top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 54

Gems#

263

Christ formed in us

To have Christ formed in us is to have the three parts of our soul—our mind, emotion, and will—renewed. Most of us do not yet bear the image of Christ in our mind, emotion, and will. At times we may think noble thoughts, but frequently in our daily life our mind may express the self with the world. We may love, laugh, and weep by the self, rather than by Christ; this indicates that Christ has not been formed in our emotion.

2025 മേയ് 31

​

ക്രിസ്തു നമ്മിൽ ഉരുവാകുന്നത്

ക്രിസ്തു നമ്മിൽ ഉരുവാകുക എന്നത് നമ്മുടെ ദേഹിയുടെ മൂന്നു ഭാഗങ്ങളായ നമ്മുടെ മനസ്സ്, വികാരം, ഇച്ഛ എന്നിവ പുതുക്കപ്പെടുന്നതാണ്. നമ്മിൽ മിക്കവരും നമ്മുടെ മനസ്സിലും വികാരത്തിലും ഇച്ഛയിലും ക്രിസ്തുവിൻ്റെ സ്വരൂപം ഇന്നുവരെയും വഹിക്കുന്നില്ല. ചില സമയങ്ങളിൽ നാം ഉത്തമമായ ചിന്തകൾ ചിന്തിച്ചേക്കാം, എന്നാൽ പലപ്പോഴും നമ്മുടെ അനുദിന ജീവിതത്തിൽ നമ്മുടെ മനസ്സ് ലോകത്തോടുകൂടെ സ്വയത്തെ ആവിഷ്‌കരിച്ചേക്കാം. നാം സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്നത് ക്രിസ്തുവിനാലല്ല, മറിച്ച് സ്വയത്താലായിരിക്കാം; ഇത് സൂചിപ്പിക്കുന്നത് ക്രിസ്തു നമ്മുടെ വികാരത്തിൽ ഉരുവായിട്ടില്ല എന്നാണ്.

Gems#

262

The process of transformation

The process of transformation is both organic and metabolic. It is organic because it is related to life, and it is metabolic because it is related to a process in which old elements are discharged and new elements are added. To change someone’s complexion by makeup is neither organic nor metabolic. But a change in complexion that comes through eating nourishing food is both organic and metabolic. If we would be transformed, we must constantly look to the Lord, pray, read the Word, and call on the name of the Lord. In this way we eat, drink, and breathe the rich supply of Christ into us.

2025 മേയ് 30

​

രൂപാന്തരത്തിന്റെ പ്രക്രിയ

രൂപാന്തരത്തിന്റെ പ്രക്രിയ ജൈവികവും ചയാപചയപരവും ആണ്. അത് ജൈവികമാണ്, കാരണം അത് ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു; അത് ചയാപചയപരമാണ്, കാരണം പഴയ മൂലകങ്ങൾ പുറന്തള്ളപ്പെടുകയും പുതിയ മൂലകങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രക്രിയയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ചമയംകൊണ്ട് ഒരാളുടെ നിറം മാറ്റുന്നത് ജൈവികമോ ചയാപചയപരമോ അല്ല. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ വരുന്ന നിറം മാറ്റം ജൈവികവും ചയാപചയപരവുമാണ്. നാം രൂപാന്തരപ്പെടണമെങ്കിൽ, കർത്താവിങ്കലേക്ക് നിരന്തരം നോക്കുകയും, പ്രാർത്ഥിക്കുകയും, വചനം വായിക്കുകയും, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുകയും വേണം. ഈ വിധത്തിൽ ക്രിസ്തുവിന്റെ സമ്പന്നമായ സഹായം നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും ശ്വസിക്കുകയും ചെയ്യുന്നു.

Gems#

261

The shining of the inner glory

Many of us were taught that the light of God shines upon us from outside of us. According to our experience, the light shines not from the outside, but from within us. When you take Christ as your life and your person, do not expect the heavens to open and a great light to shine upon you in an outward way. Hence, when God glorifies us, He will not need to send the glory from above; rather, He will cause Christ to shine forth from within us. This indicates that glorification is a subjective experience of the indwelling Christ.

