Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 25
Gems#
553
Mingling of divinity with humanity (4)
The church is built with the mingling of God with man. The mingling of God Himself with us becomes the very material for the building of the Body of Christ. No matter how much we have been purified, we can only be the white linen; we cannot be the boards for the building of the tabernacle. But the more we are overlaid with gold, the more we become the materials for the building of God. This is why we must enter into the spirit, exercise our spirit, walk according to the spirit, and always be mingled with the Lord in the spirit. It is by this mingling of divinity with humanity that we become the materials for the building of the house of God.
2026 മാർച്ച് 17
മനുഷ്യത്വത്തോട് ദിവ്യത്വം ഇഴുകിച്ചേരുന ്നത് (4)
ദൈവവും മനുഷ്യനും തമ്മിലുള്ള ഇഴുകിച്ചേരലിനാലാണ് സഭ പണിയപ്പെടുന്നത്. ദൈവം താൻതന്നെ നമ്മോട് ഇഴുകിച്ചേരുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ കെട്ടുപണിക്കുള്ള സാമഗ്രിയായിത്തീരുന്നു. നാം എത്രത്തോളം വെടിപ്പാക്കപ്പെട്ടാലും, നമുക്ക് വെള്ള ചണം ആയിരിക്കാനേ കഴിയൂ; കൂടാരത്തിന്റെ പണിക്കായുള്ള പലകകളാകുവാൻ നമുക്ക് കഴിയില്ല. എന്നാൽ നാം എത്രത്തോളം പൊന്ന് കൊണ്ട് പൊതിയപ്പെടുന്നുവോ, അത്രത്തോളം നാം ദൈവത്തിന്റെ കെട്ടുപണിക്കുള്ള സാമഗ്രികളായിത്തീരുന്നു. അതുകൊണ്ടാണ് നാം ആത്മാവിലേക്ക് പ്രവേശിക്കുകയും, നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുകയും, ആത്മാവിനനുസരിച്ച് നടക്കുകയും, എപ്പോഴും ആത്മാവിൽ കർത്താവിനോട് ഇഴുകിച്ചേരുകയും ചെയ്യേണ്ടത്. ദിവ്യത്വവും മനുഷ്യത്വവും തമ്മിലുള്ള ഈ ഇഴുകിച്ചേരലിനാലാണ് നാം ദൈവഭവനത്തിന്റെ കെട്ടുപണിക്കുള്ള സാമഗ്രികളായിത്തീരുന്നത്.
Gems#
552
Mingling of divinity with humanity (3)
That is why they are called the Holy Place and the Holy of Holies, for anything holy must be of God. In the outer court we are righteous but not holy. Every aspect of our behavior and conduct in the outer court is right, for it is judged at the cross and purified at the laver. There is righteousness but not holiness, which is the divine nature wrought into man. Not until we enter into the Holy Place and the Holy of Holies do we see everything overlaid with gold. Nearly everything, every part, has the element of wood, but it is overlaid with gold. Humanity is there, but it is mingled with the divine nature.
2026 മാർച്ച് 16
മനുഷ്യത്വത്തോട് ദിവ്യത്വം ഇഴുകിച്ചേരുന ്നത് (3)
അതുകൊണ്ടാണ് അവയെ വിശുദ്ധസ്ഥലം എന്നും അതിവിശുദ്ധസ്ഥലം എന്നും വിളിക്കുന്നത്, കാരണം വിശുദ്ധമായതേതും ദൈവത്തിന്റേതായിരിക്കണം. പ്രാകാരത്തിൽ നാം നീതിയുള്ളവരാണ്, എന്നാൽ വിശുദ്ധരല്ല. പ്രാകാരത്തിലെ നമ്മുടെ പെരുമാറ്റത്തിന്റെയും നടത്തത്തിന്റെയും ഓരോ വശവും ശരിയാണ്, കാരണം അത് ക്രൂശിൽ വെച്ച് വിധിക്കപ്പെടുകയും തൊട്ടിയിൽ വെച്ച് വെടിപ്പാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവിടെ നീതിയുണ്ട്, എന്നാൽ മനുഷ്യനിൽ പണിതുചേർക്കപ്പെട്ട ദിവ്യസ്വഭാവമായ വിശുദ്ധിയില്ല. വിശുദ്ധസ്ഥലത്തേക്കും അതിവിശുദ്ധസ്ഥലത്തേക്കും പ്രവേശിക്കുന്നത് വരെ ഒന്നും പൊന്ന് കൊണ്ട് പൊതിയപ്പെട്ടതായി നാം കാണുന്നില്ല. മിക്കവാറും എല്ലാറ്റിലും, ഓരോ ഭാഗത്തും, മരം എന്ന മൂലകം ഉണ്ട്, എന്നാൽ അത് പൊന്ന് കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. അവിടെ മനുഷ്യത്വം ഉണ്ട്, എന്നാൽ അത് ദിവ്യസ്വഭാവത്തോട് ഇഴുകിച്ചേർന്നിരിക്കുന്നു.
