top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 63

Gems#

174

Two descriptions of Satan in Matthew 16

In this short portion of the Word [in Matthew 16], we have two descriptions of Satan: the gates of Hades and the self in the mind with the soul-life. Do not think that only the gates of Hades are Satan. You must realize that the self also is Satan incarnated.

2025 മാർച്ച് 3

​

മത്തായി 16-ൽ സാത്താനെക്കുറിച്ചുള്ള രണ്ട് വിവരണൾ

[മത്തായി 16-ലെ] വചനത്തിന്റെ ഈ ചെറിയ ഭാഗത്ത്, സാത്താനെക്കുറിച്ചുള്ള രണ്ട് വിവരണങ്ങളുണ്ട്: പാതാളകവാടങ്ങളും ദേഹി-ജീവനോടു കൂടെ മനസ്സിലുള്ള സ്വയവും. പാതാളകവാടങ്ങൾ മാത്രമാണ് സാത്താൻ എന്ന് കരുതരുത്. സ്വയവും സാത്താന്റെ ജഡാവതാരമാണെന്ന് നിങ്ങൾ തിരിച്ചറിയണം.

Gems#

173

Five points regarding the church in Matthew 16:18-19

[In Matthew 16:18-19] we can see five points regarding the church: the rock, the stones, the building, the defeat of the gates of Hades, and the kingdom. The church is the kingdom. If we are going to realize the builded church today, not a church in doctrine or in talk, the church must be built up with many living stones. The local churches are built with stones upon the rock. This is the kingdom. Because the kingdom has the authority to bind and loose, it can never be defeated by the gates of Hades.

2025 മാർച്ച് 2

​

മത്തായി 16:18-19-ൽ സഭയെ സംബന്ധിച്ച അഞ്ച് കാര്യങ്ങൾ

[മത്തായി 16:18-19-ൽ] സഭയെ സംബന്ധിച്ച് നമുക്ക് അഞ്ച് കാര്യങ്ങൾ നമുക്ക് കാണുവാൻ കഴിയും: പാറ, കല്ലുകൾ, കെട്ടുപണി, പാതാളകവാടങ്ങളുടെ പരാജയം, രാജ്യം. സഭയാണ് രാജ്യം. ഇന്ന് നാം ഉപദേശത്തിലോ സംസാരത്തിലോ ഉള്ള ഒരു സഭയല്ല, മറിച്ച് പണിയപ്പെട്ട സഭയെ സാക്ഷാത്കരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സഭ ജീവനുള്ള നിരവധി കല്ലുകൾ കൊണ്ട് പണിയപ്പെടണം. സ്ഥലം സഭകൾ പാറമേൽ കല്ലുകൾ കൊണ്ടാണ് പണിയപ്പെടുന്നത്. ഇതാണ് രാജ്യം. ബന്ധിക്കുവാനും അഴിക്കുവാനും രാജ്യത്തിന് അധികാരമുള്ളതിനാൽ, പാതാളകവാടങ്ങൾക്ക് അതിനെ ഒരിക്കലും പരാജയപ്പെടുത്തുവാൻ കഴിയില്ല.

Gems#

172

The way to follow Christ

The way to follow Him [Christ] is to be absolutely outside religion. In Matthew 15 there was a Canaanite woman who was enjoying Christ as the crumbs in a living and nourishing way. While this Gentile woman was enjoying Christ in such a way, the priests were worshipping in the temple, offering sacrifices and burning incense to God. It is very likely that these two things were occurring simultaneously. Although she knew little of these things, she was enjoying Christ as her nourishing food. At the same time, many priests who were trained in the proper worship of God were worshipping God according to the Scriptures.

