top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 20

Gems#

603

Negative spices not allowed in Meal Offering (1)

The oil, the frankincense, and the salt are the positive spices in the meal offering, but there are also some negative spices. By negative spices I mean that these spices are never to be added to the meal offering... because these two things can be easily fermented. The first negative spice mentioned is leaven. Leaven in the Bible always signifies evil things. Worldliness, sinfulness, anything related to corruption, and all evil things are likened in the Bible to leaven.

2026 മേയ് 6

​

ഭോജനയാഗത്തിൽ അനുവദനീയമല്ലാത്ത പ്രതിലോമ സുഗന്ധവർഗങ്ങൾ (1)

എണ്ണയും കുന്തുരുക്കവും ഉപ്പും ഭോജനയാഗത്തിലെ അനുലോമ സുഗന്ധവർഗങ്ങളാണ്, എന്നാൽ ചില പ്രതിലോമ സുഗന്ധവർഗങ്ങളുമുണ്ട് [പുളിപ്പും, തേനും]. പ്രതിലോമ സുഗന്ധവർഗങ്ങൾ എന്ന് ഞാൻ ഉദ്ദേശിക്കുന്നത്, ഈ സുഗന്ധവർഗങ്ങൾ ഒരിക്കലും ഭോജനയാഗത്തിൽ ചേർക്കുവാൻ പാടില്ലാത്തവയാണ് എന്നാണ്... കാരണം ഈ രണ്ട് കാര്യങ്ങളും എളുപ്പത്തിൽ പുളിച്ചുപോകുന്നവയാണ്. പരാമർശിച്ചിരിക്കുന്ന ആദ്യത്തെ പ്രതിലോമ സുഗന്ധവർഗം പുളിപ്പാണ്. ബൈബിളിൽ പുളിപ്പ് എല്ലായ്‌പ്പോഴും ദുഷ്ടകാര്യങ്ങളെ സൂചിപ്പിക്കുന്നു. ലൗകികത, പാപകരം, ദൂഷ്യവുമായി ബന്ധപ്പെട്ട എന്തിനെയും, എല്ലാ ദുഷ്ടകാര്യങ്ങളെയും ബൈബിളിൽ പുളിപ്പിനോട് ഉപമിച്ചിരിക്കുന്നു.

Gems#

602

The spices of the Meal Offering (4)

[The third] spice is salt. Salt, first of all, kills the germs of corruption, and as it kills the corrupting elements, it also preserves, thus imparting lasting power. In the life of the Lord Jesus, especially in His humanity, there is the salt. His love to us is so pure. Many times the love that we have toward others has almost no salt. It was sweet yesterday, but it has become bitter today. This is because there is no salt. Without salt our love becomes fermented. We must put salt into all our relationships with the brothers. I do not mean that the liking of that brother needs to be killed, but the corrupting elements in the liking must be killed.

2026 മേയ് 5

​

ഭോജനയാഗത്തിലെ സുഗന്ധവർഗങ്ങൾ (4)

[മൂന്നാമത്തെ] സുഗന്ധവർഗം ഉപ്പാണ്. ഉപ്പ്, ഒന്നാമതായി, ദൂഷ്യത്തിന്റെ അണുക്കളെ നശിപ്പിക്കുന്നു, അത് ദൂഷിതമായ മൂലകങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ സംരക്ഷിക്കുകയും ചെയ്യുന്നു, അങ്ങനെ നിലനിൽക്കുന്ന ശക്തി പകരുന്നു. കർത്താവായ യേശുവിന്റെ ജീവിതത്തിൽ, പ്രത്യേകിച്ച് അവന്റെ മനുഷ്യത്വത്തിൽ, ഉപ്പുണ്ട്. നമ്മോടുള്ള അവന്റെ സ്നേഹം അത്രമേൽ നിർമലമാണ്. പലപ്പോഴും മറ്റുള്ളവരോട് നമുക്കുള്ള സ്നേഹത്തിൽ ഉപ്പ് ഒട്ടുമില്ല. അത് ഇന്നലെ മധുരമുള്ളതായിരുന്നു, എന്നാൽ ഇന്ന് അത് കയ്പ്പുള്ളതായി മാറിയിട്ടുണ്ടാകും. ഇതിന് കാരണം ഉപ്പില്ലാത്തതാണ്. ഉപ്പില്ലാതെ നമ്മുടെ സ്നേഹം പുളിപ്പുള്ളതായി മാറുന്നു. സഹോദരങ്ങളുമായുള്ള നമ്മുടെ എല്ലാ ബന്ധങ്ങളിലും നാം ഉപ്പ് ചേർക്കണം. ആ സഹോദരനോടുള്ള ഇഷ്ടം ഇല്ലാതാക്കണം എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്, മറിച്ച് ആ ഇഷ്ടത്തിലുള്ള ദൂഷിതമായ മൂലകങ്ങളെ ഇല്ലാതാക്കണം എന്നാണ്.

