top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 60

Gems#

204

Lord's death

We must realize that the Lord Jesus did not die on the cross as a martyr but to accomplish our redemption. The Lord Jesus was on the cross for six hours, from nine o’clock in the morning until three o’clock in the afternoon. During the first three hours, from nine to twelve, He was persecuted and damaged by man. But during the last three hours, from twelve noon until three o’clock, He was suffering not at the hand of man but at the hand of God. At that time God was judging Him for our sake, reckoning Him as our Substitute (2 Cor. 5:21). First, He was persecuted by man, and then He was judged by God. Thus, His death was not a kind of persecution and martyrdom but was to accomplish redemption for us.

2025 ഏപ്രിൽ 2

​

കർത്താവിന്റെ മരണം

കർത്താവായ യേശു ക്രൂശിൽ മരിച്ചത് രക്തസാക്ഷിയായിട്ടല്ല, മറിച്ച് നമ്മുടെ വീണ്ടെടുപ്പ് നിറവേറ്റുന്നതിനു വേണ്ടിയായിരുന്നു എന്ന് നാം മനസ്സിലാക്കണം. രാവിലെ ഒമ്പത് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ആറ് മണിക്കൂർ കർത്താവായ യേശു ക്രൂശിൽ കിടന്നു. ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ആദ്യത്തെ മൂന്ന് മണിക്കൂറുകളിൽ, അവൻ മനുഷ്യനാൽ പീഡിപ്പിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ അവസാന മൂന്ന് മണിക്കൂറുകളിൽ, ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണി വരെ, അവൻ മനുഷ്യന്റെ കൈകൊണ്ടല്ല, ദൈവത്തിന്റെ കൈകൊണ്ടായിരുന്നു കഷ്ടത അനുഭവിച്ചത്. ആ സമയത്ത് ദൈവം നമുക്കുവേണ്ടി അവനെ ന്യായം വിധിച്ചു, അവനെ നമ്മുടെ പകരക്കാരനായി കണക്കാക്കി (2 കൊരി. 5:21). ആദ്യം, അവൻ മനുഷ്യനാൽ പീഡിപ്പിക്കപ്പെട്ടു, തുടർന്ന് അവൻ ദൈവത്താൽ ന്യായം വിധിക്കപ്പെട്ടു. അങ്ങനെ, അവന്റെ മരണം ഒരുതരം പീഡനമോ രക്തസാക്ഷിത്വമോ ആയിരുന്നില്ല മറിച്ച് നമുക്കുവേണ്ടി വീണ്ടെടുപ്പ് നേടുന്നതിന് വേണ്ടിയായിരുന്നു.

Gems#

203

Outward appearance of the kingdom

In Matthew 13 there are three parables that indicate the outward appearance of the kingdom. These three parables are: the parable of the tares, the parable of the mustard seed becoming a great tree, and the parable of the leaven. In contrast to the reality of the kingdom of the heavens, these three parables show us matters that are not real and genuine. The tares are false ones. The great tree is not proper. It has grown up out of proportion, not after its kind (Gen. 1:11-12). Furthermore, the leaven indicates something ruined, corrupted, and even corrupting. We all must be very clear concerning these three parables.

2025 ഏപ്രിൽ 1

​

രാജ്യത്തിന്റെ ബാഹ്യഭാവം

മത്തായി 13-ൽ രാജ്യത്തിന്റെ ബാഹ്യഭാവത്തെ സൂചിപ്പിക്കുന്ന മൂന്ന് ഉപമകളുണ്ട്. ഈ മൂന്ന് ഉപമകൾ ഇവയാണ്: കളകളുടെ ഉപമ, കടുകുമണി ഒരു വലിയ വൃക്ഷമായി മാറുന്നതിന്റെ ഉപമ, പുളിപ്പിന്റെ ഉപമ. സ്വർഗ്ഗരാജ്യത്തിന്റെ യാഥാർത്ഥ്യത്തിന് വിപരീതമായി, ഈ മൂന്ന് ഉപമകൾ യഥാർത്ഥമല്ലാത്തതും വ്യാജമായതുമായ കാര്യങ്ങൾ നമുക്ക് കാണിച്ചുതരുന്നു. കളകൾ വ്യാജമാണ്. വലിയ വൃക്ഷം ശരിയായതല്ല. അത് അനുപാതമില്ലാതെ വളർന്നിരിക്കുന്നു, അതിന്റെ തരത്തിലുള്ളതല്ല അത് (ഉൽപ. 1:11-12). കൂടാതെ, പുളിപ്പ് നശിച്ചതും, ദുഷിച്ചതും, മാത്രമല്ല ദുഷിപ്പിക്കുന്നതുമായ ഒന്നിനെ സൂചിപ്പിക്കുന്നു. ഈ മൂന്ന് ഉപമകളെക്കുറിച്ച് നമുക്കെല്ലാവർക്കും വളരെ വ്യക്തതയുണ്ടായിരിക്കണം.