2025 മാർച്ച് 1

​

ക്രിസ്തുവിനെ അനുഗമിക്കുവാനുള്ള മാർഗം

അവനെ [ക്രിസ്തുവിനെ] അനുഗമിക്കുവാനുള്ള മാർഗം മതത്തിന് പുറത്താണ്. മത്തായി 15-ൽ ഒരു കനാന്യ സ്ത്രീ ഉണ്ടായിരുന്നു, അവൾ ജീവനുള്ളതും പോഷിപ്പിക്കുന്നതുമായ രീതിയിൽ ക്രിസ്തുവിനെ നുറുക്കുകളായ് ആസ്വദിച്ചുകൊണ്ടിരുന്നു. ഈ ജാതീയ സ്ത്രീ ക്രിസ്തുവിനെ ഇപ്രകാരം ആസ്വദിച്ചുകൊണ്ടിരുന്നപ്പോൾ, പുരോഹിതന്മാർ ദൈവാലയത്തിൽ ആരാധിക്കുകയും ദൈവത്തിന് യാഗങ്ങൾ അർപ്പിക്കുകയും ധൂപം കാട്ടുകയും ചെയ്യുകയായിരുന്നു. ഈ രണ്ടു കാര്യങ്ങളും ഒരേസമയം സംഭവിച്ചിരിക്കുവാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങളെക്കുറിച്ച് അവൾക്ക് വളരെ കുറച്ച് മാത്രമേ അറിവ് ഉണ്ടായിരുന്നുള്ളൂവെങ്കിലും, അവളുടെ പോഷിപ്പിക്കുന്ന ഭക്ഷണമായി അവൾ ക്രിസ്തുവിനെ ആസ്വദിക്കുകയായിരുന്നു. അതേസമയം, ദൈവത്തിന്റെ ശരിയായ ആരാധനയിൽ പരിശീലനം ലഭിച്ച നിരവധി പുരോഹിതന്മാർ തിരുവെഴുത്തുകൾ അനുസരിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്നു.

Gems#

171

Natural relationships

The Lord Jesus told people that those who do the will of God, who seek the kingdom of God—not those according to natural birth—are His brothers and sisters. The Lord made it very clear to His disciples that His relationships with people have nothing to do with natural birth. This even included His natural mother. Do not listen to the superstition of Catholicism which says that Mary was the “holy mother.” According to Matthew 12, the Lord Jesus repudiated everything that was according to natural birth, even His own mother.

2025 ഫെബ്രുവരി 28

​

സ്വാഭാവിക ബന്ധങ്ങൾ

ദൈവത്തിന്റെ ഹിതം ചെയ്യുന്നവർ, അതായത് ദൈവരാജ്യം അന്വേഷിക്കുന്നവരാണ്—അല്ലാതെ സ്വാഭാവിക ജനനം അനുസരിച്ചുള്ളവരല്ല—തന്റെ സഹോദരീസഹോദരന്മാരെന്ന് കർത്താവായ യേശു ജനത്തോട് പറഞ്ഞു. ആളുകളുമായുള്ള തന്റെ ബന്ധത്തിന് സ്വാഭാവിക ജനനവുമായി യാതൊരു ബന്ധവുമില്ലെന്ന് കർത്താവ് തന്റെ ശിഷ്യന്മാരോട് വളരെ വ്യക്തമായി പറഞ്ഞു. ഇതിൽ തന്റെ സ്വാഭാവിക അമ്മ പോലും ഉൾപ്പെടുന്നു. മറിയ "വിശുദ്ധ അമ്മ" ആണെന്ന് പറയുന്ന കത്തോലിക്കാ മതത്തിന്റെ അന്ധവിശ്വാസം ശ്രദ്ധിക്കരുത്. മത്തായി 12 അനുസരിച്ച്, കർത്താവായ യേശു സ്വാഭാവിക ജനനം അനുസരിച്ചുള്ളതെല്ലാം, സ്വന്തം അമ്മയെപ്പോലും നിരാകരിച്ചു.

Gems#

170

History and revelation

If we are today’s Jonah, experiencing death and resurrection, we will certainly be today’s Solomon, building the temple. Once again we see that Matthew does not follow the historical sequence. According to the sequence of history, Solomon came first and Jonah came later. Why then is Jonah mentioned first in Matthew? It is because Jonah typifies Christ as the crucified and resurrected One, and Solomon typifies Christ as the reigning One. After being resurrected, Christ is the King who reigns over the earth. Therefore, in history Solomon precedes Jonah, but in typology Jonah precedes Solomon. Matthew did not write according to history; he wrote according to revelation.

