Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 80Page 66
Gems#
144
Difference between God's building and Satan's building
The picture of the city presented in Revelation 21 and 22 is very clear. That city is not built of clay or bricks. All the cities constructed by the enemy as counterfeit buildings were made of bricks. The tower of Babel was built with bricks (Gen. 11:3), as were the two cities of Pharaoh built by the enslaved Israelites (Exo. 1:11, 14). Bricks are composed of mud plus human work. God never builds this way. His building is composed of gold, pearls, and precious stones. It has nothing of mud and the work of human hands.
2025 ഫെബ്രുവരി 1
ദൈവത്തിന്റെ പണിയും ശത്രുവിന്റെ പണിയും തമ്മിലുള്ള വ്യത്യാസം
വെളിപ്പാട് 21, 22 അധ്യായങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന നഗരത്തിന്റെ ചിത്രം വളരെ വ്യക്തമാണ്. ആ നഗരം കളിമണ്ണോ ഇഷ്ടികയോ കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. വ്യാജ കെട്ടുപണിയായ് ശത്രു നിർമ്മിച്ച എല്ലാ നഗരങ്ങളും ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്. ബാബേൽ ഗോപുരം ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചത് (ഉൽപ. 11:3), അടിമകളാക്കപ്പെട്ട ഇസ്രായേല്യർ നിർമ്മിച്ച ഫറവോന്റെ രണ്ട് നഗരങ്ങളും അതുപോലെയാണ് നിർമിച്ചത് (പുറ. 1:11, 14). ഇഷ്ടികകൾ കളിമണ്ണും മനുഷ്യ പ്രവൃത്തിയും ചേർന്ന് ഉണ്ടാക്കപ്പെടുന്നതാണ്. ദൈവം ഒരിക്കലും ഈ രീതിയിൽ പണിയുന്നില്ല. അവന്റെ കെട്ടിടം സ്വർണ്ണം, മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിന് കളിമണ്ണും മനുഷ്യ കരങ്ങളുടെ പ്രവൃത്തിയുമായ് യാതൊരു ബന്ധവുമില്ല.
Gems#
143
General subject of the New Testament
We can say that the general subject of the New Testament is Christ; the entire New Testament concerns Christ. From Christ three great items are produced: the cross, the church, and the kingdom...Christ accomplished the work of the cross, the cross produced the church, and the church brought in the kingdom.
2025 ജനുവരി 31
പുതിയനിയമത്തിന്റെ പൊതുവായ വിഷയം
പുതിയനിയമത്തിന്റെ പൊതുവായ വിഷയം ക്രിസ്തുവാണെന്ന് നമുക്ക് പറയുവാൻ സാധിക്കും; മുഴുവൻ പുതിയ നിയമവും ക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. ക്രിസ്തുവിൽ നിന്ന് മൂന്ന് വലിയ കാര്യങ്ങൾ ഉളവാകുന്നു: ക്രൂശ്, സഭ, രാജ്യം... ക്രിസ്തു ക്രൂശിന്റെ വേല നിറവേറ്റി, ക്രൂശ് സഭയെ ഉളവാക്കി, സഭ രാജ്യത്തെ കൊണ്ടുവന്നു.
Gems#
142
Gifts, knowledge, and regulations
The ultimate consummation of the Bible is the New Jerusalem. In the New Jerusalem gifts, knowledge, and regulations cannot be found. There is simply the flow of life, the tree of life, gold, pearls, and precious stones.
2025 ജനുവരി 30
വരങ്ങൾ, അറിവ്, ചട്ടങ്ങൾ
ബൈബിളിന്റെ ആത്യന്തിക പരിണതി പുതിയ യെരുശലേമാണ്. പുതിയ യെരുശലേമിൽ വരങ്ങൾ, അറിവ്, ചട്ടങ്ങൾ എന്നിവ കണ്ടെത്തുവാൻ കഴിയില്ല. ജീവന്റെ ഒഴുക്ക്, ജീവവൃക്ഷം, സ്വർണ്ണം, മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവ മാത്രമേ അവിടെയുള്ളൂ.
Gems#
141
Perfected by growing in Life
What does it mean to perfect the saints? Ephesians 4:12 speaks of the perfecting of the saints. Verse 13 mentions a full-grown man. Verse 14 speaks of being no longer little children. Verse 15 tells us to grow up into Christ in all things. All these verses are related to the matter of growth. To perfect the saints means to help them grow into a full-grown man, to be no more little children, and to grow up in all things into Christ. According to the context in Ephesians 4, to perfect the saints is simply to help them to grow. As living members of the Body of Christ, the saints need to grow.
