Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 28
Gems#
523
Tabernacle一Holy place (2)
The first item in the Holy Place is the table of the bread of the Presence, a table on which the bread was shown. The bread is a type of Christ as our food, for He is the bread of life (John 6:35). Christ is the supply for our life. He is our daily manna, nourishing us that we may live before God. Since we experienced Christ as our Passover and the cleansing work of the Holy Spirit, have we gone on to experience Christ as our daily manna? If we have, we know the table of the bread of the Presence in a living way.
2026 ഫെബ്രുവരി 15
സമാഗമനകൂടാരം一വിശുദ്ധ സ്ഥലം (2)
വിശുദ്ധസ്ഥലത്തെ ആദ്യത്തെ വസ്തു സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയാണ്; അപ്പം പ്രദർശിപ്പിച്ചിരുന്ന ഒരു മേശയാണിത്. ഈ അപ്പം നമ്മുടെ ഭക്ഷണമായ ക്രിസ്തുവിന്റെ മുൻകുറിയാണ്, കാരണം അവൻ ജീവന്റെ അപ്പമാകുന്നു (യോഹ 6:35). ക്രിസ്തു നമ്മുടെ ജീവനുള്ള സഹായമാണ്. അവൻ നമ്മുടെ ദൈനംദിന മന്നയാണ്, നാം ദൈവത്തിനുമുമ്പാകെ ജീവിക്കേണ്ടതിന് അവൻ നമ്മെ പരിപോഷിപ്പിക്കുന്നു. ക്രിസ്തുവിനെ നമ്മുടെ പെസഹയായും പരിശുദ്ധാത്മാവിന്റെ വെടിപ്പാക്കുന്ന വേലയായും നാം അനുഭവിച്ചറിഞ്ഞ സ്ഥിതിക്ക്, ക്രിസ്തുവിനെ നമ്മുടെ ദൈനംദിന മന്നയായി അനുഭവിച്ചറിയുവാൻ നാം മുന്നോട്ട് പോയിട്ടുണ്ടോ? പോയിട്ടുണ്ടെങ്കിൽ, സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയെ നാം സജീവമായ രീതിയിൽ അറിയുന്നു.
Gems#
522
Tabernacle一Holy place (1)
[The altar and laver in the outer court] is not all; this is just the ABCs of the Christian life. We must press in further. We have entered the main gate of the tabernacle, but there is still another veil, or gate, which we must enter. From the outer court, from the place to which we came by believing in the Lord, we need to enter into the Holy Place.
2026 ഫെബ്രുവരി 14
സമാഗമനകൂടാരം一വിശുദ്ധ സ്ഥലം (1)
[പ്രാകാരത്തിലുള്ള യാഗപീഠവും തൊട്ടിയും] ഇത്രമാത്രമല്ല ഉള്ളത്; ഇത് ക്രിസ്തീയ ജീവിതത്തിന്റെ ബാലപാഠങ്ങൾ മാത്രമാണ്. നാം ഇനിയും മുന്നോട്ട് പോകണം. നാം സമാഗമനകൂടാരത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ചു, എന്നാൽ നാം പ്രവേശിക്കേണ്ടതായ മറ്റൊരു തിരശ്ശീല അഥവാ കവാടം അവിടെയുണ്ട്. പ്രാകാരത്തിൽ നിന്ന്, കർത്താവിൽ വിശ്വസിച്ചതിലൂടെ നാം വന്ന ആ സ്ഥലത്തുനിന്ന്, നാം വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതുണ്ട്.
Gems#
521
Tabernacle一outer court (3)
Once we are inside the outer court, we are within the boundary and realm of God. In other words, we are in the kingdom of God, for we have been regenerated, redeemed, forgiven, and now cleansed by the working of the Holy Spirit. Unless we have experienced both the altar and the laver, we can never be a real child of God. Even though we may have outwardly entered Christianity, without the experience of these two things we are still outside the kingdom of God.
