top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 52

Gems#

283

In His flesh, in Himself

Christ abolished in His flesh the law of the commandments in ordinances, but He did not create the new man in His flesh. The negative things were terminated in Christ’s flesh, whereas the new man, which, of course, is positive, was germinated in Christ Himself. We need to pay careful attention to two phrases in Ephesians 2:15: in His flesh and in Himself. If I were to ask you where you are today, you should say, “First, I was in Christ’s flesh; now I am in Christ Himself. In His flesh I was terminated on the cross, but in Christ Himself I was created as part of the one new man.”

2025 ജൂൺ 20

​

തന്റെ ജഡത്തിൽ, അവനിൽത്തന്നെ

ക്രിസ്തു തന്റെ ജഡത്തിൽ ചട്ടങ്ങളിലുള്ള കൽപനകളുടെ ന്യായപ്രമാണം നീക്കിക്കളഞ്ഞു, എന്നാൽ അവൻ തന്റെ ജഡത്തിൽ പുതുമനുഷ്യനെ സൃഷ്ടിച്ചില്ല. പ്രതിലോമമായ കാര്യങ്ങൾ ക്രിസ്തുവിന്റെ ജഡത്തിൽ അവസാനിപ്പിക്കപ്പെട്ടു, അതേസമയം, പുതുമനുഷ്യൻ, അത് തീർച്ചയായും അനുലോമമായതാണ്, അത് ക്രിസ്തുവിൽത്തന്നെ മുളപ്പിക്കപ്പെട്ടു. എഫെസ്യർ 2:14,15-ലെ രണ്ട് പദസമുച്ചയങ്ങളിൽ നാം ശ്രദ്ധാപൂർവം ശ്രദ്ധിക്കേണ്ടതായ ആവശ്യമുണ്ട്: "തന്റെ ജഡത്തിൽ", "അവനിൽത്തന്നെ". ഞാൻ നിങ്ങളോട്, ഇന്ന് നിങ്ങൾ എവിടെയാണെന്ന് ചോദിച്ചാൽ, നിങ്ങൾ പറയേണ്ടത്, “ഒന്നാമത്, ഞാൻ ക്രിസ്തുവിന്റെ ജഡത്തിലായിരുന്നു; ഇപ്പോൾ ഞാൻ ക്രിസ്തുവിൽത്തന്നെയാണ്. അവന്റെ ജഡത്തിൽ ഞാൻ ക്രൂശിൽ അവസാനിപ്പിക്കപ്പെട്ടു, എന്നാൽ ക്രിസ്തുവിൽത്തന്നെ ഞാൻ ഏക പുതുമനുഷ്യന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു”.

Gems#

282

Old man and New man

God’s intention that man would express God in His image and represent God with His dominion is fulfilled not in Adam as the first man, the old man, but in Christ as the second man, the new man, comprising Christ Himself as the Head and the church as His Body.

2025 ജൂൺ 19

​

പഴയ മനുഷ്യനും പുതുമനുഷ്യനും

മനുഷ്യൻ ദൈവത്തെ, തന്റെ സ്വരൂപത്തിൽ ആവിഷ്കരിക്കുകയും തന്റെ ആധിപത്യത്തോടെ തന്നെ പ്രതിനിധീകരിക്കുകയും ചെയ്യണമെന്നുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഒന്നാമത്തെ മനുഷ്യനായ ആദാമിൽ, അതായത് പഴയ മനുഷ്യനിൽ നിറവേറ്റപ്പെടുന്നില്ല, മറിച്ച് അത് രണ്ടാമത്തെ മനുഷ്യനെന്ന നിലയിൽ ക്രിസ്തുവിൽ, അതായത് ക്രിസ്തു തലയായും സഭ അവൻ്റെ ശരീരമായും ഉൾക്കൊള്ളുന്ന പുതുമനുഷ്യനിൽ നിറവേറ്റപ്പെടുന്നു.

Gems#

281

God’s intention in giving man dominion

God’s intention in giving man dominion is (1) to subdue God’s enemy, Satan, who rebelled against God; (2) to recover the earth, which was usurped by Satan; and (3) to exercise God’s authority over the earth in order that the kingdom of God may come to the earth, the will of God may be done on the earth, and the glory of God may be manifested on the earth (Matt. 6:10, 13b).

