top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 71
    Page 3

Gems#

683

Why does sin offering come before trespass offering

As we go deeper with the Lord in the inner life, we will understand why the sin offering is mentioned before the trespass offering in Leviticus. This is because sin is more serious than trespasses. Sin is the seed, the root, the source. The trespasses are merely the outward fruits. The most serious thing in the eyes of God is the sin in our nature. What we are is much more serious than what we do. Hence, we need the sin offering first; then we need the trespass offering.

2026 ജൂലൈ 25

എന്തുകൊണ്ടാണ് അകൃത്യയാഗത്തിന് മുമ്പ് പാപയാഗം വരുന്നത്

ആന്തരിക ജീവനിൽ നാം കർത്താവുമായി കൂടുതൽ ആഴത്തിലേക്ക് പോകുമ്പോൾ, ലേവ്യപുസ്തകത്തിൽ എന്തുകൊണ്ടാണ് അകൃത്യയാഗത്തിന് മുമ്പ് പാപയാഗത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത് എന്ന് നാം മനസ്സിലാക്കും. കാരണം, അകൃത്യങ്ങളേക്കാൾ ഗൗരവമുള്ളതാണ് പാപം. പാപം വിത്താണ്, വേരാണ്, ഉറവിടമാണ്. അകൃത്യങ്ങൾ കേവലം ബാഹ്യമായ ഫലങ്ങൾ മാത്രമാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ ഏറ്റവും ഗൗരവമുള്ള കാര്യം നമ്മുടെ സ്വഭാവത്തിലെ പാപമാണ്. നാം ചെയ്യുന്നത് എന്താണ് എന്നതിനേക്കാൾ വളരെ ഗൗരവമുള്ളതാണ് നാം എന്താണ് എന്നത്. ആകയാൽ, നമുക്ക് ആദ്യം പാപയാഗം ആവശ്യമാണ്; പിന്നീട് നമുക്ക് അകൃത്യയാഗം ആവശ്യമാണ്.

Gems#

682

We are all identical in nature

We are so different in our actions, but we are absolutely the same in our nature. Do you think that you are better in nature than a bank robber? Do you think that your nature is better than that of those who have committed the worst crimes? As far as our nature is concerned, there is no difference. Whether we are good or bad, whether we are moral or immoral, we are all identical in nature. But our deeds and actions may be very different from one another. So we have two problems: the problem of sin in our nature and the problem of sins in our actions and behavior.

2026 ജൂലൈ 24

നാം എല്ലാവരും പ്രകൃതത്തിൽ ഒന്നുതന്നെയാണ്

നമ്മുടെ പ്രവൃത്തികളിൽ നാം വളരെ വ്യത്യസ്തരാണ്, എന്നാൽ നമ്മുടെ പ്രകൃതത്തിൽ നാം തികച്ചും സമന്മാരാണ്. ബാങ്ക് കൊള്ളയടിക്കുന്ന ഒരുവനെക്കാൾ പ്രകൃതത്തിൽ നിങ്ങൾ മെച്ചപ്പെട്ടവനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തവരുടെ പ്രാകൃതത്തേക്കാൾ നിങ്ങളുടെ പ്രകൃതം മെച്ചപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നമ്മുടെ പ്രകൃതത്തെ സംബന്ധിച്ചിടത്തോളം, ഒരു വ്യത്യാസവുമില്ല. നാം നല്ലവരോ മോശപ്പെട്ടവരോ ആകട്ടെ, നാം ധാർമികതയുള്ളവരോ അധാർമികരോ ആകട്ടെ, നാം എല്ലാവരും പ്രകൃതത്തിൽ ഒന്നുതന്നെയാണ്. എന്നാൽ നമ്മുടെ ക്രിയകളും പ്രവൃത്തികളും അന്യോന്യം വളരെ വ്യത്യസ്തമായിരിക്കാം. അതിനാൽ നമുക്ക് രണ്ട് പ്രശ്നങ്ങളുണ്ട്: നമ്മുടെ പ്രകൃതത്തിലെ പാപത്തിന്റെ പ്രശ്നവും നമ്മുടെ പ്രവൃത്തികളിലും പെരുമാറ്റത്തിലുമുള്ള പാപങ്ങളുടെ പ്രശ്നവും.