2025 മേയ് 29

​

അകമേയുള്ള തേജസ്സിന്റെ പ്രകാശനം

നമ്മിൽ പലരെയും പഠിപ്പിച്ചിരിക്കുന്നത്, ദൈവത്തിന്റെ വെളിച്ചം നമുക്ക് പുറമേ നിന്ന് നമ്മുടെമേൽ പ്രകാശിക്കുന്നു എന്നാണ്. നമ്മുടെ അനുഭവമനുസരിച്ച്, വെളിച്ചം പുറമേ നിന്നല്ല, നമ്മുടെ ഉള്ളിൽ നിന്നാണ് പ്രകാശിക്കുന്നത്. നിങ്ങൾ ക്രിസ്തുവിനെ നിങ്ങളുടെ ജീവനും നിങ്ങളുടെ വ്യക്തിയും ആയി സ്വീകരിക്കുമ്പോൾ, ആകാശം തുറന്ന് ഒരു വലിയ വെളിച്ചം പുറമെ നിന്ന് നിങ്ങളുടെ മേൽ പ്രകാശിക്കുമെന്ന് പ്രതീക്ഷിക്കരുത്. അതുകൊണ്ട്, ദൈവം നമ്മെ തേജസ്സ്‌ക്കരിക്കുമ്പോൾ, അവൻ തേജസ്സ് മുകളിൽ നിന്ന് അയക്കേണ്ടതില്ല; മറിച്ച്, അവൻ ക്രിസ്തുവിനെ നമ്മുടെ ഉള്ളിൽ നിന്ന് പ്രകാശിക്കുവാൻ ഇടയാക്കും. തേജസ്സ്‌ക്കരണം ഉൾവസിക്കുന്ന ക്രിസ്തുവിന്റെ വ്യക്തിനിഷ്ഠമായ അനുഭവമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

Gems#

260

Reading Christ on us

People should be able to read Christ on our being. We may preach about Christ, but how much of Christ can people read on us? When people observe the way that we live, can they read Christ? This means that we need more of Christ wrought into us. Christ has to be wrought into our thinking, our loving, our choosing, and our entire being.

2025 മേയ് 28

​

നമ്മിൽ ക്രിസ്തുവിനെ വായിക്കുക

ആളുകൾക്ക് നമ്മുടെ ആളത്തത്തിൽ ക്രിസ്തുവിനെ വായിക്കുവാൻ കഴിയണം. നാം ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചേക്കാം, എന്നാൽ നമ്മിൽ എത്രത്തോളം ക്രിസ്തുവിനെ ആളുകൾക്ക് വായിക്കുവാൻ കഴിയുന്നുണ്ട്? ആളുകൾ നമ്മുടെ ജീവിതരീതി നിരീക്ഷിക്കുമ്പോൾ, അവർക്ക് ക്രിസ്തുവിനെ വായിക്കുവാൻ കഴിയുന്നുണ്ടോ? ഇതിനർത്ഥം, അധികമായ് ക്രിസ്തു നമ്മിലേക്ക് പണിതുചേർക്കപ്പെടണം എന്നാണ്. നാം ചിന്തിക്കുന്നതിലേക്കും, നാം സ്നേഹിക്കുന്നതിലേക്കും, നാം തിരഞ്ഞെടുക്കുന്നതിലേക്കും, നമ്മുടെ മുഴുവൻ ആളത്തത്തിലേക്കും ക്രിസ്തു പണിതുചേർക്കപ്പെടേണ്ടതുണ്ട്.

Gems#

259

Transformation and anointing

The experience of Christ for our transformation is not a matter of the miraculous, supernatural gifts but a matter of the deep, hidden, powerful, and fine anointing. The anointing Spirit day by day anoints us with the ingredients and the constituents of God, the divine elements of God Himself.

2025 മേയ് 27

​

രൂപാന്തരവും അഭിഷേചനവും

നമ്മുടെ രൂപാന്തരത്തിനായ് ക്രിസ്തുവിനെ അനുഭവമാക്കുന്നത്, അത്ഭുതകരമായ, അമാനുഷികമായ വരങ്ങളെ സംബന്ധിച്ച ഒരു കാര്യമല്ല, മറിച്ച് ആഴമേറിയതും, മറഞ്ഞിരിക്കുന്നതും, ശക്തവും, നേർത്തതുമായ അഭിഷേചനത്തിന്റെ ഒരു കാര്യമാണ്. അഭിഷേചിക്കുന്ന ആത്മാവ് അനുദിനം നമ്മെ ദൈവത്തിൻ്റെ ഘടകപദാർഥങ്ങളും ഘടകങ്ങളും അവന്റെത്തന്നെ ദിവ്യ മൂലകങ്ങളും കൊണ്ട് അഭിഷേചിക്കുന്നു.

