Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 57
Gems#
234
Two aspects righteousness, sanctification, and redemption
On the one hand, righteousness, sanctification, and redemption cover three stages of God’s salvation: regeneration in the spirit (for our past), sanctification in the soul (for our present), and redemption in the body (for our future). On the other hand, righteousness, sanctification, and redemption refer to three aspects of the nature of God’s salvation that we need to experience daily in our Christian living and work...Every day we need to be righteous, we need to be sanctified, and we need to be redeemed in all matters of our living.
2025 മേയ് 2
നീതി, വിശുദ്ധീകരണം, വീണ്ടെടുപ്പ് എന്നിവയുടെ രണ്ട് വശങ്ങൾ
ഒരു വശത്ത്, നീതി, വിശുദ്ധീകരണം, വീണ്ടെടുപ്പ് എന്നിവ ദൈവത്തിന്റെ രക്ഷയുടെ മൂന്ന് ഘട്ടങ്ങളെ ഉൾക്കൊള്ളുന്നു: ആത്മാവിലുള്ള വീണ്ടുംജനനം (നമ്മുടെ ഭൂതകാലത്തിനായ്), ദേഹിയിലുള്ള വിശുദ്ധീകരണം (നമ്മുടെ വർത്തമാനകാലത്തിനായ്), ശരീരത്തിന്റെ വീണ്ടെടുപ്പ് (നമ്മുടെ ഭാവിക്കായ്). മറുവശത്ത്, നീതി, വിശുദ്ധീകരണം, വീണ്ടെടുപ്പ് എന്നിവ നമ്മുടെ ക്രിസ്തീയ ജീവിതത്തിലും പ്രവൃത്തിയിലും നാം ദിനവും അനുഭവമാക്കേണ്ടതായ ദൈവത്തിന്റെ രക്ഷയുടെ സ്വഭാവത്തിന്റെ മൂന്ന് വശങ്ങളെ സൂചിപ്പിക്കുന്നു... എല്ലാ ദിവസവും നാം നീതിമാന്മാരാകേണ്ടതുണ്ട്, നാം വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്, നമ്മുടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും നാം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്.
Gems#
233
Present-day garden of Eden in Romans 8
When Adam stood in front of the two trees, he was standing before God and Satan. This formed a triangular situation between man, God, and Satan in the universe. This triangular situation is now within us. Once Satan was in the garden outside of Adam; now he is in our flesh. Once God also was in the garden outside of man; now He is in our spirit... in Romans 8 we find a present-day garden of Eden. Romans 8:2 mentions the law of the Spirit of life, which sets us free from the law of sin and death. Therefore, in Romans 8 we have two laws—the law of life and the law of death. These two laws are the two principles of the two trees in our subjective experience.
2025 മേയ് 1
റോമർ 8-ലെ ഇന്നത്തെ ഏദൻ തോട്ടം
ആദാം രണ്ട് വൃക്ഷങ്ങളുടെ മുന്നിൽ നിന്നപ്പോൾ, അവൻ ദൈവത്തിനും സാത്താനും മുമ്പാകെ ആയിരുന്നു നിന്നത്. ഇത് പ്രപഞ്ചത്തിൽ മനുഷ്യനും ദൈവത്തിനും സാത്താനും ഇടയിൽ ഒരു ത്രികോണ സാഹചര്യം ഉണ്ടാക്കി. ഈ ത്രികോണ സാഹചര്യം ഇപ്പോൾ നമ്മുടെ ഉള്ളിലാണ്. ഒരിക്കൽ സാത്താൻ ആദാമിന് പുറത്തുള്ള തോട്ടത്തിലായിരുന്നു; ഇപ്പോൾ അവൻ നമ്മുടെ ജഡത്തിലുണ്ട്. ഒരിക്കൽ ദൈവം മനുഷ്യനു പുറത്തുള്ള തോട്ടത്തിലായിരുന്നു; ഇപ്പോൾ അവൻ നമ്മുടെ ആത്മാവിലാണ്... റോമർ 8-ൽ നമുക്ക് ഇന്നത്തെ ഏദൻ തോട്ടം കാണുവാൻ കഴിയും. റോമർ 8:2 ജീവന്റെ ആത്മാവിന്റെ പ്രമാണത്തെ കുറിച്ച് പരാമർശിക്കുന്നു, അത് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നു. അതിനാൽ, റോമർ 8-ൽ നമുക്ക് രണ്ട് പ്രമാണങ്ങളുണ്ട്—ജീവന്റെ പ്രമാണവും മരണത്തിന്റെ പ്രമാണവും. ഈ രണ്ട് പ്രമാണങ്ങളും നമ്മുടെ വ്യക്തിനിഷ്ഠമായ അനുഭവത്തിലെ രണ്ട് വൃക്ഷങ്ങളുടെ രണ്ട് തത്വങ്ങളാണ്.