Gems#

681

The Lamb of God, the Bronze Serpent, and the Grain of Wheat

In the Gospel of John three figures are used to describe Christ in His death: the Lamb of God (1:29), the bronze serpent (3:14), and a grain of wheat (12:24). These figures describe three aspects of Christ as our Savior. In dealing with sin, He is the Lamb. In dealing with Satan, the old serpent, He is the bronze serpent, the One in the likeness of the flesh of sin. In releasing the divine life to produce us as the many sons of God, He is the grain of wheat. Therefore, He is the Lamb-Savior, He is the Serpent-Savior, and He is the Grain-Savior. We have Him as our Savior in three aspects—to deal with our sin, to destroy the old serpent, and to produce us as the many sons of God.

2026 ജൂലൈ 23

ദൈവത്തിന്റെ കുഞ്ഞാട്, താമ്രസർപ്പം, ഗോതമ്പുമണി

യോഹന്നാന്റെ സുവിശേഷത്തിൽ ക്രിസ്തുവിനെ അവന്റെ മരണത്തിൽ വിവരിക്കുവാൻ മൂന്ന് പ്രതിരൂപങ്ങൾ ഉപയോഗിച്ചിരിക്കുന്നു: ദൈവത്തിന്റെ കുഞ്ഞാട് (1:29), താമ്രസർപ്പം (3:14), ഗോതമ്പുമണി (12:24). ഈ പ്രതിരൂപങ്ങൾ നമ്മുടെ രക്ഷകനായ ക്രിസ്തുവിന്റെ മൂന്ന് വശങ്ങളെ വിവരിക്കുന്നു. പാപത്തോട് ഇടപെടുമ്പോൾ, അവൻ കുഞ്ഞാടാണ്. പഴയ സർപ്പമായ സാത്താനോട് ഇടപെടുമ്പോൾ, അവൻ പാപജഡത്തിന്റെ സാദൃശ്യത്തിലുള്ളവനായ താമ്രസർപ്പമാണ്. ദൈവത്തിന്റെ അനേകം പുത്രന്മാരായി നമ്മെ ഉൽപാദിപ്പിക്കുവാൻ ദിവ്യജീവനെ വിടുവിക്കുന്നതിൽ, അവൻ ഗോതമ്പുമണിയാണ്. ആകയാൽ, അവൻ കുഞ്ഞാട്-രക്ഷകനാണ്, അവൻ സർപ്പം-രക്ഷകനാണ്, അവൻ ഗോതമ്പുമണി-രക്ഷകനുമാണ്. നമ്മുടെ പാപത്തോട് ഇടപെടുവാനും, പഴയ സർപ്പത്തെ നശിപ്പിക്കുവാനും, ദൈവത്തിന്റെ അനേകം പുത്രന്മാരായി നമ്മെ ഉൽപാദിപ്പിക്കുവാനും—മൂന്ന് വശങ്ങളിൽ അവൻ നമുക്ക് രക്ഷകനായി ഉണ്ട്.

Gems#

680

Amount of peace we have

When we get out of Christ, we have no peace. If we are short of peace, we are short of Christ. The amount of peace we have depends on how much of Christ we have. Having peace is a measurement to show us to what degree we enjoy Christ.

2026 ജൂലൈ 22

നമുക്കുള്ള സമാധാനത്തിന്റെ അളവ്

നാം ക്രിസ്തുവിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നമുക്ക് സമാധാനം ഉണ്ടായിരിക്കുകയില്ല. നമുക്ക് സമാധാനത്തിന് കുറവുണ്ടെങ്കിൽ, നമുക്ക് ക്രിസ്തുവിന്റെ കുറവുണ്ട്. നമുക്കുള്ള സമാധാനത്തിന്റെ അളവ് നമുക്ക് എത്രത്തോളം ക്രിസ്തുവുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സമാധാനം ഉണ്ടായിരിക്കുക എന്നത് നാം ഏത് അളവോളം ക്രിസ്തുവിനെ ആസ്വദിക്കുന്നു എന്ന് നമ്മെ കാണിക്കുന്ന ഒരു അളവുകോലാണ്.