2026 ഫെബ്രുവരി 13
സമാഗമനകൂടാരം一പ്രാകാരം (3)
ഒരിക്കൽ നാം പ്രാകാരത്തിനുള്ളിലായാൽ, നാം ദൈവത്തിന്റെ പരിധിക്കുള്ളിലും മണ്ഡലത്തിലുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം ദൈവരാജ്യത്തിലാണ്, കാരണം നാം വീണ്ടുംജനിപ്പിക്കപ്പെട്ടവരും വീണ്ടെടുക്കപ്പെട്ടവരും ക്ഷമിക്കപ്പെട്ടവരും ഇപ്പോൾ പരിശുദ്ധാത്മാവിന്റെ വ്യാപാരത്താൽ വെടിപ്പാക്കപ്പെട്ടവരുമാണ്. യാഗപീഠവും തൊട്ടിയും നാം അനുഭവമാക്കിയിട്ടില്ല എങ്കിൽ, നമുക്ക് ഒരിക്കലും ദൈവത്തിന്റെ ഒരു യഥാർത്ഥ മകനായിരിക്കുവാൻ കഴിയില്ല. നാം പുറമെ ക്രിസ്തുമതത്തിൽ പ്രവേശിച്ചിട്ടുണ്ടാകാമെങ്കിലും, ഈ രണ്ട് കാര്യങ്ങളുടെ അനുഭവം ഇല്ല എങ്കിൽ നാം അപ്പോഴും ദൈവരാജ്യത്തിന് പുറത്താണ്.
Gems#
520
Tabernacle一outer court (2)
After we experienced the altar of the cross, immediately the Holy Spirit began to work, as signified by the laver. The laver is a place for people to be washed and cleansed. After receiving Christ as our Passover, the Holy Spirit starts His cleansing work within and without. When the people of Israel entered the tabernacle, they had to pass the altar with the sin and trespass offerings, but they also had to wash their feet and their hands in the laver to cleanse away all the earthly dirt. The Holy Spirit cleanses us from all the earthly dirt of our daily walk since the time that we were saved. If we have had these experiences, it means that we have been saved and are no longer outside the outer court.
2026 ഫെബ്രുവരി 12
സമാഗമനകൂടാരം一പ്രാകാരം (2)
നാം ക്രൂശിന്റെ യാഗപീഠം അനുഭവമാക്കിയ ഉടൻതന്നെ, തൊട്ടിയാൽ സൂചിപ്പിക്കപ്പെടുന്നതുപോലെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുവാൻ ആരംഭിച്ചു. ജനം കഴുകപ്പെടുവാനും വെടിപ്പാക്കപ്പെടാനുമുള്ള ഒരിടമാണ് തൊട്ടി. ക്രിസ്തുവിനെ നമ്മുടെ പെസഹയായി കൈക്കൊണ്ടതിനുശേഷം, പരിശുദ്ധാത്മാവ് തന്റെ വെടിപ്പാക്കൽ വേല ഉള്ളിലും പുറത്തും ആരംഭിക്കുന്നു. യിസ്രായേൽജനം സമാഗമനകൂടാരത്തിൽ പ്രവേശിച്ചപ്പോൾ, അവർ പാപയാഗത്തോടും അകൃത്യയാഗത്തോടും കൂടെ യാഗപീഠം കടന്നുപോകണമായിരുന്നു, എന്നാൽ ലൗകികമായ എല്ലാ അഴുക്കും കഴുകിക്കളയുവാൻ അവർ തങ്ങളുടെ കൈകാലുകൾ തൊട്ടിയിൽ കഴുകുകയും വേണമായിരുന്നു. നാം രക്ഷിക്കപ്പെട്ട സമയം മുതലുള്ള നമ്മുടെ ദൈനംദിന നടപ്പിലെ എല്ലാ ലൗകിക അഴുക്കുകളിൽ നിന്നും പരിശുദ്ധാത്മാവ് നമ്മെ വെടിപ്പാക്കുന്നു. നമുക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, നാം രക്ഷിക്കപ്പെട്ടുവെന്നും ഇനി പ്രാകാരത്തിന് പുറത്തല്ലെന്നും അത് അർത്ഥമാക്കുന്നു.
Gems#
519
Tabernacle一outer court (1)
In the outer court there were two things: the altar and the laver. All Bible students agree that the altar is the type of the cross of Christ and that the laver is the type of the work of the Holy Spirit. Have we experienced the altar and the laver? On the cross Christ was offered as our sin offering. He died for our sins, and He was even made sin on the cross for our sake, so He is our Passover. First Corinthians 5:7 clearly states that Christ is our Passover. The day that we believed in His death for our sins was the day of our Passover. It was on that day that we enjoyed Christ as our Passover lamb.