2025 ജനുവരി 29
ജീവനിൽ വളരുന്നതിലൂടെ തികഞ്ഞവരാക്കപ്പെടു ന്നു
വിശുദ്ധന്മാരെ തികഞ്ഞവരാക്കുക എന്നതിന്റെ അർത്ഥമെന്താണ്? എഫെസ്യർ 4:13 വിശുദ്ധന്മാരുടെ തികവിനെക്കുറിച്ച് പറയുന്നു. 12-ാം വാക്യം പൂർണവളർച്ച പ്രാപിച്ച മനുഷ്യനെ പരാമർശിക്കുന്നു. 14-ാം വാക്യം ഇനി ശിശുക്കളാകരുതെന്ന് പറയുന്നു. 15-ാം വാക്യം ക്രിസ്തുവിലേക്കു നാം സകലത്തിലും വളരേണം എന്ന് നമ്മോട് പറയുന്നു. ഈ വാക്യങ്ങളെല്ലാം വളർച്ചയുടെ കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധന്മാരെ തികഞ്ഞവരാക്കുക എന്നതിനർത്ഥം, അവരെ പൂർണ്ണവളർച്ചയെത്തിയ ഒരു മനുഷ്യനായി വളരുവാൻ, ഇനി ശിശുക്കളാകാതിരിക്കുവാൻ, സകലത്തിലും ക്രിസ്തുവിലേക്ക് വളരുവാൻ സഹായിക്കുക എന്നതാണ്. എഫെസ്യർ 4-ലെ സന്ദർഭമനുസരിച്ച്, വിശുദ്ധന്മാരെ തികഞ്ഞവരാക്കുക എന്നതിനർത്ഥം അവരെ വളരുവാൻ സഹായിക്കുക എന്നതാണ്. ക്രിസ്തുവിന്റെ ശരീരത്തിലെ ജീവനുള്ള അവയവങ്ങളെന്ന നിലയിൽ, വിശുദ്ധന്മാർ വളരേണ്ടതുണ്ട്.
Gems#
140
The gifted ones perfecting the saints
The gifted persons mentioned in Ephesians 4:11, the apostles, prophets, evangelists, and shepherds and teachers, are for the perfecting of the saints (v. 12). The gifted persons themselves are not the direct builders of the churches. They are the perfecters, perfecting the saints. As the result of their perfecting work, the saints will be qualified and equipped to function as members of the Body to build the churches directly. Neither the Lord Jesus nor the gifted persons such as the apostles and evangelists build up the churches directly. Rather, the members who have been perfected, that is, equipped and qualified to function, build up the churches directly.
2025 ജനുവരി 28
വരം പ്രാപിച്ച വ്യക്തികൾ വിശുദ്ധന്മാരെ തികഞ്ഞവരാക്കുന്നു
എഫെസ്യർ 4:11-ൽ പരാമർശിച്ചിരിക്കുന്ന വരം പ്രാപിച്ച വ്യക്തികൾ, അപ്പൊസ്തലന്മാരും, പ്രവാചകന്മാരും, സുവിശേഷകന്മാരും, ഇടയന്മാരും ഉപദേഷ്ടാക്കന്മാരും,എന്നിവർ വിശുദ്ധന്മാരെ തികഞ്ഞവരാക്കുന്നതിനു വേണ്ടിയാണ് (വാ. 13). വരം പ്രാപിച്ച വ്യക്തികൾ തങ്ങൾതന്നെ നേരിട്ടല്ല സഭകൾ പണിയുന്നത്. അവർ തികഞ്ഞവരാക്കുന്നവരാണ്, അവർ വിശുദ്ധന്മാരെ തികഞ്ഞവരാക്കുന്നു. അവരുടെ തികഞ്ഞവരാക്കുന്ന വേലയുടെ ഫലമായി, സഭകളെ നേരിട്ട് പണിയുന്നതിന് ശരീരത്തിന്റെ അവയവങ്ങളായി പ്രവർത്തിക്കുവാൻ വിശുദ്ധന്മാർ യോഗ്യരും സജ്ജരുമായിത്തീരുന്നു. കർത്താവായ യേശുവോ അപ്പൊസ്തലന്മാരും, സുവിശേഷകന്മാരും പോലുള്ള വരം പ്രാപിച്ച വ്യക്തികളോ നേരിട്ടല്ല സഭകൾ പണിയുന്നത്. മറിച്ച്, തികഞ്ഞവരാക്കപ്പെട്ട അവയവങ്ങൾ, അതായത്, പ്രവർത്തിക്കുവാൻ സജ്ജരും യോഗ്യത പ്രാപിച്ചവരുമായവർ, സഭകളെ നേരിട്ട് പണിയുന്നു.
