top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 27

Gems#

533

Gifts and Christ (1)

To have the gifts for a short time is permissible, but to insist on having the gifts all the time only proves that we are babyish. We must go on and even press on. The gifts are not our portion—Christ is the portion that God has allotted us. Before the apostle Paul dealt with the gifts in 1 Corinthians, he pointed out that Christ Himself is our portion. We are not called into the fellowship of gifts, but we are called into the fellowship of Christ (1 Cor. 1:9). God did not make the gifts our wisdom, but He made Christ our wisdom. It is through Christ that we are justified and sanctified and redeemed (v. 30). We have to thank God for His gifts, but they are only a help for a short time.

2026 ഫെബ്രുവരി 25

​

വരങ്ങളും ക്രിസ്തുവും (1)

കുറഞ്ഞ സമയത്തേക്ക് വരങ്ങൾ ഉണ്ടായിരിക്കുക എന്നത് അനുവദനീയമാണ്, എന്നാൽ എല്ലായ്‌പ്പോഴും വരങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് നാം ശിശുക്കളാണെന്ന് തെളിയിക്കുന്നു. നാം മുമ്പോട്ടു പോകണം, അതിനായി മുന്നേറണം. വരങ്ങളല്ല നമ്മുടെ ഓഹരി—ദൈവം നമുക്ക് നറുക്കിട്ടു നൽകിയിട്ടുള്ള ഓഹരി ക്രിസ്തുവാണ്. 1 കൊരിന്ത്യരിൽ അപ്പൊസ്തലനായ പൗലൊസ് വരങ്ങളോട് ഇടപെടുന്നതിന് മുമ്പ്, ക്രിസ്തു തന്നെയാണ് നമ്മുടെ ഓഹരിയെന്ന് അവൻ ചൂണ്ടിക്കാട്ടി. വരങ്ങളുടെ കൂട്ടായ്മയിലേക്കല്ല, മറിച്ച് ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് നമ്മെ വിളിച്ചിരിക്കുന്നത് (1 കൊരി. 1:9). ദൈവം വരങ്ങളെ നമ്മുടെ ജ്ഞാനമാക്കിയില്ല, പകരം അവൻ ക്രിസ്തുവിനെ നമ്മുടെ ജ്ഞാനമാക്കിത്തീർത്തു. ക്രിസ്തുവിലൂടെയാണ് നാം നീതീകരിക്കപ്പെടുന്നതും വിശുദ്ധീകരിക്കപ്പെടുന്നതും വീണ്ടെടുക്കപ്പെടുന്നതും (വാ. 30). അവന്റെ വരങ്ങൾക്കായി നാം ദൈവത്തിന് നന്ദി പറയണം, എന്നാൽ അവ കുറഞ്ഞ സമയത്തേക്കുള്ള ഒരു സഹായം മാത്രമാണ്.

Gems#

532

Tabernacle一Holy of Holies (7)

Three things have been seen in the Holy Place: Christ as food, Christ as life, and Christ as the sweet savor. But the three things in the Ark of the Holy of Holies一[manna, law, budding rod] are deeper. The bread of the Presence is something showing forth, the lampstand is something shining forth, and the incense is something spreading forth—all are outwardly exhibited. But the three things in the Ark are deeply and inwardly hidden.

2026 ഫെബ്രുവരി 24

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (7)

വിശുദ്ധസ്ഥലത്തെ മൂന്ന് കാര്യങ്ങൾ നാം കണ്ടുകഴിഞ്ഞു: ഭക്ഷണമായ ക്രിസ്തു, ജീവനായ ക്രിസ്തു, സൗരഭ്യവാസനയായ ക്രിസ്തു. എന്നാൽ അതിവിശുദ്ധസ്ഥലത്തെ പെട്ടകത്തിലുള്ള മൂന്ന് കാര്യങ്ങൾ一[മറഞ്ഞിരിക്കുന്ന മന്ന, ന്യായപ്രമാണം, തളിർക്കുന്ന വടി] കൂടുതൽ ആഴമേറിയതാണ്. സാന്നിധ്യത്തിന്റെ അപ്പം വെളിവാക്കപ്പെടുന്ന ഒന്നാണ്, നിലവിളക്ക് പ്രകാശിക്കുന്ന ഒന്നാണ്, ധൂപം പടരുന്ന ഒന്നാണ്—ഇവയെല്ലാം പുറമെ പ്രദർശിപ്പിക്കപ്പെടുന്നവയാണ്. എന്നാൽ പെട്ടകത്തിലെ മൂന്ന് കാര്യങ്ങൾ ആഴത്തിലും ആന്തരികമായും മറയ്ക്കപ്പെട്ടിരിക്കുന്നു.