Gems#
232
Element and the sphere of the members in the Body
Romans 12:5 indicates that Christ is the element and the sphere of the members in the Body. In ourselves we are not the members of the Body of Christ. If we are in ourselves, in practicality we are not the members of the Body. We are members one of another in Christ—not in ourselves—for Christ is both the element which makes us members one of another and the sphere in which we are members one of another. Hence, we should learn to enjoy Christ as the element and sphere of the members in the Body.
2025 ഏപ്രിൽ 30
ശരീരത്തിലെ അവയവങ്ങളുടെ മൂലകവും മണ്ഡലവും
റോമർ 12:5 സൂചിപ്പിക്കുന്നത് ക്രിസ്തുവാണ് ശരീരത്തിലെ അവയവങ്ങളുടെ മൂലകവും മണ്ഡലവും എന്നാണ്. നമ്മിൽത്തന്നെ നാം ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളല്ല. നാം നമ്മിൽത്തന്നെയാണെങ്കിൽ, പ്രായോഗികതയിൽ നാം ശരീരത്തിന്റെ അവയവങ്ങളല്ല. ക്രിസ്തുവിൽ നാം പരസ്പരം അവയവങ്ങളാണ്—നമ്മിൽത്തന്നെയല്ല—കാരണം ക്രിസ്തു നമ്മെ പരസ്പരം അവയവങ്ങളാക്കുന്ന മൂലകവും നാം പരസ്പരം അവയവങ്ങളായിരിക്കുന്ന മണ്ഡലവുമാണ്. അതിനാൽ, ശരീരത്തിലെ അവയവങ്ങളുടെ മൂലകമായും മണ്ഡലമായും ക്രിസ്തുവിനെ ആസ്വദിക്കുവാൻ നാം പഠിക്കണം.
Gems#
231
Whoever is poor receives nothing
[According to Matthew 25:28] the more you have, the more the Lord will give you. The more you do not have, the more the Lord will take away from you. This is the Lord’s economy. The Lord only gives to the rich ones. Whoever is poor receives nothing. Even the Lord takes away from the poor ones and gives to the rich ones. To those who have ten talents, the Lord gives one more. When you come to the meetings, never consider that you have nothing. If you consider that you have nothing, the Lord will take away what you do have and give it to another. This is the Lord’s economy.
