Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 64
Gems#
164
Healing the leper
Satan, corrupted the man whom God had created, making him a leper. According to the Old Testament types, no person is more defiled, more corrupted and ruined, than a leper. A leper represents the totality of Satan’s work of corruption upon humanity. Keep in mind this meaning of a leper. When God came in the flesh, the man created by God had become fully corrupted and was a leper. But regardless of how much Satan had corrupted and ruined man, God can cleanse the lepers and recover them.
2025 ഫെബ്രുവരി 21
കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു
ദൈവം സൃഷ്ടിച്ച മനുഷ്യനെ സാത്താൻ ദുഷിപ്പിക്കുകയും അവനെ ഒരു കുഷ്ഠരോഗിയാക്കുകയും ചെയ്തു. പഴയനിയമ മുൻകുറികൾ അനുസരിച്ച്, ഒരു കുഷ്ഠരോഗിയെക്കാൾ മലിനനും, ദുഷിച്ചവനും, നശിച്ചവനുമായ ഒരു വ്യക്തിയില്ല. മനുഷ്യവർഗത്തിന്മേലുള്ള സാത്താന്റെ ദുഷിപ്പിക്കുന്ന പ്രവൃത്തിയുടെ ആകെത്തുകയാണ് ഒരു കുഷ്ഠരോഗി പ്രതിനിധീകരിക്കുന്നത്. കുഷ്ഠരോഗിയുടെ ഈ അർത്ഥം ഓർമയിൽവെക്കുക. ദൈവം ജഡത്തിൽ വന്നപ്പോൾ, ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പൂർണ്ണമായും ദുഷിപ്പിക്കപ്പെടുകയും ഒരു കുഷ്ഠരോഗിയായി മാറുകയും ചെയ്തിരുന്നു. എന്നാൽ സാത്താൻ മനുഷ്യനെ എത്രമാത്രം ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നാലും, ദൈവത്തിന് കുഷ്ഠരോഗികളെ ശുദ്ധീകരിക്കുവാനും അവരെ പ്രത്യുദ്ധരിക്കുവാനും കഴിയും.
Gems#
163
Drinking the Spirit
To have the churches as the kingdom of God is not a matter of doctrine, knowledge, gifts, or miracles. It is altogether a matter of drinking of the Holy Spirit. When you pray, you should drink of the Spirit. When you read the Bible, you should also drink of the Spirit.
2025 ഫെബ്രുവരി 20
ആത്മാവിനെ കുടിക്കുന്നത്
ദൈവരാജ്യമെന്ന നിലയിൽ സഭകൾ ഉണ്ടായിരിക്കുക എന്നത് ഉപദേശത്തിന്റെയോ, അറിവിന്റെയോ, വരങ്ങളുടെയോ, അത്ഭുതങ്ങളുടെയോ കാര്യമല്ല. അത് പൂർണ്ണമായും പരിശുദ്ധാത്മാവിനെ കുടിക്കുന്നതിന്റെ കാര്യമാണ്. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങൾ ആത്മാവിനെ കുടിക്കണം. നിങ്ങൾ ബൈബിൾ വായിക്കുമ്പോഴും, നിങ്ങൾ ആത്മാവിനെ കുടിക്കണം.
Gems#
162
Real baptism in the Spirit
The real baptism in the Spirit is for the producing of the Body. The Body is a strong test as to whether or not the baptism we have experienced is genuine. The genuine baptism in the Holy Spirit must be checked by several points: the growth in life, the transformation in life, the building up in life, and the practical Body life.
2025 ഫെബ്രുവരി 19
യഥാർത്ഥമായ ആത്മാവിലുള്ള സ്നാനം
യഥാർത്ഥമായ ആത്മാവിലുള്ള സ്നാനം ശരീരത്തെ ഉളവാക്കുന്നതിനുവേണ്ടിയാണ്. നാം അനുഭവമാക്കിയ സ്നാനം യഥാർത്ഥമാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ശക്തമായ ഒരു പരീക്ഷണമാണ് ശരീരം. പരിശുദ്ധാത്മാവിലുള്ള യഥാർത്ഥ സ്നാനം നിരവധി കാര്യങ്ങളാൽ പരിശോധിക്കപ്പെടണം: ജീവനിലുള്ള വളർച്ച, ജീവനിലുള്ള രൂപാന്തരം, ജീവനിലുള്ള കെട്ടുപണി, പ്രായോഗിക ശരീരജീവിതം.
