Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 71Page 6
Gems#
655
Spiritual warfare is mainly dependent upon the humanity of Jesus (3)
Praise the Lord for Genesis 3:15! God promised that Christ would come as the seed of a woman. This seed of woman is a man, but a man who is different from the other man. The Bible says that Christ is the second man (1 Cor. 15:47). The first man failed, and then God sent the second man. Christ became a man to fight the battle for God. He partook of blood and flesh in order that through death He might destroy the devil (Heb. 2:14). These verses reveal to us that Christ as a man fought with His humanity against Satan.
2026 ജൂൺ 27
ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു (3)
ഉല്പത്തി 3:15-നായി കർത്താവിനെ സ്തുതിപ്പിൻ! ക്രിസ്തു ഒരു സ്ത്രീയുടെ സന്തതിയായി വരും എന്ന് ദൈവം വാഗ്ദാനം ചെയ്തു. സ്ത്രീയുടെ ഈ സന്തതി ഒരു മനുഷ്യനാണ്, എന്നാൽ മറ്റുള്ള മനുഷ്യരിൽ നിന്ന് വ്യത്യസ്തനായ ഒരു മനുഷ്യൻ. ക്രിസ്തു രണ്ടാമത്തെ മനുഷ്യനാണ് എന്ന് ബൈബിൾ പറയുന്നു (1 കൊരി. 15:47). ഒന്നാമത്തെ മനുഷ്യൻ പരാജയപ്പെട്ടു, പിന്നീട് ദൈവം രണ്ടാമത്തെ മനുഷ്യനെ അയച്ചു. ദൈവത്തിനായി പോരാട്ടം നടത്തുവാൻ ക്രിസ്തു ഒരു മനുഷ്യനായിത്തീർന്നു. അവൻ മരണത്തിലൂടെ പിശാചിനെ നശിപ്പിക്കേണ്ടതിന് ജഡരക്തത്തിൽ പങ്കാളിയായിത്തീർന്നു (എബ്രാ. 2:14). ക്രിസ്തു ഒരു മനുഷ്യൻ എന്ന നിലയിൽ തന്റെ മനുഷ്യത്വത്തിൽ സാത്താനോട് പോരാടി എന്ന് ഈ വാക്യങ്ങൾ നമുക്ക് വെളിപ്പെടുത്തുന്നു.
Gems#
654
Spiritual warfare is mainly dependent upon the humanity of Jesus (2)
In Genesis 1 God says that He commits His dominion to man so that man might subdue the earth. The word subdue (Gen. 1:28) includes the meaning of fighting. It is impossible to subdue something without a certain kind of fighting. God’s intention was that man would war against Satan to subdue the rebellious earth. Yet we know how man was ruined by Satan. Satan knew that man was strategic in the spiritual warfare; therefore, he caused man to fall.
2026 ജൂൺ 26
ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു (2)
ഉല്പത്തി 1-ൽ മനുഷ്യൻ ഭൂമിയെ കീഴടക്കേണ്ടതിന് ദൈവം തന്റെ ആധിപത്യം മനുഷ്യനെ ഭരമേല്പിക്കുന്നതായി അവൻ പറയുന്നു. അടക്കി (ഉല്പ. 1:28) എന്ന വാക്കിൽ ഒരുതരം പോരാട്ടത്തിന്റെ അർത്ഥം ഉൾപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക തരം പോരാട്ടമില്ലാതെ ഒന്നിനെ കീഴടക്കുക എന്നത് അസാധ്യമാണ്. മത്സരികളായ ഭൂമിയെ കീഴടക്കേണ്ടതിന് മനുഷ്യൻ സാത്താനെതിരെ യുദ്ധം ചെയ്യണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. എങ്കിലും സാത്താനാൽ മനുഷ്യൻ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടത് എന്ന് നമുക്കറിയാം. ആത്മിക പോരാട്ടത്തിൽ മനുഷ്യൻ തന്ത്രപ്രധാനമാണെന്ന് സാത്താന് അറിയാമായിരുന്നു; അതുകൊണ്ട് അവൻ മനുഷ്യനെ വീഴ്ചയിലേക്ക് നയിച്ചു.