Gems#

531

Tabernacle一Holy of Holies (6)

Third, the budding rod was in the Ark. The rod, with sprouted buds, typifies the resurrected Christ. This corresponds with the savor of the incense, both of which signify the resurrected Christ; but again the difference is that the incense is openly expressed, whereas the budding rod is experienced in a hidden and deeper way.

2026 ഫെബ്രുവരി 23

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (6)

മൂന്നാമതായി, തളിർക്കുന്ന വടി പെട്ടകത്തിനുള്ളിലുണ്ടായിരുന്നു. തളിർത്തതും പുഷ്പിച്ചതുമായ വടി, പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനെ മുൻകുറിക്കുന്നു. ഇത് ധൂപത്തിന്റെ സൗരഭ്യവാസനയോട് ഒത്തിരിക്കുന്നു; ഇവ രണ്ടും പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനെ സൂചിപ്പിക്കുന്നു; എങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം, ധൂപം പരസ്യമായി ആവിഷ്കരിക്കപ്പെടുന്നു, എന്നാൽ തളിർക്കുന്ന വടി മറഞ്ഞിരിക്കുന്നതും ആഴമേറിയതുമായ രീതിയിലാണ് അനുഭവമാക്കുന്നത്.

Gems#

530

Tabernacle一Holy of Holies (5)

In the Ark was also the law, the regulating and enlightening law. The law corresponds with the lampstand in the Holy Place. The law is the testimony of God, and the lampstand in both the Old Testament and the New Testament also is the testimony of God. Although the law corresponds with the lampstand, the principle is still the same: the lampstand shines forth openly, but this law is a hidden, inner, and deeper light. [You] need Christ to become [your] inner law. Those who have Christ as their living law hidden within them do not show forth much outwardly, but inwardly they know Christ in a deeper way.

2026 ഫെബ്രുവരി 22

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (5)

പെട്ടകത്തിനുള്ളിൽ നിയന്ത്രിക്കുന്നതും പ്രകാശിപ്പിക്കുന്നതുമായ ന്യായപ്രമാണം ഉണ്ടായിരുന്നു. ന്യായപ്രമാണം വിശുദ്ധസ്ഥലത്തെ നിലവിളക്കിനോട് ഒത്തിരിക്കുന്നു. ന്യായപ്രമാണം ദൈവത്തിന്റെ സാക്ഷ്യമാണ്, പഴയനിയമത്തിലും പുതിയനിയമത്തിലും നിലവിളക്കു ദൈവത്തിന്റെ സാക്ഷ്യം തന്നെയാണ്. ന്യായപ്രമാണം നിലവിളക്കിനോട് ഒത്തിരിക്കുന്നു എങ്കിലും, തത്ത്വം ഇപ്പോഴും ഒന്നുതന്നെയാണ്: നിലവിളക്ക് പുറമെ പരസ്യമായി പ്രകാശിക്കുന്നു, എന്നാൽ ഈ ന്യായപ്രമാണം മറഞ്ഞിരിക്കുന്നതും ആന്തരികവും ആഴമേറിയതുമായ വെളിച്ചമാണ്. ക്രിസ്തു നിങ്ങളുടെ ആന്തരിക പ്രമാണമായി തീരേണ്ടതായ ആവശ്യം നിങ്ങൾക്കുണ്ട്. ക്രിസ്തുവിനെ തങ്ങളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ജീവനുള്ള പ്രമാണമായി ഉള്ളവർ പുറമെ അധികം പ്രദർശിപ്പിക്കുന്നില്ല, എന്നാൽ ആന്തരികമായി അവർ ക്രിസ്തുവിനെ കൂടുതൽ ആഴമേറിയ രീതിയിൽ അറിയുന്നു.