Gems#

679

The blood and the ashes

Two things remain in the sin offering as a strong testimony to us: the blood and the ashes. The blood is at the base of the altar, and the ashes are in the clean place. The blood is proof that God’s requirement has been fully met, and now we are under God’s acceptance. The ashes declare that all our judgment is over. The ashes are the remainder of something that has been burnt. Christ has been burnt and thoroughly judged on our behalf. He has passed through all the judgment, so the remainder is ashes. When we see the ashes, we realize that the judgment is past. Hallelujah for such a sin offering! The blood and the ashes are very meaningful to us.

2026 ജൂലൈ 21

രക്തവും ചാരവും

നമുക്ക് ശക്തമായ ഒരു സാക്ഷ്യമായി പാപയാഗത്തിൽ രണ്ടു കാര്യങ്ങൾ ശേഷിക്കുന്നു: രക്തവും ചാരവും. രക്തം യാഗപീഠത്തിന്റെ ചുവട്ടിലും ചാരം വെടിപ്പുള്ള സ്ഥലത്തും ആയിരിക്കുന്നു. ദൈവത്തിന്റെ നിബന്ധന പൂർണ്ണമായി നിറവേറ്റപ്പെട്ടു എന്നതിന്റെ തെളിവാണ് രക്തം, ഇപ്പോൾ നാം ദൈവത്തിന്റെ സ്വീകാര്യതയിൻ കീഴിലാണ്. നമ്മുടെ എല്ലാ ന്യായവിധിയും കഴിഞ്ഞു എന്ന് ചാരം പ്രഖ്യാപിക്കുന്നു. ചാരം എന്നത് ദഹിപ്പിക്കപ്പെട്ട ഒന്നിന്റെ ശേഷിപ്പാണ്. ക്രിസ്തു നമുക്കുവേണ്ടി ദഹിപ്പിക്കപ്പെടുകയും സമഗ്രമായി ന്യായവിധിക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. അവൻ എല്ലാ ന്യായവിധികളിലൂടെയും കടന്നുപോയി, അതിനാൽ ശേഷിപ്പ് ചാരമാണ്. ചാരം കാണുമ്പോൾ, ന്യായവിധി കഴിഞ്ഞു എന്ന് നാം തിരിച്ചറിയുന്നു. ഇങ്ങനെയുള്ള ഒരു പാപയാഗത്തിനായി ഹാലേലൂയ്യ! രക്തവും ചാരവും നമുക്ക് വളരെ അർത്ഥവത്തായതാണ്.

Gems#

678

Source of our mistakes

What is the source of our mistakes? We may say that it is sin, but this can be just a doctrinal answer. We must realize that we are the source of all our mistakes. We are just sin. Therefore, we need Christ as our sin offering. Within every drop of our blood and every fiber of our muscle is sin. We are simply constituted of sin. And because we are sin, we need a sin offering. Praise the Lord that Christ is our sin offering! Second Corinthians 5:21 says that Christ was made sin on our behalf.

2026 ജൂലൈ 20

നമ്മുടെ തെറ്റുകളുടെ സ്രോതസ്സ്

നമ്മുടെ തെറ്റുകളുടെ സ്രോതസ്സ് എന്താണ്? അത് പാപമാണ് എന്ന് നാം പറഞ്ഞേക്കാം, എന്നാൽ അത് വെറും ഒരു ഉപദേശപരമായ മറുപടി മാത്രമായിരിക്കാം. നാം തന്നെയാണ് നമ്മുടെ സകല തെറ്റുകളുടെയും സ്രോതസ്സ് എന്ന് നാം തിരിച്ചറിയണം. നാം കേവലം പാപം തന്നെയാണ്. അതിനാൽ നമ്മുടെ പാപയാഗമെന്ന നിലയിൽ ക്രിസ്തുവിനെ നമുക്ക് ആവശ്യമാണ്. നമ്മുടെ രക്തത്തിന്റെ ഓരോ തുള്ളിക്കുള്ളിലും നമ്മുടെ പേശിയുടെ ഓരോ നാരുകൾക്കുള്ളിലും പാപമാണ്. നാം കേവലം പാപത്താൽ സംരചിക്കപ്പെട്ടവരാണ്. നാം പാപമായതിനാൽ, നമുക്ക് പാപയാഗം ആവശ്യമാണ്. ക്രിസ്തു നമ്മുടെ പാപയാഗമായിരിക്കുന്നതിനാൽ കർത്താവിന് സ്തുതി! 2 കൊരി 5:21 പറയുന്നു, ക്രിസ്തുവിനെ നമുക്കു പകരം പാപമാക്കി എന്ന്.