Gems#
551
Mingling of divinity with humanity (2)
If by the mercy and grace of the Lord we entered into the Holy Place and the Holy of Holies, nearly everywhere we would have seen gold—the golden table, the golden lampstand, the golden incense altar, the golden Ark, and the golden boards. What is the meaning of this? Praise the Lord, the wood of the boards (26:15) signifies humanity, the human nature, and the gold overlaying the boards signifies divinity, the divine nature. Now divinity and humanity have become one. On one hand, it was wood, and on the other hand, it was gold. Within the Holy Place and the Holy of Holies, divinity is mingled with humanity.
2026 മാർച്ച് 15
മനുഷ്യത്വത്തോട് ദിവ്യത്വം ഇഴുകിച്ചേരുന ്നത് (2)
കർത്താവിന്റെ കരുണയാലും കൃപയാലും നാം വിശുദ്ധസ്ഥലത്തേക്കും അതിവിശുദ്ധസ്ഥലത്തേക്കും പ്രവേശിക്കുന്നുവെങ്കിൽ, മിക്കവാറും എല്ലായിടത്തും നാം പൊന്ന് കാണുവാൻ ഇടയാകും—പൊന്നുകൊണ്ടുള്ള മേശ, പൊൻനിലവിളക്ക്, പൊന്നുകൊണ്ടുള്ള ധൂപപീഠം, പൊന്നുകൊണ്ടുള്ള പെട്ടകം, പൊന്നുകൊണ്ടുള്ള പലകകൾ എന്നിവ. ഇതിന്റെ അർത്ഥം എന്താണ്? കർത്താവിനെ സ്തുതിക്കുക, പലകകളുടെ മരം (പുറ 26:15) മനുഷ്യത്വത്തെയും, മനുഷ്യ സ്വഭാവത്തെയും സൂചിപ്പിക്കുന്നു; പലകകളെ പൊതിഞ്ഞിരിക്കുന്ന പൊന്ന് ദിവ്യത്വത്തെയും, ദിവ്യസ്വഭാവത്തെയും സൂചിപ്പിക്കുന്നു. ഇപ്പോൾ ദിവ്യത്വവും മനുഷ്യത്വവും ഒന്നായിത്തീർന്നിരിക്കുന്നു. ഒരുവശത്ത് അത് മരമായിരുന്നു, മറുവശത്ത് അത് പൊന്നായിരുന്നു. വിശുദ്ധസ്ഥലത്തും അതിവിശുദ്ധസ്ഥലത്തും, ദിവ്യത്വം മനുഷ്യത്വത്തോട് ഇഴുകിച്ചേർന്നിരിക്കുന്നു.
Gems#
550
Mingling of divinity with humanity (1)
There were a number of good things in the outer court: bronze, silver, and white linen. But there was nothing of gold, which is the type of the divine nature. This means that when we are in the outer court, nothing of the divine nature has yet been wrought into us that could be expressed. There is only the judging and purging away of the negative things. We need something divine to be mingled with our nature; we need the mingling of divinity with humanity. Therefore, we must press on from the outer court to the Holy Place and even to the Holy of Holies.
