്യക്തി ദൈവത്തിന് ഒരു വലിയ തടസ്സമാണെന്നും നാം തിരിച്ചറിയും.
Gems#
733
Outward transgression and inward self (1)
In enjoying God we need to trust in the blood and the death of the cross. The blood deals with our sins, and the death of the cross deals with our person. When we come to God, exercise our spirit, and learn to cooperate and be mingled with Him, we will discover that we have two problems. We have the problem of sins outwardly and the problem of our person inwardly. There is the outward transgression and the inward self, the outward mistakes and the inward old creation. Those who have touched God’s presence realize these two levels of frustrations.
2026 സെപ്റ്റംബർ 13
ബാഹ്യമായ ലംഘനവും ആന്തരികമായ സ്വയവും (1)
ദൈവത്തെ ആസ്വദിക്കുന്നതിൽ നാം രക്തത്തിലും ക്രൂശു മരണത്തിലും ആശ്രയിക്കണം. രക്തം നമ്മുടെ പാപങ്ങളോട് ഇടപെടുന്നു, ക്രൂശു മരണം നമ്മുടെ വ്യക്തിയോട് ഇടപെടുന്നു. നാം ദൈവത്തിങ്കലേക്ക് വരികയും, നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുകയും, അവനോട് സഹകരിക്കുവാനും അവനുമായി ഇഴുകിച്ചേരുവാനും പഠിക്കുകയും ചെയ്യുമ്പോൾ, നമുക്ക് രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്ന് നാം കണ്ടെത്തും. നമുക്ക് ബാഹ്യമായി പാപങ്ങളുടെ പ്രശ്നവും ആന്തരികമായി നമ്മുടെ വ്യക്തിയുടെ പ്രശ്നവും ഉണ്ട്. ബാഹ്യമായ ലംഘനവും ആന്തരികമായ സ്വയവും ഉണ്ട്, ബാഹ്യമായ തെറ്റുകളും ആന്തരികമായ പഴയ സൃഷ്ടിയും ഉണ്ട്. ദൈവത്തിന്റെ സാന്നിധ്യം തൊട്ടറിഞ്ഞിട്ടുള്ളവർ തടസ്സങ്ങളുടെ ഈ രണ്ട് തലങ്ങളെ തിരിച്ചറിയുന്നു.
Gems#
732
Proper prayer
In proper prayer, either before or during our prayer, the Holy Spirit will initiate something within our spirit. He will operate first within our spirit. When the Holy Spirit prompts us in our spirit, we must stop what we are doing and come to the Lord to pray, not according to our feeling or our thoughts but according to the moving within our spirit. Our outward prayer is the result of the inward moving of the Holy Spirit in us.
2026 സെപ്റ്റംബർ 12
ശരിയായ പ്രാർത്ഥന
ശരിയായ പ്രാർത്ഥനയിൽ, നമ്മുടെ പ്രാർത്ഥനയ്ക്ക് മുൻപോ അല്ലെങ്കിൽ പ്രാർത്ഥനയിലോ, പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിനുള്ളിൽ എന്തെങ്കിലും ഒന്നിന് പ്രാരംഭം കുറിക്കും. അവൻ നമ്മുടെ ആത്മാവിനുള്ളിൽ ആദ്യം വ്യാപരിക്കും. പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ നമ്മെ പ്രേരിപ്പിക്കുമ്പോൾ, നാം ചെയ്യുന്നത് നിർത്തി കർത്താവിങ്കലേക്ക് പ്രാർത്ഥിക്കുവാൻ വരണം, അത് നമ്മുടെ അനുഭൂതിക്കോ നമ്മുടെ ചിന്തകൾക്കോ അനുസൃതമായല്ല, മറിച്ച് നമ്മുടെ ആത്മാവിനുള്ളിലെ ചലനത്തിന് അനുസൃതമായിട്ടാണ്. നമ്മുടെ ബാഹ്യമായ പ്രാർത്ഥന എന്നത് നമ്മിലെ പരിശുദ്ധാത്മാവിന്റെ ആന്തരിക ചലനത്തിന്റെ ഫലമാകുന്നു.
Gems#
731
Two main accomplishments on the cross (3)
A brother who is cleansed by the blood can boldly come to God and fellowship with Him. However, when he comes before God, he may be full of the self, full of his own views, his own thoughts, and his own desires. Everything about him is full of the self. This makes it difficult for him to fellowship with God. Although his sins are washed by the blood, his self remains intact. The death of the cross needs to be applied in this situation. The cross not only gives us the blood, but it also puts us to death. The blood of the cross takes away our sins, but the crucifixion of the cross deals with the self. It deals with our old man.
