top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 62

Gems#

184

The two natures of Christ

“How then does David in spirit call Him Lord?” (Matthew 22:43). In other words, how could the grandfather call the grandson “Lord”? It is because Christ has two natures. On the one hand, Christ is the son of David, and on the other hand, He is the Lord of David. He is a human being, a man, and according to His human nature, He is the descendant of David, the son of David. However, the Lord Jesus is not so simple. He is wonderful! He is not only a human being; He is also a divine being. He has the human nature, and He has the divine nature. He is a man, and He is God. As a man, He is the son of David. As God, He is the Lord of David.

2025 മാർച്ച് 13

​

ക്രിസ്തുവിന്റെ രണ്ട് സ്വഭാവങ്ങൾ

"പിന്നെ എങ്ങനെ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നു" (മത്തായി 22:43). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുത്തച്ഛന് ചെറുമകനെ "കർത്താവ്" എന്ന് വിളിക്കുവാൻ എങ്ങനെ കഴിയും? അതിന് കാരണം ക്രിസ്തുവിന് രണ്ട് സ്വഭാവങ്ങളുണ്ട്. ഒരു വശത്ത്, ക്രിസ്തു ദാവീദിന്റെ പുത്രനാണ്, മറുവശത്ത്, അവൻ ദാവീദിന്റെ കർത്താവാണ്. അവൻ ഒരു മനുഷ്യനാണ്, ഒരു നരനാണ്, അവന്റെ മനുഷ്യ സ്വഭാവമനുസരിച്ച്, അവൻ ദാവീദിന്റെ പുത്രനായ ദാവീദിന്റെ സന്തതിയാണ്. എന്നിരുന്നാലും, കർത്താവായ യേശു അത്ര ലളിതമല്ല. അവൻ അത്ഭുതവാനാണ്! അവൻ ഒരു മനുഷ്യൻ മാത്രമല്ല; അവൻ ദിവ്യനുമാണ്. അവന് മനുഷ്യ സ്വഭാവമുണ്ട്, അതുപോലെ അവന് ദിവ്യ സ്വഭാവവുമുണ്ട്. അവൻ ഒരു മനുഷ്യനാണ്, അവൻ ദൈവവുമാണ്. ഒരു മനുഷ്യനെന്ന നിലയിൽ, അവൻ ദാവീദിന്റെ പുത്രനാണ്. ദൈവമെന്ന നിലയിൽ, അവൻ ദാവീദിന്റെ കർത്താവാണ്.

Gems#

183

Christ our wedding garment, our practical righteousness

Christ is our righteousness by which we are justified. However, we should not think that all the problems are now solved. To be saved is one thing, but to be matured and saturated with Christ is another. We must go on to live by Christ, and not only to live by Him but to live Him out, to manifest Him. We need to express Christ by continually living by Christ. The very Christ whom we live out in this way will be our wedding garment, our practical righteousness.

2025 മാർച്ച് 12

​

ക്രിസ്തു നമ്മുടെ വിവാഹ വസ്ത്രവും, നമ്മുടെ പ്രായോഗിക നീതിയും

നാം നീതീകരിക്കപ്പെടുന്നത് ക്രിസ്തു നമ്മുടെ നീതിയായിരിക്കുന്നതിലൂടെയാണ്. എന്നിരുന്നാലും, നമ്മുടെ എല്ലാ പ്രശ്നങ്ങളും ഇപ്പോൾ പരിഹരിക്കപ്പെട്ടുവെന്ന് നാം കരുതരുത്. രക്ഷിക്കപ്പെടുക എന്നത് ഒരു കാര്യമാണ്, എന്നാൽ പക്വത പ്രാപിക്കുകയും ക്രിസ്തുവിനാൽ സാന്ദ്രീകരിക്കപ്പെടുകയും ചെയ്യുക എന്നത് മറ്റൊന്നാണ്. നാം മുന്നോട്ട് കടന്നുപോയി ക്രിസ്തുവിനാൽ ജീവിക്കണം, അവനാൽ ജീവിക്കുക മാത്രമല്ല, അവനെ ജീവിച്ചു വെളിപ്പെടുത്തണം, അവനെ വെളിവാക്കണം. ക്രിസ്തുവിനാൽ തുടർമാനമായി ജീവിച്ചുകൊണ്ട് നാം ക്രിസ്തുവിനെ ആവിഷ്കരിക്കേണ്ടതുണ്ട്. ഈ രീതിയിൽ നാം ജീവിക്കുന്ന ക്രിസ്തു തന്നെ നമ്മുടെ വിവാഹ വസ്ത്രമായിരിക്കും, നമ്മുടെ പ്രായോഗിക നീതിയായിരിക്കും.

