Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 61
Gems#
194
Thirteen titles of the Spirit of God (1)
In the Bible we have thirteen titles of the Spirit of God: the Spirit of God (Rom. 8:9, 14; 1 Cor. 2:14); the Spirit of Jehovah, the Spirit of the Lord (Acts 5:9; 8:39; 2 Cor. 3:17); the Holy Spirit (Acts 16:6; Rom. 15:13, 16); the Spirit of reality (John 14:17; 15:26; 16:13); the Spirit of Jesus (Acts 16:7); the Spirit of Christ (Rom. 8:9); the Spirit of Jesus Christ (Phil. 1:19): the Spirit of life (Rom. 8:2); the life-giving Spirit (1 Cor. 15:45; 2 Cor. 3:6); the Lord Spirit (2 Cor. 3:18); the Spirit of grace (Heb. 10:29); the seven Spirits (Rev. 1:4); and the Spirit (Rom. 8:16, 23, 26, 27; Gal. 3:14; 5:16-18, 22, 25; 1 Pet. 1:2; Rev. 2:7; 14:13; 22:17).
2025 മാർച്ച് 23
ദൈവത്തിന്റെ ആത്മാവിന്റെ പതിമൂന്ന് അഭിധാ നങ്ങൾ (1)
ബൈബിളിൽ നമുക്ക് ദൈവത്തിന്റെ ആത്മാവിന്റെ പതിമൂന്ന് അഭിധാനങ്ങളുണ്ട്: ദൈവത്തിന്റെ ആത്മാവ് (റോമ. 8:9); യഹോവയുടെ ആത്മാവ്, അഥവാ കർത്താവിന്റെ ആത്മാവ് (പ്രവൃ. 5:9); പരിശുദ്ധാത്മാവ് (പ്രവൃ. 16:6); യാഥാർഥ്യത്തിന്റെ ആത്മാവ് (യോഹ. 14:17; 15:26; 16:13); യേശുവിന്റെ ആത്മാവ് (പ്രവൃ. 16:7); ക്രിസ്തുവിന്റെ ആത്മാവ് (റോമ. 8:9); യേശു ക്രിസ്തുവിന്റെ ആത്മാവ് (ഫിലി. 1:19): ജീവന്റെ ആത്മാവ് (റോമ. 8:2); ജീവൻ-നൽകുന്ന ആത്മാവ് (1 കൊരി. 15:45); കർത്താവായ ആത്മാവ് (2 കൊരി. 3:18); കൃപയുടെ ആത്മാവ് (എബ്രാ. 10:29); ഏഴ് ആത്മാക്കൾ (വെളി. 1:4); ആത്മാവ് (the Spirit) (വെളി. 22:17).
Gems#
193
Impartation of life into others
[2 Cor. 4:12 says "So then death operates in us, but life in you."] When we are under the killing of the Lord's death, His resurrection life is imparted through us into others. The impartation of life into others is always the issue of our suffering the killing of the cross.
2025 മാർച്ച് 22
മറ്റുള്ളവരിലേക്കുള്ള ജീവപ്പകർച്ച
[2 കൊരി. 4:12 പറയുന്നു "ആകയാൽ മരണം ഞങ്ങളിൽ വ്യാപരിക്കുന്നു, നിങ്ങളിൽ ജീവനും."] നാം കർത്താവിന്റെ മരണത്തിന്റെ കൊല്ലലിൻ കീഴിൽ ആയിരിക്കുമ്പോൾ, നമ്മിലൂടെ അവന്റെ പുനരുത്ഥാന ജീവൻ മറ്റുള്ളവരിലേക്ക് പകരപ്പെടുന്നു. മറ്റുള്ളവരിലേക്കുള്ള ജീവപ്പകർച്ച, എപ്പോഴും, നാം ക്രൂശിന്റെ കൊല്ലൽ അനുഭവിക്കുന്നതിന്റെ ഫലമാണ്.
Gems#
192
Spiritual and holy
In 1 Peter 2:5 [spiritual house... holy priesthood] ...spiritual denotes the capacity of the divine life to live and grow; holy, the capacity of the divine nature to separate and sanctify. The house of God subsists mainly by the divine life; hence, it is spiritual. The priesthood subsists mainly by the divine nature; hence, it is holy.
