Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 23
Gems#
573
Righteousness, Holiness and Glory — three divine requirements (1)
Once the tabernacle is erected, God is no more just the God in the heavens but the very God on the earth among His people. God is on the earth among the people, but look at ourselves. We are so sinful. How can we contact God? This is the reason for the fence in the outer court. The white linen fence signifies the righteousness of God. God is righteous, and His righteousness is an enclosing fence. We must meet the requirements of this fence. We are not qualified to meet the requirement of God’s righteousness. But praise the Lord, we have Christ! Christ is God’s righteousness, so He is qualified to meet the requirement on our behalf.
2026 ഏപ്രിൽ 6
നീതി, വിശുദ്ധി, തേജസ്സ് — മൂന്ന് ദിവ്യ നിബന്ധനകൾ (1)
സമാഗമനകൂടാരം നിവർത്തിക്കപ്പെട്ടുകഴിഞ്ഞാൽ, ദൈവം കേവലം സ്വർഗ്ഗത്തിലെ ദൈവം മാത്രമല്ല, മറിച്ച് തന്റെ ജനത്തിന്റെ ഇടയിൽ ഭൂമിയിലുള്ള ദൈവവുമാണ്. ദൈവം ജനത്തിന്റെ ഇടയിൽ ഭൂമിയിലുണ്ട്, എന്നാൽ നമ്മിലേക്ക് തന്നെ നാം നോക്കുക. നാം എത്രമാത്രം പാപികളാണ്. നമുക്ക് എങ്ങനെ ദൈവവുമായി ബന്ധപ്പെടുവാൻ കഴിയും? പ്രാകാരത്തിൽ മറശ്ശീല (വേലി) ഉള്ളതിന്റെ കാരണം ഇതാണ്. വെളുത്ത ചണംകൊണ്ടുള്ള മറശ്ശീല ദൈവത്തിന്റെ നീതിയെ സൂചിപ്പിക്കുന്നു. ദൈവം നീതിമാനാകുന്നു, അവന്റെ നീതി ചുറ്റുമുള്ള ഒരു മറശ്ശീലയാണ് . ഈ മറശ്ശീലയുടെ നിബന്ധനകൾ നാം പാലിക്കണം. ദൈവത്തിന്റെ നീതിയുടെ നിബന്ധന പാലിക്കുവാൻ നാം യോഗ്യരല്ല. എന്നാൽ കർത്താവിന് സ്തോത്രം, നമുക്ക് ക്രിസ്തുവുണ്ട്! ക്രിസ്തു ദൈവത്തിന്റെ നീതിയാകുന്നു, അതിനാൽ നമുക്കുവേണ്ടി നിബന്ധന പാലിക്കുവാൻ അവൻ യോഗ്യനാകുന്നു.
Gems#
572
Coming and going of Christ
It is by the tabernacle that God comes to meet us, and it is by the offerings that we can meet God. This is Christ coming and going. God is in the heavens, and we are on the earth. How can God come to us? Praise the Lord, it is through Christ being the tabernacle! And how can we go to God? It is by Christ being all the offerings.
2026 ഏപ്രിൽ 5
ക്രിസ്തുവിന്റെ വരവും പോക്കും
സമാഗമനകൂടാരത്തിലൂടെയാണ് ദൈവം നമ്മെ സന്ധിക്കുവാൻ വരുന്നത്, യാഗങ്ങളിലൂടെയാണ് നമുക്ക് ദൈവത്തെ സന്ധിക്കുവാൻ കഴിയുന്നത്. ഇത് ക്രിസ്തുവിന്റെ വരവും പോക്കുമാണ്. ദൈവം സ്വർഗ്ഗത്തിലാണ്, നാം ഭൂമിയിലുമാണ്. ദൈവത്തിന് എങ്ങനെ നമ്മുടെ അടുക്കൽ വരുവാൻ കഴിയും? കർത്താവിന് സ്തോത്രം, ക്രിസ്തു സമാഗമനകൂടാരമായിരിക്കുന്നതിലൂടെയാണ് അത്! നമുക്ക് എങ്ങനെ ദൈവത്തിങ്കലേക്ക് പോകുവാൻ കഴിയും? ക്രിസ്തു സകല യാഗങ്ങളുമായിരിക്കുന്നതിലൂടെയാണ് അത്.
Gems#
571
A Present to God (3)
Today God is seeking the true worshippers who worship Him in spirit and truthfulness (John 4:24). Christ is the reality of all the presents that we must present to Him. Therefore, we must feed on Christ all the time. We must eat Him in order to have Him mingled with us. Then we are one with Christ, and He becomes the very present that we present to God. This will satisfy God, and it will also satisfy us.
