top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 65

Gems#

154

Lord's coming

On the one hand, the Lord Jesus is here. On the other hand, He is coming. This means that He has already come as the seed, but He is coming and will come as the harvest. He has come as the seed, and He is coming as the seed grows. Eventually, He will come in full as the harvest. Although nearly two thousand years have passed, the Lord Jesus has not yet come because the seed has lacked the growth. Due to the shortage of growth, it is difficult for Him to have the harvest.

2025 ഫെബ്രുവരി 11

​

കർത്താവിന്റെ വരവ്

ഒരു വശത്ത്, കർത്താവായ യേശു ഇവിടെയുണ്ട്. മറുവശത്ത്, അവൻ വന്നുകൊണ്ടിരിക്കുന്നു. ഇതിനർത്ഥം അവൻ ഇതിനകം വിത്തായി വന്നിരിക്കുന്നു, എന്നാൽ അവൻ വന്നുകൊണ്ടിരിക്കുന്നു അവൻ കൊയ്ത്തായി വരും എന്നാണ്. അവൻ വിത്തായി വന്നിരിക്കുന്നു, വിത്ത് വളരുമ്പോൾ അവൻ വരും. ഒടുവിൽ, അവൻ പൂർണ്ണമായി കൊയ്‌ത്തെന്ന നിലയിൽ വരും. ഏകദേശം രണ്ടായിരം വർഷങ്ങൾ കടന്നുപോയെങ്കിലും, വിത്തിന് വളർച്ചയില്ലാത്തതിനാൽ കർത്താവായ യേശു ഇതുവരെ വന്നിട്ടില്ല. വളർച്ചയുടെ കുറവ് കാരണം, അവന് കൊയ്ത്ത് ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.

Gems#

153

Coming of kingdom

When did the kingdom begin to come? The kingdom began to come when the Lord Jesus appeared as the Sower to sow the seed, and it has been coming from that time. This coming is the growing and spreading of the seed. Coming means growing and spreading until maturity is reached. This maturity is the full coming of the kingdom; it is the harvest.

2025 ഫെബ്രുവരി 10

​

രാജ്യത്തിന്റെ വരവ്

രാജ്യം എപ്പോഴാണ് വരുവാൻ തുടങ്ങിയത്? കർത്താവായ യേശു വിത്ത് വിതയ്ക്കുവാൻ വിതക്കാരനായി പ്രത്യക്ഷപ്പെട്ടപ്പോൾ രാജ്യം വരുവാൻ തുടങ്ങി, അന്നുമുതൽ അത് വന്നുകൊണ്ടേയിരിക്കുന്നു. ഈ വരവ് വിത്തിന്റെ വളർച്ചയും വ്യാപനവുമാണ്. വരവ് എന്നാൽ പക്വത പ്രാപിക്കുന്നതുവരെ വളരുകയും വ്യാപിക്കുകയും ചെയ്യുക എന്നാണ്. ഈ പക്വത രാജ്യത്തിന്റെ പൂർണ്ണ വരവാണ്; അത് കൊയ്ത്താണ്.

Gems#

152

Church and kingdom

Ephesians 5:5 speaks of an inheritance in the kingdom. Although Ephesians is a book on the church, it also refers to the kingdom, because the proper church life is the reality of the kingdom. Do not follow the traditional teaching which says that the church is the church and the kingdom is the kingdom. We must not separate the church from the kingdom; they are two aspects of one thing. The genuine church life is the reality of the kingdom.

2025 ഫെബ്രുവരി 9

​

സഭയും രാജ്യവും

എഫെസ്യർ 5:5 രാജ്യത്തിലെ അവകാശത്തെക്കുറിച്ച് പറയുന്നു. എഫെസ്യർ സഭയെക്കുറിച്ചുള്ള ഒരു പുസ്തകമാണെങ്കിലും, അത് രാജ്യത്തെയും സൂചിപ്പിക്കുന്നു, കാരണം ശരിയായ സഭാജീവിതം രാജ്യത്തിന്റെ യാഥാർത്ഥ്യമാണ്. സഭ സഭയാണെന്നും രാജ്യം രാജ്യമാണെന്നും പറയുന്ന പരമ്പരാഗത പഠിപ്പിക്കൽ പിന്തുടരരുത്. നാം സഭയെ രാജ്യത്തിൽ നിന്ന് വേർതിരിക്കരുത്; അവ ഒരു കാര്യത്തിന്റെ രണ്ട് വശങ്ങളാണ്. യഥാർത്ഥ സഭാജീവിതം രാജ്യത്തിന്റെ യാഥാർത്ഥ്യമാണ്.

Gems#

151

God coming and saturating us with Himself

To be regenerated is to have our spirit enlightened, quickened, and made alive. After being regenerated in our spirit, we need to be transformed in our soul. Regeneration is God coming into our spirit; transformation is God saturating our soul.