2026 മാർച്ച് 14
മനുഷ്യത്വത്തോട് ദിവ്യത്വം ഇഴുകിച്ചേരുന ്നത് (1)
പ്രാകാരത്തിൽ നല്ല പല കാര്യങ്ങളും ഉണ്ടായിരുന്നു: താമ്രം, വെള്ളി, വെള്ള ചണം എന്നിവ. എന്നാൽ അവിടെ ദിവ്യ സ്വഭാവത്തിന്റെ മുൻകുറിയായ പൊന്ന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിനർത്ഥം നാം പ്രാകാരത്തിൽ ആയിരിക്കുമ്പോൾ, ആവിഷ്കരിക്കപ്പെടാൻ തക്കവണ്ണം ദിവ്യ സ്വഭാവം ഒന്നും തന്നെ നമ്മിൽ പണിതുചേർക്കപ്പെട്ടിട്ടില്ല എന്നാണ്. അവിടെ പ്രതിലോമകരമായ കാര്യങ്ങളുടെ ന്യായവിധിയും നീക്കിക്കളയലും മാത്രമേയുള്ളൂ. നമ്മുടെ സ്വഭാവത്തോട് എന്തെങ്കിലും ദിവ്യമായത് ഇഴുകിച്ചേരേണ്ടതുണ്ട്; മനുഷ്യത്വത്തോട് ദിവ്യത്വം ഇഴുകിച്ചേരേണ്ടത് നമുക്ക് ആവശ്യമാണ്. ആകയാൽ, നാം പ്രാകാരത്തിൽ നിന്ന് വിശുദ്ധസ്ഥലത്തേക്കും അതിവിശുദ്ധസ്ഥലത്തേക്കും മുന്നേറണം.
Gems#
549
Three things for the realization of the proper church life (4)
First of all, the body must be presented (Rom. 12:1); then the mind (v. 2), representing the soul, needs to be renewed; and finally, the spirit must be on fire, burning fervently (v. 11). A dear brother may have presented his body to the Lord and to the church and may be entirely renewed in his mind, all the old things having been dropped, but he may be so cold in the spirit. He is no more a problem, but he becomes a burden. Every time he comes to the meeting, he sits there as cold as the grave. He is always quiet and never troublesome, but the church must bear him as a burden.
2026 മാർച്ച് 13
ശരിയായ സഭാജീവിതത്തിന്റെ സാക്ഷാത്കാരത്ത ിനായുള്ള മൂന്ന് കാര്യങ്ങൾ (4)
ഒന്നാമതായി, ശരീരം അർപ്പിക്കപ്പെടണം (റോമർ 12:1); തുടർന്ന്, ദേഹിയെ പ്രതിനിധീകരിക്കുന്ന മനസ്സ് (വാ. 2) പുതുക്കപ്പെടണം; ഒടുവിലായി, ആത്മാവ് എരിവുള്ളതും അത്യന്തം ജ്വലിക്കുന്നതുമായിരിക്കണം (വാ. 11). ഒരു പ്രിയപ്പെട്ട സഹോദരൻ തന്റെ ശരീരത്തെ കർത്താവിനും സഭയ്ക്കും വേണ്ടി അർപ്പിക്കുകയും, പഴയ കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് തന്റെ മനസ്സിൽ പൂർണ്ണമായും പുതുക്കം പ്രാപിക്കുകയും ചെയ്തിട്ടുണ്ടാകാം, എങ്കിലും അവൻ ആത്മാവിൽ അത്രമാത്രം തണുത്തവനായിരിക്കാം. അവൻ ഇനി ഒരു പ്രശ്നക്കാരനല്ല, എങ്കിലും അവൻ ഒരു ഭാരമായി മാറുന്നു. ഓരോ തവണ യോഗത്തിന് വരുമ്പോഴും, അവൻ ശവക്കുഴി പോലെ തണുത്ത് അവിടെ ഇരിക്കുന്നു. അവൻ എപ്പോഴും ശാന്തനാണ്, ഒരിക്കലും ശല്യക്കാരനല്ല, എങ്കിലും സഭ അവനെ ഒരു ഭാരമായി വഹിക്കേണ്ടി വരുന്നു.