2026 ഏപ്രിൽ 4
ദൈവത്തിന് ഒരു ഉപഹാരം (3)
ഇന്ന് ദൈവം ആത്മാവിലും സത്യസന്ധതയിലും തന്നെ ആരാധിക്കുന്ന യഥാർത്ഥ ആരാധകരെ അന്വേഷിക്കുന്നു (യോഹ 4:24). നാം അവന് അർപ്പിക്കേണ്ട സകല ഉപഹാരങ്ങളുടെയും യാഥാർഥ്യം ക്രിസ്തുവാണ്. അതിനാൽ, നാം എപ്പോഴും ക്രിസ്തുവിനെ ഭക്ഷിക്കണം. അവൻ നമ്മോട് ഇഴുകിച്ചേരേണ്ടതിന് നാം അവനെ ഭക്ഷിക്കണം. അപ്പോൾ നാം ക്രിസ്തുവിനോട് ഒന്നായിത്തീരുകയും, നാം ദൈവത്തിന് അർപ്പിക്കുന്ന ഉപഹാരമായി അവൻ മാറുകയും ചെയ്യുന്നു. ഇത് ദൈവത്തെ തൃപ്തിപ്പെടുത്തും, അത് നമ്മെയും തൃപ്തിപ്പെടുത്തും.
Gems#
570
A Present to God (2)
If we are going to present something, we must first possess it. We must pay the price and get whatever we need in a proper way. This is our problem. Many times we come to the meetings without any present for God. This is why we need to labor on Christ all the day long in order to have some good produce. Then we can bring something to present to God as a present. Christ is the only present that God desires.
2026 ഏപ്രിൽ 3
ദൈവത്തിന് ഒരു ഉപഹാരം (2)
നാം എന്തെങ്കിലും അർപ്പിക്കുവാൻ പോകുന്നുണ്ടെങ്കിൽ, ആദ്യം അത് നമ്മുടെ കൈവശം ഉണ്ടായിരിക്കണം. നാം വിലകൊടുത്ത് നമുക്ക് ആവശ്യമുള്ളത് ശരിയായ രീതിയിൽ സമ്പാദിക്കണം. ഇതാണ് നമ്മുടെ പ്രശ്നം. പലപ്പോഴും ദൈവത്തിന് നൽകുവാനായി യാതൊരു ഉപഹാരവുമില്ലാതെയാണ് നാം യോഗങ്ങൾക്ക് വരുന്നത്. അതുകൊണ്ടാണ് നല്ല ചില ഉല്പന്നങ്ങൾ ഉണ്ടാകേണ്ടതിന് നാം ദിവസം മുഴുവൻ ക്രിസ്തുവിന്മേൽ അധ്വാനിക്കേണ്ടത്. അപ്പോൾ ദൈവത്തിന് ഒരു ഉപഹാരമായി അർപ്പിക്കുവാൻ നമുക്ക് എന്തെങ്കിലും കൊണ്ടുവരുവാൻ കഴിയും. ദൈവം ആഗ്രഹിക്കുന്ന ഏക ഉപഹാരം ക്രിസ്തുവാണ്.
Gems#
569
A Present to God (1)
God is now in the Tent of Meeting, but we need to present Christ as all the offerings so that we may contact God. We need to present Christ to God as all kinds of presents. Christ as the offering is a kind of present to God. We need to present to God the burnt offering present, the meal offering present, the peace offering present, the sin offering present, and the trespass offering present.
2026 ഏപ്രിൽ 2
ദൈവത്തിന് ഒരു ഉപഹാരം (1)
ദൈവം ഇപ്പോൾ സമാഗമന കൂടാരത്തിലുണ്ട്, എന്നാൽ ദൈവവുമായി സമ്പർക്കം പുലർത്തേണ്ടതിന് നാം ക്രിസ്തുവിനെ സകല യാഗങ്ങളുമായി അർപ്പിക്കണം. നാം ക്രിസ്തുവിനെ എല്ലാവിധ ഉപഹാരങ്ങളുമായി ദൈവത്തിന് അർപ്പിക്കേണ്ടതുണ്ട്. യാഗമെന്ന നിലയിൽ ക്രിസ്തു ദൈവത്തിന് ഒരുതരം ഉപഹാരമാണ്. നാം ഹോമയാഗ ഉപഹാരം, ഭോജനയാഗ ഉപഹാരം, സമാധാനയാഗ ഉപഹാരം, പാപയാഗ ഉപഹാരം, അകൃത്യയാഗ ഉപഹാരം എന്നിവ ദൈവത്തിന് അർപ്പിക്കണം.
Gems#
568
Two way traffic (4)
As the tabernacle, Christ is the means by which God is joined to us. However, the tabernacle cannot be mingled with us, but only joined to us. But Christ as the offerings can be mingled with us. All the offerings are to be eaten and assimilated by us. By assimilation the food is mingled with us. The offerings are so that Christ can be mingled with us. By this we have more subjective experiences of Christ. Christ is not merely joined to us but mingled and blended with us.