2025 മാർച്ച് 21
ആത്മികവും വിശുദ്ധവും
1 പത്രോസ് 2:5-ൽ [ആത്മികഗൃഹമായി... വിശുദ്ധ പുരോഹിതവർഗമായി]... ആത്മികം എന്നത് ദിവ്യ ജീവന്റെ ജീവിക്കുവാനും വളരുവാനുമുള്ള പ്രാപ്തിയെ സൂചിപ്പിക്കുന്നു; വിശുദ്ധം എന്നത്, വേർപ്പെടുവാനും വിശുദ്ധീകരിക്കുവാനുമുള്ള ദിവ്യ സ്വഭാവത്തിന്റെ പ്രാപ്തിയെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ ഭവനം പ്രധാനമായും ദിവ്യ ജീവനാൽ നിലനിൽക്കുന്നു; അതിനാൽ, അത് ആത്മികമാണ്. പുരോഹിതവർഗം പ്രധാനമായും ദിവ്യ സ്വഭാവത്താൽ നിലനിൽക്കുന്നു; അതിനാൽ, അത് വിശുദ്ധമാണ്.
Gems#
191
From the milk of the word to the living stone
In [1 Peter 2:2-5] Peter makes a leap from the milk of the word to the living stone. There does not seem to be a bridge or any other kind of connection between the milk and the stone. First, Peter indicates that the Lord is the milk of the word for nourishment. Then he goes on to speak of Him as the living stone. This implies that the milk becomes the stone. How can this be? In the morning we should drink Christ as milk from the Word. Then during the day the process of transformation should take place within us. In the evening we should come to the church meetings and fellowship with the saints. This is building. Here we see that in the morning Christ is milk, and in the evening He becomes the stone. During the day the milk does a transforming work within us to produce a stone.
2025 മാർച്ച് 20
വചനത്തിന്റെ പാലിൽ നിന്ന് ജീവനുള്ള കല്ലിലേക്ക്
[1 പത്രൊസ് 2:2-5-ൽ] പത്രൊസ് വചനത്തിന്റെ പാലിൽ നിന്ന് ജീവനുള്ള കല്ലിലേക്ക് ഒരു കുതിച്ചുചാട്ടം നടത്തുന്നു. പാലിനും കല്ലിനും ഇടയിൽ ഒരു പാലമോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ ഉള്ളതായി തോന്നുന്നില്ല. ഒന്നാമതായി, പോഷണത്തിനായി കർത്താവ് വചനത്തിന്റെ പാലാണെന്ന് പത്രൊസ് സൂചിപ്പിക്കുന്നു. തുടർന്ന് അവൻ അവനെ ജീവനുള്ള കല്ലായി പറയുന്നു. പാല് കല്ലായി മാറുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകും? പ്രഭാതത്തിൽ നാം ക്രിസ്തുവിനെ വചനത്തിൽ നിന്നുള്ള പാലായി കുടിക്കണം. തുടർന്ന് പകൽ സമയത്ത് നമ്മുടെ ഉള്ളിൽ രൂപാന്തര പ്രക്രിയ നടക്കണം. വൈകുന്നേരം നാം സഭാ യോഗങ്ങളിൽ കടന്നുവന്ന് വിശുദ്ധന്മാരുമായ് കൂട്ടായ്മ ചെയ്യണം. ഇതാണ് കെട്ടുപണി. പ്രഭാതത്തിൽ ക്രിസ്തു പാലാണെന്നും വൈകുന്നേരം അവൻ കല്ലായി മാറുന്നുവെന്നും ഇവിടെ നാം കാണുന്നു. പകൽ സമയത്ത് പാൽ നമ്മുടെ ഉള്ളിൽ ഒരു രൂപാന്തര പ്രവൃത്തി ചെയ്ത് കല്ല് ഉളവാക്കുന്നു.
Gems#
190
Synonymous term for Kingdom
The kingdom of God is simply another term for Christ. To seek the kingdom means to seek Christ. In the book of Philippians we do not have such a term as the kingdom, but we do find a synonymous term—Christ. To seek the kingdom first actually means to seek Christ first. Moreover, we should not seek Christ in a superficial or general way but in the way of the kingdom life.
2025 മാർച്ച് 19
രാജ്യത്തിന്റെ പര്യായപദം
ദൈവരാജ്യം എന്നത് ക്രിസ്തുവിനെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണ്. രാജ്യം അന്വേഷിക്കുക എന്നാൽ ക്രിസ്തുവിനെ അന്വേഷിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ രാജ്യം എന്നൊരു പദം നമുക്കില്ല, പക്ഷേ ഒരു പര്യായപദം നമുക്ക് കാണാം—ക്രിസ്തു. ആദ്യം രാജ്യം അന്വേഷിക്കുക എന്നാൽ യഥാർത്ഥത്തിൽ ആദ്യം ക്രിസ്തുവിനെ അന്വേഷിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മാത്രമല്ല, നാം ക്രിസ്തുവിനെ ഉപരിപ്ലവമായോ പൊതുവായ നിലയിലോ അന്വേഷിക്കരുത്, മറിച്ച് രാജ്യ ജീവന്റെ മാർഗ്ഗത്തിൽ നാം അന്വേഷിക്കണം.
