top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 68

Gems#

124

Man mixed with Satan

When Satan came into man, man not only became sinful, but his inward constitution was also corrupted with the satanic element. Both the outward conduct and the inward nature were defiled. We need many negative words to describe this corrupted man. Man has been inwardly constituted with Satan and has become a satanic thing. He is still man, but man mixed with Satan. Man was mixed with Satan to such an extent that the Lord Jesus called the Pharisees serpents (Matt. 23:33)

2025 ജനുവരി 12

​

സാത്താനുമായി കലർന്ന മനുഷ്യൻ

സാത്താൻ മനുഷ്യനിലേക്ക് വന്നപ്പോൾ, മനുഷ്യൻ പാപിയായെന്നു മാത്രമല്ല, അവന്റെ ആന്തരിക സംരചനയും സാത്താന്യ മൂലകത്താൽ ദുഷിപ്പിക്കപ്പെട്ടു. അവന്റെ ബാഹ്യ പെരുമാറ്റവും ആന്തരിക സ്വഭാവവും മലിനപ്പെട്ടു. ഈ ദുഷിപ്പിക്കപ്പെട്ട മനുഷ്യനെ വിശേഷിപ്പിക്കുവാൻ നമുക്ക് അനേകം പ്രതിലോമ വാക്കുകൾ ആവശ്യമാണ്. മനുഷ്യൻ ആന്തരികമായി സാത്താനാൽ സംരചിക്കപ്പെട്ട്, അവൻ ഒരു സാത്താന്യമായ വസ്തുവായി മാറിയിരിക്കുന്നു. അവൻ ഇപ്പോഴും മനുഷ്യനാണ്, പക്ഷേ സാത്താനുമായി കലർന്ന മനുഷ്യനാണ്. കർത്താവായ യേശു പരീശന്മാരെ സർപ്പങ്ങൾ എന്ന് വിളിക്കുന്ന അളവോളം മനുഷ്യൻ സാത്താനുമായി കലർന്നിരുന്നു (മത്താ. 23:33).

Gems#

123

Grape-producing and fig-producing life

[According to] Matthew 7:16, Do you consider yourselves thorns or grapes? Are you figs or thistles? We must admit that in ourselves we are not grapes or figs; we are thorns and thistles. Because we are thorns, we can never produce grapes. Because we are thistles, we can never bring forth figs. In ourselves we are hopeless, but in Christ we are full of hope. The life of Christ is a grape-producing life and also a fig-producing life. When this life gets into us, the grapes and the figs will come out as the expression of life.

2025 ജനുവരി 11

​

മുന്തിരിപ്പഴവും അത്തിപ്പഴവും ഉത്പാദിപ്പിക്കുന്ന ജീവൻ

മത്തായി 7:16 [പ്രകാരം] നിങ്ങൾ നിങ്ങളെത്തന്നെ മുള്ളുകളായാണോ മുന്തിരിപ്പഴങ്ങളായാണോ കണക്കാക്കുന്നത്? നിങ്ങൾ അത്തിപ്പഴങ്ങളാണോ ഞെരിഞ്ഞിലുകൾ ആണോ? നമ്മിൽത്തന്നെ നാം മുന്തിരിപ്പഴമോ അത്തിപ്പഴമോ അല്ലെന്ന് നാം സമ്മതിക്കേണ്ടിവരും; നാം മുള്ളുകളും ഞെരിഞ്ഞിലുകളുമാണ്. നാം മുള്ളുകളായതിനാൽ, നമുക്ക് ഒരിക്കലും മുന്തിരിപ്പഴം ഉത്പാദിപ്പിക്കുവാൻ കഴിയില്ല. നാം ഞെരിഞ്ഞിലുകൾ ആയതിനാൽ, നമുക്ക് ഒരിക്കലും അത്തിപ്പഴം ഉത്പാദിപ്പിക്കുവാനും കഴിയില്ല. നമ്മിൽത്തന്നെ നാം ആശയറ്റവരാണ്, പക്ഷേ ക്രിസ്തുവിൽ നാം പ്രത്യാശ നിറഞ്ഞവരാണ്. ക്രിസ്തുവിന്റെ ജീവൻ മുന്തിരിപ്പഴം ഉത്പാദിപ്പിക്കുന്ന ജീവനും, അതുപോലെ അത്തിപ്പഴം ഉത്പാദിപ്പിക്കുന്ന ജീവനുമാണ്. ഈ ജീവൻ നമ്മിലേക്ക് പ്രവേശിക്കുമ്പോൾ, മുന്തിരിപ്പഴവും അത്തിപ്പഴവും ജീവന്റെ ആവിഷ്കാരമെന്ന നിലയിൽ പുറത്തുവരും.