Gems#
653
Spiritual warfare is mainly dependent upon the humanity of Jesus (1)
The spiritual warfare between the enemy and the saints is mainly dependent upon the humanity of Jesus. According to the Bible, the spiritual warfare is between Satan and God, yet God would never fight the battle by Himself. This is because Satan is a creature of God and a fallen creature at that. God is the Creator. The Creator would never fight with His creature; to do so would lower His position. This is why there is the need of man, and this is also why man was created by God. For the spiritual warfare God needs another creature to deal with the fallen creature.
2026 ജൂൺ 25
ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു (1)
ശത്രുവും വിശുദ്ധന്മാരും തമ്മിലുള്ള ആത്മിക പോരാട്ടം പ്രധാനമായും യേശുവിന്റെ മനുഷ്യത്വത്തെ ആശ്രയിച്ചിരിക്കുന്നു. ബൈബിൾ പ്രകാരം, ആത്മിക പോരാട്ടം സാത്താനും ദൈവവും തമ്മിലാണ്, എങ്കിലും ദൈവം ഒരിക്കലും സ്വയം പോരാടുകയില്ല. കാരണം സാത്താൻ ദൈവത്തിന്റെ ഒരു സൃഷ്ടിയാണ്, അതും വീണുപോയ ഒരു സൃഷ്ടി. ദൈവം സ്രഷ്ടാവാണ്. സ്രഷ്ടാവ് ഒരിക്കലും തന്റെ സൃഷ്ടിയോട് പോരാടുകയില്ല; അങ്ങനെ ചെയ്യുന്നത് അവന്റെ സ്ഥാനത്തെ താഴ്ത്തും. ഇതുകൊണ്ടാണ് മനുഷ്യന്റെ ആവശ്യം ഉള്ളത്, ഇതുകൊണ്ട് തന്നെയാണ് മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതും. ആത്മിക പോരാട്ടത്തിനായി വീണുപോയ സൃഷ്ടിയോട് ഇടപെടുവാൻ ദൈവത്തിന് മറ്റൊരു സൃഷ്ടിയുടെ ആവശ്യമുണ്ട്.
Gems#
652
Drinking the humanity of Jesus (2)
Where is the humanity of Jesus today? We have already seen that the humanity of Jesus is in the Spirit of Jesus. If we will drink of the Spirit of Jesus, we will obtain the element of His humanity. As a husband, the Lord’s humanity will strengthen you to be a husband who is absolutely agreeable with God’s economy. To be a mother is a very human matter, but you should not be a mother by your own humanity but by the humanity of Jesus. If you are a brother who is drinking of Jesus by enjoying His humanity,... the flow of life within you will satisfy, convince, attract, and eventually convert others.
2026 ജൂൺ 24
യേശുവിന്റെ മനുഷ്യത്വത്തെ കുടിക്കുന്നത് (2)
ഇന്ന് യേശുവിന്റെ മനുഷ്യത്വം എവിടെയാണുള്ളത്? യേശുവിന്റെ മനുഷ്യത്വം യേശുവിന്റെ ആത്മാവിലാണ് എന്ന് നാം ഇതിനകം കണ്ടുകഴിഞ്ഞു. നാം യേശുവിന്റെ ആത്മാവിനെ കുടിക്കുന്നു എങ്കിൽ, നമുക്ക് അവന്റെ മനുഷ്യത്വത്തിന്റെ മൂലകം ലഭിക്കും. ഒരു ഭർത്താവ് എന്ന നിലയിൽ, ദൈവത്തിന്റെ വ്യവസ്ഥയോട് തികച്ചും ഒത്തുപോകുന്ന ഒരു ഭർത്താവായിരിക്കുവാൻ കർത്താവിന്റെ മനുഷ്യത്വം നിങ്ങളെ ശക്തിപ്പെടുത്തും. ഒരു അമ്മയായിരിക്കുക എന്നത് വളരെ മാനുഷികമായ ഒരു കാര്യമാണ്, എന്നാൽ നിങ്ങൾ നിങ്ങളുടെ സ്വന്തം മനുഷ്യത്വത്താലല്ല മറിച്ച് യേശുവിന്റെ മനുഷ്യത്വത്താലാണ് ഒരു അമ്മയായിരിക്കേണ്ടത്. നിങ്ങൾ അവന്റെ മനുഷ്യത്വത്തെ ആസ്വദിച്ചുകൊണ്ട് യേശുവിനെ കുടിക്കുന്ന ഒരു സഹോദരനാണെങ്കിൽ,... നിങ്ങളുടെ ഉള്ളിലെ ജീവന്റെ പ്രവാഹം മറ്റുള്ളവരെ തൃപ്തിപ്പെടുത്തുകയും, ബോധ്യപ്പെടുത്തുകയും, ആകർഷിക്കുകയും, ഒടുവിൽ പരിവർത്തിപ്പിക്കുകയും ചെയ്യും.