Gems#

258

Grace is the Triune God in resurrection

The unprocessed God is not grace. Rather, grace is the Triune God in resurrection. The God in Paul’s ministry is not merely the God of creation—He is God in resurrection. Resurrection involves the process of incarnation, human living, and crucifixion. After passing through this process in Christ, the Triune God entered into resurrection.

2025 മേയ് 26

​

കൃപ പുനരുത്ഥാനത്തിലുള്ള പ്രക്രിയാവിധേയനായ ത്രിയേക ദൈവം ആണ്

പ്രക്രിയാവിധേയനാകാത്തവനായ ദൈവം കൃപയല്ല. പ്രത്യുത, കൃപ പുനരുത്ഥാനത്തിലുള്ള പ്രക്രിയാവിധേയനായ ത്രിയേക ദൈവം ആണ്. പൗലോസിന്റെ ശുശ്രൂഷയിലുള്ള ദൈവം കേവലം സൃഷ്ടിയുടെ ദൈവമല്ല—അവൻ പുനരുത്ഥാനത്തിലുള്ള ദൈവമാണ്. പുനരുത്ഥാനത്തിൽ ജഡാവതാരം, മനുഷ്യജീവിതം, ക്രൂശീകരണം എന്നീ പ്രക്രിയകൾ ഉൾപ്പെടുന്നു. ക്രിസ്തുവിൽ ഈ പ്രക്രിയകളിലൂടെ കടന്നുപോയ ശേഷം, ത്രിയേക ദൈവം പുനരുത്ഥാനത്തിലേക്ക് പ്രവേശിച്ചു.

Gems#

257

2 Cor 13:14 is not a benediction but a transmission

[2 Cor 13:14 is not] a benediction but a transmission. God is love, and this love is being transmitted as grace to us by the Spirit who is the Transmitter. All that God is as love is in Christ. Love is embodied in grace. Love is something in the heart, but grace is the expression of love. Grace comes out of love, and this grace is being transmitted into us by the Spirit. Love, grace, and fellowship are not three separate entities, but one thing in three stages.

2025 മേയ് 25

​

2 കൊരിന്ത്യർ 13:14 ആശീർവാദം അല്ല, മറിച്ച് പ്രസരണം ആണ്

[2 കൊരിന്ത്യർ 13:14 ഒരു] ആശീർവാദം അല്ല, പിന്നെയോ ഒരു പ്രസരണം ആണ്. ദൈവം സ്നേഹമാണ്, ഈ സ്നേഹം പ്രസരണം ചെയ്യുന്ന ആത്മാവിനാൽ കൃപയായി നമ്മിലേക്ക് പ്രസരണം ചെയ്യപ്പെടുന്നു. ദൈവം സ്നേഹമെന്ന നിലയിൽ ആയിരിക്കുന്നതെല്ലാം ക്രിസ്തുവിലാണ്. സ്നേഹം കൃപയിൽ ദേഹരൂപമായിരിക്കുന്നു. സ്നേഹം ഹൃദയത്തിലുള്ള ഒന്നാണ്, എന്നാൽ കൃപ സ്നേഹത്തിന്റെ ആവിഷ്കാരമാണ്. കൃപ സ്നേഹത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു, ഈ കൃപ ആത്മാവിനാൽ നമ്മിലേക്ക് പ്രസരണം ചെയ്യപ്പെടുന്നു. സ്നേഹം, കൃപ, കൂട്ടായ്മ എന്നിവ മൂന്ന് വേറിട്ട കാര്യങ്ങളല്ല, പിന്നെയോ മൂന്ന് ഘട്ടങ്ങളിലുള്ള ഒരൊറ്റ കാര്യമാണ്.

Gems#

256

Person himself is the ministry

When the apostle Paul ministered, he was not merely exercising his gift. Paul ministered Christ so richly because something of Christ had been wrought into him and built into him to become one with him. Actually, Paul was the ministry. Not only his word but also his person was the ministry. The ministry does not minister knowledge, doctrine, or the exposition of the Bible. It ministers the riches of Christ.