Gems#

601

The spices of the Meal Offering (3)

The second spice in the meal offering is frankincense. In typology, frankincense signifies the fragrance of the resurrection life and nature of Christ. Even before He was crucified and resurrected, there was something so sweet and fragrant in all His behavior and activities. That was the resurrection life. In the humanity of Jesus, the meal offering, there is the spice of the divine Spirit and the spice of the resurrection life.

2026 മേയ് 4

​

ഭോജനയാഗത്തിലെ സുഗന്ധവർഗങ്ങൾ (3)

ഭോജനയാഗത്തിലെ രണ്ടാമത്തെ സുഗന്ധവർഗം കുന്തിരിക്കമാണ്. മുൻകുറിശാസ്ത്രത്തിൽ, കുന്തിരിക്കം ക്രിസ്തുവിന്റെ പുനരുത്ഥാന ജീവന്റെയും സ്വഭാവത്തിന്റെയും പരിമളത്തെ സൂചിപ്പിക്കുന്നു. അവൻ ക്രൂശിക്കപ്പെടുന്നതിനും പുനരുത്ഥാനം ചെയ്യുന്നതിനും മുമ്പ് തന്നെ, അവന്റെ എല്ലാ പെരുമാറ്റങ്ങളിലും പ്രവൃത്തികളിലും വളരെ മാധുര്യമുള്ളതും പരിമളമുള്ളതുമായ ഒന്ന് ഉണ്ടായിരുന്നു. അതായിരുന്നു പുനരുത്ഥാന ജീവൻ. യേശുവിന്റെ മനുഷ്യത്വമാകുന്ന ഭോജനയാഗത്തിൽ, ദിവ്യ ആത്മാവാകുന്ന സുഗന്ധവർഗവും പുനരുത്ഥാന ജീവനാകുന്ന സുഗന്ധവർഗവും ഉണ്ട്.

Gems#

600

The spices of the Meal Offering (2)

From His birth Jesus was mingled with the Holy Spirit. He was born of the Holy Spirit; this means that His humanity was mingled with the divine Spirit. But at the time He was baptized, the Holy Spirit descended upon Him in the form of a dove (Matt. 3:16). He was not only mingled within with the divine Spirit but also anointed without with the divine Spirit in the form of a dove.

2026 മേയ് 3

​

ഭോജനയാഗത്തിലെ സുഗന്ധവർഗങ്ങൾ (2)

തന്റെ ജനനം മുതൽ യേശു പരിശുദ്ധാത്മാവിനാൽ ഇഴുകിച്ചേർന്നിരുന്നു. അവൻ പരിശുദ്ധാത്മാവിനാൽ ജനിച്ചു; ഇതിനർത്ഥം അവന്റെ മനുഷ്യത്വം ദിവ്യ ആത്മാവിനാൽ ഇഴുകിച്ചേർന്നിരുന്നു എന്നാണ്. എന്നാൽ അവൻ സ്നാനം ഏറ്റ സമയത്ത്, പരിശുദ്ധാത്മാവ് ഒരു പ്രാവെന്നപോലെ അവന്റെ മേൽ ഇറങ്ങിവന്നു (മത്താ 3:16). അവൻ ഉള്ളിൽ ദിവ്യ ആത്മാവിനാൽ ഇഴുകിച്ചേരുക മാത്രമല്ല, പുറമെ ഒരു പ്രാവെന്നപോലെ ദിവ്യ ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.