Gems#

122

Being right

Being right according to our best intention does not mean that we are right according to the will of God. Righteousness means to be right according to God’s will. To be right in the eyes of God is to be poor in spirit, pure in heart, and right in all that we do. We should be right in all our behavior and activities, not according to human concepts, or according to our intentions, tastes, and desires, but according to God’s will. This is the reality of the kingdom.

2025 ജനുവരി 10

​

ശരിയായിരിക്കുന്നത്

നമ്മുടെ ഏറ്റവും നല്ല ഉദ്ദേശ്യമനുസരിച്ച് ശരിയായിരിക്കുക എന്നാൽ ദൈവഹിതമനുസരിച്ച് നാം ശരിയാണെന്ന് അർത്ഥമാക്കുന്നില്ല. നീതി എന്നാൽ ദൈവഹിതമനുസരിച്ച് ശരിയായിരിക്കുക എന്നാണ് അർഥം. ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായിരിക്കുക എന്നാൽ ആത്മാവിൽ ദരിദ്രരും, ഹൃദയശുദ്ധിയുള്ളവരും, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശരിയായിരിക്കുന്നതുമാണ്. നമ്മുടെ എല്ലാ പെരുമാറ്റത്തിലും പ്രവർത്തനങ്ങളിലും നാം ശരിയായിരിക്കണം, മനുഷ്യ ധാരണകൾക്കനുസരിച്ചോ, നമ്മുടെ ഉദ്ദേശ്യങ്ങൾ, അഭിരുചികൾ, ആഗ്രഹങ്ങൾ എന്നിവയ്ക്കനുസരിച്ചോ അല്ല, മറിച്ച് ദൈവഹിതമനുസരിച്ച് ആയിരിക്കണം. ഇതാണ് രാജ്യത്തിന്റെ യാഥാർത്ഥ്യം.

Gems#

121

Your kingdom come

Many Christians have prayed the words Your kingdom come (Matthew 6:10). Although we may have repeated the words Your kingdom come many times, the kingdom has not come because we are not poor in our spirit to receive Christ, nor are we pure in our heart toward God. No matter how many times you repeat this prayer, nothing will happen unless you are poor in spirit and pure in heart. If you pray, “Lord, Your kingdom come,” the Lord will ask, “How about your spirit? How about your heart?” He is not coming in an external way but in an internal way. He is not coming from the heavens but out from within your spirit and your heart.

2025 ജനുവരി 9

​

നിന്റെ രാജ്യം വരേണമേ

പല ക്രിസ്ത്യാനികളും നിന്റെ രാജ്യം വരേണമേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട് (മത്തായി 6:10). നിന്റെ രാജ്യം വരേണമേ എന്ന് നാം പലതവണ ആവർത്തിച്ചിട്ടുണ്ടാകാമെങ്കിലും, ക്രിസ്തുവിനെ സ്വീകരിക്കുവാൻ നമ്മുടെ ആത്മാവിൽ നാം ദരിദ്രരല്ലാത്തതിനാലും നമ്മുടെ ഹൃദയത്തിൽ നാം ദൈവത്തോടു ശുദ്ധിയുള്ളവരല്ലാത്തതിനാലും രാജ്യം വന്നിട്ടില്ല. നിങ്ങൾ എത്ര തവണ ഈ പ്രാർത്ഥന ആവർത്തിച്ചാലും, നിങ്ങൾ ആത്മാവിൽ ദരിദ്രരും ഹൃദയത്തിൽ ശുദ്ധിയുള്ളവരുമല്ലെങ്കിൽ ഒന്നും സംഭവിക്കില്ല. “കർത്താവേ, നിന്റെ രാജ്യം വരേണമേ” എന്ന് നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ, കർത്താവ് ചോദിക്കും, “നിന്റെ ആത്മാവ് എങ്ങനെയാണ്? നിന്റെ ഹൃദയം എങ്ങനെയാണ്?” അവൻ ബാഹ്യമായ ഒരു മാർഗത്തിലല്ല വരുന്നത്, മറിച്ച് ആന്തരികമായ ഒരു മാർഗത്തിലാണ് വരുന്നത്. അവൻ സ്വർഗ്ഗത്തിൽ നിന്നല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നുമാണ് വരുന്നത്.

Gems#

120

Pure in Heart

The Lord Jesus said, “Blessed are the pure in heart, for they shall see God” (Matt. 6:8). Purity of heart is a matter of motive. We should not have any goal other than God Himself. To be pure in heart is to seek only God. Our desires, our thoughts, and our decisions must be to seek only God Himself. Our heart should be set upon God. God is our goal, and He is our motive.

