top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 67

Gems#

134

Our mind and the kingdom

We are all familiar with Romans 8:6. To set the mind on the flesh is death. Death is a matter of the satanic kingdom. To set the mind on the spirit is life and peace. These are matters of the kingdom of God. If we set our mind on the spirit, we are in the kingdom of God. But when we set our mind on the flesh, we are in the kingdom of Satan. Whether we remain in the kingdom of Satan or the kingdom of God depends absolutely on where we set our mind.

2025 ജനുവരി 22

​

നമ്മുടെ മനസ്സും രാജ്യവും

റോമർ 8:6 നമുക്കെല്ലാവർക്കും പരിചിതമാണ്. ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു. മരണം സാത്താന്യ രാജ്യത്തിന്റെ ഒരു കാര്യമാണ്. ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു. ഇവ ദൈവരാജ്യത്തിന്റെ കാര്യങ്ങളാണ്. നാം ആത്മാവിൽ മനസ്സ് ഉറപ്പിക്കുമ്പോൾ, നാം ദൈവരാജ്യത്തിലാണ്. എന്നാൽ നാം ജഡത്തിൽ മനസ്സ് ഉറപ്പിക്കുമ്പോൾ, നാം സാത്താന്റെ രാജ്യത്തിലാണ്. നാം സാത്താന്റെ രാജ്യത്തിലാണോ അതോ ദൈവരാജ്യത്തിലാണോ തുടരുന്നത് എന്നത് പൂർണ്ണമായും നമ്മുടെ മനസ്സ് എവിടെ ഉറപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Gems#

133

Strongholds in the mind

The kingdom of Satan fights against the kingdom of God in the battlefield of our mind. The spiritual warfare between God and Satan is altogether in our mind. Although the Lord Jesus is now in our spirit, He has a big problem. He cannot easily penetrate our mind. Our mind is a stronghold, and it is hard for the Lord Jesus to come into it. Second Corinthians 10:4-5 reveals that there are strongholds within us, which are our rebellious thoughts belonging to our reprobate mind. Paul says that the spiritual warfare is simply to overthrow the thoughts, the reasonings in our mind.

2025 ജനുവരി 21

​

മനസ്സിലെ കോട്ടകൾ

സാത്താന്റെ രാജ്യം ദൈവരാജ്യത്തിനെതിരെ പോരാടുന്നത് നമ്മുടെ മനസ്സിന്റെ യുദ്ധക്കളത്തിലാണ്. ദൈവവും സാത്താനും തമ്മിലുള്ള ആത്മിക യുദ്ധം പൂർണ്ണമായും നമ്മുടെ മനസ്സിലാണ്. കർത്താവായ യേശു ഇപ്പോൾ നമ്മുടെ ആത്മാവിലാണെങ്കിലും, അവന് ഒരു വലിയ പ്രശ്നമുണ്ട്. അവന് നമ്മുടെ മനസ്സിലേക്ക് എളുപ്പത്തിൽ വ്യാപിക്കുവാൻ കഴിയില്ല. നമ്മുടെ മനസ്സ് ഒരു കോട്ടയാണ്, കർത്താവായ യേശുവിന് അതിലേക്ക് പ്രവേശിക്കുവാൻ പ്രയാസമാണ്. 2 കൊരിന്ത്യർ 10:4-5 നമ്മുടെ ഉള്ളിൽ കൊട്ടകളുണ്ടെന്ന് വെളിപ്പെടുത്തുന്നു, അവ നമ്മുടെ വഷളായ മനസ്സിന്റെ മത്സരാത്മക ചിന്തകളാണ്. ആത്മിക യുദ്ധം നമ്മുടെ മനസ്സിലെ ചിന്തകളെയും ന്യായവാദങ്ങളെയും മറിച്ചിടുന്നതാണ് എന്ന് പൗലോസ് പറയുന്നു.

Gems#

132

Three Kingdoms

Since Satan has come into us and since the Lord Jesus has also come into us, it is possible for us to be in three kingdoms. If we live in our soul, we are certainly in the human kingdom. If we live according to the flesh, we become a part of the satanic kingdom. If we walk in the spirit and live according to the spirit, we are in the kingdom of God. However, it is very difficult for anyone to be in the human kingdom. The human kingdom in our soul has become very weak and fragile. The human kingdom is always under the control of the satanic kingdom. Practically speaking, there are actually only two kingdoms on the earth today: the kingdom of Satan, including the subdued human kingdom, and the kingdom of God.