2025 ഏപ്രിൽ 29
ദരിദ്രനായവന് ഒന്നും ലഭിക്കുന്നില്ല
[മത്തായി 25:28 അനുസരിച്ച്] നിങ്ങൾക്ക് എത്രയധികം ഉണ്ടോ അത്രയധികം കൂടുതൽ കർത്താവ് നിങ്ങൾക്ക് നൽകും. നിങ്ങൾക്ക് എത്രത്തോളം ഇല്ലയോ അത്രയധികം കർത്താവ് നിങ്ങളിൽ നിന്ന് എടുത്തുമാറ്റും. ഇതാണ് കർത്താവിന്റെ വ്യവസ്ഥ. ധനികരായവർക്ക് മാത്രമേ കർത്താവ് നൽകുന്നുള്ളൂ. ദരിദ്രനായവന് ഒന്നും ലഭിക്കുന്നില്ല. ദരിദ്രരിൽ നിന്ന് കർത്താവ് എടുത്ത് ധനികർക്ക് നൽകുകപോലും ചെയ്യുന്നു. പത്ത് താലന്തുകൾ ഉള്ളവർക്ക്, കർത്താവ് ഒന്ന് കൂടി നൽകുന്നു. നിങ്ങൾ യോഗങ്ങൾക്ക് വരുമ്പോൾ, നിങ്ങൾക്ക് ഒന്നുമില്ലെന്ന് ഒരിക്കലും കരുതരുത്. നിങ്ങൾക്ക് ഒന്നുമില്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ പക്കലുള്ളത് കർത്താവ് എടുത്ത് മറ്റൊരുവന് നൽകും. ഇതാണ് കർത്താവിന്റെ വ്യവസ്ഥ.
Gems#
230
The danger with one-talented ones
It seems somewhat easy for the five-talented ones and the two-talented ones to function and serve the Lord. But it seems more difficult for the less talented members to serve. Why? It is because they consider that they have received so little. They consider that their function, their service, and their work mean nothing. Because they do not have a large portion, they tend to let the more gifted ones replace them in their function. The danger is for the one-talented members to give up their function.
2025 ഏപ്രിൽ 28
ഒരു താലന്തുള്ളവർക്കുള്ള അപകടം
അഞ്ച് താലന്തുള്ളവർക്കും രണ്ട് താലന്തുള്ളവർക്കും പ്രവർത്തിക്കുവാനും കർത്താവിനെ സേവിക്കുവാനും ഒരുവിധം എളുപ്പമാണെന്ന് തോന്നുന്നു. എന്നാൽ താലന്ത് കുറഞ്ഞ അംഗങ്ങൾക്ക് സേവിക്കുന്നത് വളരെ പ്രയാസമാണെന്ന് തോന്നുന്നു. എന്തുകൊണ്ട്? തങ്ങൾക്ക് വളരെ കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് അവർ കരുതുന്നതിനാലാണ് ഇത്. തങ്ങളുടെ പ്രവർത്തനവും, തങ്ങളുടെ സേവനവും, തങ്ങളുടെ വേലയും അർത്ഥമില്ലാത്തതാണെന്ന് അവർ കരുതുന്നു. അവർക്ക് ഒരു വലിയ പങ്കു ഇല്ലാത്തതിനാൽ, കൂടുതൽ വരപ്രാപ്തരായവരെ തങ്ങളുടെ പ്രവർത്തനത്തെ പകരംവെക്കുവാൻ അവർ അനുവദിക്കുന്നു. ഒരു താലന്തുള്ള അംഗങ്ങൾ തങ്ങളുടെ പ്രവർത്തനം ഉപേക്ഷിക്കുന്നതാണ് അപകടം.
Gems#
229
Two aspects in our relationship with the Lord (2)
With the virgins the matter of love is a very important part. With the servants the matter of functioning and serving is the important part. We have to take care of these two aspects. In life we must be like virgins—prudent to get our vessel filled up with the Triune God. As to the matter of work and ministry, we must be the faithful servants who are exercising and using all the talents we have received from the Lord.
2025 ഏപ്രിൽ 27
കർത്താവുമായുള്ള നമ്മുടെ ബന്ധത്തിലെ രണ്ട് വശങ്ങൾ (2)
കന്യകമാരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ കാര്യം വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ദാസന്മാരെ സംബന്ധിച്ചിടത്തോളം പ്രവർത്തിക്കുകയും സേവിക്കുകയും ചെയ്യുന്നതിന്റെ കാര്യമാണ് പ്രധാനമായ ഭാഗം. ഈ രണ്ട് വശങ്ങളെയും നാം ശ്രദ്ധിക്കണം. ജീവനിൽ നാം കന്യകമാരെപ്പോലെ ആയിരിക്കണം—നമ്മുടെ പാത്രം ത്രിയേക ദൈവത്താൽ നിറയപ്പെടുവാൻ തക്കവണ്ണം വിവേകമുള്ളവരായിരിക്കണം. വേലയുടെയും ശുശ്രൂഷയുടെയും കാര്യത്തിൽ, കർത്താവിൽ നിന്ന് നമുക്ക് ലഭിച്ച എല്ലാ താലന്തുകളും പ്രയോഗിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിശ്വസ്തരായ ദാസന്മാരായിരിക്കണം നാം.