Gems#

202

Four unique expressions concerning grace

in 1 Peter we have four unique expressions concerning grace: grace of life, multiplied grace, varied grace, and all grace. The grace of life is being multiplied in us. Then it becomes the varied grace and eventually, the all grace. As a result, we do not have grace just from one direction but from many directions, for example, from the heavens and from the earth, from our husband or wife, and from our children...If you have four children, you will enjoy grace in four aspects.

2025 മാർച്ച് 31

​

കൃപയെ സംബന്ധിച്ച നാല് നിസ്തുലമായ പ്രയോഗങ്ങൾ

1 പത്രൊസിൽ കൃപയെ സംബന്ധിച്ച് നാല് നിസ്തുലമായ പ്രയോഗങ്ങളുണ്ട്: ജീവ കൃപ, പെരുകുന്ന കൃപ, ബഹുവിധമായ കൃപ, സകല കൃപ. നമ്മിൽ ജീവ കൃപ പെരുകിക്കൊണ്ടിരിക്കുന്നു. തുടർന്ന് ബഹുവിധമായ കൃപയും ഒടുവിൽ സകല കൃപയും ആയി അത് മാറുന്നു. തൽഫലമായി, നമുക്ക് ഒരു ദിശയിൽ നിന്ന് മാത്രമല്ല, പല ദിശകളിൽ നിന്നും കൃപ ലഭിക്കുന്നു, ഉദാഹരണത്തിന്, സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ നിന്നും, നമ്മുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ, അതുപോലെ നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നും.. നിങ്ങൾക്ക് നാല് കുഞ്ഞുങ്ങളുണ്ടെങ്കിൽ, നാല് വശങ്ങളിൽ നിന്ന് നിങ്ങൾ കൃപ ആസ്വദിക്കും.

Gems#

201

Three kinds of Christians

We may say that there are basically three kinds of Christians: First are the victorious, overcoming Christians who are in the reality of the kingdom of the heavens and also in the church. The second are the true believers who are defeated. They are in the church because they are real believers, but they are not in the reality of the kingdom of the heavens. The third group are those who are Christians in name only. Christendom is full of such nominal Christians. These are not actually in the church.

2025 മാർച്ച് 30

​

മൂന്ന് തരം ക്രിസ്ത്യാനികൾ

അടിസ്ഥാനപരമായി മൂന്ന് തരം ക്രിസ്ത്യാനികളുണ്ടെന്ന് നമുക്ക് പറയുവാൻ കഴിയും: ഒന്നാമത്തേത് സ്വർഗ്ഗരാജ്യത്തിന്റെ യാഥാർത്ഥ്യത്തിലും സഭയിലും ഉള്ള ജയാളികളായ, ജയിക്കുന്നവരായ ക്രിസ്ത്യാനികളാണ്. രണ്ടാമത്തേത് പരാജിതരായ യഥാർത്ഥ വിശ്വാസികളാണ്. അവർ യഥാർത്ഥ വിശ്വാസികളായതിനാൽ അവർ സഭയിലാണ്, പക്ഷേ അവർ സ്വർഗ്ഗരാജ്യത്തിന്റെ യാഥാർത്ഥ്യത്തിലല്ല. മൂന്നാമത്തെ കൂട്ടർ പേരിൽ മാത്രം ക്രിസ്ത്യാനികളായവരാണ്. ക്രൈസ്തവലോകം അത്തരം നാമമാത്ര ക്രിസ്ത്യാനികളാൽ നിറഞ്ഞിരിക്കുന്നു. ഇവർ യഥാർത്ഥത്തിൽ സഭയിലല്ല.