Gems#

677

Sin and Sins

The New Testament deals with the problem of sin by using both the word sin in singular and the word sins in plural. Sin refers to the indwelling sin, which came through Adam into mankind from Satan (Rom. 5:12). Sins refers to the sinful deeds, the fruits of the indwelling sin. Our sin, the indwelling sin in our nature (Rom. 7:17), has been taken care of by Christ as our sin offering. Our sins, our trespasses, have been taken care of by Christ as our trespass offering.

2026 ജൂലൈ 19

പാപവും പാപങ്ങളും

പുതിയ നിയമം പാപം എന്ന വാക്ക് ഏകവചനത്തിലും പാപങ്ങൾ എന്ന വാക്ക് ബഹുവചനത്തിലും ഉപയോഗിച്ചുകൊണ്ട് പാപത്തിന്റെ പ്രശ്നത്തോട് ഇടപെടുന്നു. പാപം എന്നത് സാത്താനിൽ നിന്ന് ആദാമിലൂടെ മനുഷ്യവർഗത്തിലേക്ക് വന്ന ഉൾവസിക്കുന്ന പാപത്തെ സൂചിപ്പിക്കുന്നു (റോമ. 5:12). പാപങ്ങൾ എന്നത് ഉൾവസിക്കുന്ന പാപത്തിന്റെ ഫലങ്ങളായ പാപകരമായ പ്രവൃത്തികളെ സൂചിപ്പിക്കുന്നു. നമ്മുടെ പാപം അഥവാ നമ്മുടെ സ്വഭാവത്തിൽ ഉൾവസിക്കുന്ന പാപത്തോട് (റോമ. 7:17), നമ്മുടെ പാപയാഗമെന്ന നിലയിൽ ക്രിസ്തു ഇടപെട്ടു. നമ്മുടെ പാപങ്ങൾ അഥവാ നമ്മുടെ അകൃത്യങ്ങളോട്, നമ്മുടെ അകൃത്യയാഗമെന്ന നിലയിൽ ക്രിസ്തു ഇടപെട്ടു.

Gems#

676

Five kinds of offerings (3)

This is our condition before God. We are not for God, we are not fine and perfect, we have no peace with God and man, we are just sin itself, and we are full of mistakes and wrongdoings. These are our five conditions, so we need five kinds of offerings. But, praise the Lord! This means that we can apply Christ in at least five aspects. He is just the One that we need. We are not for God, but He is. We are not perfect, but He is. We do not have peace, but He is peace. We are sinful, we are sin, but He is the sin offering to deal with our sin. And we are full of mistakes, but He is our trespass offering.

2026 ജൂലൈ 18

അഞ്ച് തരം യാഗങ്ങൾ (3)

ഇതാണ് ദൈവമുമ്പാകെയുള്ള നമ്മുടെ അവസ്ഥ. നാം ദൈവത്തിനായുള്ളവരല്ല, നാം നേരിയവരും തികഞ്ഞവരുമല്ല, നമുക്ക് ദൈവത്തോടും മനുഷ്യനോടും സമാധാനമില്ല, നാം കേവലം പാപം തന്നെയാണ്, കൂടാതെ നാം തെറ്റുകളും കുറ്റങ്ങളുംകൊണ്ട് നിറഞ്ഞവരുമാണ്. ഇവയാണ് നമ്മുടെ അഞ്ച് അവസ്ഥകൾ, അതിനാൽ നമുക്ക് അഞ്ച് തരം യാഗങ്ങൾ ആവശ്യമാണ്. എന്നാൽ, കർത്താവിന് സ്തുതി! കുറഞ്ഞത് അഞ്ച് വശങ്ങളിലെങ്കിലും നമുക്ക് ക്രിസ്തുവിനെ പ്രയോഗിക്കുവാൻ കഴിയും എന്നാണ് ഇതിനർത്ഥം. അവൻ തന്നെയാണ് നമുക്ക് ആവശ്യമായിരിക്കുന്നവൻ. നാം ദൈവത്തിനായുള്ളവരല്ല, എന്നാൽ അവൻ ആകുന്നു. നാം തികഞ്ഞവരല്ല, എന്നാൽ അവൻ ആകുന്നു. നമുക്ക് സമാധാനമില്ല, എന്നാൽ അവൻ സമാധാനമാകുന്നു. നാം പാപികളാണ്, നാം പാപമാണ്, എന്നാൽ നമ്മുടെ പാപത്തോട് ഇടപെടുവാൻ അവൻ പാപയാഗമാകുന്നു. കൂടാതെ നാം തെറ്റുകളാൽ നിറഞ്ഞവരാണ്, എന്നാൽ അവൻ നമ്മുടെ അകൃത്യയാഗമാകുന്നു.