Gems#

599

The spices of the Meal Offering (1)

The fine flour is not a spice but is the main substance and ingredient for preparing the meal offering. Added to the fine flour are a number of spices mentioned in Leviticus 2. The first spice [in the meal offering] is the oil. In typology oil signifies the divine Spirit. The fine flour signifies the humanity of Jesus, and the oil signifies the divinity of Jesus. Jesus is a man, yet He is mingled and anointed with the divine Spirit. The divine Spirit is not only mingled with the humanity of Jesus but also anoints His humanity.

2026 മേയ് 2

​

ഭോജനയാഗത്തിലെ സുഗന്ധവർഗങ്ങൾ (1)

നേരിയ മാവ് ഒരു സുഗന്ധവർഗമല്ല, മറിച്ച് ഭോജനയാഗം തയ്യാറാക്കുന്നതിനുള്ള പ്രധാന ഘടകവും പദാർത്ഥവുമാണ്. ലേവ്യപുസ്തകം 2-ൽ പരാമർശിച്ചിരിക്കുന്ന ചില സുഗന്ധവർഗങ്ങൾ നേരിയ മാവിനോട് ചേർക്കുന്നു. [ഭോജനയാഗത്തിലെ] ഒന്നാമത്തെ സുഗന്ധവർഗ എണ്ണയാണ്. മുൻകുറിശാസ്ത്രം അനുസരിച്ച് എണ്ണ ദിവ്യ ആത്മാവിനെ സൂചിപ്പിക്കുന്നു. നേരിയ മാവ് യേശുവിന്റെ മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു, എണ്ണ യേശുവിന്റെ ദിവ്യത്വത്തെ സൂചിപ്പിക്കുന്നു. യേശു ഒരു മനുഷ്യനാണ്, എങ്കിലും അവൻ ദിവ്യ ആത്മാവിനാൽ ഇഴുകിച്ചേരുകയും അഭിഷേകം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. ദിവ്യ ആത്മാവ് യേശുവിന്റെ മനുഷ്യത്വത്തോട് ഇഴുകിച്ചേർന്നിരിക്കുക മാത്രമല്ല, അവന്റെ മനുഷ്യത്വത്തെ അഭിഷേകം ചെയ്യുകയും ചെയ്യുന്നു.

Gems#

598

Fine flour—Humanity of Jesus (2)

It is no wonder that God is perfect, but that a man is perfect is an astounding fact. Praise the Lord that upon the earth among the human race there was a man so perfect, so even, so fine, and so tender! He was just like the fine flour. This is the humanity of Jesus. This is Jesus, the man. Nothing could be so dear and precious to God as a present to Him of the humanity of Jesus in the Tent of Meeting. Our present to God must be the man Jesus whom we appreciate, enjoy, and experience all day long.

2026 മേയ് 1

​

നേരിയ മാവ്—യേശുവിന്റെ മനുഷ്യത്വം (2)

ദൈവം തികഞ്ഞവനാണ് എന്നതിൽ അത്ഭുതമില്ല, എന്നാൽ ഒരു മനുഷ്യൻ തികഞ്ഞവനാണ് എന്നത് അതിശയകരമായ ഒരു വസ്തുതയാണ്. ഭൂമിയിൽ മനുഷ്യവർഗത്തിനിടയിൽ അത്രമേൽ തികഞ്ഞവനും, തുല്യനും, നിർമ്മലനും, മൃദുലനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്നതിനായി കർത്താവിനെ സ്തുതിക്കുക! അവൻ നേരിയ മാവിനെപ്പോലെയായിരുന്നു. ഇതാണ് യേശുവിന്റെ മനുഷ്യത്വം. ഇതാണ് യേശു എന്ന മനുഷ്യൻ. സമാഗമന കൂടാരത്തിൽ യേശുവിന്റെ മനുഷ്യത്വം ദൈവത്തിന് ഒരു ഉപഹാരമായി നൽകുന്നതിനോളം പ്രിയപ്പെട്ടതും വിലയേറിയതുമായി മറ്റൊന്നുമില്ല. നാം ദിവസം മുഴുവൻ വിലമതിക്കുകയും, ആസ്വദിക്കുകയും, അനുഭവമാക്കുകയും ചെയ്യുന്ന യേശു എന്ന മനുഷ്യനായിരിക്കണം ദൈവത്തിന് നാം നൽകുന്ന ഉപഹാരം.