Gems#

200

Not only experiencing Christ but enjoying Christ

In order to enjoy Him [Christ], we need to deal with every part of our soul, especially with our mind. If our way of thinking is dealt with, we will have the proper taste for Christ, and we will both experience Him and enjoy Him. We will not only eat but enjoy what we are eating. Whether or not we enjoy the food we eat depends upon our taste. Concerning Christ, our taste is mainly with our soul. This is the reason that concerning the experience of Christ and the enjoyment of Christ, we need to deal with the various parts of our soul.

2025 മാർച്ച് 29

​

ക്രിസ്തുവിനെ അനുഭവിക്കുക മാത്രമല്ല, ക്രിസ്തുവിനെ ആസ്വദിക്കുകയും ചെയ്യുന്നത്

അവനെ [ക്രിസ്തുവിനെ] ആസ്വദിക്കുവാൻ കഴിയണമെങ്കിൽ, നമ്മുടെ ദേഹിയുടെ ഓരോ ഭാഗത്തോടും, പ്രത്യേകിച്ച് നമ്മുടെ മനസ്സിനോട് നാം ഇടപെടേണ്ടതുണ്ട്. നമ്മുടെ ചിന്താരീതി ഇടപെടപ്പെട്ടതാണെങ്കിൽ, നമുക്ക് ക്രിസ്തുവിനായുള്ള ശരിയായ രുചി ഉണ്ടാകുകയും, നമുക്ക് അവനെ അനുഭവമാക്കുവാനും ആസ്വദിക്കുവാനും കഴിയും. നാം ഭക്ഷിക്കുക മാത്രമല്ല, ഭക്ഷിക്കുന്നത് ആസ്വദിക്കുകയും ചെയ്യും. നാം ഭക്ഷിക്കുന്ന ഭക്ഷണം ആസ്വദിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടെ രുചിയെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, നമ്മുടെ രുചി പ്രധാനമായും നമ്മുടെ ദേഹിയിലാണ്. ക്രിസ്തുവിന്റെ അനുഭവത്തെയും ക്രിസ്തുവിന്റെ ആസ്വാദനത്തെയും സംബന്ധിച്ച്, നമ്മുടെ ദേഹിയുടെ വിവിധ ഭാഗങ്ങളോട് നാം ഇടപെടേണ്ടതിന്റെ കാരണം ഇതാണ്.

Gems#

199

Narrow gate and constricted way

To be called is to be saved. However, whether or not we will be chosen, that is, qualified for the wedding feast, is still pending. It depends on the gate that we enter and the way that we take. If we enter the broad gate and walk the broad way, our work and walk will be destroyed, and we will miss the wedding feast. If we take the narrow gate and the constricted way, this will lead us into life, into the maturity of the zoe life, the harvest of the kingdom. Then we will enter the wedding feast.

2025 മാർച്ച് 28

​

ഇടുക്കമുള്ള കവാടവും ഞെരുക്കമുള്ള വഴിയും

വിളിക്കപ്പെടുക എന്നാൽ രക്ഷിക്കപ്പെടുക എന്നാണ്. എന്നിരുന്നാലും, നാം തിരഞ്ഞെടുക്കപ്പെടുമോ ഇല്ലയോ എന്നത്, അതായത്, വിവാഹ വിരുന്നിന് യോഗ്യത നേടുമോ എന്നത് അപ്പോഴും തീർച്ചയായിട്ടില്ല. അത് നാം പ്രവേശിക്കുന്ന കവാടത്തെയും നാം എടുക്കുന്ന വഴിയെയും ആശ്രയിച്ചിരിക്കുന്നു. നാം വീതിയുള്ള കവാടത്തിലൂടെ പ്രവേശിച്ച് വിശാലമായ വഴിയിലൂടെ നടന്നാൽ, നമ്മുടെ വേലയും നടത്തവും നശിപ്പിക്കപ്പെടും, കൂടാതെ നമുക്ക് വിവാഹ വിരുന്ന് നഷ്ടമാകും. ഇടുക്കമുള്ള കവാടവും ഞെരുക്കമുള്ള വഴിയും നാം എടുക്കുന്നുവെങ്കിൽ, ഇത് നമ്മെ ജീവനിലേക്ക്, സോയി ജീവന്റെ പക്വതയിലേക്ക്, രാജ്യത്തിന്റെ കൊയ്ത്തിലേക്ക് നയിച്ചിടും. അപ്പോൾ നാം വിവാഹ വിരുന്നിൽ പ്രവേശിക്കും.