2025 ജനുവരി 20

​

മൂന്ന് രാജ്യങ്ങൾ

സാത്താൻ നമ്മിലേക്ക് കടന്നുവന്നതിനാലും, കർത്താവായ യേശു നമ്മിലേക്ക് കടന്നുവന്നതിനാലും, നമുക്ക് മൂന്ന് രാജ്യങ്ങളിലായിരിക്കാൻ കഴിയും. നാം നമ്മുടെ ദേഹിയിൽ ജീവിക്കുന്നുവെങ്കിൽ, നാം തീർച്ചയായും മനുഷ്യരാജ്യത്തിലാണ്. നാം ജഡപ്രകാരം ജീവിക്കുന്നുവെങ്കിൽ, നാം സാത്താന്യ രാജ്യത്തിന്റെ ഭാഗമായിത്തീരുന്നു. നാം ആത്മാവിൽ നടക്കുകയും ആത്മാവിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, നാം ദൈവരാജ്യത്തിലാണ്. എന്നിരുന്നാലും, മനുഷ്യരാജ്യത്തിൽ ആയിരിക്കുക എന്നത് ഏതൊരാൾക്കും വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ ദേഹിയിലെ മനുഷ്യരാജ്യം വളരെ ബലഹീനവും ദുർബലവുമായി മാറിയിരിക്കുന്നു. മനുഷ്യരാജ്യം എപ്പോഴും സാത്താന്യ രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രായോഗികമായി പറഞ്ഞാൽ, ഇന്ന് ഭൂമിയിൽ യഥാർത്ഥത്തിൽ രണ്ട് രാജ്യങ്ങൾ മാത്രമേയുള്ളൂ: കീഴടക്കപ്പെട്ട മനുഷ്യരാജ്യം ഉൾപ്പെടുന്ന സാത്താന്റെ രാജ്യവും ദൈവത്തിന്റെ രാജ്യവും.

Gems#

131

Satan and human spirit (2)

Although God has permitted Satan to damage man, He has never allowed him to enter into the spirit of man, because the spirit of man is the lamp of the Lord (Prov. 20:27). God allowed Satan to touch man. This is God’s wisdom. God even permitted Satan to enter into man but not to go so far as to enter man’s spirit. Satan was permitted to deaden and darken man’s spirit but never to enter into it.

2025 ജനുവരി 19

​

സാത്താനും മനുഷ്യാത്മാവും (2)

മനുഷ്യനെ നശിപ്പിക്കുവാൻ ദൈവം സാത്താനെ അനുവദിച്ചിട്ടുണ്ടെങ്കിലും, അവനെ ഒരിക്കലും മനുഷ്യന്റെ ആത്മാവിലേക്ക് പ്രവേശിക്കുവാൻ താൻ അനുവദിച്ചിട്ടില്ല, കാരണം മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപമാണ് (സദൃ. 20:27). മനുഷ്യനെ തൊടുവാൻ ദൈവം സാത്താനെ അനുവദിച്ചു. ഇത് ദൈവത്തിന്റെ ജ്ഞാനമാണ്. മനുഷ്യനിലേക്ക് പ്രവേശിക്കുവാൻ പോലും ദൈവം സാത്താനെ അനുവദിച്ചു, പക്ഷേ മനുഷ്യന്റെ ആത്മാവിലേക്ക് പ്രവേശിക്കുന്ന അറ്റത്തോളം പോകുവാൻ അനുവദിച്ചില്ല. മനുഷ്യന്റെ ആത്മാവിനെ നിർജീവമാക്കുവാനും ഇരുണ്ടതാക്കുവാനും സാത്താന് അനുവാദമുണ്ടായിരുന്നു, പക്ഷേ ഒരിക്കലും അതിൽ പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല.

Gems#

130

Satan and human spirit (1)

Satan takes the human body as his dwelling place, but the Lord Jesus takes the human spirit as His dwelling place. God in His sovereignty has preserved the human spirit for Himself. Although the human spirit has been influenced by the evil body and the corrupt mentality to the point that it has been deadened, we can find no hint in the Bible that Satan has ever entered into the human spirit.

