top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 53

Gems#

273

Subjective side of rapture

Many neglect the subjective side of the rapture—that the Lord Jesus will come out of the spirit and the soul to swallow up the body. This is the meaning of 1 Corinthians 15:50-54, which says that death has been swallowed up unto victory. He will be glorified from within us. He will do two things at once: while He is taking us away to the air, He will come from within us to swallow up our bodies. Then we will be changed! Our bodies will be transfigured, and we will be fully and absolutely the same as He is (1 John 3:2). Inwardly and outwardly we will match Him.

2025 ജൂൺ 10

​

ഉൾപ്രാപണത്തിന്റെ വ്യക്തിനിഷ്ഠമായ വശം

പലരും ഉൾപ്രാപണത്തിന്റെ വ്യക്തിനിഷ്ഠമായ വശത്തെ—അതായത് കർത്താവായ യേശു ആത്മാവിൽനിന്നും ദേഹിയിൽനിന്നും പുറത്തേക്ക് വന്ന് ശരീരത്തെ വിഴുങ്ങിക്കളയും എന്നതിനെ അവഗണിക്കുന്നു. ജയത്തിങ്കലേക്ക് മരണം വിഴുങ്ങപ്പെട്ടു എന്ന് പറയുന്ന 1 കൊരിന്ത്യർ 15:50-54-ന്റെ അർത്ഥം ഇതാണ്. അവൻ നമ്മുടെ ഉള്ളിൽനിന്നു തേജസ്സ്‌ക്കരിക്കപ്പെടും. അവൻ ഒരേ സമയം രണ്ടു കാര്യങ്ങൾ ചെയ്യും: അവൻ നമ്മെ ആകാശത്തിലേക്ക് എടുക്കുമ്പോൾത്തന്നെ, അവൻ നമ്മുടെ ഉള്ളിൽനിന്നു വന്ന് നമ്മുടെ ശരീരങ്ങളെ വിഴുങ്ങിക്കളയും. അപ്പോൾ നാം മാറ്റപ്പെടും! നമ്മുടെ ശരീരങ്ങൾ കായാന്തരപ്പെടുകയും, നാം പൂർണമായും സമ്പൂർണമായും അവൻ എങ്ങനെയാണോ അതുപോലെ ആയിരിക്കുകയും ചെയ്യും (1 യോഹ 3:2). അകമേയും പുറമേയും നാം അവന് ചേർന്നവരായിത്തീരും.

Gems#

272

Maturity and rapture

How can we be transferred from the reality of the kingdom into the manifestation of the kingdom? It is only by the growth of life and maturity of life. The rapture of the believers is likened to the harvesting of wheat. The crop can be transferred into the barn only by growing and becoming ripe. Once the crop is ripe, it will be transferred into the barn. We all need the maturity. The proper maturity will issue in the transfer.

2025 ജൂൺ 9

​

പക്വതയും ഉൾപ്രാപണവും

രാജ്യത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് രാജ്യത്തിന്റെ പ്രത്യക്ഷതയിലേക്ക് നമുക്ക് എങ്ങനെ മാറ്റപ്പെടുവാൻ കഴിയും? അത് ജീവന്റെ വളർച്ചയിലൂടെയും ജീവന്റെ പക്വതയിലൂടെയും മാത്രമാണ്. വിശ്വാസികളുടെ ഉൾപ്രാപണത്തെ ഗോതമ്പ് വിളവെടുക്കുന്നതിനോട് ഉപമിച്ചിരിക്കുന്നു. വിളവ് വളർന്ന് പാകമാകുമ്പോൾ മാത്രമേ കളപ്പുരയിലേക്ക് മാറ്റപ്പെടുവാൻ കഴിയുകയുള്ളൂ. വിളവ് പാകമായാൽ, അത് കളപ്പുരയിലേക്ക് മാറ്റപ്പെടും. നമുക്കെല്ലാവർക്കും പക്വത ആവശ്യമാണ്. ശരിയായ പക്വത ഈ മാറ്റത്തിൽ പരിണമിക്കും.

Gems#

271

It is not we who are waiting rather He is waiting

Why has the Lord delayed His coming for such a long time? It is because of the lack of adequate maturity among His saints. Our progress and maturity determine the speed of His coming. If we mature faster, surely His coming will be sooner. In a sense, we are not waiting for His coming; rather, He is waiting for us to be fully matured. We need the maturity of life.