Gems#

198

Camel going through the eye of a needle

In Matthew 19:24 the Lord Jesus used the example of a camel going through the eye of a needle to illustrate the narrowness of the gate leading into the harvest of the kingdom. Do you know how big you are by birth? You are at least as big as a camel. By birth you became a camel, and then you acquired a heavy load. The eye of the needle is the narrow gate for us to enter into the maturity of the kingdom. As camels, we have been fully loaded with worldly things, making it impossible for us to pass through the eye of a needle. But the Lord can do it! He can reduce us.

2025 മാർച്ച് 27

​

ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നത്

മത്തായി 19:24-ൽ, രാജ്യത്തിന്റെ കൊയ്ത്തിലേക്കുള്ള കവാടത്തിന്റെ ഇടുക്കത്തെ ചിത്രീകരിക്കുവാൻ കർത്താവായ യേശു ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിന്റെ ഉദാഹരണം ഉപയോഗിച്ചു. ജനനം കൊണ്ട് നിങ്ങൾ എത്ര വലുതാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ കുറഞ്ഞത് ഒരു ഒട്ടകത്തോളം വലുതാണ്. ജനനം കൊണ്ട് നിങ്ങൾ ഒരു ഒട്ടകമായിത്തീരുകയും, പിന്നീട് നിങ്ങൾ ഒരു വലിയ ഭാരം സ്വന്തമാക്കുകയും ചെയ്തു. രാജ്യത്തിന്റെ പക്വതയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇടുങ്ങിയ വാതിലാണ് സൂചിക്കുഴ. ഒട്ടകങ്ങളെന്ന നിലയിൽ, നാം ലൗകിക കാര്യങ്ങളാൽ നിറഞ്ഞിരിക്കുന്നു, അതിനാൽ നമുക്ക് സൂചിക്കുഴയിലൂടെ കടന്നുപോകുന്നത് അസാധ്യമായിത്തീർന്നിരിക്കുന്നു. എന്നാൽ കർത്താവിന് അത് ചെയ്യുവാൻ കഴിയും! അവന് നമ്മെ കുറയ്ക്കുവാൻ കഴിയും.

Gems#

197

Two aspects of the kingdom

There are two aspects of the kingdom: the seed and the harvest. Both of these are Christ as our life. Christ is the seed of the kingdom as our life, and Christ will be the harvest of the kingdom as our life. Concerning the seed, we need the life to come into us, but concerning the harvest, we need to enter into the life. In the Bible there are these two sides: the zoe life comes into us, and we enter into the zoe life. To have the zoe life enter into us means that we are saved; to enter into the zoe life in the future means that we will enter into the manifestation of the kingdom, into the wedding feast. To have eternal life enter into us means that we have Christ as the seed, but to enter into the eternal life in the future means that we have Christ matured in us.