2026 ഏപ്രിൽ 1
ഇരുവശങ്ങളിലേക്കുമുള്ള പോക്കുവരവ് (4)
സമാഗമന കൂടാരമെന്ന നിലയിൽ, ദൈവത്തെ നമ്മോട് ചേർക്കുന്ന മുഖാന്തരമാണ് ക്രിസ്തു. എന്നിരുന്നാലും, സമാഗമന കൂടാരത്തിന് നമ്മോട് ചേർക്കപ്പെടുവാനേ കഴിയൂ, നമ്മോട് ഇഴുകിച്ചേരുവാൻ കഴിയില്ല. എന്നാൽ യാഗങ്ങളായ ക്രിസ്തുവിന് നമ്മോട് ഇഴുകിച്ചേരുവാൻ സാധിക്കും. എല്ലാ യാഗങ്ങളും നാം ഭക്ഷിക്കുകയും സ്വാംശീകരിക്കുകയും ചെയ്യപ്പെടേണ്ടതാണ്. സ്വാംശീകരണത്തിലൂടെ ആഹാരം നമ്മോട് ഇഴുകിച്ചേരുന്നു. ക്രിസ്തുവിന് നമ്മോട് ഇഴുകിച്ചേരുവാൻ കഴിയേണ്ടതിനാണ് യാഗങ്ങൾ നൽകപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നമുക്ക് ക്രിസ്തുവിന്റെ കൂടുതൽ വ്യക്തിനിഷ്ഠമായ അനുഭവങ്ങൾ ലഭിക്കുന്നു. ക്രിസ്തു നമ്മോട് കേവലം ചേർക്കപ്പെട്ടിരിക്കുക മാത്രമല്ല, മറിച്ച് നമ്മോട് ഇഴുകിച്ചേരുകയും സമന്വയിക്കുകയും ചെയ്തിരിക്കുന്നു.
Gems#
567
Two way traffic (3)
We are sinful, but Christ as the tabernacle has brought God to us. We also need Christ as the offerings to bring us to God. The shekinah glory of God is in the Tent of Meeting, but how can we approach it? We need the offerings. Christ as the offerings brings us to God.
2026 മാർച്ച് 31
ഇരുവശങ്ങളിലേക്കുമുള്ള പോക്കുവരവ് (3)
നാം പാപികളാണ്, എന്നാൽ സമാഗമന കൂടാരമായ ക്രിസ്തു ദൈവത്തെ നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. നമ്മെ ദൈവത്തിലേക്ക് കൊണ്ടുചെല്ലുവാൻ യാഗങ്ങളെന്ന നിലയിൽ ക്രിസ്തുവിനെ നമുക്ക് ആവശ്യമാണ്. ദൈവത്തിന്റെ ശെകീനാ തേജസ്സ് സമാഗമന കൂടാരത്തിലുണ്ട്, എന്നാൽ നമുക്ക് എങ്ങനെ അതിനെ സമീപിക്കുവാൻ കഴിയും? നമുക്ക് യാഗങ്ങൾ ആവശ്യമാണ്. യാഗങ്ങളെന്ന നിലയിൽ ക്രിസ്തു നമ്മെ ദൈവത്തിലേക്ക് കൊണ്ടുചെല്ലുന്നു.
Gems#
566
Two way traffic (2)
Christ is not only the Tent of Meeting; He is also all the offerings. He is the tabernacle, and He is also all the offerings. The tabernacle brings God to man, and the offerings bring man to God. This is not one-way traffic but coming and going in two ways. Christ comes as the tabernacle, and Christ goes as the offering. Christ comes to us with God, and Christ goes back to God with us. In other words, by His coming, He brings God to us, and by His going, He brings us to God.