2025 മേയ് 24

​

വ്യക്തി തന്നെയാണ് ശുശ്രൂഷ

അപ്പൊസ്തലനായ പൗലോസ് ശുശ്രൂഷിച്ചപ്പോൾ, അവൻ കേവലം തൻ്റെ വരം പ്രയോഗിക്കുകയായിരുന്നില്ല. പൗലോസ് ക്രിസ്തുവിനോട് ഒന്നായിത്തീരേണ്ടതിനായ്, ക്രിസ്തുവിൻ്റെ ചിലത് അവനിലേക്ക് പണിതുചേർക്കപ്പെടുകയും, അവനിൽ പണിയപ്പെടുകയും ചെയ്തതുകൊണ്ടാണ് അവന് ക്രിസ്തുവിനെ ഇത്രയധികം സമ്പന്നമായി ശുശ്രൂഷിക്കുവാൻ സാധിച്ചത്. വാസ്തവത്തിൽ, പൗലോസ് തന്നെയായിരുന്നു ശുശ്രൂഷ. അവൻ്റെ വാക്ക് മാത്രമല്ല, അവൻ്റെ വ്യക്തിയും ശുശ്രൂഷയായിരുന്നു. ശുശ്രൂഷ എന്നത് അറിവോ ഉപദേശമോ ബൈബിളിൻ്റെ വ്യാഖ്യാനമോ ശുശ്രൂഷിക്കുന്നതല്ല. അത് ക്രിസ്തുവിൻ്റെ സമ്പത്തിനെ ശുശ്രൂഷിക്കുന്നതാണ്.

Gems#

255

Two circulations within us

We have two circulations within us. One circulation is the circulation of blood within our physical body, and the other circulation is the circulation of the Divine Trinity in our spirit (2 Cor 13:14). Without either of these circulations we would die either physically or spiritually. We must see that the entire church life depends upon 2 Cor 13:14. It depends upon the love of the Father, the grace of the Son, and the fellowship of the Spirit to flow as a current within our spirit.

2025 മേയ് 23

​

നമ്മുടെ ഉള്ളിലുള്ള രണ്ട് ചംക്രമണങ്ങൾ

നമ്മുടെ ഉള്ളിൽ രണ്ട് ചംക്രമണങ്ങൾ ഉണ്ട്. ഒന്ന് നമ്മുടെ ഭൗതിക ശരീരത്തിലെ രക്തചംക്രമണമാണ്, മറ്റൊന്ന് നമ്മുടെ ആത്മാവിലുള്ള ദിവ്യ ത്രിത്വത്തിന്റെ ചംക്രമണമാണ് (2 കൊരിന്ത്യർ 13:14). ഈ ചംക്രമണങ്ങളിൽ ഏതെങ്കിലും ഒന്നില്ലാതെ നാം ശാരീരികമായോ ആത്മികമായോ മരിക്കും. മുഴുവൻ സഭാജീവിതവും 2 കൊരിന്ത്യർ 13:14-നെ ആശ്രയിച്ചിരിക്കുന്നു എന്ന് നാം കാണേണ്ടതുണ്ട്. അത് പിതാവിന്റെ സ്നേഹം, പുത്രന്റെ കൃപ, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മ എന്നിവ ഒരു പ്രവാഹം പോലെ നമ്മുടെ ആത്മാവിൽ ഒഴുകുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Gems#

254

Eating the unleavened bread (2)

In order to live a life without sin, we must daily eat Christ as unleavened bread. Since we are what we eat, if we eat unleavened bread, we will eventually become constituted with unleavened bread. Then we will live an unleavened life. Since Christ, our source, is unleavened, if we feast on Him daily, we can have an unleavened church life.

2025 മേയ് 22

​

പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നത് (2)

പാപമില്ലാത്ത ഒരു ജീവിതം നയിക്കുവാൻ, നാം ദിവസവും ക്രിസ്തുവിനെ പുളിപ്പില്ലാത്ത അപ്പമായി ഭക്ഷിക്കണം. നാം എന്ത് ഭക്ഷിക്കുന്നുവോ നാം അതായിത്തീരുന്നതിനാൽ, പുളിപ്പില്ലാത്ത അപ്പം നാം ഭക്ഷിക്കുകയാണെങ്കിൽ, ഒടുവിൽ നാം പുളിപ്പില്ലാത്ത അപ്പം കൊണ്ട് സംരചിക്കപ്പെടും. അപ്പോൾ നാം പുളിപ്പില്ലാത്ത ജീവിതം നയിക്കും. നമ്മുടെ ശ്രോതസ്സായ ക്രിസ്തു പുളിപ്പില്ലാത്തവനായതിനാൽ, നാം അവനെ ദിവസവും ഭക്ഷിച്ചാൽ, നമുക്ക് പുളിപ്പില്ലാത്ത ഒരു സഭാജീവിതം നയിക്കുവാൻ കഴിയും.

  • 80
    Page 54

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page