Gems#

529

Tabernacle一Holy of Holies (4)

We need to experience such a deeper Christ, a Christ in the secret place, a Christ in the heavenlies. This is the Christ mentioned in Hebrews 7, according to the order of Melchizedek—not according to the order of Aaron. Aaron was in the outer court, offering sacrifices upon the altar; Melchizedek is on the throne of grace in the heavenlies. We need to press deeper into the secret place of the Almighty in order to touch the heavenly Christ Himself.

2026 ഫെബ്രുവരി 21

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (4)

നാം ആഴങ്ങളിലുള്ള ക്രിസ്തുവിനെ, രഹസ്യമായ സ്ഥലത്തുള്ള ക്രിസ്തുവിനെ, സ്വർഗ്ഗീയങ്ങളിലുള്ള ക്രിസ്തുവിനെ അനുഭവമാക്കേണ്ടതുണ്ട്. എബ്രായർ 7-ൽ പരാമർശിച്ചിരിക്കുന്ന, അഹരോന്റെ ക്രമപ്രകാരമല്ലാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള ക്രിസ്തു ഇതാണ്. അഹരോൻ പ്രാകാരത്തിൽ യാഗപീഠത്തിന്മേൽ യാഗങ്ങൾ അർപ്പിക്കുകയായിരുന്നു; മൽക്കീസേദെക്ക് സ്വർഗ്ഗീയങ്ങളിലെ കൃപാസനത്തിന്മേലാണ്. സ്വർഗ്ഗീയനായ ക്രിസ്തുവിനെ തന്നെ തൊടേണ്ടതിന് സർവ്വശക്തന്റെ രഹസ്യമായ സ്ഥലത്തേക്ക് നാം കൂടുതൽ ആഴത്തിൽ മുന്നേറേണ്ടതുണ്ട്.

Gems#

528

Tabernacle一Holy of Holies (3)

It is quite meaningful to see that manna was in the Ark. It is not the open manna but the hidden manna; not the manna displayed but manna in the secret place. The hidden manna, no doubt, corresponds with the bread of the Presence. The difference, however, is this: the bread was shown forth, but the manna in the Ark was hidden. The bread was exhibited on the table, but the manna in the Ark was hidden in the golden pot. Not only was the manna hidden in the golden pot, but this pot was hidden in the Ark. It was doubly hidden. The hidden manna is Christ Himself... We need to experience such a deeper Christ, a Christ in the secret place.

2026 ഫെബ്രുവരി 20

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (3)

മന്ന പെട്ടകത്തിനുള്ളിലായിരുന്നു എന്ന് കാണുന്നത് തികച്ചും അർത്ഥവത്താണ്. അത് പരസ്യമായ മന്നയല്ല, മറിച്ച് മറഞ്ഞിരിക്കുന്ന മന്നയാണ്; പ്രദർശിപ്പിക്കപ്പെട്ട മന്നയല്ല, രഹസ്യമായ സ്ഥലത്തുള്ള മന്നയാണ്. മറഞ്ഞിരിക്കുന്ന മന്ന സംശയമില്ലാതെ സാന്നിധ്യത്തിന്റെ അപ്പത്തോട് ഒത്തിരിക്കുന്നു. എന്നിരുന്നാലും, വ്യത്യാസം ഇതാണ്: അപ്പം പുറമെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു, എന്നാൽ പെട്ടകത്തിലെ മന്ന മറഞ്ഞിരുന്നു. അപ്പം മേശപ്പുറത്ത് പ്രദർശിപ്പിച്ചിരുന്നു, എന്നാൽ പെട്ടകത്തിലെ മന്ന പൊൻപാത്രത്തിൽ മറഞ്ഞിരുന്നു. മന്ന പൊൻപാത്രത്തിൽ മറഞ്ഞിരുന്നു എന്ന് മാത്രമല്ല, ഈ പാത്രം പെട്ടകത്തിനുള്ളിലും മറഞ്ഞിരുന്നു. അത് ഇരട്ടിയായി മറയ്ക്കപ്പെട്ടിരുന്നു. മറഞ്ഞിരിക്കുന്ന മന്ന ക്രിസ്തു തന്നെയാണ്. നാം അത്തരത്തിലുള്ള ആഴമേറിയ ഒരു ക്രിസ്തുവിനെ, രഹസ്യമായ സ്ഥലത്തുള്ള ക്രിസ്തുവിനെ അനുഭവമാക്കേണ്ടതുണ്ട്.