2025 ജൂൺ 8

​

നാമല്ല കാത്തിരിക്കുന്നത്, മറിച്ച് അവനാണ് കാത്തിരിക്കുന്നത്

കർത്താവ് തന്റെ വരവ് ഇത്രയും കാലം താമസിപ്പിച്ചത് എന്തുകൊണ്ടാണ്? അത് അവന്റെ വിശുദ്ധന്മാർക്ക് മതിയായ പക്വത ഇല്ലാത്തതുകൊണ്ടാണ്. നമ്മുടെ പുരോഗതിയും പക്വതയുമാണ് അവന്റെ വരവിന്റെ വേഗത നിശ്ചയിക്കുന്നത്. നാം വേഗത്തിൽ പക്വത പ്രാപിക്കുകയാണെങ്കിൽ, തീർച്ചയായും അവന്റെ വരവ് നേരത്തെയായിരിക്കും. ഒരു അർത്ഥത്തിൽ, നാം അവന്റെ വരവിനായി കാത്തിരിക്കുകയല്ല; മറിച്ച്, നാം പൂർണ്ണമായി പക്വത പ്രാപിക്കുന്നതിനായി അവൻ കാത്തിരിക്കുകയാണ്. നമുക്ക് ജീവന്റെ പക്വത ആവശ്യമാണ്.

Gems#

270

Two becoming of Christ

John 1:14 reveals that the Word became flesh. Then, according to 1 Corinthians 15:45, Christ as the last Adam became a life-giving Spirit. The first time the word became is used concerning Christ is when He became a man to bring divinity into humanity. The second time is when Christ as the last Adam became a Spirit in order to give life. In order to impart God into man, the man Jesus had to die and be resurrected so that He could become a life-giving Spirit. How marvelous this is!

2025 ജൂൺ 7

​

ക്രിസ്തുവിന്റെ രണ്ട് ആയിത്തീരലുകൾ

യോഹന്നാൻ 1:14 വെളിപ്പെടുത്തുന്നത് വചനം ജഡമായിത്തീർന്നു എന്നാണ്. പിന്നീട്, 1 കൊരിന്ത്യർ 15:45 അനുസരിച്ച്, ക്രിസ്തു ഒടുക്കത്തെ ആദാം എന്ന നിലയിൽ ജീവൻ-നൽകുന്ന ആത്മാവായിത്തീർന്നു. ക്രിസ്തുവിനെക്കുറിച്ച് ആദ്യമായി "ആയിത്തീർന്നു" എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, അവൻ മനുഷ്യത്വത്തിലേക്ക് ദിവ്യത്വം കൊണ്ടുവരുവാൻ ഒരു മനുഷ്യനായിത്തീർന്നപ്പോഴാണ്. രണ്ടാമത്തെ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്, ക്രിസ്തു ഒടുക്കത്തെ ആദാം എന്ന നിലയിൽ ജീവൻ നൽകുവാൻ ഒരു ആത്മാവായിത്തീർന്നപ്പോഴാണ്. ദൈവത്തെ മനുഷ്യനിലേക്ക് പകരുവാനായ്, അവന് ജീവൻ-നൽകുന്ന ആത്മാവായിത്തീരുവാൻ കഴിയേണ്ടതിന്, മനുഷ്യനായ യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് എത്ര ആശ്ചര്യകരമാണ്!

Gems#

269

Dispositional sanctification

Dispositional sanctification is a continuation of the ongoing work of the believers’ regeneration. Regeneration is a birth, and a birth is not a graduation. It is a beginning. Once someone is born, he needs to grow. Our birth is our regeneration, and our growing is our dispositional sanctification. The Spirit continues to renew us by sanctifying us for our growth in life.

2025 ജൂൺ 6

​

സ്വഭാവപരമായ വിശുദ്ധീകരണം

സ്വഭാവപരമായ വിശുദ്ധീകരണം വിശ്വാസികളുടെ വീണ്ടുംജനനത്തിന്റെ തുടർന്നുള്ള വേലയാണ്. വീണ്ടുംജനനം ഒരു ജനനമാണ്, ഒരു ജനനം ബിരുദമെടുക്കുന്നതല്ല, അതൊരു ആരംഭമാണ്. ഒരാൾ ജനിച്ചുകഴിഞ്ഞാൽ അവൻ വളരേണ്ടതുണ്ട്. നമ്മുടെ ജനനം നമ്മുടെ വീണ്ടുംജനനവും, നമ്മുടെ വളർച്ച നമ്മുടെ സ്വഭാവപരമായ വിശുദ്ധീകരണവുമാണ്. ജീവനിലുള്ള നമ്മുടെ വളർച്ചയ്ക്കായി ആത്മാവ് നമ്മെ വിശുദ്ധീകരിക്കുന്നതിലൂടെ നമ്മെ തുടർമാനമായി പുതുക്കുന്നു.

Gems#

268

Three aspects of sanctification

We need to see the three aspects of sanctification in the Scriptures. First, there is the Spirit’s sanctification in seeking the God-chosen people before their repentance (1 Pet. 1:2). Second, there is the sanctification by the blood of Christ at the time of the believers’ believing (Heb. 13:12; 9:13-14; 10:29). Third, there is the Spirit’s dispositional sanctification in the believers’ full course of their Christian life (Rom. 15:16b; 6:19, 22).