Gems#
228
Two aspects in our relationship with the Lord (1)
As genuine Christians we have two aspects in our relationship with the Lord. The first aspect is the relationship of life, and the second is that of our work or function with the Lord. On the one hand, we are the virgins waiting for the Lord’s coming back. This is the side of life. On the other hand, we are also the Lord’s servants, serving Him with the talents He has given us. This is the side of work.
2025 ഏപ്രിൽ 26
കർത്താവുമായുള്ള നമ്മുടെ ബന്ധത്തിലെ രണ്ട് വശങ്ങൾ (1)
യഥാർത്ഥ ക്രിസ്ത്യാനികളെന്ന നിലയിൽ, കർത്താവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്ക് രണ്ട് വശങ്ങളുണ്ട്. ആദ്യത്തെ വശം ജീവന്റെ ബന്ധമാണ്, രണ്ടാമത്തേത് കർത്താവുമായുള്ള നമ്മുടെ വേല അല്ലെങ്കിൽ പ്രവർത്തനത്തിന്റേതാണ്. ഒരു വശത്ത്, നാം കർത്താവിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്ന കന്യകമാരാണ്. ഇത് ജീവന്റെ വശമാണ്. മറുവശത്ത്, നാം കർത്താവിന്റെ ദാസന്മാരുമാണ്, അവൻ നമുക്ക് നൽകിയ താലന്തുകൾകൊണ്ട് നാം അവനെ സേവിക്കുന്നു. ഇത് വേലയുടെ വശമാണ്.
Gems#
227
Love of God in Christ Jesus
In Romans 8:39 Paul points out that the inseparable love of God is in Christ Jesus our Lord. If the love of God were shown apart from Christ, there would be problems, for apart from Christ, even a sin such as losing our temper would separate us from the love of God. However, the love of God is not only the love of God itself but the love of God which is in Christ Jesus. Because the love of God is in Christ Jesus, we may be assured that nothing can separate us from it.
2025 ഏപ്രിൽ 25
ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹം
റോമർ 8:39-ൽ ദൈവത്തിന്റെ വേർപെടുത്തുവാൻ സാധിക്കാത്ത സ്നേഹം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലാണെന്നാണ് പൗലോസ് ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തുവിനെ കൂടാതെയാണ് ദൈവസ്നേഹം പ്രകടമായതെങ്കിൽ, പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു, കാരണം ക്രിസ്തുവിനെ കൂടാതെ, കോപം നഷ്ടപ്പെടുന്നത് പോലുള്ള ഒരു പാപത്തിനു പോലും നമ്മെ ദൈവസ്നേഹത്തിൽ നിന്ന് വേർപെടുത്തുവാൻ കഴിയും. എന്നാൽ, ദൈവസ്നേഹം ദൈവത്തിന്റെ സ്നേഹം മാത്രമല്ല, ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹമാണ്. ദൈവസ്നേഹം ക്രിസ്തുയേശുവിലുള്ളതായതിനാൽ, യാതൊന്നിനും നമ്മെ അതിൽ നിന്ന് വേർപെടുത്തുവാൻ സാധിക്കില്ലെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കുവാൻ കഴിയും.
Gems#
226
Washing Our Garments in Wine
[Gen 49:11 says "...He washes his garment in wine, And his robe in the blood of grapes."] To wash our garments in wine and our clothes in grape juice signifies that we soak our behavior, our daily walk, in the enjoyment of the riches of Christ's life. Grape juice is mainly for quenching our thirst, whereas grape wine is mainly for stirring up our excitement. Our thirst needs to be quenched, but our excitement needs to be stirred up. Every Christian must be "crazy," beside himself, in a proper sense. Then our behavior will be permeated and saturated with the full enjoyment of the riches of Christ's life.