Gems#
651
Drinking the humanity of Jesus (1)
We must drink not only of the Spirit of God but of the Spirit of an exalted person, the Spirit of an exalted man. Our understanding is that we drink only of the Spirit of God, but this is not adequate. We need to drink of the humanity of Jesus. We need to drink of the resurrected and ascended man Jesus. He is not only the Spirit of God but also the Spirit of Jesus. The bountiful supply is not of the Spirit of God but of the Spirit of Jesus Christ (Phil. 1:19).
2026 ജൂൺ 23
യേശുവിന്റെ മനുഷ്യത്വത്തെ കുടിക്കുന്നത് (1)
നാം ദൈവത്തിന്റെ ആത്മാവിനെ മാത്രമല്ല, മറിച്ച് ഉന്നതനാക്കപ്പെട്ട ഒരു വ്യക്തിയുടെ ആത്മാവിനെ, ഉന്നതനാക്കപ്പെട്ട ഒരു മനുഷ്യന്റെ ആത്മാവിനെ കൂടെ കുടിക്കണം. നമ്മുടെ ധാരണ നാം ദൈവത്തിന്റെ ആത്മാവിനെ മാത്രമേ കുടിക്കുന്നുള്ളൂ എന്നാണ്, എന്നാൽ ഇത് പര്യാപ്തമല്ല. നാം യേശുവിന്റെ മനുഷ്യത്വത്തെ കുടിക്കണം. നാം പുനരുത്ഥാനം ചെയ്തവനും ആരോഹണം ചെയ്തവനുമായ യേശു എന്ന മനുഷ്യനെ കുടിക്കണം. അവൻ ദൈവത്തിന്റെ ആത്മാവ് മാത്രമല്ല, യേശുവിന്റെ ആത്മാവും കൂടെയാണ്. ധാരാളമായ സഹായം ദൈവത്തിന്റെ ആത്മാവിന്റേതല്ല, മറിച്ച് യേശുക്രിസ്തുവിന്റെ ആത്മാവിന്റേതാണ് (ഫിലി. 1:19).
Gems#
650
Jesus was transfigured from a lower to a higher form (2)
The nature and essence were the same, but the form was different. He was flesh before His crucifixion, and He was still flesh after His crucifixion (Luke 24:39), but the form had changed. He did not through death and resurrection relinquish His flesh. He still retained the flesh but in a higher, resurrected form. Then from this resurrected and ascended Jesus, the Spirit of Jesus came forth. Whatever is in Jesus and whatever He has obtained and attained are now all in this Spirit of Jesus.
2026 ജൂൺ 22
യേശു ഒരു താഴ്ന്ന രൂപത്തിൽ നിന്ന് ഉയർന്ന രൂപത്തിലേക്ക ് കായാന്തരപ്പെട്ടു (2)
സ്വഭാവവും സാരാംശവും ഒന്നുതന്നെയായിരുന്നു, എന്നാൽ രൂപം വ്യത്യസ്തമായിരുന്നു. തന്റെ ക്രൂശുമരണത്തിന് മുൻപ് അവൻ ജഡമായിരുന്നു, തന്റെ ക്രൂശുമരണത്തിന് ശേഷവും അവൻ ജഡമായിരുന്നു (ലൂക്കൊ 24:39), എന്നാൽ രൂപം മാറിയിരുന്നു. മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ തന്റെ ജഡത്തെ ഉപേക്ഷിച്ചില്ല. അവൻ ഇപ്പോഴും ജഡത്തെ നിലനിർത്തിയിരിക്കുന്നു, എന്നാൽ ഉയർന്നതും പുനരുത്ഥാനം ചെയ്തതുമായ ഒരു രൂപത്തിൽ നിലനിർത്തിയിരിക്കുന്നു. പിന്നീട് ഈ പുനരുത്ഥാനം ചെയ്തവനും ആരോഹണം ചെയ്തവനുമായ യേശുവിൽ നിന്ന്, യേശുവിന്റെ ആത്മാവ് പുറപ്പെട്ടു വന്നു. യേശുവിൽ എന്തൊക്കെയുണ്ടോ, അവൻ എന്തൊക്കെയാണോ നേടിയതും കൈവരിച്ചതും, അവയൊക്കെയും ഇപ്പോൾ യേശുവിന്റെ ഈ ആത്മാവിലുണ്ട്.
