Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 71Page 5
Gems#
663
The kingdom, the power, and the glory (1)
At the end of the Lord’s prayer, we have the words, “Yours is the kingdom and the power and the glory forever” (Matt. 6:13). Here we see the kingdom, the power, and the glory. Without the kingdom it is impossible to exercise power, and without power there is no glory. Hence, God needs a kingdom on the earth so that He may exercise His power to manifest His glory... in this kingdom God will be free to exercise His authority and power. It is in this realm of His authority in the kingdom that God can express His glory. Glory is simply the manifestation of God Himself.
2026 ജൂലൈ 5
രാജ്യവും ശക്തിയും മഹത്വവും (1)
കർത്താവിന്റെ പ്രാർഥനയുടെ അവസാനത്തിൽ, "രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിന്റേതാകുന്നു" (മത്താ. 6:13) എന്ന വചനമുണ്ട്. ഇവിടെ നാം രാജ്യവും ശക്തിയും മഹത്വവും കാണുന്നു. രാജ്യമില്ലാതെ ശക്തി പ്രയോഗിക്കുവാൻ സാധ്യമല്ല, ശക്തിയില്ലാതെ മഹത്വവുമില്ല. അതിനാൽ, തന്റെ ശക്തി പ്രയോഗിക്കുന്നതിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തുവാൻ തക്കവണ്ണം ദൈവത്തിന് ഭൂമിയിൽ ഒരു രാജ്യം ആവശ്യമാണ്... ഈ രാജ്യത്തിൽ തന്റെ അധികാരവും ശക്തിയും പ്രയോഗിക്കുവാൻ ദൈവത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. രാജ്യത്തിലെ തന്റെ അധികാരത്തിന്റെ ഈ മണ്ഡലത്തിലാണ് ദൈവത്തിന് തന്റെ തേജസ്സ് ആവിഷ്ക്കരിക്കുവാൻ കഴിയുന്നത്. തേജസ്സ് എന്നത് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതാണ്.
Gems#
662
Humanity of Jesus is the heavenly salt
The Lord Jesus told us in Matthew 5 that we are the salt of the earth and the light of the world. The function of salt is to kill corrupting elements so that things may be preserved. There is much corruption on the earth today. Everywhere you go you can see the germs of corruption. How we need the salt! And the basic element of the salt is nothing but the humanity of Jesus. The humanity of Jesus in our daily walk is the heavenly salt. The more we live by the humanity of Jesus, the more salty we will be. With this humanity there is the killing power for all the corrupting germs.
2026 ജൂലൈ 4
യേശുവിന്റെ മനുഷ്യത്വമാണ് സ്വർഗീയ ഉപ്പ്
മത്തായി 5-ൽ കർത്താവായ യേശു നമ്മോട് പറഞ്ഞത് നാം ഭൂമിയുടെ ഉപ്പാകുന്നു എന്നും ലോകത്തിന്റെ വെളിച്ചമാകുന്നു എന്നുമാണ്. ഉപ്പിന്റെ പ്രവർത്തനം ദൂഷിതമാക്കുന്ന മൂലകങ്ങളെ നശിപ്പിക്കുക എന്നതാണ്, അങ്ങനെ കാര്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കപ്പെടുവാൻ ഇടയാകുന്നു. ഇന്ന് ഭൂമിയിൽ വളരെയധികം ദൂഷ്യമുണ്ട്. നിങ്ങൾ പോകുന്നിടത്തെല്ലാം ദൂഷ്യത്തിന്റെ അണുക്കളെ കാണുവാൻ കഴിയും. നമുക്ക് ഉപ്പ് എത്രമാത്രം ആവശ്യമാണ്! ഈ ഉപ്പിന്റെ അടിസ്ഥാന മൂലകം യേശുവിന്റെ മനുഷ്യത്വമല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ ദിനംപ്രതിയുള്ള നടപ്പിലെ യേശുവിന്റെ മനുഷ്യത്വമാണ് സ്വർഗീയ ഉപ്പ്. നാം യേശുവിന്റെ മനുഷ്യത്വത്താൽ എത്രത്തോളം ജീവിക്കുന്നുവോ, അത്രത്തോളം നാം ഉപ്പുള്ളവരായിരിക്കും. ഈ മനുഷ്യത്വത്തോടുകൂടെ ദൂഷിതമാക്കുന്ന എല്ലാ അണുക്കളെയും നശിപ്പിക്കുന്നതിനുള്ള ശക്തിയുണ്ട്.