2025 ഫെബ്രുവരി 8

​

ദൈവം വരികയും തന്നെക്കൊണ്ട് തന്നെ നമ്മെ സാന്ദ്രീകരിക്കുകയും ചെയ്യുന്നത്

വീണ്ടുംജനിക്കുക എന്നാൽ നമ്മുടെ ആത്മാവ് പ്രകാശിപ്പിക്കപ്പെടുകയും, ഉയിർപ്പിക്കപ്പെടുകയും, ജീവിപ്പിക്കപ്പെടുകയും ചെയ്യുക എന്നാണ്. നമ്മുടെ ആത്മാവിൽ വീണ്ടും ജനിപ്പിക്കപ്പെട്ടതിനുശേഷം, നമ്മുടെ ദേഹിയിൽ നാം രൂപാന്തരപ്പെടേണ്ടതുണ്ട്. വീണ്ടുംജനനം എന്നാൽ ദൈവം നമ്മുടെ ആത്മാവിലേക്ക് വരുന്നതാണ്; രൂപാന്തരം എന്നാൽ ദൈവം നമ്മുടെ ദേഹിയെ സാന്ദ്രീകരിക്കുന്നതാണ്.

Gems#

150

Inner man

Because our spirit now has God’s life in it, it has become a person. Our spirit is no longer simply an organ. Before we were saved, our spirit was just an organ without life; it was not a person. Our natural person or natural being was in the soul, and our spirit was an organ without a person. When Christ enters our spirit and gives life to our spirit, our spirit becomes the inner man.

2025 ഫെബ്രുവരി 7

​

അകത്തെ മനുഷ്യൻ

നമ്മുടെ ആത്മാവിൽ ഇപ്പോൾ ദൈവത്തിന്റെ ജീവൻ ഉള്ളതിനാൽ, അത് ഒരു വ്യക്തിയായി മാറിയിരിക്കുന്നു. നമ്മുടെ ആത്മാവ് ഇനിമേൽ കേവലം ഒരു അവയവമല്ല. നാം രക്ഷിക്കപ്പെടുന്നതിന് മുമ്പ്, നമ്മുടെ ആത്മാവ് ജീവനില്ലാത്ത ഒരു അവയവം മാത്രമായിരുന്നു; അത് ഒരു വ്യക്തിയായിരുന്നില്ല. നമ്മുടെ സ്വാഭാവിക വ്യക്തി അല്ലെങ്കിൽ സ്വാഭാവിക ആളത്തം ദേഹിയിലായിരുന്നു, നമ്മുടെ ആത്മാവ് ഒരു വ്യക്തിയില്ലാത്ത ഒരു അവയവവുമായിരുന്നു. ക്രിസ്തു നമ്മുടെ ആത്മാവിൽ പ്രവേശിച്ച് നമ്മുടെ ആത്മാവിന് ജീവൻ നൽകുമ്പോൾ, നമ്മുടെ ആത്മാവ് അകത്തെ മനുഷ്യനായി മാറുന്നു.

Gems#

149

Running the race

In 1 Corinthians 9 Paul said that he was running the race. In Philippians 3 also, Paul said that he was still running the race, that he had not attained, and that he was still pressing on toward the goal. However, in 2 Timothy 4:6-8, just before he was martyred, he said that he was already being poured out and that a crown of righteousness was laid up for him and for all those who love the appearing of the Lord.

2025 ഫെബ്രുവരി 6

​

ഓട്ടം ഓടുക

1 കൊരിന്ത്യർ 9-ൽ പൗലോസ് താൻ ഓട്ടം ഓടുകയാണെന്ന് പറഞ്ഞു. ഫിലിപ്പിയർ 3-ലും, താൻ അപ്പോഴും ഓട്ടം ഓടിക്കൊണ്ടിരിക്കുകയാണെന്നും, അത് നേടിയിട്ടില്ലെന്നും, ലക്ഷ്യത്തിലേക്ക് അപ്പോഴും പിൻപറ്റുകയാണെന്നും പൗലോസ് പറഞ്ഞു. എന്നാൽ, 2 തിമൊഥെയൊസ് 4:6-8-ൽ, താൻ രക്തസാക്ഷിയാകുന്നതിന് തൊട്ടുമുമ്പ്, താൻ ഇപ്പോൾത്തന്നെ ഒഴിക്കപ്പെടുന്നു എന്നും, തനിക്കും കർത്താവിന്റെ പ്രത്യക്ഷതയെ സ്നേഹിക്കുന്ന എല്ലാവർക്കും തന്നെ നീതിയുടെ കിരീടം ഒരുക്കിയിട്ടുണ്ടെന്നും അവൻ പറഞ്ഞു.

Gems#

148

Resurrection and life

In John 11:25a the Lord Jesus said of Himself, “I am the resurrection and the life.” Christ as the resurrection has been tested by death and has conquered death, and Christ as the life remains unchangeable and lasts forever.