Gems#
161
Praise and giving
We do not have adequate praise in the bread-breaking meeting because we fall short in sharing and giving. We must give to the extent that we “feel” our giving. In other words, we have to give to the extent that we can sense the loss. Only this kind of offering can be considered a sacrifice. When we do this, we will spontaneously offer up the sacrifice of praise. Praise and giving are like two legs. If one is shorter than the other, we cannot expect a person to walk properly. Praise and giving are also like two wings. If one is missing, a bird cannot fly. When we come to the meeting, we sometimes find superficial ones uttering a few words of praise, but their praise is never high.
2025 ഫെബ്രുവരി 18
സ്തുതിക്കുന്നതും കൊടുക്കുന്നതും
പങ്കുവയ്ക്കലിലും കൊടുക്കലിലും നമുക്ക് കുറവ് സംഭവിക്കുന്നതിനാൽ അപ്പം-നുറുക്കൽ യോഗത്തിൽ നമുക്ക് മതിയായ സ്തുതികൾ ഇല്ല. നമ്മുടെ കൊടുക്കൽ നമുക്ക് "അനുഭവപ്പെടുന്നിടത്തോളം" നാം കൊടുക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമുക്ക് നഷ്ടം "അനുഭവപ്പെടുന്നിടത്തോളം" നാം കൊടുക്കണം. ഇത്തരത്തിലുള്ള വഴിപാട് മാത്രമേ ഒരു യാഗമായി കണക്കാക്കുവാൻ കഴിയൂ. നാം ഇത് ചെയ്യുമ്പോൾ, നാം സ്വമേധയാ സ്തോത്രയാഗം അർപ്പിക്കും. സ്തുതിക്കുന്നതും കൊടുക്കുന്നതും രണ്ട് കാലുകൾ പോലെയാണ്. ഒന്ന് മറ്റൊന്നിനേക്കാൾ ചെറുതാണെങ്കിൽ, ഒരുവൻ ശരിയായി നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കുവാനാവില്ല. സ്തുതിക്കുന്നതും കൊടുക്കുന്നതും രണ്ട് ചിറകുകൾ പോലെയാണ്. ഒന്ന് നഷ്ടപ്പെട്ടാൽ, ഒരു പക്ഷിക്ക് പറക്കുവാൻ കഴിയില്ല. നാം യോഗത്തിലേക്ക് വരുമ്പോൾ, ചിലപ്പോൾ ഉപരിപ്ലവമായവർ കുറച്ച് സ്തുതിവാക്കുകൾ ഉച്ചരിക്കുന്നത് കാണാം, പക്ഷേ അവരുടെ സ്തുതി ഒരിക്കലും ഉന്നതമല്ല.
Gems#
160
Issue of baptism in the Holy Spirit
First Corinthians 12:13 tells us two things: “In one Spirit we were all baptized into one Body.” It is not simply a matter of being put into the Triune God. Once we have been put into the Triune God, we become the Body. The charismatic movement stresses speaking in tongues but neglects the point that the genuine baptism in the Holy Spirit is to produce the Body. If you have had a genuine experience of the baptism in the Holy Spirit, you will be for the Body. You will not be content with individuality; you will care for the Body.
2025 ഫെബ്രുവരി 17
പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ ഫ ലം
1 കൊരിന്ത്യർ 12:13 നമ്മോട് രണ്ട് കാര്യങ്ങൾ പറയുന്നു: “നമ്മെ എല്ലാവരെയും ഒരു ആത്മാവിൽ ഒരു ശരീരത്തിലേക്ക് സ്നാനപ്പെടുത്തുകയും,... ചെയ്തു.” ഇത് കേവലം ത്രിയേക ദൈവത്തിലേക്ക് നമ്മെ ആക്കിവെക്കുന്നതിന്റെ ഒരു കാര്യം മാത്രമല്ല. ഒരിക്കൽ നാം ത്രിയേക ദൈവത്തിലേക്ക് ആക്കിവെയ്ക്കപ്പെട്ടുകഴിഞ്ഞാൽ, നാം ശരീരമായിത്തീരുന്നു. കരിസ്മാറ്റിക് പ്രസ്ഥാനം അന്യഭാഷകളിൽ സംസാരിക്കുന്നതിന് ഊന്നൽ നൽകുന്നു, എന്നാൽ പരിശുദ്ധാത്മാവിലുള്ള യഥാർത്ഥ സ്നാനം ശരീരത്തെ ഉളവാക്കുന്നു എന്ന കാര്യം അവഗണിക്കുന്നു. പരിശുദ്ധാത്മാവിലുള്ള സ്നാനത്തിന്റെ യഥാർത്ഥ അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ ശരീരത്തിനുവേണ്ടിയായിരിക്കും. നിങ്ങൾ വ്യക്തിപരതയിൽ തൃപ്തരാകില്ല; നിങ്ങൾ ശരീരത്തിനായ് കരുതും.