2025 ഏപ്രിൽ 24
വീഞ്ഞിൽ നമ്മുടെ വസ്ത്രങ്ങൾ കഴുകുന്നത്
[ഉല്പത്തി 49:11 പറയുന്നു "...അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു."] നമ്മുടെ ഉടുപ്പുകൾ വീഞ്ഞിലും നമ്മുടെ വസ്ത്രങ്ങൾ ദ്രാക്ഷാരസത്തിലും കഴുകുന്നത് നമ്മുടെ പെരുമാറ്റത്തെയും ദൈനംദിന നടത്തത്തെയും ക്രിസ്തുവിന്റെ ജീവന്റെ സമ്പത്തിന്റെ ആസ്വാദനത്തിൽ കുതിർക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ദ്രാക്ഷാരസം പ്രധാനമായും നമ്മുടെ ദാഹം ശമിപ്പിക്കുന്നതിനാണ്, അതേസമയം മുന്തിരി വീഞ്ഞ് പ്രധാനമായും നമ്മുടെ ആവേശത്തെ ഉണർത്തുന്നതിനാണ്. നമ്മുടെ ദാഹം ശമിപ്പിക്കേണ്ടതുണ്ട്, പക്ഷേ നമ്മുടെ ആവേശം ഉണർത്തേണ്ടതുമുണ്ട്. ഓരോ ക്രിസ്ത്യാനിയും ശരിയായ അർത്ഥത്തിൽ സ്വയം മതിമറക്കുന്നതായ "ഭ്രാന്തൻ" ആയിരിക്കണം. അപ്പോൾ നമ്മുടെ പെരുമാറ്റം ക്രിസ്തുവിന്റെ ജീവന്റെ സമ്പത്തിന്റെ പൂർണ്ണ ആസ്വാദനത്താൽ അഭിവ്യാപിക്കപ്പെടുകയും സാന്ദ്രീകരിക്കപ്പെടുകയും ചെയ്യും.
Gems#
225
Dipping foot in oil
[Deut 33:24 speaks of concerning Asher "...the one dipping his foot in oil.] The spiritual significance of dipping the foot in oil is being full of the Spirit. In typology oil refers to the Spirit of God. Asher does not have a mere trickle of oil, but enough to dip his feet in. This means that in Asher we have the rich, bountiful supply of the Spirit (Phil. 1:19). Oh, we can walk in oil!
2025 ഏപ്രിൽ 23
കാൽ എണ്ണയിൽ മുക്കുന്നത്
[ആവർത്തനം 33:24 അശേരിനെ കുറിച്ച് പറയുന്നു "...അവൻ കാൽ എണ്ണയിൽ മുക്കട്ടെ."] കാൽ എണ്ണയിൽ മുക്കുന്നതിന്റെ ആത്മിക പ്രാധാന്യം ആത്മാവിനാൽ നിറഞ്ഞിരിക്കുക എന്നതാണ്. മുൻകുറിശാസ്ത്രമനുസരിച്ച് എണ്ണ ദൈവത്തിന്റെ ആത്മാവിനെ സൂചിപ്പിക്കുന്നു. അശേരിന് ഉള്ളത് കേവലം ഒരു തുള്ളി എണ്ണയല്ല, മറിച്ച് അവൻ്റെ കാലുകൾ മുക്കുവാൻ മതിയായ എണ്ണയുണ്ട്. ഇതിനർത്ഥം, അശേരിൽ നമുക്ക് ആത്മാവിന്റെ സമ്പന്നവും ധാരാളവുമായ സഹായമുണ്ട് (ഫിലി. 1:19). ഓ, നമുക്ക് എണ്ണയിൽ നടക്കുവാൻ കഴിയും!
- 80Page 57