Gems#
649
Jesus was transfigured from a lower to a higher form (1)
Jesus was God incarnated to be a man. Then He was crucified and resurrected. By crucifixion and resurrection, He was transfigured from a lower to a higher form. For example, suppose we have a seed with life in it. The form is low, but if the seed is sown in the earth, it grows, through decay and death, from a lower degree to a higher (see 1 Cor. 15:37, 42-43). It was a seed, but now it has become a flower. The form of the seed is lower, while the stage of the flower is much higher. It was the same with Jesus when He was in the flesh before His crucifixion. His form was low, but by His crucifixion and resurrection, His form became higher, yet it still remained the same nature.
2026 ജൂൺ 21
യേശു ഒരു താഴ്ന്ന രൂപത്തിൽ നിന്ന് ഉയർന്ന രൂപത്തിലേക്ക ് കായാന്തരപ്പെട്ടു (1)
യേശു മനുഷ്യനായിത്തീരുവാൻ ജഡാവതാരം ചെയ്ത ദൈവമായിരുന്നു. പിന്നീട് അവൻ ക്രൂശിക്കപ്പെടുകയും പുനരുത്ഥാനം ചെയ്യുകയും ചെയ്തു. ക്രൂശുമരണത്താലും പുനരുത്ഥാനത്താലും, അവൻ ഒരു താഴ്ന്ന രൂപത്തിൽ നിന്ന് ഉയർന്ന രൂപത്തിലേക്ക് കായാന്തരപ്പെട്ടു. ഉദാഹരണത്തിന്, ഉള്ളിൽ ജീവനുള്ള ഒരു വിത്ത് നമ്മുടെ പക്കലുണ്ടെന്ന് കരുതുക. അതിന്റെ രൂപം താഴ്ന്നതാണ്, എന്നാൽ വിത്ത് നിലത്തു വിതയ്ക്കുകയാണെങ്കിൽ, അത് ദ്രവത്വത്തിലൂടെയും മരണത്തിലൂടെയും ഒരു താഴ്ന്ന തലത്തിൽ നിന്ന് ഉയർന്ന തലത്തിലേക്ക് വളരുന്നു (1 കൊരി. 15:37, 42-43 കാണുക). അത് ഒരു വിത്തായിരുന്നു, എന്നാൽ ഇപ്പോൾ അത് ഒരു പൂവായി മാറിയിരിക്കുന്നു. വിത്തിന്റെ രൂപം താഴ്ന്നതാണ്, എന്നാൽ പൂവിന്റെ ഘട്ടം വളരെ ഉയർന്നതാണ്. യേശു തന്റെ ക്രൂശുമരണത്തിന് മുൻപ് ജഡത്തിലായിരുന്നപ്പോഴും ഇതുപോലെ തന്നെയായിരുന്നു. അവന്റെ രൂപം താഴ്ന്നതായിരുന്നു, എന്നാൽ തന്റെ ക്രൂശുമരണത്താലും പുനരുത്ഥാനത്താലും, അവന്റെ രൂപം ഉയർന്നതായിത്തീർന്നു, എങ്കിലും അത് അപ്പോഴും അതെ സ്വഭാവമായി തന്നെ തുടർന്നു.