Gems#

597

Fine flour—Humanity of Jesus (1)

The main substance of the meal offering is the fine flour, which... refers to the Lord’s humanity. As a man, the Lord Jesus is so perfect, even as fine flour. Fine flour is perfect in its evenness, its fineness, its tenderness, and in its gentleness, thus revealing the balance and evenness of the Lord’s humanity. When it was time for joy, He was joyful (John 11:15). When it was time for tears, He wept (v. 35). As a man, He was so finely balanced. Sometimes He was bold in rebuking the evil ones, but He was not rough (Matt. 21:12-13; 23:33). He was still fine and even. This is the fine flour.

2026 ഏപ്രിൽ 30

​

നേരിയ മാവ്—യേശുവിന്റെ മനുഷ്യത്വം (1)

ഭോജനയാഗത്തിലെ പ്രധാന ഘടകം നേരിയ മാവാണ്, അത്... കർത്താവിന്റെ മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ, കർത്താവായ യേശു നേരിയ മാവിനെപ്പോലെ അത്രമേൽ തികഞ്ഞവനാണ്. നേരിയ മാവ് അതിന്റെ തുല്യതയിലും, നൈർമല്യത്തിലും, മാർദ്ദവത്തിലും, മൃദുലതയിലും തികഞ്ഞതാണ്, അങ്ങനെ അത് കർത്താവിന്റെ മനുഷ്യത്വത്തിന്റെ സമതുലിതാവസ്ഥയും തുല്യതയും വെളിപ്പെടുത്തുന്നു. സന്തോഷിക്കേണ്ട സമയത്ത് അവൻ സന്തോഷിച്ചു (യോഹ 11:15). കണ്ണുനീർ ഒഴുക്കേണ്ട സമയത്ത് അവൻ കരഞ്ഞു (വാ. 35). ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ അത്രമേൽ സമതുലിതനായിരുന്നു. ചിലപ്പോൾ ദുഷ്ടരെ ശാസിക്കുവാൻ അവൻ ധൈര്യം കാണിച്ചു, എങ്കിലും അവൻ പരുക്കനായിരുന്നില്ല (മത്താ 21:12-13; 23:33). അവൻ അപ്പോഴും നിർമ്മലനും തുല്യനുമായിരുന്നു. ഇതാണ് നേരിയ മാവ്.

Gems#

596

Difference between Manna and the Meal offering (5)

With manna there is no need of human labor. But to have the meal offering, there is much need of human labor. We must labor on the good land by tilling the ground, sowing the seed, watering the plants, and reaping the harvest. We must care for many things in order to obtain the fine flour. Even after the harvest there is the grinding and the baking. All of this is not done in the Tent of Meeting but at home. All that is required for the manna is to go out and gather it. The meal offering requires much more labor than the manna.

2026 ഏപ്രിൽ 29

​

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം (5)

മന്നയ്ക്ക് മാനുഷിക അധ്വാനത്തിന്റെ ആവശ്യമില്ല. എന്നാൽ ഭോജനയാഗം ലഭിക്കുവാൻ മാനുഷിക അധ്വാനം ഏറെ ആവശ്യമാണ്. നിലം ഉഴുതും, വിത്ത് വിതച്ചും, ചെടികൾ നനച്ചും, കൊയ്തെടുത്തും നാം നല്ല ദേശത്ത് അധ്വാനിക്കണം. നേരിയ മാവ് ലഭിക്കുവാൻ നാം പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. കൊയ്ത്തിന് ശേഷവും അരയ്ക്കലും ചുട്ടെടുക്കലും ഉണ്ട്. ഇതെല്ലാം സമാഗമന കൂടാരത്തിലല്ല, മറിച്ച് വീട്ടിലാണ് ചെയ്യുന്നത്. മന്നയ്ക്ക് ആവശ്യമായത് പുറത്തുപോയി അത് ശേഖരിക്കുക എന്നത് മാത്രമാണ്. മന്നയേക്കാൾ വളരെയധികം അധ്വാനം ഭോജനയാഗത്തിന് ആവശ്യമാണ്.