2026 ഫെബ്രുവരി 11
സമാഗമനകൂടാരം一പ്രാകാരം (1)
പ്രാകാരത്തിൽ രണ്ടു കാര്യങ്ങളുണ്ടായിരുന്നു: യാഗപീഠവും തൊട്ടിയും. യാഗപീഠം ക്രിസ്തുവിന്റെ ക്രൂശിന്റെ മുൻകുറിയാണെന്നും തൊട്ടി പരിശുദ്ധാത്മാവിന്റെ വേലയുടെ മുൻകുറിയാണെന്നും എല്ലാ ബൈബിൾ വിദ്യാർത്ഥികളും സമ്മതിക്കുന്നു. നാം യാഗപീഠവും തൊട്ടിയും അനുഭവമാക്കിയിട്ടുണ്ടോ? ക്രൂശിൽ ക്രിസ്തു നമ്മുടെ പാപയാഗമായി അർപ്പിക്കപ്പെട്ടു. അവൻ നമ്മുടെ പാപങ്ങൾക്കായി മരിച്ചു, നമുക്കായി ക്രൂശിൽ അവൻ പാപം ആക്കപ്പെടുകയും ചെയ്തു, അതിനാൽ അവൻ നമ്മുടെ പെസഹയാകുന്നു. 1 കൊരി 5:7 ക്രിസ്തു നമ്മുടെ പെസഹയാണെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു. നമ്മുടെ പാപങ്ങൾക്കുവേണ്ടിയുള്ള അവന്റെ മരണത്തിൽ നാം വിശ്വസിച്ച ദിവസം നമ്മുടെ പെസഹയുടെ ദിവസമായിരുന്നു. ആ ദിവസത്തിലാണ് നാം ക്രിസ്തുവിനെ നമ്മുടെ പെസഹ കുഞ്ഞാടായി ആസ്വദിച്ചത്.
Gems#
518
Four cruicial journeys (2)
In [2 Kings 2:1-14] there are four journeys. These include setting out from Gilgal, the journey to Bethel, the journey to Jericho, and the crossing of the Jordan River. Before Elijah was taken into heaven and Elisha received a double portion of the Holy Spirit, they passed through these four places. If we want to be like Elijah, who was taken into heaven, or like Elisha, who received the outer clothing of the Holy Spirit (that is, the Holy Spirit descending upon him like an outer garment), the crucial lesson is that we must travel on these four journeys. Whether we are raptured or receive the power of the Holy Spirit, we all must set out from Gilgal and journey until we cross the Jordan.
2026 ഫെബ്രുവരി 10
നാല് നിർണ്ണായക യാത്രകൾ (2)
[2 രാജാക്കന്മാർ 2:1-14]-ൽ നാല് യാത്രകളുണ്ട്. ഗില്ഗാലിൽ നിന്നുള്ള പുറപ്പെടൽ, ബേഥേലിലേക്കുള്ള യാത്ര, യെരീഹോവിലേക്കുള്ള യാത്ര, യോർദ്ദാൻ നദി കടക്കൽ എന്നിവയാണ് ഇവ. ഏലീയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിനും എലീശ പരിശുദ്ധാത്മാവിന്റെ ഇരട്ടി ഓഹരി പ്രാപിക്കുന്നതിനും മുമ്പ് അവർ ഈ നാല് സ്ഥലങ്ങളിലൂടെ കടന്നുപോയി. സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഏലീയാവിനെപ്പോലെയോ, അല്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ പുതപ്പ് (അതായത് പരിശുദ്ധാത്മാവ് ഒരു മേലങ്കിപോലെ അവന്റെ മേൽ ഇറങ്ങിവരുന്നത്) പ്രാപിച്ച എലീശയെപ്പോലെയോ ആകുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം ഈ നാല് യാത്രകൾ ചെയ്യണം എന്നതാണ് നിർണ്ണായകമായ പാഠം. നാം ഉൾപ്രാപണം ചെയ്യപ്പെടുകയാണെങ്കിലും പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കുകയാണെങ്കിലും, നാമെല്ലാവരും ഗില്ഗാലിൽ നിന്ന് പുറപ്പെട്ട് യോർദ്ദാൻ കടക്കുന്നത് വരെ യാത്ര ചെയ്യേണ്ടതുണ്ട്.