Gems#
661
Fruit of the Spirit comes forth from the humanity of Jesus (4)
We not only need His power; we need His humanity. We not only need what He can do; we need what He is. I cannot believe that the miraculous gifts are the remedy for today’s generation. Rather, the proper humanity shining forth through the young brothers and sisters will be a strong testimony and remedy to this present age. This humanity will also cause us to have the strongest church life. The fruit of the Spirit is just the expression of the humanity of Jesus.
2026 ജൂലൈ 3
ആത്മാവിന്റെ ഫലം യേശുവിന്റെ മനുഷ്യത്വത്തിൽ നിന്ന് പുറപ്പെടുന്നു (4)
നമുക്ക് അവന്റെ ശക്തി മാത്രമല്ല ആവശ്യമായിരിക്കുന്നത്; നമുക്ക് അവന്റെ മനുഷ്യത്വവും ആവശ്യമുണ്ട്. അവൻ ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ല നമുക്ക് ആവശ്യം; അവൻ എന്തായിരിക്കുന്നുവോ അതാണ് നമ്മുക്ക് ആവശ്യം. അത്ഭുതകരമായ ഉപഹാരങ്ങളാണ് ഇന്നത്തെ തലമുറയ്ക്കുള്ള മറുമരുന്ന് എന്ന് എനിക്ക് വിശ്വസിക്കുവാൻ കഴിയില്ല. പകരം, ചെറുപ്പക്കാരായ സഹോദരീ സഹോദരന്മാരിലൂടെ പ്രകാശിക്കുന്ന ശരിയായ മനുഷ്യത്വം ഇന്നത്തെ ഈ യുഗത്തിന് ശക്തമായൊരു സാക്ഷ്യവും മറുമരുന്നും ആയിരിക്കും. ഈ മനുഷ്യത്വം നമുക്ക് ഏറ്റവും ശക്തമായ സഭ ജീവിതം ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യും. ആത്മാവിന്റെ ഫലം എന്നത് യേശുവിന്റെ മനുഷ്യത്വത്തിന്റെ ആവിഷ്കാരമാണ്.
Gems#
660
Fruit of the Spirit comes forth from the humanity of Jesus (3)
Suppose we have two brothers before us. One has a marvelous healing gift, and the other takes the humanity of Jesus to be gentle, meek, joyous, and full of self-control and long-suffering. Which of these two brothers would you prefer? I am afraid that many Christians would pay little attention to the one with the proper humanity. All would admire the one with the healing gift, and he would even be advertised in the newspaper. I have never seen an advertisement in the newspaper concerning a Christian who is exercising the proper humanity.
2026 ജൂലൈ 2
ആത്മാവിന്റെ ഫലം യേശുവിന്റെ മനുഷ്യത്വത്തിൽ നിന്ന് പുറപ്പെടുന്നു (3)
നമ്മുടെ മുമ്പാകെ രണ്ട് സഹോദരന്മാർ ഉണ്ടെന്ന് വിചാരിക്കുക. ഒരാൾക്ക് അത്ഭുതകരമായ ഒരു രോഗസൗഖ്യ വരമുണ്ട്, മറ്റേയാൾ ശാന്തതയും, സൗമ്യതയും, സന്തോഷവും, പൂർണ്ണമായ ഇന്ദ്രിയജയവും, ദീർഘക്ഷമയും ഉള്ളവനായിരിക്കുവാൻ യേശുവിന്റെ മനുഷ്യത്വത്തെ സ്വീകരിക്കുന്നു. ഈ രണ്ട് സഹോദരന്മാരിൽ ആരെയാണ് നിങ്ങൾ താല്പര്യപ്പെടുക? ശരിയായ മനുഷ്യത്വമുള്ളവന് പല ക്രിസ്ത്യാനികളും വളരെ കുറച്ച് ശ്രദ്ധ മാത്രമേ നൽകുകയുള്ളൂ എന്ന് ഞാൻ ഭയപ്പെടുന്നു. എല്ലാവരും രോഗസൗഖ്യ വരമുള്ളവനെ പ്രശംസിക്കും, അവൻ പത്രങ്ങളിൽ പരസ്യം ചെയ്യപ്പെടുകപോലും ചെയ്യും. ശരിയായ മനുഷ്യത്വത്തെ വ്യായാമം ചെയ്യുന്ന ഒരു ക്രിസ്ത്യാനിയെക്കുറിച്ചുള്ള ഒരു പരസ്യവും ഞാൻ പത്രങ്ങളിൽ ഒരിയ്ക്കലും കണ്ടിട്ടില്ല.