2025 ജനുവരി 18

​

സാത്താനും മനുഷ്യാത്മാവും (1)

സാത്താൻ മനുഷ്യശരീരത്തെ തന്റെ വാസസ്ഥലമായി എടുക്കുന്നു, എന്നാൽ കർത്താവായ യേശു മനുഷ്യാത്മാവിനെ തന്റെ വാസസ്ഥലമായി എടുക്കുന്നു. ദൈവം തന്റെ സർവാധികാരത്തിൽ മനുഷ്യാത്മാവിനെ തനിക്കായി സംരക്ഷിച്ചിരിക്കുന്നു. ദുഷ്ടശരീരത്തിന്റെയും ദുഷിച്ച മാനസികാവസ്ഥയുടെയും സ്വാധീനത്താൽ മനുഷ്യാത്മാവ് നിർജീവമായ ഒരു അവസ്ഥയിലായെങ്കിലും, സാത്താൻ ഒരിക്കൽപോലും മനുഷ്യാത്മാവിലേക്ക് പ്രവേശിച്ചതായി ബൈബിളിൽ ഒരു സൂചനയും നമുക്ക് കണ്ടെത്തുവാൻ കഴിയില്ല.

Gems#

129

Thought comes first, then the action

Before God could get into man, Satan entered into man in a very subtle way. Satan, like all deceivers, was a good talker. By his subtle speaking, he indoctrinated man with his thoughts. He injected his evil thoughts into the human mind. The principle is the same today. Whenever you accept a certain thought, then you may act upon it. The thought comes first, then the action. The thoughts people take in eventually influence their behavior.

2025 ജനുവരി 17

​

ആദ്യം ചിന്ത വരുന്നു, തുടർന്ന് പ്രവൃത്തി വരുന്നു

ദൈവം മനുഷ്യനിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, സാത്താൻ വളരെ കൗശലപരമായ രീതിയിൽ മനുഷ്യനിലേക്ക് പ്രവേശിച്ചു. എല്ലാ വഞ്ചകരെയും പോലെ സാത്താനും ഒരു നല്ല വാചാലനായിരുന്നു. തന്റെ കൗശലപരമായ സംസാരത്തിലൂടെ, അവൻ മനുഷ്യനെ അവന്റെ ചിന്തകളാൽ പ്രചോദിപ്പിച്ചു. അവൻ തന്റെ ദുഷ്ട ചിന്തകളെ മനുഷ്യ മനസ്സിലേക്ക് കുത്തിവച്ചു. ഇന്നും ഇതേ തത്ത്വം തന്നെയാണ്. നിങ്ങൾ ഒരു പ്രത്യേക ചിന്ത സ്വീകരിക്കുമ്പോഴെല്ലാം, നിങ്ങൾ അതിന്മേൽ പ്രവർത്തിക്കുമായിരിക്കും. ആദ്യം ചിന്ത വരുന്നു, തുടർന്ന് പ്രവൃത്തി വരുന്നു. ജനം ഉള്ളിലേക്ക് എടുക്കുന്ന ചിന്തകൾ ഒടുവിൽ അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു.

Gems#

128

Two sources, two lives, two kingdoms

There are two sources in the universe, that in these two sources are two lives, and out of these two lives come two kingdoms. God has His life, and out of His life the kingdom of God comes into existence. Satan has his evil life, out of which the kingdom of Satan comes into existence. Therefore, in the universe there are two kingdoms—the kingdom of God and the kingdom of Satan.

2025 ജനുവരി 16

​

രണ്ട് സ്രോതസ്സുകൾ, രണ്ട് ജീവനുകൾ, രണ്ട് രാജ്യങ്ങൾ

പ്രപഞ്ചത്തിൽ രണ്ട് സ്രോതസ്സുകളുണ്ട്, അതായത് ഈ രണ്ട് സ്രോതസ്സുകളിലും രണ്ട് ജീവനുകളുണ്ട്, ഈ രണ്ട് ജീവനുകളിൽ നിന്ന് രണ്ട് രാജ്യങ്ങൾ വരുന്നു. ദൈവത്തിന് അവന്റെ ജീവനുണ്ട്, അവന്റെ ജീവനിൽ നിന്ന് ദൈവരാജ്യം നിലവിൽ വരുന്നു. സാത്താന് അവന്റെ ദുഷ്ട ജീവനുണ്ട്, അതിൽ നിന്നാണ് സാത്താന്റെ രാജ്യം നിലവിൽ വരുന്നത്. അതിനാൽ, പ്രപഞ്ചത്തിൽ രണ്ട് രാജ്യങ്ങളുണ്ട്—ദൈവരാജ്യവും സാത്താന്റെ രാജ്യവും.

Gems#

127

Human kingdom and satanic kingdom

Today’s human society is a kingdom of the satanic life. Humanity has become the totality of the satanic life with all its activities. Thus, the human kingdom has become the satanic kingdom, the kingdom of Satan.