Gems#
517
Four cruicial journeys {1)
If we want to receive the rapture of Elijah and the outer garment of Elisha (the Holy Spirit), we must start from Gilgal and continue until we cross the river Jordan. The Holy Spirit can only descend upon those who are full of the resurrection life. We must not think that since we are born again, we will surely be raptured. God cannot rapture those who are not prepared. We must pass through Gilgal, Bethel, Jericho, and the river Jordan. We must pass through all these places before we can be raptured, just as Elijah did in that day. God has told us that we will be raptured. Now we need to follow our course. We should start from Gilgal and go on until we cross the Jordan. God is waiting for us there!
2026 ഫെബ്രുവരി 9
നാല് നിർണ്ണായക യാത്രകൾ {1)
ഏലീയാവിന്റെ ഉൾപ്രാപണവും എലീശയുടെ പുതപ്പും (പരിശുദ്ധാത്മാവ്) പ്രാപിക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം ഗില്ഗാലിൽ നിന്ന് ആരംഭിച്ച് യോർദ്ദാൻ നദി കടക്കുന്നത് വരെ തുടരണം. പുനരുത്ഥാന ജീവനാൽ നിറഞ്ഞവരുടെ മേൽ മാത്രമേ പരിശുദ്ധാത്മാവിന് ഇറങ്ങിവരാൻ കഴിയൂ. നാം വീണ്ടും ജനിച്ചതുകൊണ്ട് മാത്രം തീർച്ചയായും ഉൾപ്രാപണം ചെയ്യപ്പെടുമെന്ന് നാം വിചാരിക്കരുത്. ഒരുക്കമില്ലാത്തവരെ ദൈവം എടുക്കുകയില്ല. ഏലീയാവ് അന്ന് ചെയ്തതുപോലെ, ഉൾപ്രാപണം ചെയ്യപ്പെടുന്നതിന് മുമ്പ് നാം ഗില്ഗാൽ, ബേഥേൽ, യെരീഹോ, യോർദ്ദാൻ നദി എന്നിവയിലൂടെ കടന്നുപോകണം. നാം ഉൾപ്രാപണം ചെയ്യപ്പെടുമെന്ന് ദൈവം നമ്മോട് പറഞ്ഞിട്ടുണ്ട്. ഇനി നാം നമ്മുടെ പാത പിന്തുടരേണ്ടതുണ്ട്. നാം ഗില്ഗാലിൽ നിന്ന് ആരംഭിച്ച് യോർദ്ദാൻ കടക്കുന്നത് വരെ മുന്നോട്ട് പോകണം. ദൈവം അവിടെ നമുക്കായി കാത്തിരിക്കുകയാണ്!
Gems#
516
Overcoming death to be raptured
At this hour when the rapture is imminent, the last enemy that believers should overcome is death. Whether it is the death of the body, the death of the mind, or the death of the spiritual life, everything should be overcome. The present world is truly filled with the atmosphere of death. While preparing to be raptured, the believers must learn how to cross the Jordan and overcome death.
2026 ഫെബ്രുവരി 8
ഉൾപ്രാപണം ചെയ്യപ്പെടുവാൻ മരണത്തെ ജയിക ്കണം
ഉൾപ്രാപണം ആസന്നമായിരിക്കുന്ന ഈ സമയത്ത്, വിശ്വാസികൾ ജയിക്കേണ്ട അവസാന ശത്രു മരണമാണ്. അത് ശരീരത്തിന്റെ മരണമാകട്ടെ, മനസ്സിന്റെ മരണമാകട്ടെ, അല്ലെങ്കിൽ ആത്മിക ജീവന്റെ മരണമാകട്ടെ, സകലത്തെയും ജയിക്കണം. ഇപ്പോഴത്തെ ലോകം യഥാർത്ഥത്തിൽ മരണത്തിന്റെ അന്തരീക്ഷത്താൽ നിറഞ്ഞിരിക്കുകയാണ്. ഉൾപ്രാപണം ചെയ്യപ്പെടുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, യോർദ്ദാൻ എങ്ങനെ കടക്കണമെന്നും മരണത്തെ എങ്ങനെ ജയിക്കണമെന്നും വിശ്വാസികൾ പഠിക്കണം.