Gems#
189
Kingdom life
The children of the kingdom do good deeds, and in their deeds there is no mixture, falsehood, hypocrisy, or pretension. Rather, there is purity, singleness, and simplicity. In the kingdom life there is nothing pretentious, nothing false, and nothing hypocritical.
2025 മാർച്ച് 18
രാജ്യ ജീവിതം
രാജ്യത്തിന്റെ മക്കൾ സൽപ്രവൃത്തികൾ ചെയ്യുന്നു, അവരുടെ പ്രവൃത്തികളിൽ കലർപ്പില്ല, വ്യാജമില്ല, കാപട്യമില്ല, നടനമില്ല. മറിച്ച്, നിർമലതയും, ഏകാകിത്വവും, ലാളിത്യവുമുണ്ട്. രാജ്യജീവിതത്തിൽ നാട്യമായതൊന്നുമില്ല, വ്യാജമായതൊന്നുമില്ല, കാപട്യമായതൊന്നുമില്ല.
Gems#
188
Light of the world
By the new life we are also the light of the world. John 1:4 says, “In Him was life, and the life was the light of men.” We are the light because we have the life. If we did not have the divine life, we could never be the light. We are the light of the world because we have received the divine life. The life is the light. To say that we are the light of the world means that we have the divine life.
2025 മാർച്ച് 17
ലോകത്തിന്റെ വെളിച്ചം
പുതിയ ജീവനിലൂടെ നാം ലോകത്തിന്റെ വെളിച്ചവുമാണ്. യോഹന്നാൻ 1:4 പറയുന്നു, "അവനിൽ ജീവൻ ഉണ്ടായിരുന്നു, ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു." നമുക്ക് ജീവൻ ഉള്ളതിനാൽ നാം വെളിച്ചമാണ്. നമുക്ക് ദിവ്യജീവൻ ഇല്ലായിരുന്നുവെങ്കിൽ, നമുക്ക് ഒരിക്കലും വെളിച്ചമാകുവാൻ കഴിയുമായിരുന്നില്ല. ദിവ്യ ജീവൻ ലഭിച്ചതിനാൽ നാം ലോകത്തിന്റെ വെളിച്ചമാണ്. ജീവനാണ് വെളിച്ചം. നാം ലോകത്തിന്റെ വെളിച്ചമാണെന്ന് പറയുന്നതിന്റെ അർത്ഥം നമുക്ക് ദിവ്യജീവൻ ഉണ്ടെന്നാണ്.
Gems#
187
Salt of the earth
By our natural birth we are dust, not salt. We become salt only by regeneration. Once our nature is changed, our character is also changed. We become salt instead of dust because we have a new life. We have a new nature, a new element, and a new character by which we are the salt of the earth.
2025 മാർച്ച് 16
ഭൂമിയുടെ ഉപ്പ്
നമ്മുടെ സ്വാഭാവിക ജനനത്താൽ നാം ഉപ്പല്ല, പൊടിയാണ്. വീണ്ടുംജനനത്താൽ മാത്രമാണ് നാം ഉപ്പാകുന്നത്. ഒരിക്കൽ നമ്മുടെ പ്രകൃതം മാറിക്കഴിഞ്ഞാൽ, നമ്മുടെ സ്വഭാവഗുണവും മാറുന്നു. നമുക്ക് ഒരു പുതിയ ജീവൻ ഉള്ളതിനാൽ പൊടിക്ക് പകരം നാം ഉപ്പായി മാറുന്നു. നമുക്ക് ഒരു പുതിയ പ്രകൃതം, ഒരു പുതിയ മൂലകം, ഒരു പുതിയ സ്വഭാവഗുണം എന്നിവയുണ്ട്, അതിലൂടെ നാം ഭൂമിയുടെ ഉപ്പാണ്.
Gems#
186
A proper spirit and a proper heart
[In Matthew 5:3-11] the character of the kingdom people under the ruling of the heavens is composed mainly of six inward conditions related to their heart and spirit and also to three outward items. Altogether there are nine items. Therefore, the Lord repeated the words blessed are nine times. The six items of the inward condition begin with the first condition in the spirit and end with the sixth condition in the heart. This means that if we want to realize the proper kingdom life, we need a proper spirit and a proper heart. We need to know our spirit and to know our heart.