2025 ജനുവരി 15

​

മനുഷ്യരാജ്യവും സാത്താന്യ രാജ്യവും

ഇന്നത്തെ മനുഷ്യ സമൂഹം സാത്താന്റെ ജീവന്റെ ഒരു രാജ്യമാണ്. മനുഷ്യത്വം അതിന്റെ എല്ലാ പ്രവർത്തനങ്ങളോടും കൂടി സാത്താന്യ ജീവന്റെ ആകത്തുക ആയി മാറിയിരിക്കുന്നു. അങ്ങനെ, മനുഷ്യരാജ്യം സാത്താന്യ രാജ്യമായി, സാത്താന്റെ രാജ്യമായി മാറിയിരിക്കുന്നു.

Gems#

126

Children, light, and salt

We are the children of God because we have the life of God. To God we are children. To the earth we are the salt (Matt. 5:13). To the world we are the light (v. 14). Salt kills germs and removes all the corruption. Light swallows up darkness. As God’s kingdom and God’s children, we are the salt that kills the corruption of the earth, and we are the light that swallows up the darkness of the world.

2025 ജനുവരി 14

​

മക്കൾ, വെളിച്ചം, ഉപ്പ്

നമുക്ക് ദൈവത്തിന്റെ ജീവൻ ഉള്ളതിനാൽ നാം ദൈവത്തിന്റെ മക്കളാണ്. ദൈവത്തിന് നാം മക്കളാണ്. ഭൂമിക്ക് നാം ഉപ്പാണ് (മത്താ. 5:13). ലോകത്തിന് നാം വെളിച്ചമാണ് (വാ. 14). ഉപ്പ് രോഗാണുക്കളെ കൊല്ലുകയും എല്ലാ ദുഷിപ്പിനെയും നീക്കം ചെയ്യുകയും ചെയ്യുന്നു. വെളിച്ചം ഇരുട്ടിനെ വിഴുങ്ങുന്നു. ദൈവരാജ്യവും ദൈവത്തിന്റെ മക്കളും എന്ന നിലയിൽ, ഭൂമിയുടെ ദുഷിപ്പിനെ കൊല്ലുന്ന ഉപ്പാണ് നാം, അതുപോലെ ലോകത്തിന്റെ ഇരുട്ടിനെ വിഴുങ്ങുന്ന വെളിച്ചവുമാണ് നാം.

Gems#

125

Gentleman, devil-man, God-man

We Christians are complicated, for when we received the Lord Jesus, we received a third life—the divine life. We have the human life, the satanic life, and the divine life. Because we have the human life, we can be a man. Because we have the satanic life, we can be a devil-man. Because we have the divine life, we can be a God-man. The same person may be a gentleman in the morning, a devil-man in the evening, and a God-man in the meeting.

2025 ജനുവരി 13

​

മാന്യ-മനുഷ്യൻ, പൈശാചിക-മനുഷ്യൻ, ദൈവ-മനുഷ്യൻ

ക്രിസ്ത്യാനികളായ നമ്മൾ സങ്കീർണ്ണരാണ്, കാരണം നാം കർത്താവായ യേശുവിനെ സ്വീകരിച്ചപ്പോൾ, നമുക്ക് മൂന്നാമതൊരു ജീവൻ ലഭിച്ചു—ദിവ്യ ജീവൻ. നമുക്ക് മനുഷ്യ ജീവൻ, സാത്താന്യ ജീവൻ, ദിവ്യ ജീവൻ എന്നിവയുണ്ട്. നമുക്ക് മനുഷ്യ ജീവൻ ഉള്ളതിനാൽ, നമുക്ക് ഒരു മനുഷ്യനാകുവാൻ കഴിയും. നമുക്ക് സാത്താന്യ ജീവൻ ഉള്ളതിനാൽ, നമുക്ക് ഒരു പൈശാചിക-മനുഷ്യനാകുവാൻ കഴിയും. നമുക്ക് ദിവ്യജീവൻ ഉള്ളതിനാൽ, നമുക്ക് ഒരു ദൈവ-മനുഷ്യനാകുവാൻ കഴിയും. ഒരേ വ്യക്തി തന്നെ രാവിലെ ഒരു മാന്യ-മനുഷ്യനും, വൈകുന്നേരം ഒരു പിശാചു-മനുഷ്യനും, യോഗത്തിൽ ഒരു ദൈവ-മനുഷ്യനുമാകാം.

  • 80
    Page 67

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page