2025 ജനുവരി 8

​

ഹൃദയശുദ്ധി

കർത്താവായ യേശു പറഞ്ഞു, "ഹൃദയശുദ്ധിയുള്ളവർ അനുഗൃഹീതർ, അവർ ദൈവത്തെ കാണും." (മത്താ. 5:8). ഹൃദയശുദ്ധി ഉദ്ദേശ്യത്തിന്റെ കാര്യമാണ്. ദൈവം താൻതന്നെയല്ലാതെ മറ്റൊരു ലക്ഷ്യവും നമുക്കുണ്ടാകരുത്. ഹൃദയശുദ്ധി ഉണ്ടായിരിക്കുക എന്നത് ദൈവത്തെ മാത്രം അന്വേഷിക്കുക എന്നതാണ്. നമ്മുടെ ആഗ്രഹങ്ങളും ചിന്തകളും തീരുമാനങ്ങളും ദൈവത്തെ മാത്രം അന്വേഷിക്കുക എന്നതായിരിക്കണം. നമ്മുടെ ഹൃദയം ദൈവത്തിന്മേൽ ഉറപ്പിക്കണം. ദൈവമാണ് നമ്മുടെ ലക്ഷ്യം, അവനാണ് നമ്മുടെ ഉദ്ദേശ്യം.

Gems#

119

What is the kingdom?

What is the kingdom? The kingdom is the totality of Christ as life, spread into us with all His activities. The kingdom is not a totality of doctrines or any other things but of Christ as life, spread into us with all His activities.

2025 ജനുവരി 7

​

എന്താണ് രാജ്യം?

എന്താണ് രാജ്യം? രാജ്യം എന്നത് ക്രിസ്തു ജീവൻ എന്ന നിലയിൽ അവന്റെ എല്ലാ പ്രവർത്തനങ്ങളോടും കൂടി നമ്മിലേക്ക് വ്യാപിക്കുന്നതിന്റെ ആകെത്തുകയാണ്. രാജ്യം എന്നത് ഉപദേശങ്ങളുടെയോ മറ്റേതെങ്കിലും കാര്യങ്ങളുടെയോ ആകെത്തുകയല്ല, മറിച്ച് ജീവൻ എന്ന നിലയിൽ ക്രിസ്തു അവന്റെ എല്ലാ പ്രവർത്തനങ്ങളോടും കൂടി നമ്മിലേക്ക് വ്യാപിക്കുന്നതാണ്.

Gems#

118

The All-Inclusive Seed

This wonderful One is the seed. In this seed are death and resurrection. In this seed are the receiving of the bride, the wisdom, the building of the house of God, and the bruising of the serpent’s head. In this seed are the passing through of all the tests, temptations, sufferings, and eventually the reaching of the goal. In this seed are the human element and the divine element, humanity and divinity. This little seed is the all-inclusive wonderful One! This Jesus, this wonderful One, is the seed of the kingdom.

2025 ജനുവരി 6

​

സർവ്വം ഉൾകൊള്ളുന്ന വിത്ത്

ഈ അത്ഭുതവാനായവൻ വിത്താണ്. ഈ വിത്തിൽ മരണവും പുനരുത്ഥാനവുമുണ്ട്. ഈ വിത്തിൽ മണവാട്ടിയെ സ്വീകരിക്കലും, ജ്ഞാനവും, ദൈവ ഭവനത്തിന്റെ കെട്ടുപണിയും, സർപ്പത്തിൻ്റെ തല ചതയ്ക്കുന്നതും ഉണ്ട്. ഈ വിത്തിൽ എല്ലാ പരീക്ഷണങ്ങളിലൂടെയും, പ്രലോഭനങ്ങളിലൂടെയും, കഷ്ടപ്പാടുകളിലൂടെയുമുള്ള കടന്നുപോക്കും ഒടുവിൽ ലക്ഷ്യത്തിലെത്തുന്നതും ഉണ്ട്. ഈ വിത്തിൽ മനുഷ്യ മൂലകവും ദിവ്യ മൂലകവും മനുഷ്യത്വവും ദിവ്യത്വവും ഉണ്ട്. ഈ ചെറിയ വിത്ത് സർവ്വം ഉൾക്കൊള്ളുന്ന അത്ഭുതവാനായ ഒരുവനാണ്! ഈ യേശു, ഈ അത്ഭുതവാനായവൻ, രാജ്യത്തിൻ്റെ വിത്താണ്.

Gems#

117

What Jews have, we have, but they do not have what we have

Jesus is Jehovah plus the all-inclusive salvation. Emmanuel means God “with us,” another plus. The Lord Jesus is not only God; He is God “with us.” We would tell our Jewish friends that we are richer than they. We have what they have, but they do not have what we have. They have Jehovah, and they have God; but we have Jehovah plus “salvation” and God plus “with us.”