Gems#
548
Three things for the realization of the proper church life (3)
After the body is presented, the mind must be renewed. When we take our full share in the practical life of the church, we must have our mind purged, renewed, and reeducated. To have our mind renewed and reeducated, we must drop all our old thoughts and natural ideas and all the teachings and considerations of traditional Christianity. This is what it means to be transformed by the renewing of the mind.
2026 മാർച്ച് 12
ശരിയായ സഭാജീവിതത്തിന്റെ സാക്ഷാത്കാരത്ത ിനായുള്ള മൂന്ന് കാര്യങ്ങൾ (3)
ശരീരം അർപ്പിച്ചു കഴിഞ്ഞാൽ, മനസ്സ് പുതുക്കപ്പെടേണ്ടതുണ്ട്. പ്രായോഗിക സഭജീവിതത്തിൽ നാം നമ്മുടെ പൂർണ്ണമായ പങ്ക് വഹിക്കുമ്പോൾ, നമ്മുടെ മനസ്സ് വെടിപ്പാക്കപ്പെടുകയും, പുതുക്കപ്പെടുകയും, പുനർവിദ്യാഭ്യാസം ചെയ്യപ്പെടുകയും വേണം. നമ്മുടെ മനസ്സ് പുതുക്കപ്പെടുന്നതിനും പുനർവിദ്യാഭ്യാസം ചെയ്യപ്പെടുന്നതിനും, നമ്മുടെ പഴയ ചിന്തകളും സ്വാഭാവിക ആശയങ്ങളും പരമ്പരാഗത ക്രിസ്തീയതയുടെ എല്ലാ ഉപദേശങ്ങളും പരിഗണനകളും നാം ഉപേക്ഷിക്കണം. ഇതാണ് മനസ്സിന്റെ പുതുക്കത്താൽ രൂപാന്തരപ്പെടുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
Gems#
547
Three things for the realization of the proper church life (2)
A good number of Christians talk about the Body life. But how about our body? We talk so much about the Body of Christ, but what are we doing with our body? Are we still keeping it in our own hands? As long as our body is kept in our hands, there is no possibility for us to realize the Body of Christ. In Romans 12 we are told that if we desire to realize the church life, we must first present our released body to the Lord. Since it is no longer our body, it must be presented to the Lord as a living sacrifice.
2026 മാർച്ച് 11
ശരിയായ സഭാജീവിതത്തിന്റെ സാക്ഷാത്കാരത്ത ിനായുള്ള മൂന്ന് കാര്യങ്ങൾ (2)
അനേകം ക്രിസ്ത്യാനികൾ ശരീരജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ നമ്മുടെ ശരീരത്തെ സംബന്ധിച്ചെങ്ങനെയാണ്? ക്രിസ്തുവിന്റെ ശരീരത്തെ കുറിച്ച് നാം വളരെയധികം സംസാരിക്കുന്നു, എന്നാൽ നമ്മുടെ ശരീരം കൊണ്ട് നാം എന്താണ് ചെയ്യുന്നത്? നാം ഇപ്പോഴും അത് നമ്മുടെ സ്വന്തം കൈകളിൽ തന്നെ വെച്ചിരിക്കുകയാണോ? നമ്മുടെ ശരീരം നമ്മുടെ കൈകളിൽ ഇരിക്കുന്നിടത്തോളം കാലം, ക്രിസ്തുവിന്റെ ശരീരത്തെ സാക്ഷാൽകരിക്കുവാൻ നമുക്ക് യാതൊരു സാധ്യതയുമില്ല. റോമർ 12 നമ്മോട് പറയുന്നത്, നാം സഭജീവിതം സാക്ഷാൽകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നമ്മുടെ വിടുവിക്കപ്പെട്ട ശരീരത്തെ കർത്താവിന് അർപ്പിക്കണം എന്നാണ്. അത് ഇനിമേൽ നമ്മുടെ ശരീരം അല്ലാത്തതുകൊണ്ട്, അതിനെ കർത്താവിന് ഒരു ജീവനുള്ള യാഗമായി അർപ്പിക്കണം.