Gems#
648
Humanity of Jesus is the main food for our growth in Life
In Luke 24:49 the Lord likened the baptism of the Holy Spirit to a piece of clothing. The disciples were told to wait until they were clothed with power from on high. But can anyone grow by being clothed? We all know that clothing is not for growing but for covering. What is lacking today is the proper food for the Christians. Gifts cannot feed us, knowledge cannot feed us, and even the best capabilities cannot feed us. We may be able to do many things, but doing cannot feed us. This is why many Christians are so poor today. They have clothing, knowledge, and capabilities, but they have no food. The food can come only from the humanity of Jesus. The humanity of Jesus is the main food for the priests.
2026 ജൂൺ 20
യേശുവിന്റെ മനുഷ്യത്വമാണ് നമ്മുടെ ജീവന്റെ വളർച്ചയ്ക്കുള്ള പ്രധാന ഭക്ഷണം
ലൂക്കൊസ് 24:49-ൽ കർത്താവ് പരിശുദ്ധാത്മാവിന്റെ സ്നാനത്തെ ഒരു വസ്ത്രത്തോട് ഉപമിച്ചു. ഉയരത്തിൽനിന്നുള്ള ശക്തി ധരിക്കുവോളം കാത്തിരിക്കുവാൻ ശിഷ്യന്മാരോട് പറഞ്ഞിരുന്നു. എന്നാൽ വസ്ത്രം ധരിക്കുന്നതുകൊണ്ട് ആർക്കെങ്കിലും വളരുവാൻ കഴിയുമോ? വസ്ത്രം വളരുവാൻ വേണ്ടിയുള്ളതല്ല, മറിച്ച് മറയ്ക്കുവാൻ വേണ്ടിയുള്ളതാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് ക്രിസ്ത്യാനികൾക്ക് കുറവായിരിക്കുന്നത് ശരിയായ ഭക്ഷണമാണ്. ഉപഹാരങ്ങൾക്ക് നമ്മെ പോഷിപ്പിക്കുവാൻ കഴിയുകയില്ല, പരിജ്ഞാനത്തിന് നമ്മെ പോഷിപ്പിക്കുവാൻ കഴിയുകയില്ല, ഏറ്റവും മികച്ച കഴിവുകൾക്ക് പോലും നമ്മെ പോഷിപ്പിക്കുവാൻ കഴിയുകയില്ല. നമുക്ക് പല കാര്യങ്ങളും ചെയ്യുവാൻ കഴിഞ്ഞേക്കാം, എന്നാൽ പ്രവർത്തിക്കുന്നതിന് നമ്മെ പോഷിപ്പിക്കുവാൻ കഴിയുകയില്ല. ഇതുകൊണ്ടാണ് ഇന്ന് പല ക്രിസ്ത്യാനികളും വളരെ ദരിദ്രരായിരിക്കുന്നത്. അവർക്ക് വസ്ത്രവും പരിജ്ഞാനവും കഴിവുകളും ഉണ്ട്, എന്നാൽ അവർക്ക് ഭക്ഷണമില്ല. യേശുവിൻറെ മനുഷ്യത്വത്തിൽ നിന്ന് മാത്രമേ ഭക്ഷണം വരുവാൻ കഴിയുകയുള്ളൂ. യേശുവിന്റെ മനുഷ്യത്വമാണ് പുരോഹിതന്മാർക്കുള്ള പ്രധാന ഭക്ഷണം.
Gems#
647
Our need is the humanity of Jesus
Our need is the humanity of Jesus! In the past, we thought that if we had certain kinds of gifts and manifestations with the baptism of the Holy Spirit and if we had a certain amount of Bible knowledge with proper training, then surely we would be useful. This may be of some use, but eventually what we do without Jesus’ humanity will be torn down by what we are. Brother Watchman Nee used to tell us that some people build up twelve inches by what they do but tear down fourteen inches by what they are. This means that they tear down more than they build up. Hence, it is better for them not to do anything.