Gems#
139
Feeder, planter, and builder
Paul was a marvelous person: he was a feeder, a planter, and a builder. For God’s kingdom in the local churches today, we also need to feed, to plant, and to build. We need to feed people, and we need to sow the seed. We need to plant vegetables that by growth and transformation will become minerals—gold, silver, and precious stones.
2025 ജനുവരി 27
പോഷിപ്പിക്കുന്നവൻ, നടുന്നവൻ, പണിയുന്നവൻ
പൗലോസ് ഒരു ആശ്ചര്യവാനായ വ്യക്തിയായിരുന്നു: അവൻ ഒരു പോഷിപ്പിക്കുന്നവനും, ഒരു നടുന്നവനും, ഒരു പണിയുന്നവനും ആയിരുന്നു. ഇന്ന് സ്ഥലം സഭകളിൽ ദൈവരാജ്യത്തിനായി, നാം പോഷിപ്പിക്കുകയും, നടുകയും, പണിയുകയും വേണം. നാം ജനത്തെ പോഷിപ്പിക്കേണ്ടതുണ്ട്, അതുപോലെ നാം വിത്ത് വിതയ്ക്കുകയും വേണം. വളർച്ചയും രൂപാന്തരവും മുഖാന്തരം ധാതുക്കളായി—സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ ആയി മാറുന്ന ചെടികൾ നാം നടേണ്ടതുണ്ട്.
Gems#
138
Built into the local church.
The universal church is the totality of all the local churches, even as a body is the totality of all its members. If there are no members, there is no body. The universal church does not exist by itself; it is a composition of all the local churches. Those who talk only about the universal church are afraid of being built up together with others in the local church. As stones, we must be built into the local church.
2025 ജനുവരി 26
സ്ഥലം സഭയിലേക്ക് പണിതുച്ചേർക്കപ്പെടുക
ഒരു ശരീരം അതിലെ എല്ലാ അവയവങ്ങളുടെയും ആകെത്തുകയാണെന്നതുപോലെ, സാർവത്രിക സഭ എല്ലാ സ്ഥലം സഭകളുടെയും ആകെത്തുകയാണ്. അവയവങ്ങളില്ല എങ്കിൽ, ശരീരമില്ല. സാർവത്രിക സഭ സ്വന്തമായി അതിൽത്തന്നെ നിലനിൽക്കുന്നില്ല; അത് എല്ലാ സ്ഥലം സഭകളുടെയും ഒരു സംയോജനമാണ്. സാർവത്രിക സഭയെക്കുറിച്ച് മാത്രം സംസാരിക്കുന്നവർ സ്ഥലം സഭയിലെ മറ്റുള്ളവരുമായി ഒരുമിച്ച് പണിയപ്പെടുതിനെ ഭയപ്പെടുന്നു. കല്ലുകൾ എന്ന പോലെ, നമ്മൾ സ്ഥലം സഭയിലേക്ക് പണിതുച്ചേർക്കപ്പെടണം.
Gems#
137
Transformation
By nature as a human being, Simon was clay, but the Lord Jesus changed his life and transformed his being. The Lord Jesus not only changed Simon’s name, but He also transformed his being into a stone. In the New Jerusalem there is a foundation stone with Peter’s name on it (Rev. 21:14). He is no longer a piece of clay; he has become a foundation stone.
2025 ജനുവരി 25
രൂപാന്തരം
മനുഷ്യനെന്ന നിലയിൽ പ്രകൃതത്തിൽ ശിമോൻ കളിമണ്ണായിരുന്നു, എന്നാൽ കർത്താവായ യേശു അവന്റെ ജീവനെ മാറ്റുകയും, അവന്റെ ആളത്തത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്തു. കർത്താവായ യേശു ശിമോന്റെ പേര് മാറ്റുക മാത്രമല്ല, അവന്റെ ആളത്തത്തെ രൂപാന്തരപ്പെടുത്തി ഒരു കല്ലാക്കി മാറ്റി. പുതിയ യെരൂശലേമിൽ പത്രൊസിന്റെ പേരുള്ള ഒരു അടിസ്ഥാനക്കല്ല് ഉണ്ട് (വെളി. 21:14). അവൻ ഇനിമേൽ കളിമണ്ണിന്റെ ഒരു കഷണമല്ല; അവൻ ഒരു അടിസ്ഥാനക്കല്ലായി മാറിയിരിക്കുന്നു.