2025 മാർച്ച് 26

​

രാജ്യത്തിന്റെ രണ്ട് വശങ്ങൾ

രാജ്യത്തിന് രണ്ട് വശങ്ങളുണ്ട്: വിത്തും കൊയ്ത്തും. ഇവ രണ്ടും നമ്മുടെ ജീവനായ ക്രിസ്തുവാണ്. ക്രിസ്തു നമ്മുടെ ജീവനായ രാജ്യത്തിന്റെ വിത്താണ്, ക്രിസ്തു നമ്മുടെ ജീവനായ രാജ്യത്തിന്റെ കൊയ്ത്തുമായിരിക്കും. വിത്തിനെ സംബന്ധിച്ചിടത്തോളം, നമ്മിലേക്ക് ജീവൻ വരേണ്ടതുണ്ട്, എന്നാൽ കൊയ്ത്തിനെ സംബന്ധിച്ചിടത്തോളം, നാം ജീവനിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. ബൈബിളിൽ ഈ രണ്ട് വശങ്ങളുണ്ട്: സോയി (Zoe) ജീവൻ നമ്മിലേക്ക് വരുന്നു, നാം സോയി ജീവനിലേക്ക് പ്രവേശിക്കുന്നു. സോയി ജീവൻ നമ്മിലേക്ക് പ്രവേശിക്കുക എന്നതിനർത്ഥം നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ്; ഭാവിയിൽ സോയി ജീവനിലേക്ക് പ്രവേശിക്കുക എന്നതിനർത്ഥം രാജ്യത്തിന്റെ പ്രത്യക്ഷതയിലേക്ക്, വിവാഹ വിരുന്നിലേക്ക് നാം പ്രവേശിക്കും എന്നാണ്. നിത്യജീവൻ നമ്മിലേക്ക് പ്രവേശിക്കുക എന്നതിനർത്ഥം നമുക്ക് ക്രിസ്തു വിത്തായി ഉണ്ടായിരിക്കുക എന്നാണ്, എന്നാൽ ഭാവിയിൽ നിത്യജീവനിലേക്ക് പ്രവേശിക്കുക എന്നതിനർത്ഥം ക്രിസ്തു നമ്മിൽ പക്വത പ്രാപിച്ചു എന്നാണ്.

Gems#

196

Thirteen titles of the Spirit of God (3)

In Genesis 1 the Spirit of God moved upon the surface of the waters. But in the last chapter of the Bible we are told, “The Spirit and the bride say…” (Rev. 22:17). Why does the divine revelation proceed from the Spirit of God in Genesis 1 to the Spirit in Revelation 22? We also need to know why, in between these titles of the Spirit, we have the Spirit of Jehovah, the Holy Spirit, the Spirit of reality, the Spirit of Jesus, the Spirit of Christ, the Spirit of Jesus Christ, the Spirit of life, the life-giving Spirit, the Lord Spirit, the Spirit of grace, and the seven Spirits. We should not take these matters in the holy Word for granted. We need to get into the depths of the divine revelation concerning the Spirit, we need to understand the type of the compound ointment, and we need to know how to apply in our experience the marvelous compound Spirit.

2025 മാർച്ച് 25

​

ദൈവത്തിന്റെ ആത്മാവിന്റെ പതിമൂന്ന് അഭിധാനങ്ങൾ (3)

ഉല്പത്തി 1-ൽ ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. എന്നാൽ ബൈബിളിന്റെ അവസാന അധ്യായത്തിൽ നമ്മോട് പറയുന്നു, "ആത്മാവും മണവാട്ടിയും പറയുന്നു..." (വെളി. 22:17). ഉല്പത്തി 1-ലെ ദൈവത്തിന്റെ ആത്മാവിൽ നിന്ന് വെളിപാട് 22-ലെ ആത്മാവിലേക്ക് ദിവ്യ വെളിപാട് മുമ്പോട്ടുപോകുന്നത് എന്തുകൊണ്ടാണ്? ആത്മാവിന്റെ ഈ അഭിധാനങ്ങൾക്കിടയിൽ, നമുക്ക് യഹോവയുടെ ആത്മാവ്, പരിശുദ്ധാത്മാവ്, യാഥാർത്ഥ്യത്തിന്റെ ആത്മാവ്, യേശുവിന്റെ ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവ്, യേശുക്രിസ്തുവിന്റെ ആത്മാവ്, ജീവന്റെ ആത്മാവ്, ജീവൻ-നൽകുന്ന ആത്മാവ്, കർത്താവായ ആത്മാവ്, കൃപയുടെ ആത്മാവ്, ഏഴ് ആത്മാക്കൾ എന്നിവ ഉള്ളത് എന്തുകൊണ്ടാണെന്ന് നാം അറിയേണ്ടതുണ്ട്. വിശുദ്ധ വചനത്തിലെ ഈ കാര്യങ്ങളെ നാം നിസ്സാരമായി കാണരുത്. ആത്മാവിനെ സംബന്ധിച്ചുള്ള ദിവ്യ വെളിപാടിന്റെ ആഴങ്ങളിലേക്ക് നാം കടക്കേണ്ടതുണ്ട്, സംയുക്ത തൈലത്തിന്റെ മുൻകുറി നാം മനസ്സിലാക്കേണ്ടതുണ്ട്, അത്ഭുതകരമായ സംയുക്ത ആത്മാവിനെ നമ്മുടെ അനുഭവത്തിൽ എങ്ങനെ പ്രയോഗിക്കണമെന്ന് നാം അറിയേണ്ടതുണ്ട്.