Gems#
659
Fruit of the Spirit comes forth from the humanity of Jesus (2)
Paul did not say that the fruit of the Spirit is divine healing. Healing is something that is performed outwardly, but gentleness, meekness, and self-control are part of one’s being. Our being is much more important than our doing. Hudson Taylor, the founder of the China Inland Mission, once said that God pays more attention to what we are than to what we do. Many Christians pay too much attention to what people do, rather than what they are.
2026 ജൂലൈ 1
ആത്മാവിന്റെ ഫലം യേശുവിന്റെ മനുഷ്യത്വത്തിൽ നിന്ന് പുറപ്പെടുന്നു (2)
ആത്മാവിന്റെ ഫലം ദിവ്യ രോഗസൗഖ്യം ആണ് എന്ന് പൗലോസ് പറഞ്ഞില്ല. സൗഖ്യമാക്കൽ എന്നത് പുറമേ നിർവഹിക്കപ്പെടുന്ന ഒരു കാര്യമാണ്, എന്നാൽ ശാന്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ ഒരുവന്റെ ആളത്തത്തിന്റെ ഭാഗമാണ്. നാം ചെയ്യുന്ന വേലയെക്കാൾ വളരെ പ്രധാനപ്പെട്ടത് നമ്മുടെ ആളത്തമാണ്. ചൈന ഇൻലാൻഡ് മിഷന്റെ സ്ഥാപകനായ ഹഡ്‌സൺ ടെയ്‌ലർ ഒരിക്കൽ പറഞ്ഞു, നാം എന്ത് ചെയ്യുന്നു എന്നതിനേക്കാൾ നാം എന്തായിരിക്കുന്നു എന്നതിനാണ് ദൈവം കൂടുതൽ ശ്രദ്ധ നൽകുന്നത് എന്ന്. പല ക്രിസ്ത്യാനികളും മനുഷ്യർ എന്തായിരിക്കുന്നു എന്നതിനേക്കാൾ അവർ എന്ത് ചെയ്യുന്നു എന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.
Gems#
658
Fruit of the Spirit comes forth from the humanity of Jesus (1)
In Galatians 5:22-23 Paul speaks of the fruit of the Spirit. The Spirit here refers to the Spirit of the humanity of Jesus. Paul does not speak of the fruit of the Spirit of God or the fruit of the Holy Spirit. This is the Spirit of Jesus, because all the items mentioned are human virtues. “The fruit of the Spirit is love, joy, peace, long-suffering, kindness, goodness, faithfulness, meekness, self-control; against such things there is no law.” The things that are mentioned in these verses are not divinely powerful or miraculous. They are something of humanity—but not of our humanity. These things come forth only from the humanity of Jesus.
2026 ജൂൺ 30
ആത്മാവിന്റെ ഫലം യേശുവിന്റെ മനുഷ്യത്വത്തിൽ നിന്ന് പു റപ്പെടുന്നു (1)
ഗലാത്യർ 5:22-23-ൽ പൗലോസ് ആത്മാവിന്റെ ഫലത്തെക്കുറിച്ച് സംസാരിക്കുന്നു. ഇവിടെ ആത്മാവ് എന്നത് യേശുവിന്റെ മനുഷ്യത്വത്തിന്റെ ആത്മാവിനെയാണ് സൂചിപ്പിക്കുന്നത്. പൗലോസ് ദൈവത്തിന്റെ ആത്മാവിന്റെ ഫലമെന്നോ പരിശുദ്ധാത്മാവിന്റെ ഫലമെന്നോ അല്ല സംസാരിക്കുന്നത്. ഇത് യേശുവിന്റെ ആത്മാവാണ്, കാരണം പരാമർശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും മാനുഷിക നന്മകളാണ്. “ആത്മാവിന്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഇങ്ങനെയുള്ളവയ്ക്ക് എതിരായി ഒരു ന്യായപ്രമാണവുമില്ല.” ഈ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ ദിവ്യമായി ശക്തമോ അത്ഭുതകരമോ ആയവയല്ല. അവ മനുഷ്യത്വത്തിന്റെ ചില കാര്യങ്ങളാണ്—എന്നാൽ നമ്മുടെ മനുഷ്യത്വത്തിന്റേതല്ല. ഈ കാര്യങ്ങൾ യേശുവിന്റെ മനുഷ്യത്വത്തിൽ നിന്ന് മാത്രം പുറപ്പെടുന്നവയാണ്.