2025 ജൂൺ 18

​

മനുഷ്യന് ആധിപത്യം നൽകിയതിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം

മനുഷ്യന് ആധിപത്യം നൽകിയതിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഇവയാണ്: (1) ദൈവത്തോട് മത്സരിച്ച അവന്റെ ശത്രുവായ സാത്താനെ കീഴ്‌പ്പെടുത്തുന്നതിനും; (2) സാത്താനാൽ അപഹരിക്കപ്പെട്ട ഭൂമിയെ പ്രത്യുദ്ധരിക്കുന്നതിനും; (3) ദൈവത്തിന്റെ രാജ്യം ഭൂമിയിൽ കൊണ്ടുവരുവാനും, അവന്റെ ഹിതം ഭൂമിയിൽ നടപ്പാക്കുവാനും, അവന്റെ മഹത്വം ഭൂമിയിൽ വെളിപ്പെടുവാനുമായ്, ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരം പ്രയോഗിക്കുന്നതിനും വേണ്ടി ആകുന്നു (മത്താ. 6:10, 13b).

Gems#

280

God’s wisdom

The church is God’s greatest boast. God cares very much for the church. In His wisdom God has taken the people whom Satan ruined and has made them into the church. Only God has the wisdom to initiate such a wonderful thing, to make sinful and corrupted people the members of Christ. The church through which God’s wisdom is so marvelously displayed is God’s masterpiece. The day is coming when Satan and his angels will be put to shame. They will realize that everything they have done has given God the opportunity to manifest His wisdom.

2025 ജൂൺ 17

​

ദൈവത്തിന്റെ ജ്ഞാനം

സഭ ദൈവത്തിന്റെ ഏറ്റവും മഹത്തരമായ പ്രശംസയാണ്. ദൈവം സഭയെ വളരെ അധികം കരുതുന്നു. സാത്താൻ നശിപ്പിച്ചതായ ജനത്തെ ദൈവം എടുക്കുകയും തന്റെ ജ്ഞാനത്തിൽ അവരെ സഭയാക്കി തീർക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയുള്ള അത്ഭുതകരമായ ഒന്നിന് പ്രാരംഭം കുറിക്കുവാൻ, പാപികളും ദുഷിച്ചവരുമായ ജനത്തെ ക്രിസ്തുവിന്റെ അവയവങ്ങളാക്കി തീർക്കുവാൻ ദൈവത്തിനു മാത്രമാണ് ജ്ഞാനമുള്ളത്. ദൈവത്തിന്റെ ജ്ഞാനം അതിശയകരമായി പ്രദർശിപ്പിക്കപ്പെടുന്ന സഭ ദൈവത്തിന്റെ ഉൽകൃഷ്ടസൃഷ്ടിയാണ്. സാത്താനും അവന്റെ ദൂതന്മാരും ലജ്ജിതരാകുന്ന ഒരു ദിവസം വരുന്നു. തങ്ങൾ ചെയ്തതെല്ലാം ദൈവത്തിന് തന്റെ ജ്ഞാനം വെളിപ്പെടുത്തുവാൻ അവസരം നൽകിയിരിക്കുന്നു എന്ന് അവർ അന്ന് തിരിച്ചറിയും.

Gems#

279

Fellow heirs, fellow members of the Body and fellow partakers of the promise

[Ephesians 3:6 speaks of three matters: fellow heirs, fellow members of the Body and fellow partakers of the promise.] Being fellow heirs is related to the blessing of the household of God; being fellow members of the Body, to the blessing of the Body of Christ; and being fellow partakers of the promise, to the blessing of the promise of God, such as in Genesis 3:15; 12:3; 22:18; 28:14; and Isaiah 9:6. Both the blessing of God’s household and the blessing of Christ’s Body are particular, whereas the blessing of God’s promise is general, all-inclusive.

2025 ജൂൺ 16

​

കൂട്ടവകാശികൾ, ശരീരത്തിലെ കൂട്ടവയവങ്ങൾ, വാഗ്ദത്തത്തിന്റെ സഹപങ്കാളികൾ

[എഫെസ്യർ 3:6 മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു: കൂട്ടവകാശികൾ, ശരീരത്തിലെ കൂട്ടവയവങ്ങൾ, വാഗ്ദത്തത്തിന്റെ സഹപങ്കാളികൾ എന്നിവ.] കൂട്ടവകാശികൾ ആയിരിക്കുന്നത്, ദൈവത്തിന്റെ ഭവനക്കാരുടെ അനുഗ്രഹത്തോടും; ശരീരത്തിന്റെ കൂട്ടവയവങ്ങൾ ആയിരിക്കുന്നത്, ക്രിസ്തുവിന്റെ ശരീരത്തിന്റെ അനുഗ്രഹത്തോടും; വാഗ്ദത്തത്തിന്റെ സഹപങ്കാളികൾ ആയിരിക്കുന്നത്, ഉൽ. 3:15; 12:3; 22:18; 28:14; യെശ. 9:6 എന്നിവയിൽ ഉള്ളതുപോലെ, ദൈവത്തിന്റെ വാഗ്ദത്ത അനുഗ്രഹത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഭവനക്കാരുടെ അനുഗ്രഹവും, ക്രിസ്തുവിന്റെ ശരീരത്തിന്റെ അനുഗ്രഹവും പ്രത്യേകമായവയാണ്. എന്നാൽ, ദൈവത്തിന്റെ വാഗ്ദത്ത അനുഗ്രഹം പൊതുവായതാണ്, സർവവും-ഉൾക്കൊള്ളുന്നതാണ്.