Gems#
159
Lord's coming
How can we interpret the statements that the Lord is with us and that He is also coming. The Lord has come into us, He is growing within us, and He is transforming us by performing a metabolic work within us. His coming is the completion of this work of transformation. The Lord will not merely come out of heaven; He will come out of us.
2025 ഫെബ്രുവരി 16
കർത്താവിന്റെ വരവ്
കർത്താവ് നമ്മോടുകൂടെയുണ്ടെന്നും അതേസമയം അവൻ വരികയും ചെയ്യുന്നു എന്നുള്ള പ്രസ്താവനകളെ നമുക്ക് എങ്ങനെ വ്യാഖ്യാനിക്കുവാൻ കഴിയും. കർത്താവ് നമ്മിലേക്ക് വന്നിരിക്കുന്നു, അവൻ നമ്മുടെ ഉള്ളിൽ വളരുന്നു, നമ്മുടെ ഉള്ളിൽ ഒരു ചയാപചയ പ്രവർത്തനം നടത്തികൊണ്ട് അവൻ നമ്മെ രൂപാന്തരപ്പെടുത്തുന്നു. അവന്റെ വരവ് എന്നത് ഈ രൂപാന്തര വേലയുടെ പൂർത്തീകരണമാണ്. കർത്താവ് കേവലം സ്വർഗ്ഗത്തിൽ നിന്ന് വരിക മാത്രമല്ല; അവൻ നമ്മിൽ നിന്നും പുറത്തേക്ക് വരികയും ചെയ്യുന്നു.
Gems#
158
Nature of the kingdom people in the doing of righteous deeds
The universe indicates that God is hidden, that God is secret. Although He has done a great many things, people are not aware that He has done them. We may have seen the things done by God, but none of us has ever seen Him, for He is always hidden, always secret. God’s life is of such a secret and hidden nature. This is the nature of the kingdom people in the doing of their righteous deeds.
2025 ഫെബ്രുവരി 15
നീതി പ്രവൃത്തികൾ ചെയ്യുന്നതിൽ രാജ്യ ജനത്തിന്റെ പ്രകൃതം
ദൈവം മറഞ്ഞിരിക്കുന്നുവെന്നും ദൈവം രഹസ്യത്തിലാണെന്നും പ്രപഞ്ചം സൂചിപ്പിക്കുന്നു. അവൻ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, അവൻ അവ ചെയ്തുവെന്ന് ജനം തിരിച്ചറിയുന്നില്ല. ദൈവം ചെയ്ത കാര്യങ്ങൾ നാം കണ്ടിട്ടുണ്ടാകാം, എന്നാൽ നമ്മളാരും അവനെ ഒരിക്കലും കണ്ടിട്ടില്ല, കാരണം അവൻ എപ്പോഴും മറഞ്ഞിരിക്കുന്നു, എപ്പോഴും രഹസ്യത്തിലാണ്. ദൈവത്തിന്റെ ജീവൻ അത്രമേൽ രഹസ്യവും മറഞ്ഞിരിക്കുന്നതുമായ സ്വഭാവമുള്ളതാണ്. തങ്ങളുടെ നീതി പ്രവൃത്തികൾ ചെയ്യുന്നതിൽ രാജ്യ ജനത്തിന്റെ പ്രകൃതവും ഇതായിരിക്കണം.
Gems#
157
Losing fellowship with God
A worker can lose his fellowship with God just because he has held on to his work. This is a terrible thing. It is possible for us to lose God’s fellowship yet still be successful in our outward work. It is possible for us to have God’s blessing yet be void of the fellowship of life. If we have fallen into this condition, our outward contact with the brothers and sisters will be nothing but human endeavor.