Gems#
657
Transforming element is the humanity of Jesus
We all need to be solid men and women with a proper humanity. In the New Jerusalem there is not one piece of clay. All the materials are precious stones, very solid and strong. This is the humanity of Jesus. We all need to be very solid in the Lord’s humanity. We should not remain as a piece of clay, but be transformed by the Lord’s humanity into precious materials for God’s building. The transforming element under the work of the Holy Spirit is the humanity of the Lord Jesus.
2026 ജൂൺ 29
രൂപാന്തരപ്പെടുത്തുന്ന മൂലകം യേശുവിന്റെ മനുഷ്യത്വമാണ്
നാം ഏവരും ശരിയായ മനുഷ്യത്വമുള്ള ഘനമുള്ള പുരുഷന്മാരും സ്ത്രീകളുമായിരിക്കേണ്ട ആവശ്യമുണ്ട്. പുതിയ യെരൂശലേമിൽ ഒരൊറ്റ കളിമൺ കഷണം പോലുമില്ല. എല്ലാ സാമഗ്രികളും വളരെ ഘനമുള്ളതും ശക്തവുമായ വിലയേറിയ കല്ലുകളാണ്. ഇത് യേശുവിന്റെ മനുഷ്യത്വമാണ്. കർത്താവിന്റെ മനുഷ്യത്വത്തിൽ നാം ഏവരും വളരെ ഘനമുള്ളവരായിരിക്കേണ്ട ആവശ്യമുണ്ട്. നാം ഒരു കളിമൺ കഷണമായി അവശേഷിക്കരുത്, മറിച്ച് ദൈവത്തിന്റെ കെട്ടിടത്തിനായ് വിലയേറിയ സാമഗ്രികളായി കർത്താവിന്റെ മനുഷ്യത്വത്താൽ രൂപാന്തരപ്പെടണം. പരിശുദ്ധാത്മാവിന്റെ വേലയിൻ കീഴിലുള്ള രൂപാന്തരപ്പെടുത്തുന്ന മൂലകം കർത്താവായ യേശുവിന്റെ മനുഷ്യത്വമാണ്.
Gems#
656
Spiritual warfare is mainly dependent upon the humanity of Jesus (4)
Christians today have the wrong concept. They believe that to fight the spiritual warfare we need spiritual power with something heavenly and divine. The spiritual warfare between the enemy and the saints is not so much in divine power but in the proper humanity. For the spiritual warfare we need the humanity of Jesus. To fight the battle against the enemy, we must exercise the humanity of Jesus in our daily walk. Our family life needs the humanity of Jesus. Among the saints in the church we need the humanity of Jesus.
2026 ജൂൺ 28
ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു (4)
ഇന്നത്തെ ക്രിസ്ത്യാനികൾക്ക് തെറ്റായ ഒരു ധാരണയാണുള്ളത്. ആത്മിക പോരാട്ടം നടത്തുവാൻ സ്വർഗ്ഗീയവും ദിവ്യവുമായ എന്തെങ്കിലും ആത്മിക ശക്തി നമുക്ക് ആവശ്യമുണ്ട് എന്ന് അവർ വിശ്വസിക്കുന്നു. പ്രതിയോഗിയും വിശുദ്ധന്മാരും തമ്മിലുള്ള ആത്മിക പോരാട്ടം ദിവ്യ ശക്തിയിലല്ല, മറിച്ച് ശരിയായ മനുഷ്യത്വത്തിലാണ് ഏറെയുള്ളത്. ആത്മിക പോരാട്ടത്തിനായി നമുക്ക് യേശുവിന്റെ മനുഷ്യത്വം ആവശ്യമാണ്. ശത്രുവിനെതിരെയുള്ള പോരാട്ടം നടത്തുവാൻ, നമ്മുടെ ദൈനംദിന നടപ്പിൽ നാം യേശുവിന്റെ മനുഷ്യത്വത്തെ പ്രയോഗിക്കണം. നമ്മുടെ കുടുംബ ജീവിതത്തിന് യേശുവിന്റെ മനുഷ്യത്വം ആവശ്യമാണ്. സഭയിലെ വിശുദ്ധന്മാരുടെ ഇടയിൽ നമുക്ക് യേശുവിന്റെ മനുഷ്യത്വം ആവശ്യമാണ്.