2025 ഫെബ്രുവരി 27

​

ചരിത്രവും വെളിപാടും

നാം ഇന്നത്തെ യോനായെപോലെ മരണവും പുനരുത്ഥാനവും അനുഭവമാക്കുന്നുവെങ്കിൽ, തീർച്ചയായും നാം ദൈവാലയം പണിയുന്ന ഇന്നത്തെ ശലോമോൻ ആയിരിക്കും. മത്തായി ചരിത്രപരമായ ക്രമം പിന്തുടരുന്നില്ലെന്ന് ഒരിക്കൽ കൂടി നമുക്ക് കാണുവാൻ കഴിയും. ചരിത്രത്തിന്റെ ക്രമം അനുസരിച്ച്, ശലോമോൻ ആദ്യം വന്നു, യോനാ പിന്നീട് വന്നു. പിന്നെ എന്തുകൊണ്ടാണ് യോനായെ, മത്തായിയിൽ ആദ്യം പരാമർശിക്കുന്നത്? കാരണം, യോനാ ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ ക്രിസ്തുവിനെ മുൻകുറിക്കുന്നു, എന്നാൽ ശലോമോൻ വാഴുന്നവനായ ക്രിസ്തുവിനെ മുൻകുറിക്കുന്നു. പുനരുത്ഥാനം ചെയ്തതിനു ശേഷം, ക്രിസ്തു ഭൂമിയിൽ വാഴുന്ന രാജാവാണ്. അതിനാൽ, ചരിത്രത്തിൽ ശലോമോൻ യോനായ്ക്ക് മുമ്പാണ്, എന്നാൽ മുൻകുറിശാസ്ത്രത്തിൽ യോനാ ശലോമോന് മുമ്പാണ്. മത്തായി ചരിത്രമനുസരിച്ച് എഴുതിയില്ല; അവൻ വെളിപാട് അനുസരിച്ച് എഴുതി.

Gems#

169

To have faith

It is not difficult to have faith. Do not accept the lie that it is hard to believe. We all must declare, “Hallelujah! It is easy for us to believe.” It is easier to believe than not to believe. Can you give up your faith? Can you stop believing in the Lord Jesus? If you tried to give up your faith and to stop believing in Him, refusing to be a Christian anymore, you would find that you simply could not do it. Hallelujah! We all have faith.

2025 ഫെബ്രുവരി 26

​

വിശ്വാസം ഉണ്ടായിരിക്കുന്നത്

വിശ്വാസം ഉണ്ടായിരിക്കുന്നത് പ്രയാസമുള്ള കാര്യമല്ല. വിശ്വസിക്കുവാൻ പ്രയാസമാണെന്ന നുണ അംഗീകരിക്കരുത്. നാമെല്ലാവരും പ്രഖ്യാപിക്കണം, “ഹാലേല്ലൂയ്യാ! നമുക്ക് വിശ്വസിക്കുവാൻ എളുപ്പമാണ്.” വിശ്വസിക്കാതിരിക്കുന്നതിനേക്കാൾ എളുപ്പമാണ് വിശ്വസിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാൻ കഴിയുമോ? കർത്താവായ യേശുവിൽ വിശ്വസിക്കുന്നത് നിർത്തുവാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാനും അവനിൽ വിശ്വസിക്കുന്നത് നിർത്തുവാനും, ഇനി ഒരു ക്രിസ്ത്യാനിയായി തുടരുവാൻ വിസമ്മതിക്കുവാനും നിങ്ങൾ ശ്രമിച്ചാൽ, നിങ്ങൾക്ക് അത് ചെയ്യുവാൻ കഴിയില്ലെന്ന് നിങ്ങൾ കണ്ടെത്തും. ഹാലേല്ലൂയ്യാ! നമുക്കെല്ലാവർക്കും വിശ്വാസമുണ്ട്.