Gems#

182

Three aspects of Christ as the stone in Matthew 21:42-44

[In Matthew 21:42-44] we see three aspects of Christ as the stone. He is the chief cornerstone for the building of the church, but He is the stumbling stone to the Jewish people. All the Jewish people, including the Jewish nation and religion, fell upon Him and were broken. According to Daniel 2:34-35, He will be the stone from heaven that will fall upon the earthly nations and break them into pieces. To the church He is the chief cornerstone, to the unbelieving and rebellious Jews He became the stumbling stone, and to the Gentile world He will be the smiting stone.

2025 മാർച്ച് 11

​

മത്തായി 21:42-44-ൽ കല്ലെന്ന നിലയിൽ ക്രിസ്തുവിന്റെ മൂന്ന് വശങ്ങൾ

[മത്തായി 21:42-44-ൽ] കല്ലെന്ന നിലയിൽ ക്രിസ്തുവിന്റെ മൂന്ന് വശങ്ങൾ നാം കാണുന്നു. സഭ കെട്ടുപണിയുന്നതിനുള്ള മുഖ്യ മൂലക്കല്ലാണ് അവൻ, എന്നാൽ യഹൂദ ജനത്തിന് അവൻ ഇടർച്ചക്കല്ലാണ്. യഹൂദ രാഷ്ട്രവും മതവും ഉൾപ്പെടെ സകല യഹൂദ ജനവും അവന്റെ മേൽ വീണു തകർന്നുപോയി. ദാനിയേൽ 2:34-35 അനുസരിച്ച്, ഭൂമിയിലെ രാഷ്ട്രങ്ങളുടെ മേൽ വീഴുകയും അവരെ കഷണങ്ങളാക്കുകയും ചെയ്യുന്ന സ്വർഗ്ഗത്തിൽ നിന്നുള്ള കല്ലായിരിക്കും അവൻ. സഭയ്ക്ക് അവൻ മുഖ്യ മൂലക്കല്ലാണ്, അവിശ്വാസികൾക്കും മത്സരികളായ യഹൂദന്മാർക്കും അവൻ ഇടർച്ചക്കല്ലായിത്തീർന്നു, ജാതിയ ലോകത്തിന് അവൻ തകർക്കുന്ന കല്ലായിരിക്കും.

Gems#

181

Source of ambitious nature

The man whom God created did not have the nature of being ambitious, of desiring leadership and greatness, or of possessing authority. The source of this ambitious nature is not the creation of God but the rebellion of Satan. We all must be aware of this problem. Deep within all of us there is the hidden ambition to be a leader and to be above others. We do not like to be under anyone. Instead, we desire others to be under us.