2025 ഫെബ്രുവരി 5

​

പുനരുത്ഥാനവും ജീവനും

യോഹന്നാൻ 25a-ൽ കർത്താവായ യേശു തന്നെക്കുറിച്ച് പറഞ്ഞു, "ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു." പുനരുത്ഥാനമെന്ന നിലയിൽ ക്രിസ്തു മരണത്താൽ പരീക്ഷിക്കപ്പെടുകയും മരണത്തെ ജയിക്കുകയും ചെയ്തു, ജീവനെന്ന നിലയിൽ ക്രിസ്തു മാറ്റമില്ലാത്തവനും എന്നേക്കും നിലനിൽക്കുന്നവനുമായി തുടരുന്നു.

Gems#

147

Foretaste (2)

The full taste includes the river of life, the tree of life, growth, transformation, and building. What about Bible knowledge and gifts? They are not to be found in the New Jerusalem. In the New Jerusalem... we see a city constructed with gold, pearls, and precious stones. This is all we can see. Since these are the items of the full taste, we should not add other things to the foretaste. Rather, we should enjoy these items of the foretaste.

2025 ഫെബ്രുവരി 4

​

മുൻരുചി (2)

പൂർണ്ണ രുചിയിൽ ജീവനദി, ജീവവൃക്ഷം, വളർച്ച, രൂപാന്തരണം, കെട്ടുപണി എന്നിവ ഉൾപ്പെടുന്നു. ബൈബിൾ പരിജ്ഞാനത്തിന്റെയും വരങ്ങളുടെയും കാര്യമോ? അവയെ പുതിയ യെരൂശലേമിൽ കാണാനാവില്ല. പുതിയ യെരൂശലേമിൽ... സ്വർണ്ണം, മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവകൊണ്ട് നിർമ്മിച്ച ഒരു നഗരം നാം കാണുന്നു. നമുക്ക് കാണുവാൻ കഴിയുന്നത് ഇത്രമാത്രമാണ്. പൂർണ്ണ രുചിയുടെ ഇനങ്ങൾ ഇവ ആയതിനാൽ, മുൻ രുചിയിൽ മറ്റ് കാര്യങ്ങൾ ചേർക്കരുത്. പകരം, മുൻ രുചിയിൽ ഈ കാര്യങ്ങൾ നാം ആസ്വദിക്കണം.

Gems#

146

Foretaste (1)

The foretaste is indicative of the full taste. Actually, the foretaste of a meal is exactly the same as the full taste, but on a smaller scale. The foretaste cannot be salty and the full taste sweet. The full taste that will be in the New Jerusalem is what we enjoy in the local churches today as the foretaste.

2025 ഫെബ്രുവരി 3

​

മുൻരുചി (1)

മുൻരുചി പൂർണ്ണ രുചിയെ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, ഒരു ഭക്ഷണത്തിന്റെ മുൻരുചി പൂർണ്ണ രുചിക്ക് തുല്യമാണ്, പക്ഷേ ഒരു ചെറിയ തോതിൽ എന്നുമാത്രം. മുൻരുചി ഉപ്പുരസമുള്ളതും പൂർണ്ണ രുചി മധുരമുള്ളതുമാകുവാൻ കഴിയില്ല. പുതിയ യെരൂശലേമിൽ ഉണ്ടാകുവാൻ പോകുന്ന പൂർണ്ണ രുചിയാണ് ഇന്ന് സ്ഥലം സഭകളിൽ മുൻരുചിയായി നാം ആസ്വദിക്കുന്നത്.

Gems#

145

Materials for God's building

God’s building is marvelous in our eyes because it is altogether His doing. No man can manufacture the materials for God’s building. Gold, pearls, and precious stones are produced by God Himself. Every part of the New Jerusalem has been transformed.

2025 ഫെബ്രുവരി 2

​

ദൈവത്തിന്റെ കെട്ടുപണിയ്ക്ക് വേണ്ടിയുള്ള വസ്തുക്കൾ

ദൈവത്തിന്റെ കെട്ടുപണി നമ്മുടെ ദൃഷ്ടിയിൽ അത്ഭുതകരമാണ്, കാരണം അത് പൂർണ്ണമായും അവന്റെ പ്രവൃത്തിയാണ്. ദൈവത്തിന്റെ കെട്ടുപണിക്കുവേണ്ടിയുള്ള വസ്തുക്കൾ ആർക്കും നിർമ്മിക്കുവാൻ കഴിയില്ല. സ്വർണ്ണം, മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവ ദൈവം താൻതന്നെ ഉളവാക്കുന്നു. പുതിയ യെരൂശലേമിന്റെ ഓരോ ഭാഗവും രൂപാന്തരപ്പെട്ടിരിക്കുന്നു.

  • 80
    Page 65

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page