2025 ജൂൺ 5

​

വിശുദ്ധീകരണത്തിൻ്റെ മൂന്ന് വശങ്ങൾ

തിരുവെഴുത്തുകളിൽ വിശുദ്ധീകരണത്തിൻ്റെ മൂന്ന് വശങ്ങൾ നാം കാണേണ്ടതുണ്ട്. ഒന്നാമതായി, ദൈവം തിരഞ്ഞെടുത്ത ജനത്തെ അവരുടെ മാനസാന്തരത്തിനു മുൻപ് അന്വേഷിക്കുന്നതിലുള്ള ആത്മാവിന്റെ വിശുദ്ധീകരണം ഉണ്ട് (1 പത്രൊ. 1:2). രണ്ടാമതായി, വിശ്വാസികൾ വിശ്വസിക്കുന്ന സമയത്ത് ക്രിസ്തുവിൻ്റെ രക്തത്താലുള്ള വിശുദ്ധീകരണം ഉണ്ട് (എബ്രാ. 13:12; 9:13-14; 10:29). മൂന്നാമതായി, വിശ്വാസികളുടെ ക്രിസ്തീയ ജീവിതത്തിൻ്റെ മുഴുവൻ കാലയളവിലും ആത്മാവിൻ്റെ സ്വഭാവപരമായ വിശുദ്ധീകരണം ഉണ്ട് (റോമ. 15:16b; 6:19, 22).

Gems#

267

Submitting to the headship of God

Revelation 4 and 5 show that the slain, resurrected, and ascended Lamb is taking the lead to submit Himself to the headship of God in the heavens. In contrast, the earth is filled with rebellion. Satan is taking the lead to rebel against God. Nevertheless, in the midst of all this rebellion, there is a Body composed of those who have been redeemed and baptized into the Triune God. This is the Body of the One in heaven who submits Himself to God’s headship. The Body of Christ on earth should reflect Christ the Head in submitting Himself to the headship of God.

2025 ജൂൺ 4

​

ദൈവത്തിന്റെ തലയായ്മയ്ക്ക് കീഴ്‌പ്പെടുക

വെളിപ്പാട് 4-ഉം 5-ഉം കാണിക്കുന്നത്, അറുക്കപ്പെട്ട, പുനരുത്ഥാനം ചെയ്ത, ആരോഹണം ചെയ്ത കുഞ്ഞാട് സ്വർഗ്ഗത്തിൽ ദൈവത്തിന്റെ തലയായ്മയ്ക്ക് തന്നെത്തന്നെ കീഴ്‌പ്പെടുവാനായ് നേതൃത്വം എടുക്കുന്നു എന്നാണ്. ഇതിന് വിപരീതമായി, ഭൂമി മത്സരം കൊണ്ട് നിറഞ്ഞിരിക്കുന്നു. സാത്താൻ ദൈവത്തിനെതിരെ മത്സരിക്കുന്നതിൽ നേതൃത്വം എടുക്കുന്നു. എന്നിരുന്നാലും, ഈ മത്സരങ്ങൾക്കെല്ലാം നടുവിൽ, വീണ്ടെടുക്കപ്പെടുകയും ത്രിയേക ദൈവത്തിലേക്ക് സ്നാനം ഏൽക്കുകയും ചെയ്തവരെക്കൊണ്ട് സംരചിക്കപ്പെട്ട ഒരു ശരീരമുണ്ട്. ദൈവത്തിന്റെ തലയായ്മയ്ക്ക് തന്നെതന്നെ കീഴ്‌പ്പെടുത്തുന്ന സ്വർഗ്ഗത്തിലെ ഒരുവന്റെ ശരീരമാണ് ഇത്. ഭൂമിയിലെ ക്രിസ്തുവിന്റെ ശരീരം ദൈവത്തിന്റെ തലയായ്മയ്ക്ക് തന്നെതന്നെ കീഴ്‌പ്പെടുത്തുന്ന തലയായ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കണം.

Gems#

266

Life is not power

We need to see that life is not power. The Spirit has two aspects: the aspect of life within us and the aspect of power upon us. When the New Testament talks about the Spirit’s power, it uses the preposition upon. Upon means outside. When the New Testament speaks concerning the Spirit as life, it uses the preposition in. The Spirit is in us.