Gems#

195

Thirteen titles of the Spirit of God (2)

The Spirit of reality has all the further elements promised in John 14:17; 15:26; and 16:13. The Spirit of Jesus has the elements of humanity, human living, and crucifixion. The Spirit of Christ has the element of resurrection. The Spirit of Jesus Christ has the bountiful supply of all the elements of humanity, human living, crucifixion, and resurrection. The Spirit of life has the riches of the divine life. The life-giving Spirit is for the impartation of the divine life. The Lord Spirit has the elements of ascension and lordship. The Spirit of grace is for supplying us with the divine riches as our enjoyment. The seven Spirits are for the sevenfold intensification. Finally, the Spirit includes all the elements of the foregoing titles. Hence, the Spirit is the all-inclusive Spirit.

2025 മാർച്ച് 24

​

ദൈവത്തിന്റെ ആത്മാവിന്റെ പതിമൂന്ന് അഭിധാനങ്ങൾ (2)

യാഥാർഥ്യത്തിന്റെ ആത്മാവിന് യോഹന്നാൻ 14:‍17; 15:26; 16:13 എന്നിവയിൽ വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ മൂലകങ്ങളും ഉണ്ട്. യേശുവിന്റെ ആത്മാവിന് മനുഷ്യത്വത്തിന്റെയും, മനുഷ്യജീവിതത്തിന്റെയും, ക്രൂശുമരണത്തിന്റെയും മൂലകങ്ങളുണ്ട്. ക്രിസ്തുവിന്റെ ആത്മാവിന് പുനരുത്ഥാനത്തിന്റെ മൂലകമുണ്ട്. യേശു ക്രിസ്തുവിന്റെ ആത്മാവിന് മനുഷ്യത്വത്തിന്റെയും, മനുഷ്യജീവിതത്തിന്റെയും, ക്രൂശുമരണത്തിന്റെയും, പുനരുത്ഥാനത്തിന്റെയും മൂലകങ്ങളുടെയെല്ലാം സമൃദ്ധമായ സഹായമുണ്ട്. ജീവന്റെ ആത്മാവിന് ദിവ്യജീവന്റെ സമ്പന്നതയുണ്ട്. ജീവൻ-നൽകുന്ന ആത്മാവ് ദിവ്യജീവന്റെ പകർച്ചയ്ക്കു വേണ്ടിയാണ്. കർത്താവായ ആത്മാവിന് ആരോഹണത്തിന്റെയും കർത്തൃത്വത്തിന്റെയും മൂലകങ്ങളുണ്ട്. കൃപയുടെ ആത്മാവ് നമ്മുടെ ആസ്വാദനമായ ദിവ്യ സമ്പത്തുകളാൽ നമ്മെ സഹായിക്കുന്നതിനു വേണ്ടിയാണ്. ഏഴ് ആത്മാക്കൾ ഏഴിരട്ടി തീവ്രവൽക്കരണത്തിനു വേണ്ടിയാണ്. അവസാനമായി, ആത്മാവിൽ (the Spirit) മുൻപറഞ്ഞ അഭിധാനങ്ങളുടെ എല്ലാ മൂലകങ്ങളും ഉൾപ്പെടുന്നു. തന്മൂലം, ആത്മാവ് (the Spirit) സർവവും-ഉൾക്കൊള്ളുന്ന ആത്മാവാണ്. ഇതർഥമാക്കുന്നത് ആത്മാവ് ദൈവാത്മാവിന്റെ എല്ലാ വശങ്ങളുടെയും സംഗ്രഹവും ആകത്തുകയും ആകുന്നു എന്നാണ്.

  • 80
    Page 60

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page