Gems#
136
Our soul and kingdom
Because we are believers in Christ, we all have the kingdom of God in our spirit, but we also have the kingdom of Satan in our soul. Whatever we have, whatever we are, whatever we can do, and whatever we keep in our soul must be completely dealt with by the cross. The more our soul is crossed out, the more opportunities will be afforded to the indwelling Christ to spread Himself from our spirit into our soul. In this way our soul will be purified and saturated by the Lord Himself. Then the kingdom of God will increase, spread, and come again within us.
2025 ജനുവരി 24
നമ്മുടെ ദേഹിയും രാജ്യവും
നാം ക്രിസ്തുവിൽ വിശ്വസിക്കുന്നവരായതിനാൽ, നമ്മുടെയെല്ലാം ആത്മാവിൽ ദൈവരാജ്യമുണ്ട്, എന്നാൽ നമ്മുടെ ദേഹിയിൽ സാത്താന്റെ രാജ്യവുമുണ്ട്. നമുക്കുള്ളതെന്തും, നാം ആയിരിക്കുന്നതെന്തും, നമുക്ക് ചെയ്യുവാൻ കഴിയുന്നതെന്തും, നമ്മുടെ ദേഹിയിൽ നാം സൂക്ഷിക്കുന്നതെന്തും ക്രൂശിനാൽ പൂർണ്ണമായും ഇടപെടൽ അനുഭവമാക്കണം. നമ്മുടെ ദേഹി എത്രത്തോളം വെട്ടി-വരയ്ക്കപ്പെടുമോ അത്രയധികം, നമ്മുടെ ആത്മാവിൽ നിന്ന് നമ്മുടെ ദേഹിയിലേക്ക് തന്നെത്തന്നെ വ്യാപിപ്പിക്കുവാൻ ഉൾവസിക്കുന്ന ക്രിസ്തുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഈ വിധത്തിൽ നമ്മുടെ ദേഹി കർത്താവിനാൽ തന്നെ ശുദ്ധീകരിക്കപ്പെടുകയും സാന്ദ്രീകരിക്കപ്പെടുകയും ചെയ്യും. അപ്പോൾ ദൈവരാജ്യം നമ്മുടെ ഉള്ളിൽ വർദ്ധിക്കുകയും വ്യാപിക്കുകയും വീണ്ടും വരികയും ചെയ്യും.
Gems#
135
Bearing the cross
God’s way to deal with the soul is the cross. The cross must do its work in us. We have been put on the cross already, but we must stay there. To bear the cross means to remain on the cross. God has put your soul on the cross, and it must remain there. Never get off the cross, for God has put you there. Whenever we come down from the cross, immediately we become one with Satan.
2025 ജനുവരി 23
ക്രൂശ് വഹിക്കുക
ദേഹിയോട് ദൈവം ഇടപെടുന്ന മാർഗം ക്രൂശാണ്. ക്രൂശ് നമ്മിൽ അതിന്റെ വേല ചെയ്യണം. നമ്മെ ക്രൂശിന്മേൽ ആക്കിവെച്ചിരിക്കുന്നു, എന്നാൽ നാം അവിടെ തന്നെ തുടരണം. ക്രൂശ് വഹിക്കുക എന്നാൽ ക്രൂശിൽ തന്നെ തുടരുക എന്നാണ്. ദൈവം നിങ്ങളുടെ ദേഹിയെ ക്രൂശിന്മേൽ ആക്കിവെച്ചിരിക്കുന്നു, അത് അവിടെ തന്നെ തുടരണം. ഒരിക്കലും ക്രൂശിൽ നിന്ന് ഇറങ്ങരുത്, കാരണം ദൈവം നിങ്ങളെ അവിടെ ആക്കിവെച്ചിരിക്കുന്നു. നാം ക്രൂശിൽ നിന്ന് ഇറങ്ങി വരുമ്പോഴെല്ലാം, ഉടനെ നാം സാത്താനുമായി ഒന്നായിത്തീരുന്നു.
- 80Page 66