Gems#

595

Difference between Manna and the Meal offering (4)

Another important point of difference between the manna and the meal offering is that manna never constituted worship to God. God never asked His people to worship Him by presenting manna. But God did command His people to worship Him with the meal offering. Thus, the meal offering is quite sufficient to constitute worship to God. This is why among many Christians there is really no true worship to God. People are always feeding on manna. In the local churches we must have true worship to God by enjoying the meal offering all day long.

2026 ഏപ്രിൽ 28

​

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം (4)

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസത്തിലെ മറ്റൊരു പ്രധാന കാര്യം, മന്ന ഒരിക്കലും ദൈവത്തിന് ഒരു ആരാധനയായിരുന്നില്ല എന്നതാണ്. മന്ന അർപ്പിച്ചുകൊണ്ട് തന്നെ ആരാധിക്കുവാൻ ദൈവം ഒരിക്കലും തന്റെ ജനത്തോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഭോജനയാഗം അർപ്പിച്ചുകൊണ്ട് തന്നെ ആരാധിക്കുവാൻ ദൈവം തന്റെ ജനത്തോട് കൽപ്പിക്കുകയുണ്ടായി. അങ്ങനെ, ഭോജനയാഗം ദൈവത്തിനുള്ള ആരാധനയായിത്തീരുവാൻ തികച്ചും പര്യാപ്തമാണ്. ഇക്കാരണത്താലാണ് പല ക്രിസ്ത്യാനികൾക്കിടയിലും ദൈവത്തിന് യഥാർത്ഥമായ ആരാധന ഇല്ലാത്തത്. ജനം എപ്പോഴും മന്ന ഭുജിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലം സഭകളിൽ, ദിവസം മുഴുവൻ ഭോജനയാഗം ആസ്വദിച്ചുകൊണ്ട് ദൈവത്തിന് യഥാർത്ഥമായ ആരാധന നൽകുന്നവരായി നാം ആയിരിക്കണം.

Gems#

594

Difference between Manna and the Meal offering (3)

Manna is for a life in the wilderness, whereas the meal offering is for a life in God’s dwelling place. Manna is sufficient only to sustain a life in the wilderness, but the meal offering will support a life in the dwelling place of God. Where do you prefer to be: in the wilderness or in the dwelling place of God? The meal offering suffices for a life serving God in His presence and in His dwelling place. There is no more wandering but just dwelling with God in His house.

2026 ഏപ്രിൽ 27

​

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം (3)

മന്ന മരുഭൂമിയിലെ ജീവിതത്തിനുള്ളതാണ്, എന്നാൽ ഭോജനയാഗം ദൈവത്തിന്റെ വാസസ്ഥലത്തിലെ ജീവിതത്തിനുള്ളതാണ്. മരുഭൂമിയിലെ ജീവിതത്തെ നിലനിർത്തുവാൻ മാത്രമേ മന്ന മതിയാവുകയുള്ളൂ, എന്നാൽ ഭോജനയാഗം ദൈവത്തിന്റെ വാസസ്ഥലത്തിലെ ജീവിതത്തെ താങ്ങിനിർത്തും. നിങ്ങൾ എവിടെയായിരിക്കുവാനാണ് ആഗ്രഹിക്കുന്നത്: മരുഭൂമിയിലോ അതോ ദൈവത്തിന്റെ വാസസ്ഥലത്തിലോ? ദൈവത്തിന്റെ സാന്നിധ്യത്തിലും അവന്റെ വാസസ്ഥലത്തിലും ദൈവത്തെ സേവിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിന് ഭോജനയാഗം മതിയായതാണ്. അവിടെ ഇനി അലഞ്ഞുതിരിയലില്ല, മറിച്ച് ദൈവത്തിന്റെ ഭവനത്തിൽ അവന്റെ കൂടെ വസിക്കുക എന്നത് മാത്രമാണുള്ളത്.

  • 80
    Page 20

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page