2025 ജനുവരി 5

​

യഹൂദന്മാർക്ക് ഉള്ളത് നമുക്കുണ്ട്, എന്നാൽ നമുക്കുള്ളത് അവർക്കില്ല

യഹോവ അധികം (plus) സർവ്വവും ഉൾക്കൊള്ളുന്ന രക്ഷയും കൂടുന്നതാണ് യേശു. ഇമ്മാനുവൽ എന്നാൽ ദൈവം "നമ്മോടുകൂടെ" എന്നാണ്, അതായത് മറ്റൊരു അധികം (plus). കർത്താവായ യേശു ദൈവം മാത്രമല്ല; അവൻ "നമ്മോടുകൂടെ"-യുള്ള ദൈവമാണ്. നമുക്ക് നമ്മുടെ യഹൂദന്മാരായ സുഹൃത്തുക്കളോട് നാം അവരെക്കാൾ സമ്പന്നരാണെന്ന് പറയുവാൻ കഴിയും. അവർക്കുള്ളത് നമുക്കുണ്ട്, എന്നാൽ നമുക്കുള്ളത് അവർക്കില്ല. അവർക്ക് യഹോവയുണ്ട്, അവർക്ക് ദൈവവുമുണ്ട്; എന്നാൽ നമുക്ക് യഹോവ അധികം “രക്ഷയും” ദൈവം അധികം “നമ്മോടുകൂടെ”-യും ഉണ്ട്.

Gems#

116

Birth of Lord Jesus

The Lord Jesus was not born in a simple way but in a very meaningful way—as the issue of all kinds of human generations, from Abraham, Isaac, and Jacob, through the kings, and then through the captured and returned ones. However, this is only one aspect of the Lord Jesus. Another aspect is the mingling with the Triune God. He was not only the issue of many generations of the human race, but He was also mingled with the Triune God. He was the issue of forty-one generations of humanity mingled with the Holy Father, the Holy Son, and the Holy Spirit.

2025 ജനുവരി 4

​

കർത്താവായ യേശുവിന്റെ ജനനം

കർത്താവായ യേശു ജനിച്ചത് ലളിതമായ രീതിയിലല്ല, മറിച്ച് വളരെ അർത്ഥവത്തായ രീതിയിലാണ്—അബ്രഹാം, യിസ്ഹാക്, യാക്കോബ് മുതൽ രാജാക്കന്മാരിലൂടെയും പിന്നീട് പിടിക്കപ്പെട്ടവരിലൂടെയും തിരിച്ചുവന്നവരിലൂടെയും എല്ലാവിധമായ മനുഷ്യ തലമുറകളുടെയും ഫലമായാണ് അവൻ ജനിച്ചത്. എന്നിരുന്നാലും, ഇത് കർത്താവായ യേശുവിൻ്റെ ഒരു വശം മാത്രമാണ്. ത്രിയേക ദൈവവുമായുള്ള കൂടിച്ചേരലാണ് മറ്റൊരു വശം. അവൻ മനുഷ്യവർഗത്തിന്റെ അനേകം തലമുറകളുടെ ഫലം മാത്രമല്ല, അവൻ ത്രിയേക ദൈവവുമായി ഇഴുകിച്ചേരുകയും ചെയ്തു. പരിശുദ്ധ പിതാവിനോടും പരിശുദ്ധ പുത്രനോടും പരിശുദ്ധ ആത്മാവിനോടും ഇഴുകിച്ചേർന്ന മനുഷ്യത്വത്തിന്റെ നാൽപ്പത്തിയൊന്ന് തലമുറകളുടെ ഫലമാണ് അവൻ.

Gems#

115

The kingdom

The kingdom is Christ Himself as the seed of life sown into us, growing in us, spreading in us, and maturing in us until there is a full harvest. The full harvest is the manifestation of the kingdom.

2025 ജനുവരി 3

​

രാജ്യം

ഒരു പൂർണ്ണമായ വിളവെടുപ്പ് ഉണ്ടാകുന്നതുവരെ നമ്മിൽ വിതയ്ക്കപ്പെടുകയും നമ്മിൽ വളരുകയും നമ്മിൽ പടരുകയും നമ്മിൽ പക്വതപ്പെടുകയും ചെയ്യുന്ന ജീവൻ്റെ വിത്തായ ക്രിസ്തു തന്നെയാണ് രാജ്യം. പൂർണ്ണമായ വിളവെടുപ്പ് രാജ്യത്തിൻ്റെ വെളിപ്പെടലാണ്.

  • 80
    Page 68

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

PSRP ജീവിതം

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

മന്ന

Podcast

All Apps

Podcast

കീർത്തനങ്ങൾ

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page