top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 58

Gems#

224

The experience of resurrection

We should not regard the resurrection merely as a future event, as Martha did in John 11. The Lord Jesus told her that He is the resurrection and the life (v. 25). His word indicates that there is no need for us to wait until a future day to have Him as resurrection. Resurrection is not a matter of time or place; it is a matter of Christ. If we have Him, we have resurrection. But if we do not have Him, we do not have resurrection life, neither now nor in the future. Hallelujah, resurrection is Jesus, the Son of God! As long as we have Jesus Christ, we have resurrection, no matter where we may be.

2025 ഏപ്രിൽ 22

​

പുനരുത്ഥാനത്തിന്റെ അനുഭവം

യോഹന്നാൻ 11-ൽ മാർത്ത ചെയ്തതുപോലെ, പുനരുത്ഥാനത്തെ ഒരു ഭാവി സംഭവമായി മാത്രം നാം കണക്കാക്കരുത്. കർത്താവായ യേശു അവളോട് പറഞ്ഞത് അവനാണ് പുനരുത്ഥാനവും ജീവനും എന്നാണ് (വാ. 25). അവനെ പുനരുത്ഥാനമായി ലഭിക്കുവാൻ ഭാവിയിലെ ഒരു ദിവസം വരെ നാം കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ് അവന്റെ വചനം സൂചിപ്പിക്കുന്നത്. പുനരുത്ഥാനം സമയത്തിന്റെയോ സ്ഥലത്തിന്റെയോ വിഷയമല്ല; അത് ക്രിസ്തുവിന്റെ കാര്യമാണ്. നമുക്ക് അവനുണ്ടെങ്കിൽ, നമുക്ക് പുനരുത്ഥാനമുണ്ട്. എന്നാൽ നമുക്ക് അവനില്ലെങ്കിൽ, നമുക്ക് പുനരുത്ഥാന ജീവനില്ല, ഇപ്പോഴുമില്ല ഭാവിയിലുമില്ല. ഹാലേല്ലൂയ്യാ, പുനരുത്ഥാനം ദൈവപുത്രനായ യേശുവാണ്! നമുക്ക് യേശുക്രിസ്തു ഉള്ളിടത്തോളം, നാം എവിടെയായിരുന്നാലും നമുക്ക് പുനരുത്ഥാനമുണ്ട്.

Gems#

223

Five basic characteristics of life

Like every kind of life, the divine life has several basic characteristics; it has its own essence, power, sense, law, and shape. First, every kind of life... has a certain essence or substance. Second, has its own power. Third, has its own sense or feeling. Fourth, has a corresponding law, which is the working and functioning of the nature of that life. Fifth, has a particular shape. Because we have the life of Christ, the firstborn Son of God, we will be conformed and shaped into His image (Rom. 8:29).

2025 ഏപ്രിൽ 21

​

ജീവന്റെ അഞ്ച് അടിസ്ഥാന സ്വഭാവസവിശേഷതകൾ

എല്ലാത്തരം ജീവനെയും പോലെ, ദിവ്യജീവനും നിരവധി അടിസ്ഥാന സ്വഭാവസവിശേഷതകൾ ഉണ്ട്; അതിന് അതിന്റേതായ സാരാംശം, ശക്തി, ബോധം, പ്രമാണം, രൂപം എന്നിവയുണ്ട്. ഒന്നാമതായി, ഓരോ തരത്തിലുള്ള ജീവനും... ഒരു പ്രത്യേക സത്തയോ സാരാംശമോ ഉണ്ട്. രണ്ടാമതായി, അതിന് അതിന്റേതായ ശക്തിയുണ്ട്. മൂന്നാമതായി, അതിന് അതിന്റേതായ ബോധം അല്ലെങ്കിൽ അനുഭൂതി ഉണ്ട്. നാലാമതായി, ആ ജീവന്റെ സ്വഭാവത്തിന്റെ വേലയും പ്രവർത്തനവുമായ അതിന് അനുബന്ധമായ ഒരു പ്രമാണമുണ്ട്, അഞ്ചാമതായി, ഒരു പ്രത്യേക രൂപമുണ്ട്. ദൈവത്തിന്റെ ആദ്യജാതനായ പുത്രനായ ക്രിസ്തുവിന്റെ ജീവൻ നമുക്കുള്ളതിനാൽ, നാം അവന്റെ സ്വരൂപത്തിലേക്ക് അനുരൂപപ്പെടുകയും രൂപപ്പെടുകയും ചെയ്യും (റോമ. 8:29).

Gems#

222

Place where God speaks

In the Bible we are never told that God speaks from the cross. According to the Bible, where do we hear God’s voice? At the throne of grace, the oracle in the Holy of Holies. If you are still around the cross, it will be difficult for you to hear God’s speaking. But whenever you come to the throne of grace, the propitiation-cover, you will immediately hear the divine voice. It is here that we hear God’s speaking, see His countenance, and enjoy His presence.