Gems#

527

Tabernacle一Holy of Holies (2)

There was only one thing in the Holy of Holies—that was the Ark. All students of the Bible agree that the Ark is a type of Christ. Although Christ may be enjoyed as our food, as our light, and as our sweet savor toward God, yet Christ Himself is in the Holy of Holies. Christ as food, as light, and as the sweet savor are the three items in the Holy Place, but now Christ Himself has to be touched. We must not merely touch Christ as some item, but Christ Himself. This is deeper. We must make contact with Christ Himself.

2026 ഫെബ്രുവരി 19

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (2)

അതിവിശുദ്ധസ്ഥലത്ത് ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ—അതായിരുന്നു പെട്ടകം. പെട്ടകം ക്രിസ്തുവിന്റെ ഒരു മുൻകുറിയാണെന്ന് എല്ലാ ബൈബിൾ വിദ്യാർത്ഥികളും സമ്മതിക്കുന്നു. ക്രിസ്തുവിനെ നമ്മുടെ ഭക്ഷണമായും നമ്മുടെ വെളിച്ചമായും ദൈവത്തിങ്കലേക്കുള്ള നമ്മുടെ മധുര പരിമളമായും നമുക്ക് ആസ്വദിക്കാമെങ്കിലും, അതിവിശുദ്ധസ്ഥലത്ത് ക്രിസ്തു താൻതന്നെയാണുള്ളത്. ഭക്ഷണമായും വെളിച്ചമായും മധുര പരിമളമായും ഉള്ള ക്രിസ്തു വിശുദ്ധസ്ഥലത്തെ മൂന്ന് കാര്യങ്ങളാണ്, എന്നാൽ ഇപ്പോൾ ക്രിസ്തുവിനെ തന്നെ തൊടേണ്ടതുണ്ട്. നാം ക്രിസ്തുവിനെ വെറുമൊരു കാര്യമായിട്ടല്ല, മറിച്ച് ക്രിസ്തുവിനെ തന്നെ തൊടണം. ഇത് കൂടുതൽ ആഴമേറിയതാണ്. നാം ക്രിസ്തുവുമായി തന്നെ ബന്ധപ്പെടണം.

Gems#

526

Tabernacle一Holy of Holies (1)

[Is the experiences in the Holy place] the end? This is something holy, but it is not the holiest. It is good, but it is not the best. Therefore, we need to press on again in order to enter into the Holy of Holies. The first veil has to be passed through, but the second veil has to be rent. This veil is the flesh (Heb. 10:20), which must be broken before we can enter the Holy of Holies.

2026 ഫെബ്രുവരി 18

​

സമാഗമനകൂടാരം一അതിവിശുദ്ധ സ്ഥലം (1)

[വിശുദ്ധസ്ഥലത്തെ അനുഭവങ്ങൾ] അവസാനമാണോ? ഇത് വിശുദ്ധമായ ഒന്നാണ്, എന്നാൽ ഇത് അതിവിശുദ്ധമല്ല. ഇത് നല്ലതാണ്, എന്നാൽ ഇത് ഏറ്റവും മികച്ചതല്ല. അതിനാൽ, അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നതിനായി നാം വീണ്ടും മുന്നോട്ട് പോകേണ്ടതുണ്ട്. ഒന്നാമത്തെ തിരശ്ശീല കടന്നുപോകണം, എന്നാൽ രണ്ടാമത്തെ തിരശ്ശീല ചീന്തപ്പെടണം. ഈ തിരശ്ശീല ജഡമാണ് (എബ്രാ. 10:20), അതിവിശുദ്ധസ്ഥലത്തേക്ക് നമുക്ക് പ്രവേശിക്കുവാൻ കഴിയുന്നതിനുമുമ്പ് ഇത് തകർക്കപ്പെടണം.

Gems#

525

Tabernacle一Holy place (4)

The third item, the altar of incense, follows the table of the bread of the Presence and the lampstand. This is experienced when we sense a savor, a sweet-smelling odor. This sweet odor, which is Christ in resurrection, spreads and ascends toward God. When we enjoy Christ as our food and are in His light of life, we are then in resurrection. Within us there is something sweet spreading and ascending toward God.