Gems#
546
Three things for the realization of the proper church life (1)
In Romans chapter 7 the mind is independent, but in chapter 8 the mind is dependent—dependent on the spirit. The mind in chapter 7 represents the independent self struggling by its own effort, which always ends in defeat. The mind in chapter 8 represents the dependent self resting upon the Lord Jesus. This gives the Lord the opportunity to saturate our whole being with Himself, causing us to become a living member of His Body. We are then brought to chapter 12. Chapter 12 deals with three things for the realization of the proper church life: the body, the mind, which is the main part of the soul, and the spirit.
2026 മാർച്ച് 10
ശരിയായ സഭാജീവിതത്തിന്റെ സാക്ഷാത്കാരത്ത ിനായുള്ള മൂന്ന് കാര്യങ്ങൾ (1)
റോമർ 7-ാം അധ്യായത്തിൽ മനസ്സ് സ്വതന്ത്രമാണ്, എന്നാൽ 8-ാം അധ്യായത്തിൽ മനസ്സ് ആശ്രയിക്കുന്നതാണ്—അതായത് ആത്മാവിനെ ആശ്രയിച്ചിരിക്കുന്നു. 7-ാം അധ്യായത്തിലെ മനസ്സ്, സ്വന്തം പരിശ്രമത്താൽ പോരാടുന്ന സ്വതന്ത്രമായ സ്വയത്തെ പ്രതിനിധീകരിക്കുന്നു; അത് എല്ലായ്പ്പോഴും പരാജയത്തിലാണ് അവസാനിക്കുന്നത്. 8-ാം അധ്യായത്തിലെ മനസ്സോ, കർത്താവായ യേശുവിൽ വിശ്രമിക്കുന്ന ആശ്രയിക്കുന്ന സ്വയത്തെ പ്രതിനിധീകരിക്കുന്നു. ഇത് നമ്മുടെ മുഴുവൻ ആളത്തത്തെയും കർത്താവിന് തന്നാൽ തന്നെ സാന്ദ്രീകരിക്കുവാനുള്ള അവസരം നൽകുകയും, നമ്മെ അവന്റെ ശരീരത്തിന്റെ ജീവനുള്ള ഒരു അവയവമാക്കി മാറ്റുകയും ചെയ്യുന്നു. തുടർന്ന് നാം 12-ാം അധ്യായത്തിലേക്ക് കൊണ്ടുവരപ്പെടുന്നു. ശരിയായ സഭാജീവിതത്തിന്റെ സാക്ഷാത്കാരത്തിനായി 12-ാം അധ്യായം മൂന്ന് കാര്യങ്ങളോട് ഇടപെടുന്നു: ശരീരം, ദേഹിയുടെ പ്രധാന ഭാഗമായ മനസ്സ്, അതുപോലെ ആത്മാവ്.
Gems#
545
Never try to make any resolutions (3)
We must never try to make any resolutions. It does not work. Within us is Christ, the everlasting rock. He is in us as the “table,” as our rock. We should simply set our mind on Him all the time, leave ourselves upon the rock, and go to sleep. This is the way of victory and release. When we set our mind on the spirit, we simply hand ourselves over to Christ. The Lord will then have the ground and the opportunity to spread Himself through us and saturate us with Himself. How wonderful!