Gems#
515
Difference between crossing the Red Sea and crossing the river Jordan
There is a difference between crossing the Red Sea and crossing the river Jordan. The crossing of the Red Sea was forced upon the Israelites at that time. They had no alternative but to cross over because there were enemies pursuing. But crossing the river Jordan comes out of man’s willingness and is man’s own choice. There are some who will not cross the river Jordan. Many do not want the power of resurrection. Paul regarded the power of resurrection as important, and he pursued it (Phil. 3:10-12). Many people have already resurrected with the Lord, yet they still do not know the power of the Lord’s resurrection.
2026 ഫെബ്രുവരി 7
ചെങ്കടൽ കടക്കുന്നതും യോർദ്ദാൻ നദി കടക് കുന്നതും തമ്മിലുള്ള വ്യത്യാസം
ചെങ്കടൽ കടക്കുന്നതും യോർദ്ദാൻ നദി കടക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ചെങ്കടൽ കടക്കുന്നത് ആ സമയത്ത് യിസ്രായേല്യരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതായിരുന്നു. ശത്രുക്കൾ പിന്തുടരുന്നതിനാൽ അവർക്ക് കടന്നുപോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. എന്നാൽ യോർദ്ദാൻ നദി കടക്കുന്നത് മനുഷ്യന്റെ സന്നദ്ധതയിൽ നിന്ന് ഉണ്ടാകുന്നതും മനുഷ്യന്റെ സ്വന്തം തിരഞ്ഞെടുപ്പുമാണ്. യോർദ്ദാൻ നദി കടക്കാത്ത ചിലരുണ്ട്. അനേകർ പുനരുത്ഥാനത്തിന്റെ ശക്തി ആഗ്രഹിക്കുന്നില്ല. പൗലോസ് പുനരുത്ഥാനത്തിന്റെ ശക്തിയെ പ്രധാനമായി കണക്കാക്കുകയും അതിനെ പിൻപറ്റുകയും ചെയ്തു (ഫിലി 3:10-12). അനേകം ആളുകൾ കർത്താവിനോടൊപ്പം ഇതിനകം പുനരുത്ഥാനം ചെയ്തിട്ടുണ്ട്, എങ്കിലും അവർ ഇപ്പോഴും കർത്താവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അറിയുന്നില്ല.
Gems#
514
The pathway of obedience to God
There was no famine in Egypt. Even if there had been one, there was the relief of the old grain that had been stored. But in the land of Canaan, there were frequent famines. This tells us that there is no famine in the world. But, on the pathway of obedience to God, there are unavoidable times of famine. In the world there are no trials; but the pathway of obedience to God is full of trials. This is the road that must be traveled in order to be raptured and receive power.
2026 ഫെബ്രുവരി 6
ദൈവത്തോടുള്ള അനുസരണത്തിന്റെ പാത
മിസ്രയീമിൽ ക്ഷാമം ഇല്ലായിരുന്നു. ഒരുപക്ഷേ അവിടെ ഒന്നുണ്ടായിരുന്നെങ്കിൽ തന്നെയും, സംഭരിച്ചു വെച്ചിരുന്ന പഴയ ധാന്യത്തിന്റെ ആശ്വാസം അവിടെ ഉണ്ടായിരുന്നു. എന്നാൽ കനാൻ ദേശത്ത് കൂടെക്കൂടെ ക്ഷാമങ്ങൾ ഉണ്ടായിരുന്നു. ലോകത്തിൽ ക്ഷാമമില്ല എന്ന് ഇത് നമ്മോട് പറയുന്നു. എന്നാൽ, ദൈവത്തോടുള്ള അനുസരണത്തിന്റെ പാതയിൽ ഒഴിവാക്കാനാവാത്ത ക്ഷാമകാലങ്ങൾ ഉണ്ട്. ലോകത്തിൽ പരീക്ഷണങ്ങളില്ല; എന്നാൽ ദൈവത്തോടുള്ള അനുസരണത്തിന്റെ പാത പരീക്ഷണങ്ങൾ നിറഞ്ഞതാണ്. ഉൾപ്രാപണം ചെയ്യപ്പെടുന്നതിനും ശക്തി പ്രാപിക്കുന്നതിനുമായി സഞ്ചരിക്കേണ്ട പാതയാണിത്.
- 80Page 28