Gems#

168

Satan's Subtlety

[In Matthew 16] Satan is first represented by the gates of Hades. In addition to this, Satan is incarnated in the self [v. 23]. On the one hand, Peter was a stone; on the other hand, he suddenly became Satan (v. 23). Satan could never be successful simply by exercising the power of the gates of Hades. Satan is far more subtle than that. He not only employs the power of Hades; he also gets into us and works himself into our inward being. This is a dreadful, subtle thing. Satan cannot prevail against the church by his power of death, but he can damage the church by his subtlety. Where is Satan’s subtlety? His subtlety resides in the self of man.

2025 ഫെബ്രുവരി 25

​

സാത്താന്റെ കൗശലത

[മത്തായി 16-ൽ] സാത്താനെ ആദ്യം പാതാളകവാടങ്ങളാൽ പ്രതിനിധീകരിച്ചിരിക്കുന്നു (വാ. 18). ഇതിനുപുറമെ, സാത്താൻ സ്വയത്തിൽ ജഡാവതാരമെടുത്തിരിക്കുന്നു [വാ. 23]. ഒരു വശത്ത്, പത്രൊസ് ഒരു കല്ലായിരുന്നു; മറുവശത്ത്, അവൻ പെട്ടെന്ന് സാത്താനായി മാറി (വാ. 23). പാതാളകവാടങ്ങളുടെ ശക്തി പ്രയോഗിച്ചുകൊണ്ട് സാത്താന് ഒരിക്കലും വിജയിക്കുവാൻ കഴിയില്ല. സാത്താൻ അതിനേക്കാൾ വളരെ കൗശലക്കാരനാണ്. അവൻ പാതാളത്തിന്റെ ശക്തി പ്രയോഗിക്കുക മാത്രമല്ല; അവൻ നമ്മിലേക്ക് പ്രവേശിക്കുകയും അവനെത്തന്നെ നമ്മുടെ ആന്തരിക ആളത്തത്തിലേക്ക് പണിതുചേർക്കുകയും ചെയ്യുന്നു. ഇത് ഭയാനകവും കൗശലമേറിയതുമായ ഒരു കാര്യമാണ്. മരണത്തിന്റെ ശക്തിയാൽ സാത്താന് സഭയെ ജയിക്കുവാൻ കഴിയില്ല, പക്ഷേ അവന്റെ കൗശലതയിൽ അവന് സഭയെ നശിപ്പിക്കുവാൻ കഴിയും. സാത്താന്റെ കൗശലത എവിടെയാണ്? അവന്റെ കൗശലത മനുഷ്യന്റെ സ്വയത്തിലാണ് വസിക്കുന്നത്.

Gems#

167

What is faith

The people in the kingdom must be people of faith. What is faith? It is difficult to define faith. Although there is a definition of faith in Hebrews 11:1, we may read it several times and still not understand what faith is. Stated simply, faith is the realization of what the Lord Jesus is. Whenever you realize the Lord Jesus in a certain way, spontaneously you have faith as a result of that realization.

2025 ഫെബ്രുവരി 24

​

എന്താണ് വിശ്വാസം

ദൈവരാജ്യത്തിലെ ജനം വിശ്വാസമുള്ള ജനമായിരിക്കണം. എന്താണ് വിശ്വാസം? വിശ്വാസത്തെ നിർവചിക്കുക പ്രയാസമാണ്. എബ്രായർ 11:1-ൽ വിശ്വാസത്തിന്റെ ഒരു നിർവചനം ഉണ്ടെങ്കിലും, അത് നാം പലതവണ വായിക്കുകയും എന്നാൽ വിശ്വാസം എന്താണെന്ന് മനസ്സിലാകാതെയിരിക്കുകയും ചെയ്തെന്നുവരാം. ലളിതമായി പറഞ്ഞാൽ, വിശ്വാസം എന്നാൽ കർത്താവായ യേശു എന്താണെന്നതിന്റെ സാക്ഷാത്കരണമാണ്. ഒരു പ്രത്യേക രീതിയിൽ നിങ്ങൾ കർത്താവായ യേശുവിനെ സാക്ഷാത്കരിക്കുമ്പോൾ, ആ സാക്ഷാത്കരണത്തിന്റെ ഫലമായി നിങ്ങൾക്ക് സ്വയമേവ വിശ്വാസം ഉണ്ടാകുന്നു.