2026 ഫെബ്രുവരി 17

​

സമാഗമനകൂടാരം一വിശുദ്ധ സ്ഥലം (4)

വിശുദ്ധസ്ഥലത്തെ മൂന്നാമത്തെ വസ്തുവായ ധൂപപീഠം, സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയ്ക്കും നിലവിളക്കിനും പിന്നാലെ വരുന്നു. ഒരു പരിമളം, ഒരു സൗരഭ്യവാസന നമുക്ക് അനുഭവപ്പെടുമ്പോഴാണ് ഇത് നാം അനുഭവമാക്കുന്നത്. പുനരുത്ഥാനത്തിലുള്ള ക്രിസ്തുവായ ഈ സൗരഭ്യവാസന പടരുകയും ദൈവത്തിങ്കലേക്ക് ഉയരുകയും ചെയ്യുന്നു. നാം ക്രിസ്തുവിനെ നമ്മുടെ ഭക്ഷണമായി ആസ്വദിക്കുകയും അവന്റെ ജീവന്റെ വെളിച്ചത്തിൽ ആയിരിക്കുകയും ചെയ്യുമ്പോൾ, നാം പുനരുത്ഥാനത്തിലാണ്. നമ്മുടെ ഉള്ളിൽ ദൈവത്തിങ്കലേക്ക് പടരുകയും ഉയരുകയും ചെയ്യുന്ന മധുരകരമായ ഒന്നുണ്ട്.

Gems#

524

Tabernacle一Holy place (3)

The lampstand follows the table of the bread of the Presence as the second item. This means that Christ is the light as well as the life. John 1:4 says that life is in Christ, and this life is the very light of men. John 8:12 also states that this light is the light of life. If we can enjoy and experience Christ as life, then He will definitely become our light. When we feed on Christ, we can sense the shining within enlightening us. After we have received Christ as our Passover and have been cleansed by the working of the Holy Spirit, and after we know how to feed upon Christ as our daily manna of life, then we can sense the inner shining.

2026 ഫെബ്രുവരി 16

​

സമാഗമനകൂടാരം一വിശുദ്ധ സ്ഥലം (3)

സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയ്ക്ക് പിന്നാലെ രണ്ടാമത്തെ വസ്തുവായി നിലവിളക്ക് വരുന്നു. ഇതിനർത്ഥം ക്രിസ്തു ജീവൻ എന്നപോലെതന്നെ വെളിച്ചവുമാണ് എന്നാണ്. ജീവൻ ക്രിസ്തുവിൽ ഉണ്ടായിരുന്നു എന്നും ഈ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നും യോഹ 1:4 പറയുന്നു. ഈ വെളിച്ചം ജീവന്റെ വെളിച്ചമാണെന്ന് യോഹ 8:12-ഉം പ്രസ്താവിക്കുന്നു. നമുക്ക് ക്രിസ്തുവിനെ ജീവനായി ആസ്വദിക്കുവാനും അനുഭവിക്കുവാനും കഴിയുമെങ്കിൽ, അവൻ തീർച്ചയായും നമ്മുടെ വെളിച്ചമായി മാറും. നാം ക്രിസ്തുവിനെ ഭക്ഷിക്കുമ്പോൾ, നമ്മെ പ്രകാശിപ്പിക്കുന്ന ആന്തരിക പ്രകാശനം നമുക്ക് അനുഭവമാക്കുവാൻ കഴിയും. ക്രിസ്തുവിനെ നമ്മുടെ പെസഹയായി കൈക്കൊള്ളുകയും പരിശുദ്ധാത്മാവിന്റെ വ്യാപാരത്താൽ വെടിപ്പാക്കപ്പെടുകയും ചെയ്തശേഷം, നമ്മുടെ ദൈനംദിന ജീവന്റെ മന്നയായി ക്രിസ്തുവിനെ എങ്ങനെ ഭക്ഷിക്കണമെന്ന് നാം അറിയുമ്പോൾ, നമുക്ക് ആന്തരിക പ്രകാശനം അനുഭവമാക്കുവാൻ കഴിയും.

  • 80
    Page 27

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page