Gems#

278

Testing

In Matthew 7:24-27 the Lord Jesus said that the rain would descend, that the rivers would come, and that the winds would blow. The rain descending signifies testing from God; the river rising signifies testing from man; and the winds blowing signify testing from Satan, because Satan is in the air. All these will test the living and work of the kingdom people.

2025 ജൂൺ 15

​

പരീക്ഷ

മത്തായി 7:24-27-ൽ കർത്താവായ യേശു പറഞ്ഞു, മഴ പെയ്തിറങ്ങും, നദികൾ വരും, കാറ്റുകൾ വീശും എന്ന്. മഴ പെയ്തിറങ്ങുന്നത് ദൈവത്തിൽ നിന്നുള്ള പരീക്ഷയെ സൂചിപ്പിക്കുന്നു; നദി ഉയരുന്നത് മനുഷ്യനിൽ നിന്നുള്ള പരീക്ഷയെ സൂചിപ്പിക്കുന്നു; കാറ്റുകൾ വീശുന്നത് സാത്താനിൽ നിന്നുള്ള പരീക്ഷയെ സൂചിപ്പിക്കുന്നു, കാരണം സാത്താൻ വായുവിലാണ്. ഇവയെല്ലാം രാജ്യജനത്തിന്റെ ജീവിതത്തെയും വേലയെയും പരീക്ഷിക്കും.

Gems#

277

Proper church life

When we experience and enjoy Christ who is dispensed into us, we become part of the proper church life. As the riches of Christ are dispensed into us, we need to digest and assimilate them. By absorbing Christ’s riches in this way, we become His Body as His fullness to express Him (Eph. 1:22-23). Therefore, the Body of Christ is constituted of the riches of Christ enjoyed and assimilated by us.

2025 ജൂൺ 14

​

ശരിയായ സഭാജീവിതം

നമ്മിലേക്ക്‌ പകപ്പെടുന്ന ക്രിസ്തുവിനെ നാം അനുഭവമാക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ, നാം ശരിയായ സഭാജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. ക്രിസ്തുവിന്റെ സമ്പത്ത് നമ്മിലേക്ക്‌ പകരപ്പെടുമ്പോൾ, നാം അവയെ ദഹിപ്പിച്ച് സ്വാംശീകരിക്കേണ്ടത് ആവശ്യമാണ്. ഈ വിധത്തിൽ ക്രിസ്തുവിന്റെ സമ്പത്ത് ആഗിരണം ചെയ്യുന്നതിലൂടെ, അവനെ ആവിഷ്കരിക്കുവാനുള്ള അവന്റെ നിറവായ അവന്റെ ശരീരമായി നാം തീരുന്നു (എഫെ. 1:22-23). അതിനാൽ, ക്രിസ്തുവിന്റെ ശരീരം നാം ആസ്വദിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത ക്രിസ്തുവിന്റെ സമ്പത്താൽ സംരചിക്കപ്പെട്ടതാണ്.

Gems#

276

Church produced by the dispensing of Christ into us

All the riches of Christ are for the producing of the church. The church is produced not by teaching or by organizing but by the dispensing of Christ into us. The riches of Christ produce the church through our experience and enjoyment of Christ. On Christ’s side, it is a matter of dispensing, but on our side, it is a matter of experience and enjoyment.

2025 ജൂൺ 13

​

സഭ ഉളവാക്കപ്പെടുന്നത് ക്രിസ്തു നമ്മിലേക്ക് പകരപ്പെടുന്നതിലൂടെ

ക്രിസ്തുവിന്റെ സകല സമ്പത്തും സഭയെ ഉളവാക്കുവാൻ വേണ്ടിയാണ്. സഭ ഉളവാക്കപ്പെടുന്നത് ഉപദേശിക്കുന്നതു വഴിയോ സംഘടിപ്പിക്കുന്നതു വഴിയോ അല്ല, പിന്നെയോ ക്രിസ്തു നമ്മിലേക്ക് പകരപ്പെടുന്നതിലൂടെയാണ്. ക്രിസ്തുവിനെ നാം അനുഭവമാക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ സമ്പത്ത് സഭയെ ഉളവാക്കുന്നു. ക്രിസ്തുവിന്റെ വശത്ത് നിന്ന് അത് പകർച്ചയുടെ കാര്യമാണ്, എന്നാൽ നമ്മുടെ വശത്ത് നിന്ന് അത് അനുഭവമാക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന കാര്യമാണ്.