2025 മാർച്ച് 15
ഒരു ശരിയായ ആത്മാവും ഒരു ശരിയായ ഹൃദയവും
[മത്തായി 5:3-11 ൽ] സ്വർഗ്ഗീയ ഭരണത്തിൻ കീഴിലുള്ള രാജ്യ ജനത്തിന്റെ സ്വഭാവം പ്രധാനമായും അവരുടെ ഹൃദയവും ആത്മാവുമായി ബന്ധപ്പെട്ട ആറ് ആന്തരിക അവസ്ഥകളും മൂന്ന് ബാഹ്യ കാര്യങ്ങളുമായി ചേർക്കപ്പെട്ടിരിക്കുന്നു. മൊത്തത്തിൽ ഒമ്പത് കാര്യങ്ങൾ ഉണ്ട്. അതിനാൽ, അനുഗൃഹീതർ എന്ന വാക്ക് കർത്താവ് ഒമ്പത് തവണ ആവർത്തിച്ചു. ആന്തരിക അവസ്ഥയുടെ ആറ് കാര്യങ്ങൾ ആത്മാവിലുള്ള ആദ്യ അവസ്ഥയിൽ ആരംഭിച്ച് ഹൃദയത്തിലുള്ള ആറാമത്തെ അവസ്ഥയിൽ അവസാനിക്കുന്നു. ഇതിനർത്ഥം ശരിയായ രാജ്യജീവിതം നമുക്ക് സാക്ഷാത്കരിക്കണമെങ്കിൽ, നമുക്ക് ഒരു ശരിയായ ആത്മാവും ഒരു ശരിയായ ഹൃദയവും ആവശ്യമാണ് എന്നാണ്. നാം നമ്മുടെ ആത്മാവിനെ അറിയുകയും നമ്മുടെ ഹൃദയത്തെ അറിയുകയും വേണം.
Gems#
185
Reality of the kingdom and outward appearance of the kingdom
We must realize that as the reality of the kingdom comes into being, the enemy, Satan, will also come in to do some distracting, frustrating, and damaging work. This working of the enemy produces the outward appearance of the kingdom. Today these two lines exist together: the reality of the kingdom and the appearance of the kingdom. In Matthew 13 there is the wheat, but there are also the tares. There is the great tree growing up out of proportion and not according to its kind, and there is the leaven corrupting the fine flour. The tares, the great tree, and the leaven constitute the outward appearance of the kingdom.
2025 മാർച്ച് 14
രാജ്യത്തിന്റെ യാഥാർത്ഥ്യവും രാജ്യത്തിന ്റെ ബാഹ്യ ഭാവവും
രാജ്യത്തിന്റെ യാഥാർത്ഥ്യം ഉളവാകുമ്പോൾ, ശത്രുവായ സാത്താനും ശ്രദ്ധ തിരിക്കുന്നതും തടസ്സപ്പെടുത്തുന്നതും നാശനഷ്ടമുണ്ടാക്കുന്നതുമായ ചില വേല ചെയ്യുവാൻ കടന്നുവരുമെന്ന് നാം മനസ്സിലാക്കണം. ശത്രുവിന്റെ ഈ പ്രവർത്തനം രാജ്യത്തിന്റെ ബാഹ്യ ഭാവം സൃഷ്ടിക്കുന്നു. ഇന്ന് ഈ രണ്ട് രേഖകളും ഒരുമിച്ച് നിലനിൽക്കുന്നു: രാജ്യത്തിന്റെ യാഥാർത്ഥ്യവും രാജ്യത്തിന്റെ ബാഹ്യ ഭാവവും. മത്തായി 13-ൽ ഗോതമ്പ് ഉണ്ട്, എന്നാൽ കളകളും ഉണ്ട്. അതതിന്റെ തരമനുസരിച്ചുള്ള അനുപാതത്തിനനുസൃതമല്ലാതെ വളരുന്ന വലിയ വൃക്ഷമുണ്ട്, കൂടാതെ പുളിച്ചമാവ് നേർത്ത മാവിനെ ദുഷിപ്പിക്കുന്നു. കളകൾ, വലിയ വൃക്ഷം, പുളിച്ചമാവ് എന്നിവ രാജ്യത്തിന്റെ ബാഹ്യ ഭാവത്തെ സംരഷിക്കുന്നു.
- 80Page 61