2026 സെപ്റ്റംബർ 11
ക്രൂശിലെ രണ്ട് പ്രധാന നിവർത്തിക്കലുക ൾ (3)
രക്തത്താൽ വെടിപ്പാക്കപ്പെട്ട ഒരു സഹോദരന് ധൈര്യത്തോടെ ദൈവത്തിങ്കലേക്ക് വരുവാനും അവനുമായി കൂട്ടായ്മ ആചരിക്കുവാനും കഴിയും. എന്നിരുന്നാലും, അവൻ ദൈവത്തിന്റെ മുമ്പാകെ വരുമ്പോൾ, അവൻ സ്വയത്താൽ നിറഞ്ഞവനും, അവന്റെ സ്വന്തം കാഴ്ചപ്പാടുകളാലും, അവന്റെ സ്വന്തം ചിന്തകളാലും, അവന്റെ സ്വന്തം ആഗ്രഹങ്ങളാലും നിറഞ്ഞവനുമായിരിക്കാം. അവനെക്കുറിച്ചുള്ള സകലവും സ്വയത്താൽ നിറഞ്ഞതാണ്. ഇത് അവന് ദൈവവുമായി കൂട്ടായ്മ ആചരിക്കുന്നത് പ്രയാസകരമാക്കുന്നു. അവന്റെ പാപങ്ങൾ രക്തത്താൽ കഴുകപ്പെട്ടുവെങ്കിലും, അവന്റെ സ്വയം മാറ്റമില്ലാതെ അവശേഷിക്കുന്നു. ഈ സാഹചര്യത്തിൽ ക്രൂശിന്റെ മരണം പ്രയോഗിക്കപ്പെടേണ്ടതുണ്ട്. ക്രൂശ് നമുക്ക് രക്തം നൽകുക മാത്രമല്ല, അത് നമ്മെ മരണത്തിന് ഏൽപ്പിക്കുകയും ചെയ്യുന്നു. ക്രൂശിലെ രക്തം നമ്മുടെ പാപങ്ങളെ നീക്കിക്കളയുന്നു, എന്നാൽ ക്രൂശിന്റെ ക്രൂശുമരണം സ്വയത്തോട് ഇടപെടുന്നു. അത് നമ്മുടെ പഴയ മനുഷ്യനോട് ഇടപെടുന്നു.
Gems#
730
Two main accomplishments on the cross (2)
The second aspect of the cross is that it terminates the old creation. Through the death of the cross, our flesh, our self, and our old nature have been terminated. On the surface, it seems as if the only barrier to our fellowship with God is sin. As such, we are thankful to the Lord that His blood cleanses us from every sin and enables us to fellowship with Him. However, there is still a hidden problem in our being, which is the problem of the flesh, the self, the natural man, and the old creation. These frustrate our being mingled with God.
2026 സെപ്റ്റംബർ 10
ക്രൂശിലെ രണ്ട് പ്രധാന നിവർത്തിക്കലുക ൾ (2)
ക്രൂശിന്റെ രണ്ടാമത്തെ വശം അത് പഴയ സൃഷ്ടിയെ അവസാനിപ്പിക്കുന്നു എന്നതാണ്. ക്രൂശിലെ മരണത്തിലൂടെ നമ്മുടെ ജഡവും നമ്മുടെ സ്വയവും നമ്മുടെ പഴയ സ്വഭാവവും അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. ബാഹ്യമായി നോക്കുമ്പോൾ, ദൈവവുമായുള്ള നമ്മുടെ കൂട്ടായ്മയ്ക്കുള്ള ഏക തടസ്സം പാപം മാത്രമാണെന്ന് തോന്നുന്നു. അതിനാൽ, അവന്റെ രക്തം സകല പാപത്തിൽ നിന്നും നമ്മെ വെടിപ്പാക്കുകയും അവനുമായി കൂട്ടായ്മ ആചരിക്കുവാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനാൽ നാം കർത്താവിന് നന്ദിയുള്ളവരാകുന്നു. എന്നിരുന്നാലും, നമ്മുടെ ആളത്തത്തിൽ ഇനിയും ഒരു മറഞ്ഞിരിക്കുന്ന പ്രശ്നമുണ്ട്, അത് ജഡം, സ്വയം, സ്വാഭാവിക മനുഷ്യൻ, പഴയ സൃഷ്ടി എന്നിവയുടെ പ്രശ്നമാകുന്നു. ഇവ നാം ദൈവത്തോട് ഇഴുകിച്ചേരുന്നതിനെ തടസ്സപ്പെടുത്തുന്നു.
Gems#
729
Two main accomplishments on the cross (1)
Our Savior, who was both God and man, died on the cross. He accomplished two main things on the cross. First, the Lord shed His blood to deal with everything that prevents God from mingling Himself with us. In other words, His blood dealt with every barrier between God and us; He dealt with everything that frustrates us from contacting God or from touching Him, and everything that disqualifies us from standing boldly before Him.
2026 സെപ്റ്റംബർ 9
ക്രൂശിലെ രണ്ട് പ്രധാന നിവർത്തിക്കലുക ൾ (1)
ദൈവവും മനുഷ്യനുമായിരുന്ന നമ്മുടെ രക്ഷകൻ ക്രൂശിൽ മരിച്ചു. അവൻ ക്രൂശിൽ രണ്ട് പ്രധാന കാര്യങ്ങൾ നിവർത്തിച്ചു. ഒന്നാമതായി, ദൈവം തന്നെത്തന്നെ നമ്മോട് ഇഴുകിച്ചേരുന്നതിൽ നിന്ന് തടയുന്ന സകലത്തോടും ഇടപെടുവാൻ കർത്താവ് തന്റെ രക്തം ചൊരിഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിനും നമുക്കും ഇടയിലുള്ള എല്ലാ തടസ്സങ്ങളോടും അവന്റെ രക്തം ഇടപ്പെട്ടു; ദൈവവുമായി ബന്ധപ്പെടുന്നതിൽ നിന്നോ അവനെ തൊടുന്നതിൽ നിന്നോ നമ്മെ തടസ്സപ്പെടുത്തുന്ന സകലത്തോടും, അവന്റെ മുൻപിൽ ധൈര്യത്തോടെ നിൽക്കുന്നതിൽ നിന്ന് നമ്മെ അയോഗ്യരാക്കുന്ന സകലത്തോടും അവൻ ഇടപ്പെട്ടു.
- 75Page 2