2026 മാർച്ച് 30
ഇരുവശങ്ങളിലേക്കുമുള്ള പോക്കുവരവ് (2)
ക്രിസ്തു സമാഗമന കൂടാരം മാത്രമല്ല; അവൻ സകല യാഗങ്ങളും കൂടിയാണ്. അവൻ സമാഗമന കൂടാരമാണ്, കൂടാതെ അവൻ സകല യാഗങ്ങളുമാണ്. സമാഗമന കൂടാരം ദൈവത്തെ മനുഷ്യനിലേക്ക് കൊണ്ടുവരുന്നു, യാഗങ്ങൾ മനുഷ്യനെ ദൈവത്തിലേക്ക് കൊണ്ടുചെല്ലുന്നു. ഇതൊരു ഏകമുഖ പോക്കുവരവല്ല, മറിച്ച് ഇരുവശങ്ങളിലേക്കുമുള്ള ഒരു പോക്കുവരവാണ്. ക്രിസ്തു സമാഗമന കൂടാരമായി വരുന്നു, ക്രിസ്തു യാഗമായി പോകുന്നു. ക്രിസ്തു ദൈവത്തോടുകൂടെ നമ്മിലേക്ക് വരുന്നു, ക്രിസ്തു നമ്മോടുകൂടെ ദൈവത്തിലേക്ക് മടങ്ങിപ്പോകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവന്റെ വരവിനാൽ അവൻ ദൈവത്തെ നമുക്ക് കൊണ്ടുവരുന്നു, അവന്റെ പോക്കിനാൽ അവൻ നമ്മെ ദൈവത്തിലേക്ക് കൊണ്ടുചെല്ലുന്നു.
Gems#
565
Two way traffic (1)
God is no longer in the heavens; He is here in the Tent of Meeting. Christ enlarged as the Tent of Meeting brings God to the earth. “...And the Word became flesh and tabernacled among us” (John 1:1, 14). He as the Word was God, and one day this Word became flesh to tabernacle among us and bring God from heaven to earth in the Tent of Meeting. Today God is in the Tent of Meeting. This is clearly seen in 1 Corinthians 14 where people coming into the Tent of Meeting of the local church say “that indeed God is among you” (v. 25).
2026 മാർച്ച് 29
ഇരുവശങ്ങളിലേക്കുമുള്ള പോക്കുവരവ് (1)
ദൈവം ഇനിമുതൽ സ്വർഗ്ഗത്തിൽ മാത്രമല്ല; അവൻ ഇവിടെ സമാഗമന കൂടാരത്തിലുണ്ട്. സമാഗമന കൂടാരമായി വിപുലീകരിക്കപ്പെട്ട ക്രിസ്തു ദൈവത്തെ ഭൂമിയിലേക്ക് കൊണ്ടുവരുന്നു. "...വചനം ജഡമായിത്തീർന്നു,... നമ്മുടെ ഇടയിൽ കൂടാരമടിച്ചു" (യോഹ 1:1, 14). വചനമായ അവൻ ദൈവമായിരുന്നു, ഒരു ദിവസം ഈ വചനം സമാഗമന കൂടാരത്തിൽ നമ്മുടെ ഇടയിൽ വസിക്കുവാനും ദൈവത്തെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുവാനുമായി ജഡമായിത്തീർന്നു. ഇന്ന് ദൈവം സമാഗമന കൂടാരത്തിലുണ്ട്. സ്ഥല സഭയുടെ സമാഗമന കൂടാരത്തിലേക്ക് വരുന്ന ആളുകൾ "തീർച്ചയായും ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടെന്നു" (1 കൊരി 14:25) പറയുന്നതിൽ നിന്ന് ഇത് വ്യക്തമായി കാണുവാൻ കഴിയും.
Gems#
564
The enlarged Christ (3)
Praise the Lord that we have Christ enlarged on the earth as the Tent of Meeting, and in this Tent of Meeting there is the dwelling of God. God dwells in the enlarged Christ, and God speaks out of the enlarged Christ. We need to realize that this enlarged Christ includes all of us. We are the increase of Christ, so we are the Tent of Meeting. The Tent of Meeting is just the enlarged Christ in a corporate way.
2026 മാർച്ച് 28
വിപുലമാക്കപ്പെട്ട ക്രിസ്തു (3)
ഭൂമിയിൽ സമാഗമന കൂടാരമായി വിപുലീകരിക്കപ്പെട്ട ക്രിസ്തു നമുക്കുള്ളതിനാൽ കർത്താവിനെ സ്തുതിക്കുക; ഈ സമാഗമന കൂടാരത്തിൽ ദൈവത്തിന്റെ വാസസ്ഥലമുണ്ട്. വിപുലീകരിക്കപ്പെട്ട ക്രിസ്തുവിൽ ദൈവം വസിക്കുന്നു, വിപുലീകരിക്കപ്പെട്ട ക്രിസ്തുവിൽ നിന്ന് ദൈവം സംസാരിക്കുകയും ചെയ്യുന്നു. ഈ വിപുലീകരിക്കപ്പെട്ട ക്രിസ്തുവിൽ നാമെല്ലാവരും ഉൾപ്പെടുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നാം ക്രിസ്തുവിന്റെ വർദ്ധനവാണ്, അതിനാൽ നാം സമാഗമന കൂടാരമാണ്. സമാഗമന കൂടാരം എന്നത് സംഘാതമായ രീതിയിൽ വിപുലീകരിക്കപ്പെട്ട ക്രിസ്തു തന്നെയാണ്.
- 80Page 23