2026 മാർച്ച് 9
ഒരിക്കലും ഒരു തീരുമാനങ്ങളും എടുക്കുവാൻ ശ ്രമിക്കരുത് (3)
നാം ഒരിക്കലും തീരുമാനങ്ങൾ എടുക്കുവാൻ ശ്രമിക്കരുത്. അത് ഫലിക്കില്ല. നമുക്കുള്ളിൽ നിത്യ പാറയായ ക്രിസ്തുവുണ്ട്. അവൻ ഒരു "മേശ" പോലെ, നമ്മുടെ പാറയായി നമുക്കുള്ളിലുണ്ട്. നാം ചെയ്യേണ്ടത് ഇത്രമാത്രം, എല്ലായ്പ്പോഴും നമ്മുടെ മനസ്സിനെ അവനിൽ ഉറപ്പിക്കുക, ആ പാറമേൽ നമ്മെത്തന്നെ വിട്ടുകൊടുക്കുക, എന്നിട്ട് വിശ്രമിക്കുക. ഇതാണ് വിജയത്തിന്റെയും വിടുതലിന്റെയും വഴി. നാം നമ്മുടെ മനസ്സിനെ ആത്മാവിൽ ഉറപ്പിക്കുമ്പോൾ, നമ്മെത്തന്നെ നാം ക്രിസ്തുവിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ കർത്താവിന് നമ്മിലൂടെ വ്യാപിക്കുവാനും നമ്മെ തന്നാൽതന്നെ സാന്ദ്രീകരിക്കുവാനും ആവശ്യമായ അവസരവും സാഹചര്യവും ലഭിക്കുന്നു. ഇത് എത്ര അത്ഭുതകരമാണ്!
Gems#
544
Never try to make any resolutions (2)
[In] the illustration of holding the book in the air, it would be foolish to exert my effort to hold that book in the air when I see a table in front of me. The table represents another law—the law of a solid support versus the law of gravity. I can lay the book on the table and shout Hallelujah. I can leave it there and be in peace. The book is perfectly safe on the table because the law of a solid support overcomes the law of gravity. Who is the real support? It is Christ as the rock. Where is He? He is in our spirit. Therefore, we can set our mind on the spirit, and leave the “book” on Christ as the table. Forget about your effort.
2026 മാർച്ച് 8
ഒരിക്കലും ഒരു തീരുമാനങ്ങളും എടുക്കുവാൻ ശ ്രമിക്കരുത് (2)
പുസ്തകം വായുവിൽ ഉയർത്തിപ്പിടിക്കുന്ന ഉദാഹരണം നോക്കുക. എന്റെ മുന്നിൽ ഒരു മേശ ഇരിക്കുമ്പോൾ, ആ പുസ്തകം വായുവിൽ താങ്ങിനിർത്തുവാൻ എന്റെ സ്വന്തം ശക്തി ഉപയോഗിക്കുന്നത് വിഡ്ഢിത്തമായിരിക്കും. ആ മേശ മറ്റൊരു പ്രമാണത്തെയാണ് പ്രതിനിധീകരിക്കുന്നത്—ഗുരുത്വാകർഷണ പ്രമാണത്തിന് വിരുദ്ധമായ ദൃഢമായ താങ്ങുന്ന പ്രമാണം. എനിക്ക് ആ പുസ്തകം മേശപ്പുറത്ത് വെച്ചിട്ട് "ഹാലേലൂയ്യ" എന്ന് ആർക്കാം. എനിക്ക് അത് അവിടെ ഉപേക്ഷിക്കുകയും, സമാധാനത്തോടെ ഇരിക്കുകയും ചെയ്യാം. പുസ്തകം മേശപ്പുറത്ത് സുരക്ഷിതമാണ്, കാരണം ദൃഢമായ താങ്ങുന്ന പ്രമാണം ഗുരുത്വാകർഷണ പ്രമാണത്തെ അതിജീവിക്കുന്നു. ആരാണ് യഥാർത്ഥമായ് താങ്ങുന്നത്? അത് പാറയായ ക്രിസ്തുവാണ്. അവൻ എവിടെയാണ്? അവൻ നമ്മുടെ ആത്മാവിലുണ്ട്. അതിനാൽ, നമുക്ക് നമ്മുടെ മനസ്സിനെ ആത്മാവിൽ ഉറപ്പിക്കാം, ആ "പുസ്തകത്തെ" മേശയായ ക്രിസ്തുവിന്മേൽ വെക്കാം. നിങ്ങളുടെ പരിശ്രമത്തെക്കുറിച്ച് ഇനി മറന്നേക്കുക.
- 80Page 25