Gems#

275

Two men, two origins, two natures

In 1 Corinthians 15:47 out of the earth denotes the origin of the first man, Adam, and earthy, his nature. As the first man, Adam is the head of the old creation, representing it in creation. As the second man, Christ is the Head of the new creation, representing it in resurrection. In the entire universe there are only two men: the first man, Adam, including all his descendants, and the second man, Christ, comprising all His believers. In regard to our being part of the first man, our origin is the earth and our nature is earthy. In regard to our being part of the second man, our origin is God and our nature is heavenly.

2025 ജൂൺ 12

​

രണ്ട് മനുഷ്യർ, രണ്ട് ഉത്ഭവങ്ങൾ, രണ്ട് സ്വഭാവങ്ങൾ

1 കൊരിന്ത്യർ 15:47-ൽ "ഭൂമിയിൽനിന്ന്" എന്നത് ഒന്നാം മനുഷ്യനായ ആദാമിന്റെ ഉത്ഭവത്തെയും "മണ്ണുകൊണ്ടുള്ളവൻ" എന്നത് അവന്റെ സ്വഭാവത്തെയും സൂചിപ്പിക്കുന്നു. ഒന്നാം മനുഷ്യൻ എന്ന നിലയിൽ, ആദാം പഴയ സൃഷ്ടിയുടെ തലയും സൃഷ്ടിയിൽ അതിനെ പ്രതിനിധീകരിക്കുന്നവനും ആകുന്നു. രണ്ടാം മനുഷ്യൻ എന്ന നിലയിൽ, ക്രിസ്തു പുതിയ സൃഷ്ടിയുടെ തലയും പുനരുത്ഥാനത്തിൽ അതിനെ പ്രതിനിധീകരിക്കുന്നവനും ആകുന്നു. സർവ പ്രപഞ്ചത്തിലും രണ്ട് മനുഷ്യർ മാത്രമേയുള്ളൂ: തന്റെ എല്ലാ പിൻഗാമികളോടുംകൂടെ ആദ്യ മനുഷ്യനായ ആദാമും, തന്റെ എല്ലാ വിശ്വാസികളോടുംകൂടെ രണ്ടാം മനുഷ്യനായ ക്രിസ്തുവും. ഒന്നാം മനുഷ്യന്റെ ഭാഗമായിരിക്കുന്നതിനെ സംബന്ധിച്ച്, നമ്മുടെ ഉത്ഭവം ഭൂമിയും നമ്മുടെ സ്വഭാവം മണ്ണുകൊണ്ടുമാണ്. രണ്ടാം മനുഷ്യന്റെ ഭാഗമായിരിക്കുന്നതിനെ സംബന്ധിച്ച്, നമ്മുടെ ഉത്ഭവം ദൈവവും നമ്മുടെ സ്വഭാവം സ്വർഗീയവുമാണ്.

Gems#

274

Lord’s parousia

The New Testament uses several different words to describe the Lord’s coming. One is the ordinary word for coming. Another is a special Greek word, parousia. Parousia means “the Lord’s presence.” This word parousia is used in Matthew 24:39 and 44. The Lord’s presence, or parousia, is His gradual coming and begins from the third heaven. When the firstfruits are taken into the house of God in Revelation 14, the Lord’s parousia will begin.

2025 ജൂൺ 11

​

കർത്താവിന്റെ പറൂസിയ

പുതിയ നിയമം കർത്താവിന്റെ വരവിനെ വിവരിക്കുവാൻ വ്യത്യസ്തങ്ങളായ പല പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒന്ന്, വരവിനായുള്ള സാധാരണ പദമാണ്. മറ്റൊന്ന്, പറൂസിയ (parousia) എന്നൊരു പ്രത്യേക യവന പദമാണ്. പറൂസിയ എന്നാൽ "കർത്താവിന്റെ സാന്നിധ്യം" എന്നാണ് അർത്ഥം. മത്തായി 24:39-ലും 44-ലും പറൂസിയ എന്ന ഈ പദം ഉപയോഗിച്ചിരിക്കുന്നു. കർത്താവിന്റെ സാന്നിധ്യം അഥവാ പറൂസിയ, അവന്റെ ക്രമാനുഗതമായ വരവാണ്, അത് മൂന്നാം സ്വർഗത്തിൽ നിന്ന് ആരംഭിക്കുന്നു. വെളിപ്പാടു 14-ൽ ആദ്യഫലം ദൈവത്തിന്റെ ഭവനത്തിലേക്ക് എടുക്കുമ്പോൾ, കർത്താവിന്റെ പറൂസിയ ആരംഭിക്കും.

  • 80
    Page 52

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page