2025 ജൂൺ 3

​

ജീവൻ ശക്തിയല്ല

ജീവൻ ശക്തിയല്ല എന്ന് നാം കാണേണ്ടതുണ്ട്. ആത്മാവിന് രണ്ട് വശങ്ങളുണ്ട്: നമ്മിലുള്ള ജീവൻ്റെ വശവും, നമ്മളുടെമേലുള്ള ശക്തിയുടെ വശവും. പുതിയ നിയമം ആത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറയുമ്പോൾ "മേൽ" എന്ന ഉപസർഗ്ഗം ഉപയോഗിക്കുന്നു. "മേൽ" എന്നാൽ പുറമേ എന്നാണ് അർത്ഥം. പുതിയ നിയമം ആത്മാവിനെ ജീവനെന്ന നിലയിൽ പറയുമ്പോൾ "ൽ" അഥവാ "ഉള്ളിൽ" എന്ന ഉപസർഗ്ഗം ഉപയോഗിക്കുന്നു. ആത്മാവ് നമ്മുടെ ഉള്ളിലാണ്.

Gems#

265

Second step of God flowing out

Although in the first step of His flowing out He could manifest Himself as life to us, He could not be received by us as life; therefore, He had to take the second step of flowing out. His second step of flowing out was His being nailed on the cross. Through death the body of flesh that He took was broken, thus enabling Him to flow out from the flesh and become the living water of life to be received by us (John 19:34; 4:10, 14).

2025 ജൂൺ 2

​

ദൈവം പുറത്തേക്ക് ഒഴുകുന്നതിൻ്റെ രണ്ടാം പടി

അവൻ പുറത്തേക്ക് ഒഴുകിയതിന്റെ ആദ്യ പടിയിൽ നമുക്കു ജീവനായി അവന് തന്നെത്തന്നെ വെളിപ്പെടുത്തുവാൻ കഴിഞ്ഞുവെങ്കിലും, നമുക്ക് അവനെ ജീവനായി സ്വീകരിക്കുവാൻ കഴിഞ്ഞില്ല; അതുകൊണ്ട്, പുറത്തേക്ക് ഒഴുകുന്നതിൻ്റെ രണ്ടാം പടി അവന് എടുക്കേണ്ടി വന്നു. അവൻ പുറത്തേക്ക് ഒഴുകുന്നതിൻ്റെ രണ്ടാം പടി ക്രൂശിൽ തറയ്ക്കപ്പെട്ടതായിരുന്നു. അവൻ എടുത്ത ജഡ ശരീരം മരണത്തിലൂടെ തകർക്കപ്പെടുകയും, അത് അവനെ ജഡത്തിൽ നിന്ന് പുറത്തേക്ക് ഒഴുകി, നമുക്ക് സ്വീകരിക്കുവാൻ കഴിയുന്ന ജീവൻ്റെ ജീവജലമായിത്തീരുവാൻ ഇടയാക്കുകയും ചെയ്തു (യോഹ. 19:34; 4:10, 14).

Gems#

264

First step of God flowing out

God is life. But if God does not flow out, although in respect to Himself He is life, yet to us He is not life. His flowing out passes through two steps. The first step is His becoming flesh. This enables Him to flow out from heaven into the midst of men and manifest Himself as life (John 1:1, 14, 4). Therefore, the Bible speaks of this on the one hand as His being “manifested in the flesh” (1 Tim. 3:16), and on the other hand as the “life, which was...manifested” (1 John 1:2).

2025 ജൂൺ 1

​

ദൈവം പുറത്തേക്ക് ഒഴുകുന്നതിന്റെ ആദ്യ പടി

ദൈവം ജീവനാണ്. എന്നാൽ ദൈവം പുറത്തേക്ക് ഒഴുകുന്നില്ലെങ്കിൽ, അവനെ സംബന്ധിച്ചിടത്തോളം അവൻ ജീവനാണെങ്കിലും, നമുക്ക് അവൻ ജീവനല്ല. അവൻ്റെ പുറത്തേക്കുള്ള ഒഴുകൽ രണ്ടു പടികളിലൂടെ കടന്നുപോകുന്നു. ആദ്യത്തെ പടി അവൻ ജഡമായിത്തീരുന്നതാണ്. ഇത് സ്വർഗ്ഗത്തിൽനിന്ന് മനുഷ്യരുടെ മദ്ധ്യത്തിലേക്ക് ഒഴുകിവരുവാനും തന്നെത്തന്നെ ജീവനായി വെളിപ്പെടുത്തുവാനും അവനെ പ്രാപ്തനാക്കുന്നു (യോഹ. 1:1, 14, 4). അതുകൊണ്ട്, ഒരു വശത്ത് അവൻ "ജഡത്തിൽ വെളിപ്പെട്ടു" (1 തിമൊ. 3:16) എന്നും, മറുവശത്ത് "ജീവൻ വെളിവായി" (1 യോഹ. 1:2) എന്നും ബൈബിൾ ഇതിനെക്കുറിച്ച് പറയുന്നു.

  • 80
    Page 53

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page