2025 മാർച്ച് 10

​

അതിമോഹ സ്വഭാവത്തിന്റെ ഉറവിടം

ദൈവം സൃഷ്ടിച്ച മനുഷ്യനിൽ അതിമോഹത്തിന്റേയോ, നേതൃത്വവും മഹത്വവും ആഗ്രഹിക്കുന്നതിന്റെയോ, അധികാരം കൈവശം വയ്ക്കുന്നതിന്റെയോ ആയ സ്വഭാവം ഉണ്ടായിരുന്നില്ല. ഈ അതിമോഹ സ്വഭാവത്തിന്റെ ഉറവിടം ദൈവത്തിന്റെ സൃഷ്ടിയല്ല, മറിച്ച് സാത്താന്റെ മത്സരമാണ്. ഈ പ്രശ്നത്തെക്കുറിച്ച് നാമെല്ലാവരും ബോധവാന്മാരായിരിക്കണം. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു നേതാവാകുവാനും മറ്റുള്ളവരെക്കാൾ ഉന്നതനാകുവാനുമുള്ള മറഞ്ഞിരിക്കുന്ന അതിമോഹമുണ്ട്. ആരുടെയും കീഴിലായിരിക്കുവാൻ നാം ഇഷ്ടപ്പെടുന്നില്ല. പകരം, മറ്റുള്ളവർ നമ്മുടെ കീഴിലായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു.

Gems#

180

A high standard of morality

In the kingdom we should not insist on any legality, but we must maintain high moral standards. We must have the highest morality, as high as God Himself. As far as humanity is concerned, nothing is more important than morality. In its seriousness, immorality is next to idolatry. Nothing is more insulting to God than idolatry, and nothing is more damaging to humanity than immorality.

2025 മാർച്ച് 9

​

ധാർമ്മികതയുടെ ഉയർന്ന നിലവാരം

രാജ്യത്തിൽ നാം ഒരു നിയമബദ്ധതയിലും നിർബന്ധം പിടിക്കരുത്, എന്നാൽ ഉയർന്ന ധാർമ്മിക നിലവാരം പാലിക്കുകയും വേണം. ദൈവത്തെപ്പോലെതന്നെ ഏറ്റവും ഉന്നതമായ അതേ ധാർമ്മികത നമുക്ക് ഉണ്ടായിരിക്കണം. മനുഷ്യത്വത്തെ സംബന്ധിച്ചിടത്തോളം, ധാർമ്മികതയേക്കാൾ പ്രാധാന്യമായി മറ്റൊന്നുമില്ല. അതിന്റെ ഗൗരവത്തിൽ, അസന്മാർഗ്ഗികത വിഗ്രഹാരാധനയോളം തന്നെ അടുത്താണ്. വിഗ്രഹാരാധനയേക്കാൾ ദൈവത്തിന് അപമാനകരമായ ഒന്നുമില്ല, അസന്മാർഗ്ഗികതയേക്കാൾ മനുഷ്യത്വത്തിന് ഹാനികരമായ മറ്റൊന്നുമില്ല.

Gems#

179

Being like Little Children

We should learn to be humble. We all need to be converted and to become like little children. There should be no giants among us; we should all be like little children. We should realize that little children are very dependent on others. Every giant, on the contrary, is an independent person. Many Christians want to be independent, to exercise their character, and to be strong in themselves. In the local churches we all must be dependent like little children. I need you, and you likewise need me.

2025 മാർച്ച് 8

​

പൈതങ്ങളെപ്പോലെയാകുന്നത്

നാം താഴ്മയുള്ളവരായിരിക്കുവാൻ പഠിക്കണം. നാമെല്ലാവരും മാറുകയും പൈതങ്ങളെപ്പോലെയാകുകയും വേണം. നമ്മുടെ ഇടയിൽ അതികായകന്മാർ ഉണ്ടാകരുത്; നാമെല്ലാവരും പൈതങ്ങളെപ്പോലെയാകണം. പൈതങ്ങൾ മറ്റുള്ളവരെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം. മറിച്ച്, ഓരോ അതികായകനും ഒരു സ്വതന്ത്ര വ്യക്തിയാണ്. പല ക്രിസ്ത്യാനികളും സ്വതന്ത്രരായിരിക്കുവാനും അവരുടെ സ്വഭാവം പ്രകടിപ്പിക്കുവാനും, തങ്ങളിൽതന്നെ ശക്തരാകുവാനും ആഗ്രഹിക്കുന്നു. സ്ഥലം സഭകളിൽ നാമെല്ലാവരും പൈതങ്ങളെപ്പോലെ ആശ്രയിക്കുന്നവരായിരിക്കണം. എനിക്ക് നിങ്ങളെ ആവശ്യമാണ്, അതുപോലെ നിങ്ങൾക്കു എന്നെയും ആവശ്യമാണ്.