Gems#

675

Five kinds of offerings (2)

Then we are sinful. And even more than that, we are sin. We are just sin itself. So we need Christ as our sin offering. And because we are sin, we are full of mistakes and wrongdoings. There is nothing right with us... we are wrong with everyone! We are wrong in every aspect. Therefore, we need Christ as our trespass offering.

2026 ജൂലൈ 17

അഞ്ച് തരം യാഗങ്ങൾ (2)

പിന്നീട് നാം പാപികളാണ്. അതിലുപരിയായി, നാം പാപമാണ്. നാം കേവലം പാപം തന്നെയാണ്. അതിനാൽ നമ്മുടെ പാപയാഗമായി ക്രിസ്തുവിനെ നമുക്ക് ആവശ്യമുണ്ട്. കൂടാതെ നാം പാപമായതിനാൽ, നാം തെറ്റുകളും കുറ്റങ്ങളും കൊണ്ട് നിറഞ്ഞവരാണ്. നമ്മിൽ ശരിയായ് ഒന്നുമില്ല... നാം സകലരോടും തെറ്റായവരാണ്! നാം എല്ലാ വശങ്ങളിലും തെറ്റായവരാണ്. അതിനാൽ നമ്മുടെ അകൃത്യയാഗമായി ക്രിസ്തുവിനെ നമുക്ക് ആവശ്യമുണ്ട്.

Gems#

674

Five kinds of offerings (1)

Why the five kinds of offerings were needed. It is because, in the presence of God, we are in five kinds of situations or conditions. We were made for God, but we are not for God. Therefore, we need Christ as the One who is absolutely for God as our burnt offering. Neither are we fine or perfect or properly balanced. Hence, we need Christ as the meal offering, because He is so fine, so perfect, and so balanced in His humanity. Also, we have no peace with God or with others. We do not have peace with God, and we do not have peace with one another. So we need Christ as our peace offering.

2026 ജൂലൈ 16

അഞ്ച് തരം യാഗങ്ങൾ (1)

എന്തുകൊണ്ടാണ് അഞ്ച് തരം യാഗങ്ങൾ ആവശ്യമായി വന്നത്. കാരണം, ദൈവത്തിന്റെ സന്നിധിയിൽ, നാം അഞ്ച് തരത്തിലുള്ള സാഹചര്യങ്ങളിലോ അവസ്ഥകളിലോ ആയതിനാലാണ്. നാം ദൈവത്തിനായി ഉണ്ടാക്കപ്പെട്ടവരാണ്, എന്നാൽ നാം ദൈവത്തിനായുള്ളവരല്ല. അതിനാൽ, നമ്മുടെ ഹോമയാഗമായി ദൈവത്തിനായി പൂർണ്ണമായിരിക്കുന്ന ഒരുവനായി ക്രിസ്തുവിനെ നമുക്ക് ആവശ്യമുണ്ട്. നാം നേരിയവരോ തികഞ്ഞവരോ അല്ല, അതുപോലെ ശരിയായി സന്തുലിതരോ അല്ല. അതിനാൽ, ക്രിസ്തുവിനെ ഭോജനയാഗമായി നമുക്ക് ആവശ്യമുണ്ട്, കാരണം അവൻ തന്റെ മനുഷ്യത്വത്തിൽ അത്രയധികം നേരിയവനും, തികഞ്ഞവനും, സന്തുലിതനുമാണ്. കൂടാതെ, നമുക്ക് ദൈവത്തോടോ മറ്റുള്ളവരോടോ സമാധാനമില്ല. നമുക്ക് ദൈവവുമായി സമാധാനമില്ല, നമുക്ക് അന്യോന്യം സമാധാനവുമില്ല. അതിനാൽ ക്രിസ്തുവിനെ നമ്മുടെ സമാധാനയാഗമായി നമുക്ക് ആവശ്യമുണ്ട്.

  • 71
    Page 3

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page