2025 ഫെബ്രുവരി 14
ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെടുന്ന ത്
ഒരു വേലക്കാരന് തന്റെ വേലയെ മുറുകെപ്പിടിക്കുന്നതുകൊണ്ട് മാത്രം ദൈവവുമായുള്ള കൂട്ടായ്മ നഷ്ടപ്പെട്ടേക്കാം. ഇത് ഭയാനകമായ ഒരു കാര്യമാണ്. ദൈവത്തിന്റെ കൂട്ടായ്മ നഷ്ടപ്പെട്ടിട്ടും, നമ്മുടെ ബാഹ്യവേലയിൽ വിജയിക്കുവാൻ നമുക്ക് സാധ്യമാണ്. ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടും ജീവന്റെ കൂട്ടായ്മ നഷ്ടപ്പെടുവാൻ നമുക്ക് സാധ്യമാണ്. ഈ ഒരു അവസ്ഥയിലേക്ക് നാം വീണുപോയാൽ, സഹോദരീസഹോദരന്മാരുമായുള്ള നമ്മുടെ ബാഹ്യ സമ്പർക്കം കേവലം ഒരു മാനുഷിക പരിശ്രമം മാത്രമായിരിക്കും.
Gems#
156
Greediness which is idolatry
The gold should have been given to the tabernacle. But because of idolatry, the gold went to the calf. Hence, the worship of the golden calf was not only a matter of sin, but a loss for the tabernacle. It was the same gold. But when it was placed on the golden calf, it was wrong, and it had to be ground into powder. On the contrary, when it was placed in the tabernacle, it was right. The same material could be directed toward different objects. One object was the idol. The other object was the tabernacle. In the New Testament idolatry is linked to covetousness (Col. 3:5). Where there is deliverance from idolatry, there is deliverance from money.
2025 ഫെബ്രുവരി 13
വിഗ്രഹാരാധനയായ അത്യാഗ്രഹം
സ്വർണ്ണം സമാഗമന കൂടാരത്തിന് നൽകേണ്ടതായിരുന്നു. എന്നാൽ വിഗ്രഹാരാധന കാരണം സ്വർണ്ണം കാളക്കുട്ടിയ്ക്കായ് പോയി. അതിനാൽ, സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കുന്നത് പാപത്തിന്റെ കാര്യം മാത്രമല്ല, അത് സമാഗമന കൂടാരത്തിന് ഒരു നഷ്ടവുമായിരുന്നു. അത് ഒരേ സ്വർണ്ണമായിരുന്നു. എന്നാൽ അത് സ്വർണ്ണ കാളക്കുട്ടിയുടെ മേൽ വച്ചപ്പോൾ അത് തെറ്റായിരുന്നു, അത് ഇടിച്ച് പൊടിക്കേണ്ടിവന്നു. നേരെമറിച്ച്, അത് സമാഗമന കൂടാരത്തിൽ വച്ചപ്പോൾ അത് ശരിയായിരുന്നു. ഒരേ വസ്തുവിനെ വ്യത്യസ്ത ഉദ്ദേശ്യങ്ങളിലേക്ക് നയിക്കുവാൻ കഴിയും. ഒരു വസ്തു വിഗ്രഹമായിരുന്നു. മറ്റേ വസ്തു സമാഗമന കൂടാരമായിരുന്നു. പുതിയ നിയമത്തിൽ വിഗ്രഹാരാധന അത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു (കൊലൊ. 3:5). വിഗ്രഹാരാധനയിൽ നിന്നുള്ള മോചനം ഉള്ളിടത്ത് പണത്തിൽ നിന്നുള്ള മോചനവുമുണ്ട്.
Gems#
155
Way to use our money properly
When the Israelites left Egypt, they took all the money with them (Exo. 12:36). When they crossed the Red Sea, the money crossed over with them. Any money that was left in Egypt, regardless of how much it was, was useless. Only those who have passed the Red Sea can employ their money to the proper use for the building up of the tabernacle
2025 ഫെബ്രുവരി 12
നമ്മുടെ പണം ശരിയായ നിലയിൽ ഉപയോഗിക്കുവാനുള്ള മാർഗം
യിസ്രായേല്യർ മിസ്രയീം വിട്ടപ്പോൾ, അവർ എല്ലാ പണവും കൂടെ കൊണ്ടുപോയി (പുറ. 12:36). അവർ ചെങ്കടൽ കടന്നപ്പോൾ, പണം അവരോടൊപ്പം കടന്നു. മിസ്രയീമിൽ അവശേഷിച്ച പണം, അത് എത്രയായിരുന്നാലും, ഉപയോഗശൂന്യമായിരുന്നു. ചെങ്കടൽ കടന്നവർക്ക് മാത്രമേ തങ്ങളുടെ പണം സമാഗമന കൂടാരത്തിന്റെ കെട്ടുപണിയുടെ ശരിയായ ഉപയോഗത്തിനായി ഉപയോഗിക്കുവാൻ കഴിയൂ.
- 80Page 64