Gems#

178

Legalities

Judaism was supported by three main legalities: circumcision, keeping the Sabbath, and dietary regulations. These three legalities were the pillars of Judaism. When the Lord Jesus appeared, He abolished the Sabbath regulations (12:11). In Acts 10:9-15 the Holy Spirit abolished the dietary regulations, and in Galatians 5:2-6 the apostle Paul abolished circumcision. If these three supports of Judaism were taken away, Judaism would collapse. In the same manner, Christianity utilizes many such legalities to support itself as a religion, but the Lord desires to abolish the legalities.

2025 മാർച്ച് 7

​

നിയമബദ്ധതകൾ

യഹൂദമതത്തെ മൂന്ന് പ്രധാന നിയമബദ്ധതകൾ താങ്ങിനിർത്തീരുന്നു: പരിച്ഛേദന, ശബ്ബത്ത് ആചരണം, ഭക്ഷണക്രമത്തെ സംബന്ധിച്ച ചട്ടങ്ങൾ. ഈ മൂന്ന് നിയമബദ്ധതകളായിരുന്നു യഹൂദമതത്തിന്റെ തൂണുകൾ. കർത്താവായ യേശു വന്നപ്പോൾ, അവൻ ശബ്ബത്ത് നിയമങ്ങൾ അവസാനിപ്പിച്ചു (മത്തായി 12:11). പ്രവൃത്തികൾ 10:9-15-ൽ ഭക്ഷണക്രമത്തെ സംബന്ധിച്ച ചട്ടങ്ങൾ പരിശുദ്ധാത്മാവ് അവസാനിപ്പിച്ചു, ഗലാത്യർ 5:2-6-ൽ അപ്പോസ്തലനായ പൗലോസ് പരിച്ഛേദന അവസാനിപ്പിച്ചു. യഹൂദമതത്തിന്റെ ഈ മൂന്ന് അടിസ്ഥാനങ്ങൾ എടുത്തുകളഞ്ഞാൽ, യഹൂദമതം തകരും. അതുപോലെ, ഒരു മതമെന്ന നിലയിൽ സ്വയം താങ്ങിനിർത്തുവാൻ ക്രിസ്തുമതം അത്തരം നിരവധി നിയമബദ്ധതകൾ ഉപയോഗിക്കുന്നു, എന്നാൽ കർത്താവ് നിയമബദ്ധതകൾ അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

Gems#

177

In the kingdom life we need to be flexible

In the kingdom life we need to be flexible regarding matters that are not related to morality. In the kingdom we need reality, but we do not need legality. In religion there is no flexibility. [In] Romans 14... Paul was too liberal about eating and about the keeping of days. Paul said that it was right either to observe a day or not to observe a day. In some verses it seemed that he was very strong against eating the idol sacrifices, and in other verses he said that it was permissible to eat. You need to be flexible, not legal.