2026 ജൂൺ 19
നമ്മുടെ ആവശ്യം യേശുവിന്റെ മനുഷ്യത്വമാണ്
നമ്മുടെ ആവശ്യം യേശുവിന്റെ മനുഷ്യത്വമാണ്! മുൻകാലങ്ങളിൽ, പരിശുദ്ധാത്മാവിന്റെ സ്നാനത്തോടുകൂടിയ ചിലതരം ഉപഹാരങ്ങളും പ്രത്യക്ഷതകളും നമുക്കുണ്ടാകുകയും ശരിയായ പരിശീലനത്തോടെ നിശ്ചിത അളവ് ബൈബിൾ പരിജ്ഞാനം നമുക്കുണ്ടാകുകയും ചെയ്താൽ തീർച്ചയായും നാം ഉപയോഗമുള്ളവരായിരിക്കും എന്ന് നാം കരുതിയിരുന്നു. ഇത് ചിലപ്പോൾ പ്രയോജനപ്പെട്ടേക്കാം, എന്നാൽ ഒടുവിൽ യേശുവിന്റെ മനുഷ്യത്വമില്ലാതെ നാം ചെയ്യുന്നത് എന്തോ അത് നാം എന്ത് ആയിരിക്കുന്നുവോ അതിനാൽ തകർക്കപ്പെടും. ചില ആളുകൾ തങ്ങൾ ചെയ്യുന്ന വേലയിലൂടെ പന്ത്രണ്ടിഞ്ച് പണിതുയർത്തുമെങ്കിലും തങ്ങൾ ആയിരിക്കുന്നതിനാൽ പതിനാലിഞ്ച് ഇടിച്ചുകളയുമെന്ന് സഹോദരൻ വാച്ച്മാൻ നീ ഞങ്ങളോട് പറയുമായിരുന്നു. ഇതിനർത്ഥം അവർ കെട്ടുപണി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇടിച്ചുകളയുന്നു എന്നാണ്. ആകയാൽ, അവർ ഒന്നും ചെയ്യാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.
Gems#
646
We need to learn to experience the Spirit of Jesus (2)
We must be Jesusly human, not humanly human. I am not referring to our natural and fallen humanity. We should not bring anything natural into the realm of Jesus. We already have enough of this kind of humanity. We need another category of humanity—a new, holy human nature, as mentioned by Andrew Murray in his book The Spirit of Christ. Jesus perfected such a human nature, not in a natural way but in a divine way. It is humanity yet something divine. We need to experience Him as the as the Spirit of humanity.
2026 ജൂൺ 18
നാം യേശുവിന്റെ ആത്മാവിനെ അനുഭവമാക്കുവാൻ പഠിക്കണം (2)
നാം യേശുമയമായ മനുഷ്യരായിരിക്കണം, മാനുഷികമായ മനുഷ്യരായിരിക്കരുത്. ഞാൻ നമ്മുടെ സ്വാഭാവികവും വീണതുമായ മനുഷ്യത്വത്തെക്കുറിച്ചല്ല പരാമർശിക്കുന്നത്. നാം സ്വാഭാവികമായ യാതൊന്നും യേശുവിന്റെ മണ്ഡലത്തിലേക്ക് കൊണ്ടുവരരുത്. നമുക്ക് ഇതിനകം തന്നെ ഇത്തരത്തിലുള്ള മനുഷ്യത്വം ആവശ്യത്തിനുണ്ട്. നമുക്ക് മറ്റൊരു വിഭാഗത്തിലുള്ള മനുഷ്യത്വം ആവശ്യമാണ്—"ദി സ്പിരിറ്റ് ഓഫ് ക്രൈസ്റ്റ്" എന്ന തന്റെ പുസ്തകത്തിൽ ആൻഡ്രൂ മുറെ പരാമർശിച്ചിരിക്കുന്നതുപോലെ, പുതിയതും വിശുദ്ധവുമായ ഒരു മനുഷ്യ സ്വഭാവം നമുക്ക് ആവശ്യമാണ്. യേശു അങ്ങനെയുള്ള ഒരു മനുഷ്യ സ്വഭാവത്തെ തികഞ്ഞതാക്കി, സ്വാഭാവികമായ രീതിയിലല്ല മറിച്ച് ദിവ്യമായ രീതിയിൽ തികഞ്ഞതാക്കി. അത് മനുഷ്യത്വമാണ് എങ്കിലും ദിവ്യമായ ഒന്നാണ്. നാം അവനെ മനുഷ്യത്വത്തിന്റെ ആത്മാവായി അനുഭവമാക്കണം.
- 71Page 6