2025 ഏപ്രിൽ 20

​

ദൈവം സംസാരിക്കുന്ന സ്ഥലം

ദൈവം ക്രൂശിൽനിന്നു സംസാരിക്കുന്നുവെന്ന് വേദപുസ്തകത്തിൽ ഒരിക്കലും പറഞ്ഞിട്ടില്ല. വേദപുസ്തകമനുസരിച്ച്, നാം ദൈവത്തിന്റെ ശബ്ദം കേൾക്കുന്നതെവിടെയാണ്? കൃപയുടെ സിംഹാസനത്തിൽ, അതിവിശുദ്ധസ്ഥലത്തുള്ള അരുളപ്പാടിൽ. നിങ്ങൾ ഇപ്പോഴും ക്രൂശിന്റെ സമീപമാണെങ്കിൽ, ദൈവത്തിന്റെ സംസാരം കേൾക്കുവാൻ പ്രയാസമായിരിക്കും. എന്നാൽ നിങ്ങൾ കൃപയുടെ സിംഹാസനത്തിലേക്ക്, അനുനയ മൂടിയിലേക്ക് വരുമ്പോഴെല്ലാം ഉടൻതന്നെ ദിവ്യശബ്ദം കേൾക്കും. ഇവിടെയാണ് നാം ദൈവത്തിന്റെ സംസാരം കേൾക്കുകയും, അവന്റെ മുഖഭാവം കാണുകയും അവന്റെ സാന്നിധ്യം ആസ്വദിക്കുകയും ചെയ്യുന്നത്.

Gems#

221

He and we have two natures

Through incarnation Christ put humanity upon Himself and thereafter had two natures—the divine nature and the human nature. Through His resurrection and through coming into us as the Spirit, Christ has brought divinity into us. Therefore, we also have two natures—the human nature and the divine nature. By being born of the Spirit, we have become partakers of the divine nature (2 Pet. 1:4).

2025 ഏപ്രിൽ 19

​

അവനും നമുക്കും രണ്ട് സ്വഭാവങ്ങൾ ഉണ്ട്

ജഡാവതാരത്തിലൂടെ ക്രിസ്തു മനുഷ്യത്വത്തെ തന്റെമേൽ എടുത്തു, അതിനുശേഷം രണ്ട് സ്വഭാവങ്ങൾ ഉള്ളവനായി—ദിവ്യ സ്വഭാവവും മനുഷ്യ സ്വഭാവവും. അവന്റെ പുനരുത്ഥാനത്തിലൂടെയും ആത്മാവായി നമ്മിലേക്ക് വന്നതിലൂടെയും ക്രിസ്തു നമ്മിലേക്ക് ദിവ്യത്വം കൊണ്ടുവന്നു. അതിനാൽ, നമുക്കും രണ്ട് സ്വഭാവങ്ങളുണ്ട്—മനുഷ്യ സ്വഭാവവും ദിവ്യ സ്വഭാവവും. ആത്മാവിൽ നിന്ന് ജനിച്ചതിലൂടെ, നാം ദിവ്യ സ്വഭാവത്തിന്റെ പങ്കാളികളായിത്തീർന്നിരിക്കുന്നു (2 പത്രൊ. 1:4).

Gems#

220

According to the Spirit of holiness

According to the flesh, we cannot be designated sons of God. We can only become sons of God according to the Spirit of holiness. As believers in Christ, we have both the flesh, which we received of our natural parents, and the Spirit of holiness, who has been given to us by God. Like the Lord Jesus, we also have two natures—the human nature and the divine nature. Within us we have the Spirit of holiness. Holiness is the substance, the essence, the element, the nature, of God. The Spirit of holiness refers to God’s very essence. Thus, by having the Spirit of holiness, we have God’s substance within us. According to this Spirit, we are being designated the sons of God.