Gems#
655
Spiritual warfare is mainly dependent upon the humanity of Jesus (3)
Praise the Lord for Genesis 3:15! God promised that Christ would come as the seed of a woman. This seed of woman is a man, but a man who is different from the other man. The Bible says that Christ is the second man (1 Cor. 15:47). The first man failed, and then God sent the second man. Christ became a man to fight the battle for God. He partook of blood and flesh in order that through death He might destroy the devil (Heb. 2:14). These verses reveal to us that Christ as a man fought with His humanity against Satan.
2026 ജൂൺ 27
ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു (3)
ഉല്പത്തി 3:15-നായി കർത്താവിനെ സ്തുതിപ്പിൻ! ക്രിസ്തു ഒരു സ്ത്രീയുടെ സന്തതിയായി വരും എന്ന് ദൈവം വാഗ്ദാനം ചെയ്തു. സ്ത്രീയുടെ ഈ സന്തതി ഒരു മനുഷ്യനാണ്, എന്നാൽ മറ്റുള്ള മനുഷ്യരിൽ നിന്ന് വ്യത്യസ്തനായ ഒരു മനുഷ്യൻ. ക്രിസ്തു രണ്ടാമത്തെ മനുഷ്യനാണ് എന്ന് ബൈബിൾ പറയുന്നു (1 കൊരി. 15:47). ഒന്നാമത്തെ മനുഷ്യൻ പരാജയപ്പെട്ടു, പിന്നീട് ദൈവം രണ്ടാമത്തെ മനുഷ്യനെ അയച്ചു. ദൈവത്തിനായി പോരാട്ടം നടത്തുവാൻ ക്രിസ്തു ഒരു മനുഷ്യനായിത്തീർന്നു. അവൻ മരണത്തിലൂടെ പിശാചിനെ നശിപ്പിക്കേണ്ടതിന് ജഡരക്തത്തിൽ പങ്കാളിയായിത്തീർന്നു (എബ്രാ. 2:14). ക്രിസ്തു ഒരു മനുഷ്യൻ എന്ന നിലയിൽ തന്റെ മനുഷ്യത്വത്തിൽ സാത്താനോട് പോരാടി എന്ന് ഈ വാക്യങ്ങൾ നമുക്ക് വെളിപ്പെടുത്തുന്നു.
Gems#
654
Spiritual warfare is mainly dependent upon the humanity of Jesus (2)
In Genesis 1 God says that He commits His dominion to man so that man might subdue the earth. The word subdue (Gen. 1:28) includes the meaning of fighting. It is impossible to subdue something without a certain kind of fighting. God’s intention was that man would war against Satan to subdue the rebellious earth. Yet we know how man was ruined by Satan. Satan knew that man was strategic in the spiritual warfare; therefore, he caused man to fall.
2026 ജൂൺ 26
ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു (2)
ഉല്പത്തി 1-ൽ മനുഷ്യൻ ഭൂമിയെ കീഴടക്കേണ്ടതിന് ദൈവം തന്റെ ആധിപത്യം മനുഷ്യനെ ഭരമേല്പിക്കുന്നതായി അവൻ പറയുന്നു. അടക്കി (ഉല്പ. 1:28) എന്ന വാക്കിൽ ഒരുതരം പോരാട്ടത്തിന്റെ അർത്ഥം ഉൾപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക തരം പോരാട്ടമില്ലാതെ ഒന്നിനെ കീഴടക്കുക എന്നത് അസാധ്യമാണ്. മത്സരികളായ ഭൂമിയെ കീഴടക്കേണ്ടതിന് മനുഷ്യൻ സാത്താനെതിരെ യുദ്ധം ചെയ്യണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. എങ്കിലും സാത്താനാൽ മനുഷ്യൻ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടത് എന്ന് നമുക്കറിയാം. ആത്മിക പോരാട്ടത്തിൽ മനുഷ്യൻ തന്ത്രപ്രധാനമാണെന്ന് സാത്താന് അറിയാമായിരുന്നു; അതുകൊണ്ട് അവൻ മനുഷ്യനെ വീഴ്ചയിലേക്ക് നയിച്ചു.
- 71Page 5