Gems#

166

Kingdom of the heavens and lepers

Do not think that all the people who enter into the kingdom of the heavens are marvelous. No! They are lepers. The kingdom of the heavens does not call saints; it calls lepers. This realization will truly humble us. No one except the Lord Jesus can cleanse the lepers. [Spiritually speaking] we are all lepers, but we have been cleansed by His blood and by His life. According to Leviticus 14, the cleansing of leprosy required the blood of a bird and water. The blood represents the blood of the Lord Jesus, and the water represents His life. We are cleansed by His blood and by His life.

2025 ഫെബ്രുവരി 23

​

സ്വർഗ്ഗരാജ്യവും കുഷ്ഠരോഗികളും

സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും ആശ്ചര്യവാന്മാരാണെന്ന് കരുതരുത്. ഇല്ല! അവർ കുഷ്ഠരോഗികളാണ്. സ്വർഗ്ഗരാജ്യം വിശുദ്ധന്മാരെ വിളിക്കുന്നില്ല; അത് കുഷ്ഠരോഗികളെ വിളിക്കുന്നു. ഈ തിരിച്ചറിവ് നമ്മെ വാസ്തവത്തിൽ താഴ്മയുള്ളവരാക്കും. കർത്താവായ യേശുവിനല്ലാതെ മറ്റാർക്കും കുഷ്ഠരോഗികളെ ശുദ്ധീകരിക്കുവാൻ കഴിയില്ല. [ആത്മികമായ് പറഞ്ഞാൽ] നാമെല്ലാവരും കുഷ്ഠരോഗികളാണ്, എന്നാൽ അവന്റെ രക്തത്താലും അവന്റെ ജീവനാലും നാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ലേവ്യപുസ്തകം 14 അനുസരിച്ച്, കുഷ്ഠരോഗത്തിന്റെ ശുദ്ധീകരണത്തിന് ഒരു പക്ഷിയുടെ രക്തവും വെള്ളവും ആവശ്യമായിരുന്നു. രക്തം കർത്താവായ യേശുവിന്റെ രക്തത്തെയും വെള്ളം അവന്റെ ജീവനെയും പ്രതിനിധീകരിക്കുന്നു. അവന്റെ രക്തത്താലും അവന്റെ ജീവനാലും നാം ശുദ്ധീകരിക്കപ്പെടുന്നു.

Gems#

165

Offering to God

There is an account in the heavenly bank, in which we may have credit or debit. It is merely a low practice to give ten percent. God is not a beggar; do not treat Him as one. You should honor Him as the very bountiful Giver who affords you all the riches. All your riches come from Him. It was and still is up to Him whether you will be rich or not.

2025 ഫെബ്രുവരി 22

​

ദൈവത്തിന് നൽകുന്നത്

സ്വർഗ്ഗീയ ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ട്, അതിൽ നമുക്ക് നിക്ഷേപം (ക്രെഡിറ്റ്) അല്ലെങ്കിൽ ബാധ്യത (ഡെബിറ്റ്) ഉണ്ട്. പത്ത് ശതമാനം നൽകുന്നത് വെറും താഴ്ന്ന രീതിയാണ്. ദൈവം ഒരു യാചകനല്ല; അവനെ അങ്ങനെ ഒരുവനായി കണക്കാക്കരുത്. നിങ്ങൾക്ക് എല്ലാ സമ്പത്തും നൽകുന്ന വളരെ ഔദാര്യവാനായ ദാതാവെന്ന നിലയിൽ നിങ്ങൾ അവനെ ബഹുമാനിക്കണം. നിങ്ങളുടെ എല്ലാ സമ്പത്തും അവനിൽ നിന്നാണ് വരുന്നത്. നിങ്ങൾ സമ്പന്നനാകുമോ ഇല്ലയോ എന്നത് അവനെ ആശ്രയിച്ചിരിക്കുന്നു,

  • 80
    Page 63

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page