2025 ഏപ്രിൽ 18

​

വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച്

ജഡം സംബന്ധിച്ച്, നമുക്ക് ദൈവപുത്രന്മാരായി നിയുക്തരാക്കപ്പെടുവാൻ കഴിയില്ല. വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് മാത്രമേ നമുക്ക് ദൈവപുത്രന്മാരാകുവാൻ കഴിയൂ. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ സ്വാഭാവിക മാതാപിതാക്കളിൽ നിന്ന് നമുക്ക് ലഭിച്ച ജഡവും, ദൈവം നമുക്ക് നൽകിയ വിശുദ്ധിയുടെ ആത്മാവും നമുക്കുണ്ട്. കർത്താവായ യേശുവിനെപ്പോലെ, നമുക്കും രണ്ട് സ്വഭാവങ്ങളുണ്ട്—മനുഷ്യപ്രകൃതവും ദിവ്യ പ്രകൃതവും. നമ്മുടെ ഉള്ളിൽ വിശുദ്ധിയുടെ ആത്മാവുണ്ട്. വിശുദ്ധി എന്നത് ദൈവത്തിന്റെ സത്ത, സാരാംശം, മൂലകം, സ്വഭാവം എന്നിവയാണ്. വിശുദ്ധിയുടെ ആത്മാവ് ദൈവത്തിന്റെ സാരാംശത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെ, വിശുദ്ധിയുടെ ആത്മാവ് ഉള്ളതിനാൽ, നമ്മുടെ ഉള്ളിൽ നമുക്ക് ദൈവത്തിന്റെ സത്തയുണ്ട്. ഈ ആത്മാവ് സംബന്ധമായാണ്, നാം ദൈവത്തിന്റെ പുത്രന്മാരായി നിയുക്തരാക്കപ്പെടുന്നത്.

Gems#

219

Need to be designated

There was no need for Christ to be designated as the Son of Man, because when people saw Him, they immediately recognized that He was a man. However, there was a need for Him to be designated the Son of God because the Son of God was concealed in Him as the Son of Man...This concealed divinity needed to be designated, made manifest, by the resurrection. When He was resurrected, He was designated, or manifested, the Son of God with His humanity.

2025 ഏപ്രിൽ 17

​

നിയുക്തമാക്കപ്പെടേണ്ടതായ ആവശ്യകത

ക്രിസ്തുവിനെ മനുഷ്യപുത്രനായി നിയുക്തനാക്കേണ്ടതിന്റെ ആവശ്യമില്ലായിരുന്നു, കാരണം ജനം അവനെ കണ്ടപ്പോൾ, അവൻ ഒരു മനുഷ്യനാണെന്ന് അവർ ഉടനടി തിരിച്ചറിഞ്ഞു. എന്നാൽ, ദൈവപുത്രൻ അവനിൽ മനുഷ്യപുത്രനെന്ന നിലയിൽ മറഞ്ഞിരുന്നതിനാൽ അവനെ ദൈവപുത്രനായി നിയുക്തനാക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു... ഈ മറയ്ക്കപ്പെട്ടിരുന്നതായ ദിവ്യത്വം പുനരുത്ഥാനത്താൽ നിയുക്തമാക്കപ്പെടേണ്ടതായ, വെളിപ്പെടേണ്ടതായ ആവശ്യമുണ്ടായിരുന്നു. അവൻ പുനരുത്ഥാനം ചെയ്തപ്പോൾ, അവൻ തന്റെ മനുഷ്യത്വത്തോടുകൂടെ ദൈവപുത്രനായി നിയുക്തനാക്കപ്പെട്ടു, വെളിപ്പെട്ടു.

Gems#

218

Christ's many brothers

If He [Christ] were only God’s only begotten Son, He could not have any brothers. To have us as His brothers, He must possess humanity...In His incarnation Christ put on humanity, and through resurrection He brought this humanity into sonship. In this way He became God’s firstborn Son with both divinity and humanity. Then, as the life-giving Spirit, He entered into us to make us also sons of God. Now we are the many sons of God being conformed to the image not of God’s only begotten Son but of His firstborn Son. Therefore, as God’s firstborn Son, Christ has many brothers.

2025 ഏപ്രിൽ 16

​

ക്രിസ്തുവിന്റെ അനേകം സഹോദരന്മാർ

അവൻ [ക്രിസ്തു], ദൈവത്തിന്റെ ഏകജാതനായ പുത്രൻ മാത്രമായിരുന്നുവെങ്കിൽ, അവന് സഹോദരന്മാർ ഉണ്ടാകുമായിരുന്നില്ല. നമ്മെ അവന് സഹോദരന്മാരായി ലഭിക്കണമെങ്കിൽ, അവന് മനുഷ്യത്വം ഉണ്ടായിരിക്കണം... ക്രിസ്തു തന്റെ ജഡാവതാരത്തിൽ മനുഷ്യത്വത്തെ ധരിക്കുകയും, പുനരുത്ഥാനത്തിലൂടെ അവൻ ഈ മനുഷ്യത്വത്തെ പുത്രത്വത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഈ വിധത്തിൽ അവൻ ദിവ്യത്വവും മനുഷ്യത്വവും ഉള്ള ദൈവത്തിന്റെ ആദ്യജാതനായ പുത്രനായിത്തീർന്നു. അതിനു ശേഷം, ജീവൻ-നൽകുന്ന ആത്മാവെന്ന നിലയിൽ, നമ്മെയും ദൈവത്തിന്റെ പുത്രന്മാരാക്കുവാൻ വേണ്ടി അവൻ നമ്മിലേക്ക് പ്രവേശിച്ചു. ഇപ്പോൾ നാം ദൈവത്തിന്റെ ഏകജാതനായ പുത്രന്റെയല്ല, മറിച്ച് അവന്റെ ആദ്യജാതനായ പുത്രന്റെ സ്വരൂപത്തോട് അനുരൂപപ്പെടുന്ന നിരവധി ദൈവപുത്രന്മാരാണ്. അതിനാൽ, ദൈവത്തിന്റെ ആദ്യജാതനായ പുത്രനെന്ന നിലയിൽ, ക്രിസ്തുവിന് അനേകം സഹോദരന്മാരുണ്ട്.