2025 മാർച്ച് 6

​

രാജ്യജീവിതത്തിൽ നാം വഴങ്ങുന്നവരായിരിക്കണം

രാജ്യജീവിതത്തിൽ ധാർമ്മികതയുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ നാം വഴങ്ങുന്നവരായിരിക്കണം. രാജ്യത്തിൽ നമുക്ക് യാഥാർത്ഥ്യം ആവശ്യമാണ്, പക്ഷേ നമുക്ക് നിയമബദ്ധത ആവശ്യമില്ല. മതത്തിൽ ഒട്ടും വഴക്കമില്ല. [റോമർ 14-ൽ]... ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ദിവസാചരണത്തെക്കുറിച്ചും പൗലോസ് വളരെ വിശാലമനസ്കനായിരുന്നു. ഒരു ദിവസം ആചരിക്കുന്നതോ ഒരു ദിവസം ആചരിക്കാതിരിക്കുന്നതോ ശരിയാണെന്ന് പൗലോസ് പറഞ്ഞു. ചില വാക്യങ്ങളിൽ വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച ഭക്ഷണം കഴിക്കുന്നതിനെ അവൻ ശക്തമായി എതിർത്തതായി തോന്നുന്നു, മറ്റ് ചില വാക്യങ്ങളിൽ അത് അനുവദനീയമാണെന്ന് അവൻ പറഞ്ഞു. നിങ്ങൾ നിയമബദ്ധരാകരുത്, മറിച്ച് വഴങ്ങുന്നവരായിരിക്കണം

Gems#

176

Why are there so many demons?

Why are there so many demons? The Lord Jesus gave us the reason: it is an unbelieving and perverted generation (Matthew 17:17). Toward God this generation is unbelieving; toward themselves they are perverted. Because of this degraded situation the demons have many opportunities to possess people. We need to realize both sides of this situation []. On the one side is the mountaintop with the transfiguration of the Lord Jesus, and on the other side is the plain with the demons.

2025 മാർച്ച് 5

​

എന്തുകൊണ്ടാണ് ഇത്രയധികം ഭൂതങ്ങൾ ഉള്ളത്?

എന്തുകൊണ്ടാണ് ഇത്രയധികം ഭൂതങ്ങൾ ഉള്ളത്? കർത്താവായ യേശു നമുക്ക് അതിനുള്ള കാരണം പറഞ്ഞുതന്നു: അത് അവിശ്വസിക്കുന്നതും വികടവുമായ തലമുറയാണ് (മത്തായി 17:17). ദൈവത്തോട് ഈ തലമുറ അവിശ്വാസികളാണ്; തങ്ങളോടുത്തന്നെ അവർ വഴിപിഴച്ചവരാണ്. ഈ അധഃപതിച്ച സാഹചര്യം കാരണം ഭൂതങ്ങൾക്ക് ജനത്തെ കൈവശമാക്കുവാൻ ധാരാളം അവസരങ്ങളുണ്ട്. [മത്തായി 17-ലെ] ഈ സാഹചര്യത്തിന്റെ രണ്ട് വശങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു വശത്ത് മലമുകളും കർത്താവായ യേശുവിന്റെ കായാന്തരണവുമാണ്, മറുവശത്ത് ഭൂതങ്ങളുള്ള സമതലമാണ്.

Gems#

175

Reward

In Matthew 16:27 the Lord Jesus spoke of coming in the glory of the Father with a reward for His people. This does not refer to salvation, because salvation is not a reward but a gift. A gift is free; a reward requires us to pay a price. When the Lord comes in the glory of the Father, He will reward us. What is this reward? It is the marriage feast mentioned in Matthew 25.

2025 മാർച്ച് 4

​

പ്രതിഫലം

മത്തായി 16:27-ൽ കർത്താവായ യേശു തന്റെ ജനത്തിനുവേണ്ടി പിതാവിന്റെ മഹത്വത്തിൽ പ്രതിഫലവുമായി വരുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇത് രക്ഷയെ അല്ല പരാമർശിക്കുന്നത്, കാരണം രക്ഷ ഒരു പ്രതിഫലമല്ല, മറിച്ച് ഒരു സമ്മാനമാണ്. ഒരു സമ്മാനം സൗജന്യമാണ്; ഒരു പ്രതിഫലത്തിന് നാം ഒരു വില നൽകേണ്ടതുണ്ട്. പിതാവിന്റെ മഹത്വത്തിൽ കർത്താവ് വരുമ്പോൾ, അവൻ നമുക്ക് പ്രതിഫലം നൽകും. ഈ പ്രതിഫലം എന്താണ്? മത്തായി 25-ൽ പരാമർശിച്ചിരിക്കുന്ന വിവാഹ വിരുന്നാണത്.

  • 80
    Page 62

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page