Gems#

217

Saturated with sonship

When we were born again, we had just a small portion of the sonship. Now the sonship needs to spread within us until it saturates our whole being. Eventually, at the time of the Lord’s coming back, even our physical body will be saturated with the sonship.

2025 ഏപ്രിൽ 15

​

പുത്രത്വത്താൽ സാന്ദ്രീകരിക്കപ്പെടുക

നാം വീണ്ടും ജനിച്ചപ്പോൾ, നമുക്ക് പുത്രത്വത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി പുത്രത്വം നമ്മുടെ മുഴുവൻ ആളത്തത്തെയും സാന്ദ്രീകരിക്കുംവരെയും നമ്മുടെ ഉള്ളിൽ വ്യാപിക്കേണ്ടതുണ്ട്. ഒടുവിൽ, കർത്താവിന്റെ മടങ്ങി വരവിന്റെ സമയത്ത്, നമ്മുടെ ഭൗതിക ശരീരം പോലും പുത്രത്വത്താൽ സാന്ദ്രീകരിക്കപ്പെടും.

Gems#

216

Partaker of the divine nature

To be a partaker of the divine nature is to be a partaker of the elements, the ingredients, of God’s being. When we partake of God, the aspects of what God is become our enjoyment. We partake of His righteousness, holiness, kindness, love, and compassion. This is to enjoy the constituents of the divine nature.

2025 ഏപ്രിൽ 14

​

ദിവ്യ സ്വഭാവത്തിന്റെ പങ്കാളിയാകുക

ദിവ്യ സ്വഭാവത്തിന്റെ പങ്കാളിയാകുക എന്നാൽ ദൈവത്തിന്റെ ആളത്തത്തിന്റെ മൂലകങ്ങളിലും ഘടകങ്ങളിലും പങ്കാളിയാകുക എന്നാണ്. നാം ദൈവത്തിൽ പങ്കാളിയാകുമ്പോൾ, ദൈവം എന്തായിരിക്കുന്നുവോ അതിന്റെ വശങ്ങൾ നമ്മുടെ ആസ്വാദനമായി മാറുന്നു. നാം അവന്റെ നീതി, വിശുദ്ധി, ദയ, സ്നേഹം, മനസ്സലിവ് എന്നിവയിൽ പങ്കാളിയാകുന്നു. ഇതാണ് ദിവ്യ സ്വഭാവത്തിന്റെ ഘടകങ്ങൾ ആസ്വദിക്കുക എന്നത്

Gems#

215

Partaking of Him

We all are constituted physically of the food we eat...In like manner, we may become so constituted of God that we express God in all that we are and do. We may even give off a divine fragrance. If we partake of God day by day, eventually, we will partake of Him unconsciously. When others contact us, they will see in us the expression of the Triune God.

2025 ഏപ്രിൽ 13

​

അവനിൽ പങ്കാളികളാകുന്നത്

നാം എല്ലാവരും ഭക്ഷിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ശാരീരികമായി സംരചിക്കപ്പെടുന്നത്... അതുപോലെ, നാം ആയിരിക്കുന്നതിലും, പ്രവർത്തിക്കുന്നതിലും നാം ദൈവത്തെ ആവിഷ്കരിക്കുന്ന നിലയിൽ നമുക്ക് ദൈവത്താൽ അത്രമേൽ സംരചിക്കപ്പെടുവാൻ സാധിക്കും. നമുക്ക് ഒരു ദിവ്യ നറുമണം പോലും പുറപ്പെടുവിക്കാൻ കഴിയും. നാം ദിനംപ്രതി ദൈവത്തിൽ പങ്കാളികളാകുന്നുവെങ്കിൽ, ഒടുവിൽ, നാം അറിയാതെ തന്നെ സ്വതേ അവനിൽ പങ്കാളികളാകും. മറ്റുള്ളവർ നമ്മെ ബന്ധപ്പെടുമ്പോൾ, അവർ നമ്മിൽ ത്രിയേക ദൈവത്തിന്റെ ആവിഷ്കാരം കാണും.

  • 80
    Page 58

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page